—— ഗ്രാമിണി – നിയോഗം —– 3 [Santhosh Nair] 994

കൊട്ടാരത്തിലെ നിയമങ്ങൾ പാലിക്കപ്പെടണം എന്നതിനാൽ അച്ഛൻ നിസ്സഹായനായിരുന്നു. എങ്കിലും ഒരിക്കൽ പോലും അമ്മ അച്ഛനെ കുറ്റപ്പെടുത്തിയിട്ടില്ല, പരിഭവം പറഞ്ഞിട്ടുമില്ല. പിന്നീടറിഞ്ഞു, അച്ഛൻ വിവാഹിതനായെന്നും മഹാരാജാവായെന്നും മക്കൾ പിറന്നെന്നും ഒക്കെ. പിന്നീട് ഒരിക്കലും തങ്ങളെ കാണാൻ അച്ഛൻ വന്നീട്ടില്ല.

തനിക്കു പതിനഞ്ചു വയസ്സ് പ്രായമുള്ളപ്പോൾ ശത്രു അസുരവംശത്തിന്റെ ആക്രമണത്താൽ അമ്മയെയും മറ്റു ബന്ധുക്കളെയും നഷ്ടപ്പെട്ടു താൻ അനാഥനായതറിഞ്ഞു അച്ഛൻ വന്നു തന്നെ കൊട്ടാരത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. പക്ഷെ അവിടെ തന്റെ അവസ്ഥ പരിതാപകരം ആയിരുന്നു. കാട്ടുവാസി എന്നുപറഞ്ഞു അവിടുത്തെ അമ്മമാരും സഹോദരങ്ങളും (രാജാവിന്റെ പത്നിമാരും കുട്ടികളും) തന്നെ ഒറ്റപ്പെടുത്തി, പലപ്പോഴും നിന്ദ്യമായി പരിഹസിച്ചു. കാണാൻ അതിസുന്ദരനായിരുന്നു എന്നതിന്നാലുള്ള അസൂയയും അതിനൊരു കാരണമായിരുന്നു. അച്ഛന്റെ സൗന്ദര്യവും കരുത്തും വേഗവും സ്ഥൈര്യവും തനിക്കു മാത്രമേ കിട്ടിയിട്ടുള്ളു.

പട്ടമഹിഷിയമ്മയുടെ അമ്മയും അച്ഛനും ഒരിക്കൽ വന്നപ്പോൾ ചില കുതന്ത്രങ്ങൾ ചെയ്തു തന്നെ കൊട്ടാരത്തിൽ നിന്നും പുറത്താക്കി. കാരണം പാരമ്പരപ്രാപ്തമായ രാജഭരണത്തിന്റെ അവകാശി ഞാനായിത്തീരുമോ എന്നു അവർക്കു ഭയം. എല്ലാം മനസ്സിലാക്കിയെങ്കിലും അച്ഛൻ നിസ്സഹായനായിരുന്നു. കാരണം രാജ്ഗുരുവും മഹാമന്ത്രിയും സൈന്യാധിപനും ഒക്കെ തന്നെ യുവരാജാവും അടുത്ത കിരീടാവകാശിയും ആക്കുന്നതിനു എതിരായിരുന്നു. ഒരു പാതി രാക്ഷസനെ ഞങ്ങൾക്ക് അംഗീകരിക്കാനാവില്ല എന്നായിരുന്നു അവരുടെ അഭിപ്രായം.

എങ്കിലും തന്നിൽ കരുണ ഉണ്ടായിരുന്ന അച്ഛൻ ആരുമറിയാതെ തന്നെ യോഗിനീ പീഠത്തിലേക്കു അയച്ചു, എല്ലാ ആയുധങ്ങളും സ്വായത്തമാക്കിയ തികച്ചും അപരാജിതനായ തന്നെ മന്ത്ര തന്ത്ര വിദ്യകളിൽ അഗ്രഗണ്യനാക്കി തനിക്കൊരു നല്ല ഭാവി നൽകാൻ യോഗിനി പീഠത്തിന്റെ ഗുരുവായ ഗുരുക്കളെ മഹാ കാല മഹേന്ദ്ര ഗുരുക്കളെ ചട്ടം കെട്ടി. തികച്ചും കാളീ ഭക്തനായിരുന്നു താൻ അതിവേഗം എല്ലാം അഭ്യസിച്ചു. അപ്പോഴേക്കും ജീവിതാവസാനത്തിലേക്കു അടുത്ത ഗുരുവാണ് ഇവിടെനിന്നും നഷ്ടപ്പെട്ടു പോയ ഈ താളിയോലയെപ്പറ്റി പറഞ്ഞത്.മഹാചണ്ഡീ പ്രീതിനേടി ആ താളിയോലയിലെ മന്ത്രങ്ങൾ അഭ്യസിച്ചാൽ ഈ രാജ്യം എന്തിനു, ഈ ലോകം തന്നെ കാൽക്കീഴിൽ കൊണ്ടുവരാം.

