ഗുണ്ടുമുളക് ? [ ????? ] 132

“ശരിയാ നിങ്ങൾ ഒന്നും ചെയ്തില്ല,.. ഒന്നും,.. ” എനിക്കെന്നെ കൈവിട്ടു പോയിരുന്നു,.

“ദാ ഇവളാണോ, നിങ്ങൾക്കെന്നോടുള്ള അകൽച്ചയ്ക്ക് കാരണം ?”

ആ ഫോട്ടോ കണ്ടതും ഷോക്ക് ഏറ്റവനെപ്പോലെയായി യെട്ടന്റെ മുഖം,. ഒന്നും മിണ്ടാതെ റൂമിൽ നിന്നിറങ്ങിപ്പോയി,.

പക്ഷേ എനിക്കുള്ള ഉത്തരം ആ നിശബ്ദതയിൽ നിന്നും ലഭിച്ചിരുന്നു,. **********
ഇനിയൊരു നിമിഷം ഇവിടെ നിൽക്കുന്നതിൽ അർത്ഥമില്ല, ഒരു ഭാര്യയെന്ന നിലയിൽ ഞാൻ പൂർണമായി പരാജയപ്പെട്ടിരുന്നു, ഏട്ടൻ.എന്നെ ഒന്ന് തടയുക പോലും ചെയ്തില്ല,.

” മോളെ, അനു , അമ്മയ്ക്ക് മോളോടൊന്ന് സംസാരിക്കണം,. എനിക്ക് പറയാനുള്ളത് കേൾക്കാൻ നീ മനസ് കാണിക്കണം,. ”

യെട്ടന്റെ അമ്മയാണ്,.

“ആ ഫോട്ടോയിലെ കുട്ടിയുടെ പേര് അനുപമ , അവന്റെ അടുത്ത കൂട്ടുകാരി ആയിരുന്നു,. ഡിഗ്രിക്ക് പഠിക്കുമ്പോഴാ കല്ല്യാണം കഴിഞ്ഞത്, ഏറെ താമസിയാതെ അവൾ ഗർഭിണി ആയി,. പക്ഷേ, അവളുടെ ആ പ്രായത്തിൽ ഒരു കുഞ്ഞിനെ ചുമക്കാനുള്ള കരുത്ത് അവളുടെ ഗർഭപാത്രത്തിനുണ്ടായിരുന്നില്ല, പ്രസവത്തിൽ അമ്മയും കുഞ്ഞും.! ,. ”

ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു,.

“മോളെ വിവാഹം കഴിക്കാനും അവന് താല്പര്യമില്ലായിരുന്നു, നീ ചെറിയ കുട്ടിയാണെന്നാ അവൻ പറഞ്ഞത്, എന്റെ നിർബന്ധം കൊണ്ടാ അവൻ ഈ കല്യാണത്തിന് സമ്മതിച്ചത്,. നിന്നോട് അകൽച്ചയോടെ പെരുമാറിയതും ആ കാരണം പറഞ്ഞാ,. അവൾ പഠിച്ചോട്ടെ എന്ന്, അല്ലാതെ നിന്നോട് ഇഷ്ടക്കുറവൊന്നും ഉണ്ടായിട്ടല്ല ”

കണ്ണുനീർ നിയന്ത്രിക്കാൻ എനിക്ക് കഴിഞ്ഞില്ല,.

“ഇനിയും മോൾക്ക് പോണം എന്നാണെങ്കിൽ ഈ  അമ്മയും മോനും തടയില്ല ” അവിവേകമായിപ്പോയി, എടുത്തുചാട്ടമായിപ്പോയി,.
ഞാൻ അങ്ങനൊന്നും പറയാൻ പാടില്ലായിരുന്നു,.
********
യെട്ടൻ അപ്പോൾ ഗാർഡനിൽ ആയിരുന്നു, എന്നെക്കണ്ടതും മുഖം മങ്ങി,. “പോയില്ലേ നീ ?” മുഖത്ത് ദേഷ്യം

“ഐ ആം സോറി,. ഞാൻ യെട്ടനെ മനസിലാക്കാൻ ശ്രമിച്ചില്ല ”

“അയ്യേ എന്താ ഇത് ? കണ്ണ് തുടക്ക്,. “

9 Comments

  1. Nyc story bro…

  2. വളരെ സിംപിളായ ഒരു ലവ് സ്റ്റോറി ഐ റിയലി ലോവ്ഡ് ഇറ്റ്
    ഒരുപാട് ഡെക്കറേഷൻ ഒന്നുമില്ലാതെ എഴുതിയത് മികച്ചു നിൽക്കുന്നതായി തോന്നി ???

  3. നിധീഷ്

    ♥♥♥

  4. Devil With a Heart

    സിംപിൾ ആൻഡ് ബ്യൂട്ടിഫുൾ യാർ❤️

    1. Simple and beautiful yet powerful!!!!

Comments are closed.