അത്ര നാൾ ഗുരു ഭക്തിയോടെ ഇരുന്ന തനിക്കു എന്തോ അപ്പോൾ മുതൽ ആ താളിയോലയായിരുന്നു ലക്‌ഷ്യം. ഗുരുവിനോട് പറയാതെ നാടു വിട്ട താൻ പലയിടങ്ങൾ കടന്നു ഇവിടെയെത്തി. ചിലപ്പോഴൊക്കെ അതൊരു വേദനയാണ്, പക്ഷെ എങ്ങനെയും ലക്‌ഷ്യം നേടാൻ ഉള്ള വെമ്പൽ ആണ് തന്നെ മുന്നോട്ടു നടത്തുന്നത്.

ഈ കാട്ടിൽ വന്നു കയറിയപ്പോൾ ആദ്യം കണ്ട കാഴ്ച ഒരു ശക്തനായ ചെന്നായയെ അതി ശക്തരായ പത്തോളം ക്ഷത്രിയ യുവാക്കൾ ചേർന്ന്ന്ന അടിച്ചു കൊല്ലാൻ നോക്കുന്നതാണ്. ആ ചെന്നായ ഒരു അസാധാരണ മൃഗമാണ്, തന്റെ കുല ജാതനാണെന്നു മനസ്സിലായതിനാൽ അവനെ രക്ഷിക്കണം എന്ന് മനസ്സിലുറച്ചു. അവനെ വെറുതെ വിടാൻ യുവാക്കളോട് അപേക്ഷിച്ചപ്പോൾ അവർ തന്നെ പരിഹസിക്കുകയാണ് ചെയ്തത്. പരിഹാസം പുതിയതല്ലാത്തതിനാൽ അതിനു മറുപടി പറയാതെ അടികൊണ്ടവശനായി കിടക്കുന്ന ചെന്നായയെ ഒരു കൈ കൊണ്ട് തൂക്കി എടുത്തു താൻ അതിവേഗം മുൻപോട്ടു പാഞ്ഞു.പിറകെ കുന്തങ്ങളുമായി യുവാക്കളും.

കുറച്ചു വിസ്താരമായ ഒരു സ്ഥലത്തു അതിനെ കിടത്തി താൻ തിരിഞ്ഞപ്പോഴേക്കും ആ യുവാക്കളും അവിടെ എത്തിയിരുന്നു. തന്നെ പരിഹസിച്ചുകൊണ്ട് മുമ്പോട്ട് വന്നു കുന്തത്താൽ കുത്താൻ വന്ന യുവാവിന്റെ കയ്യിലെ ഉരുക്കു കുന്തം വാങ്ങി വളച്ചു അവന്റെ കഴുത്തിൽ ചുറ്റിക്കെട്ടിയശേഷം അവനെ എടുത്തുയർത്തി മറ്റുള്ളവരുടെ മേലേക്കെറിഞ്ഞു. ഇതുവരെ തന്നിൽ വിശ്രമിച്ചുകൊണ്ടിരുന്ന കോപമെല്ലാം ഒന്നടങ്കം വെളിയിൽ വരുന്നത് അറിഞ്ഞു. പിന്നെയും ആക്രമിക്കാൻ വന്ന ഓരോരുത്തരെയും അവരുടെ വേഷ്ടികൾ പറിച്ചെടുത്തശേഷം ചവിട്ടി നിലത്തു വീഴ്ത്തി. എന്തോ ആരെയും കൊല്ലാൻ തോന്നിയില്ല. അർദ്ധ നഗ്നരായി അവർ നാണം കെട്ടു ഓടിമറയുന്നതു ഒരു തമാശയോടെ നോക്കിനിന്നു രസിച്ചു. മന്തങ്ങൾ ജപിച്ചു ചില പച്ച മരുന്നുകൾ തടവി ചെന്നായയെ രക്ഷപ്പെടുത്തിയെടുത്തു. അവനും ഒരു രാക്ഷസനാണെന്നു മനസ്സിലായി. വിശപ്പ് സഹിക്കാതെ അടുത്തുള്ള രാജ്യത്തു കടന്നു വളർത്തു ആടുകളെ പിടിച്ചു തിന്നുവത്രെ. അതിനുള്ള പ്രതികാരത്തിനാണ് അവൻ ഇപ്പോൾ ഇരയായത്. എപ്പോഴും ചെന്നായ രൂപത്തിൽ നടക്കുന്നതിൽനാൽ അവനെ എല്ലാവരും വൃകാസുരൻ എന്നാണു വിളിക്കുന്നത്.

28 Comments

  1. സന്തോഷേ..
    നല്ലൊരു പാർട്ട്‌ ആയിരുന്നു… കുറേ ഒക്കെ അർത്ഥം മനസിലാക്കി… ഒരുവെടിക്കുള്ള മരുന്ന് എന്റെ കൈയിലും ഉണ്ടല്ലോ……. പിന്നെ cyriline പോലെ ഉള്ള ആളുകൾ ഒക്കെ കമന്റ്‌ ഇടുന്നിടത്തു വന്ന് നമ്മൾ അഭിപ്രായം പറയുന്നത് ശരിയല്ലാത്തതുകൊണ്ടും.. പറഞ്ഞാൽ പോഴത്തരം ആകും എന്നുള്ളത് കൊണ്ടും നിർത്തുന്നു.. പക്ഷെ അടുത്ത പാർട്ട്‌ ഉടനെ വേണം…
    ഒത്തിരി ഒത്തിരി സ്നേഹത്തോടെ..
    ????
    ❤❤❤??

    1. വളരെ നന്ദി ജോർജ്.
      അർത്‌ഥം അറിഞ്ഞു പഠിക്കുന്നത് എപ്പോഴും നന്ന്.
      കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷമുണ്ട്.
      ഉടനെ തന്നെ part ഇടാൻ നോക്കാം. ബിന്ദുവിനെയും കുട്ടികളെയും അന്വേഷണം അറിയിക്കണേ

  2. പലർക്കും കിട്ടുന്ന അറിവുകൾ പലതാണ് അതു൦ പല വഴിക്ക്.തെറ്റ് എന്താണെന്ന് അറിയേണ്ടതു൦ ആവശ്യമാണ് എന്നാൽ അല്ലെ നല്ലത് ഏതാന് അറിയാന് പറ്റു.

    മുകളിൽ പറഞ്ഞ നാല് കാര്യങ്ങൾ പ്രക്യതിയുടെ ചലനത്തിന് ആവശ്യമുള്ളതാണ്. അത് ദുരുപയോഗപ്പെടുന്നു എന്നത് സത്യമാണ്. പലരും അതി൯െറ് യാഥാർത്ഥ്യം മനസില്ലാക്കാ൯ ശ്രമിക്കുന്നില്ല. തെറ്റന്ന് വിചാരിക്കുന്ന പലതും ശരിയെന്ന് പിന്നീട് മനസിലാക്കു൦ പക്ഷേ അതിന്റെ ആത്മീയ വശം കൂടെ മനസിലായാലെ ശരിയായ ദിശ കിട്ടു

    1. യോജിക്കുന്നു, പക്ഷെ എല്ലാം നമുക്ക് നേരിട്ട് പരിശോധിച്ച് അനുഭവിച്ചറിയാൻ സാധിക്കില്ല.
      നിരവധി പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടല്ലൊ

      1. ശരിയാണ്?

  3. സന്തോഷേട്ടാ,
    വളരെ മികച്ച എഴുത്ത്, മന്ത്രങ്ങൾ ഒക്കെ ഉൾപ്പെടുത്തി വായനയ്ക്ക് നവ്യാനുഭവം തരുന്നു.
    ബാക്കി കൂടി വരട്ടെ… ആശംസകൾ…

    1. Nandi saho
      ?❤️?

  4. കഥ നന്നായിട്ടുണ്ട്.പക്ഷേ ഒരുപാട് മന്ത്രങ്ങൾ അല്ലെങ്കിൽ ശ്ലോകങ്ങൾ ഒക്കെ തിരുകി നിറച്ചാൽ വായന സുഖം നഷ്ടമാകും എന്ന് തോന്നുന്നു. മാക്സിമം 4 വരികൾ തന്നെ ധാരാളമാണ്.മന്ത്രബീജങ്ങൾ എഴുതുമ്പോൾ മനഃപൂർവ്വം ബീജാക്ഷരം മാറ്റേണ്ട കാര്യമൊന്നും ഇല്ല എന്ന് കരുതുന്നു.
    കഥ വായിച്ചു മന്ത്ര തന്ത്രങ്ങൾ പരീക്ഷിക്കുന്നവരോന്നും ആയിരിക്കില്ലല്ലോ വായനക്കാർ.

    1. വളരെനന്ദി
      തീർച്ചയായും ശ്രദ്ധിക്കാം.
      സന്ദർഭോചിതമായ സ്തുതികളും കവചങ്ങളുമേ (ആദ്യ-അവസാന ശ്ലോകങ്ങൾ) ഇട്ടിട്ടുള്ളൂ.
      ബീജ മന്ത്രങ്ങൾ ഇടില്ല. റിസ്ക് ഉണ്ടല്ലോ. അം എന്ന് മാററിയത് ചില ടെക്നിക്കൽ കാരണങ്ങൾ കൊണ്ടാണ്.

  5. ❤️

    1. Thanks ?

  6. താന്ത്രികം എന്നത് ആത്മീയം, ലൈംഗികം, മന:സംയമനം, വശീകരണം അങ്ങനെ പലതുമായി സംബന്ധപ്പെട്ടു കിടക്കുന്നു.ഈ പ്രക്രിയകൾ സാത്വികം അല്ലെന്നാണ് ആചാര്യമതം എന്ന് പറയുന്നതിനോട് പൂർണ്ണമായി യോജിക്കാൻ പറ്റില്ല.

    കാരണം മുള്ളിനെ മുള്ളുകൊണ്ടെ എടുക്കാൻ പറ്റു. ഏതു കാര്യവും അതിന്റെ ഉപയൊഗതിന് അനുസരിച്ചാണ് ഫലം തരുന്നത്.

    ചില കാര്യങ്ങളൊക്കെ ഗുരു സമക്ഷത്തിൽ നിന്നു തന്നെ അഭ്യസിക്കണം.-ശരിയാണ്

    1. വളരെ നന്ദി സൂര്യൻ. ?☺️?
      ഭാഗികമായി യോജിച്ചല്ലോ അത് മതി. ??

      അറിവുറ്റവർ പലതും വേണ്ടതുപോലെ ചെയ്യും അറിവറ്റവർ കുറുക്കു വഴികൾ തേടും. അതുകൊണ്ടു റിസ്ക് അപ്ഡേറ്റ് കൊടുത്തെന്നേയുള്ളൂ. ?
      താന്ത്രികത്തിൽ ഒത്തിരി അപകടങ്ങൾ ഒളിഞ്ഞു കിടക്കുന്നു. ചില തെറ്റുകൾക്ക് വലിയ വില കൊടുക്കേണ്ടിവരും – താങ്കൾക്കതറിയാമെന്നു മനസ്സിലായി.

      താന്ത്രിക ത്തിനുള്ള നല്ല വശങ്ങളുടെ കൂടെ ആവശ്യമില്ലാത്തവ കൂട്ടിച്ചേർത്തു. അനാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. മുള്ളിനെ മുള്ളുകൊണ്ടു എടുക്കണം എന്ന് നിർബന്ധം ഉണ്ടോ? എന്റെ അപ്പുപ്പൻ അല്പം ചോറ് ചുറ്റിക്കെട്ടി ചെറിയ ഒരു തീക്കൊള്ളികൊണ്ടു തട്ടി എത്രയുള്ളിൽപോയ നേരിയ മുള്ളും (body പൊളളിക്കാതെ) എടുക്കുന്നത് കണ്ടിട്ടുണ്ട്.

      തീ കെടുത്താൻ നമ്മൾ വെള്ളം അല്ലെ ഒഴിക്കുന്നത് അതുകൊണ്ടുതന്നെ ശാന്തി സമാധാനം നന്മ ഇവയെ ഏതൊരാlkkum പരാജയപ്പെടുത്താൻ ആവില്ല.
      പക്ഷെ തിന്മ ദുഷ്ടത അസത്യം ഇവയ്ക്കു വേഗത കൂടുതലാണ്. സത്യം തന്റെ ചെരുപ്പ് തേടുമ്പോഴേക്കും അസത്യം ലോകം ചുറ്റിവരും എന്നൊരു പ്രസിദ്ധമായ ചൊല്ലുന്നു.

      Thanks a lot ???

  7. Rajeev (കുന്നംകുളം)

    ഇതിപ്പോള്‍ മന്ത്രങ്ങള്‍ okkeyundallo.. എങ്ങനാ വായിക്കുക ??

    1. Thanks bro ☺️
      All well?
      എല്ലാം സ്തുതികൾ മാത്രമായിരുന്നു. കൂടെ വിഷ്ണു സഹസ്ര നാമാത്തിന്റെയും നരസിംഹ കവചത്തിന്റെയും ആദിയും അന്തവും. അല്ലാതെ മന്ത്രവാദികളും ആയി റിലേട് ചെയ്യാൻ തക്കഒന്നുമില്ല
      Dhairyamaayi vaayicholoo.

  8. മന്ത്രങ്ങൾ ഒന്നും എനിക്കറിയില്ല. പക്ഷേ കഥ സൂപ്പർ. ഇന്നാണ് മൂന്നു പാർട്ടും വായിച്ചത്. സാഹചര്യങ്ങൾ കൊണ്ട് കാമാസുരൻ വില്ലനാകുന്നത് വിഷമമാക്കുന്നു. കാത്തിരിക്കുന്നു

    1. Well said ?? വളരെ നന്ദി ??
      സാഹചര്യങ്ങൾ ആണല്ലോ ആളുകളെ മാറ്റുന്നത് പിന്നെ പൂർവ ജന്മ കർമ്മങ്ങൾ വാസനകൾ ഇവയും.

  9. വായിച്ചു.. ഡീറ്റൈൽ ആയി കമെന്റ് ഇടുന്നേനുമുന്നേ കെട്ടിയോളോട് ശ്ലോകങ്ങളുടെ ഒക്കെ അർത്ഥം ഒന്ന് ചോദിച്ചു മനസിലാക്കട്ടെ… ???.. Will be back soon

    1. Thanks bro ☺️
      എല്ലാം സ്തുതികൾ മാത്രമായിരുന്നു. കൂടെ വിഷ്ണു സഹസ്ര നാമാത്തിന്റെയും നരസിംഹ കവചത്തിന്റെയും ആദിയും അന്തവും. അല്ലാതെ മന്ത്രവാദികളും ആയി റിലേട് ചെയ്യാൻ തക്കഒന്നുമില്ല

    2. പിന്നെ ബിന്ദുവിനോട് പറയണേ ബാംഗ്ലൂർ വാരാന്ത്യം എന്ന കഥയിൽ പറഞ്ഞിരുന്ന recipes എല്ലാം ഒരു ലക്കമായിട്ടു ഇടുന്നുണ്ടെന്നു. ലക്കം പത്തിലെ കമന്റ് ഞാൻ ഇന്നലെയാണ് കണ്ടത്

  10. വാക്കുകൾക്കധീതമായ ഒരു വായനാനുഭവം ആണ് എനിക്കിവിടെ ലഭിച്ചത്.

    മന്ത്രം, തന്ത്രം, കര്‍മ്മം, പ്രാർത്ഥന, വരദാനം. അങ്ങനെ എല്ലാകൂടി കലര്‍ന്ന ഈ കഥയെ വിശേഷിപ്പിക്കാന്‍ എനിക്ക് വാക്കുകൾ കിട്ടുന്നില്ല. ഇതൊക്കെ അത്ര നിസ്സാരമായി തോന്നുന്ന രീതിക്ക് എഴുതിക്കൊണ്ട് പോകാൻ കഴിയില്ല. നിങ്ങളെ ഞാൻ നമിച്ചു..
    കഥയ്ക്കു പൊരുത്തപ്പെടുന്ന സാഹചര്യവും ആവശ്യങ്ങളും ഉയരുന്ന തരത്തിൽ മാത്രമേ ഇങ്ങനെയുള്ള എഴുത്തിന് പ്രസക്തി ഉണ്ടാകുകയുള്ളൂ… അപ്പോൾ മാത്രമേ മനസ്സിന്‌ ഇങ്ങനെയുള്ള എഴുത്തിനെ അംഗീകരിക്കാന്‍ കഴിയുകയുള്ളു. കഥാ സാഹചര്യവും ആവശ്യവും അറിഞ്ഞുള്ള എഴുത്ത് തന്നെയാണ് നിങ്ങളുടെ വിസ്മയിപ്പിക്കുന്ന തരത്തിലുള്ള ഈ എഴുത്തിലൂടെ എനിക്കിവിടെ കാണാന്‍ കഴിഞ്ഞതു (മറ്റുള്ളവരുടെ ചിന്താഗതി എങ്ങനെ ആയിരിക്കും എന്നറിയില്ല. എനിക്ക് അനുഭവപ്പെട്ടത് ആണ് ഇവിടെ ഞാൻ കുറിക്കുന്നത്). നിങ്ങളെ ഞാൻ നമിച്ചു??.

    പിന്നേ ‘മോതിരങ്ങൾ’ എന്നാണ് നിങ്ങള്‍ ആദ്യം പറഞ്ഞത്…. പിന്നീട് ” ‘വളകള്‍’ ധരിച്ചതോടു കൂടി പുതിയൊരു ഊര്‍ജ്ജം കൈവന്നത് പോലെ” എന്നും എഴുതിയിരുന്നു. ആ മോതിരങ്ങളെ തന്നെയാണോ വളകള്‍ എന്നെഴുതിയത്? അതോ എന്റെ വായനയിൽ എവിടെയെങ്കിലും പിശകു പറ്റിയതാണോ എന്നും അറിയില്ല.

    പിന്നേ മുകളില്‍ story യുടെ categories മൊത്തമായി കൂട്ടിയിടിരിക്കുന്നത് കണ്ടു. അതെല്ലാം കഥയുടെ സ്വഭാവവുമായി ബന്ധമുള്ള categories ആണോ എന്നാണ് ഞാൻ ആലോചിക്കുന്നത്. പറഞ്ഞത് ഇഷ്ട്ടപ്പെട്ടില്ലെങ്കിൽ ക്ഷമിക്കണം… ഒരു പാവപ്പെട്ടവന്റെ അപേക്ഷയാണ്?

    അവസാനം കഥയുടെ മര്‍മ്മ ഭാഗങ്ങളിലൂടെ ഈ പാര്‍ട്ട് കടന്നുപോയി…. കഥാപാത്രങ്ങൾ ഓരോരുത്തരുടെയും destiny എന്താണെന്ന് ഇവിടെ മനസ്സിലാക്കാൻ കഴിഞ്ഞു.

    Totally അടിപൊളി ആയിട്ടുണ്ട്. എന്റെ ആശംസകള്‍.

    സ്നേഹത്തോടെ സ്വന്തമായി മാന്ത്രികലോകമുള്ള പാവം മാന്ത്രികന്‍?❤️?

    1. Thx Dear
      സ്വന്തമായി മാന്ത്രിക ലോകവും ദൈവങ്ങളും ചെകുത്താനുമാരും രാക്ഷസരും അഗ്നിദ്രവവും രക്ഷാവലയവും ഒക്കെ ഉള്ള ഒരേയൊരു കഥാകൃത്തായ മഹാ മാന്ത്രികലോകാധിപതി സിറിൽ മാന്ത്രികന് നമസ്കാരം.
      വളരെ നന്ദി താങ്കളുടെ അഭിപ്രായത്തിനു. തെറ്റുകൾ ചൂണ്ടിക്കാണിച്ചതിനു special നന്ദി.
      അവ വളകൾ അല്ല മോതിരം ആണ്. ടൈപ്പൊ എറർ. നന്ദി.
      രണ്ടാമത്തെ പോയിന്റും ശ്രദ്ധിക്കാം തീർച്ചയായും.

  11. ഹോ…… കലക്കി. അടുത്ത പാർട്ട്‌ വേഗം തന്നെ പോരട്ടെ.

    1. Sure ?????
      Will do ?

  12. Kshamikkuka
    Ithavana aksharathettukal undu koodaathe conclusion il kurachu bhaagam missing aanu
    Athu update cheyyunnund
    ❤️

  13. സന്തോഷ്‌ ജി.. ❤

    പതിവ് പോലെ ഈ ഭാഗവും അതിമനോഹരം.. ??????

    1. Nandi Reghu ???

Comments are closed.