ഗുണ്ടുമുളക് ? [ ????? ] 132

“മ്മ് ” ഒരു മൂളൽ മാത്രം, ആളിത്തിരി ഗൗരവക്കാരനാണ്, എൻഗേജ്മെന്റ് കഴിഞ്ഞിട്ട് ഒരിക്കൽ പോലും എന്നെയൊന്ന് ഫോൺ വിളിക്കുകയോ, പുറത്തൊന്ന് കറങ്ങാൻ കൊണ്ട് പോവുകയോ ചെയ്തിട്ടില്ല,.
എന്തൊരു മനുഷ്യനാണ് !! ഇത്തിരിയൊക്കെ റൊമാന്റിക് ആവാലോ ! ഇതിപ്പൊ റൊമാൻസ് പോയിട്ട്, എന്നെ യഥാവിധം ഒന്ന് മൈൻഡ് ചെയ്യണത് കൂടെയില്ല !
ആ രാത്രിയിലും  ഏട്ടൻ തന്റെ ഉറക്കം സോഫയിലേക്ക് മാറ്റിയപ്പോൾ തന്നെ ഞങ്ങൾക്കിടയിൽ എന്തൊക്കെയോ എരിഞ്ഞുപുകയാൻ തുടങ്ങിയതായി എനിക്ക് തോന്നി,.

ഹണിമൂൺ പോയിട്ട്, ഒരു സിനിമ കാണാൻ പോലും കൊണ്ടോയില്ല,. പിറ്റേന്ന് അയാൾ പതിവ് പോലെ ടിക്കറ്റിൻ്റെ കാര്യത്തിനു പോയി.. ഞാൻ ക്ലാസ്സിലേക്കും പോയി, വീണ്ടും ഒരിക്കൽ കൂടെ എല്ലാരുടെയും മുന്നിൽ നാണം കെട്ടു,.

“എന്റെ കെട്ടിയോൻ ഒട്ടും റൊമാന്റിക് അല്ല!”

ദിയയോട് ഞാനത് പറയുമ്പോൾ, അത്രമാത്രം എനിക്കെന്നെ നഷ്ടപ്പെട്ടിരുന്നു, അവൾ എന്നെ ആശങ്കയോടെ നോക്കി,.
കാര്യങ്ങളെല്ലാം ഞാനവളോട് പറയുമ്പോൾ നാലഞ്ച് മാസമായി ചുമക്കുന്ന വലിയൊരു ഭാരം എന്നിൽ നിന്നും ഞാൻ ഇറക്കിവെക്കുകയായിരുന്നു,.

“ഒന്നില്ലെങ്കിൽ അയാൾക്കെന്തോ പ്രശ്നമുണ്ട്, അതുമല്ലെങ്കിൽ, ഇതിന് മുൻപ് വല്ല റിലേഷൻഷിപ്പും ?!”

ഞാൻ ദിയയെ നോക്കി,. “അല്ല മാളു , നീ ഇത്ര സുന്ദരി ആയിട്ട് കൂടി അയാൾ നിന്നോട് അകൽച്ച കാണിക്കാൻ വേറെന്താ കാരണം ?” എനിക്ക് വല്ല ഹാർട്ട് അറ്റാക്കും വരുമെന്ന് തോന്നി, ബാംഗ്ലൂർ ഡേയ്സിലെ ശിവയെപ്പോലെ എന്റെ ഭർത്താവിനും വല്ല മുൻകാമുകിമാരും ഉണ്ടാവുമോ എന്നൊരു സംശയം എന്നിൽ ശക്തമായി, ഒടുവിൽ എന്റെ സംശയങ്ങളെ സത്യമാക്കിക്കൊണ്ട് അയാളുടെ ബുക്കിൽ നിന്നും എനിക്കൊരു ഫോട്ടോ കിട്ടി,. **-*********

“യെട്ടാ , എനിക്കിത്തിരി സംസാരിക്കാനുണ്ട്!”

എന്റെ ഗൗരവം കണ്ടാവണം പുള്ളിയൊന്ന് ഞെട്ടി,. അതിനുള്ള ധൈര്യം എനിക്ക് എവിടുന്നാണ് വന്നതെന്ന്, ഇപ്പോഴും നോ ഐഡിയ!

“എന്താ ?” ഞാൻ വാതിൽ കുറ്റിയിട്ടു,.

“സത്യം പറയണം എന്താ നിങ്ങടെ പ്രശ്നം ? ഞാൻ എന്ത് തെറ്റു ചെയ്തിട്ടാ എന്നോട് ഇങ്ങനെ പെരുമാറണത് ?”

പുള്ളിയുടെ മുഖത്തു അത്ഭുതം,. “എന്ത് ചെയ്തെന്നാ ?”

“ഞാൻ നിങ്ങടെ ഭാര്യയാണ് , ഒരു ഭാര്യക്കും സഹിക്കാൻ പറ്റില്ല, നിങ്ങടെ ഈ പെരുമാറ്റം,. ഞാനും ഒരു പെണ്ണാണ്, എനിക്കും ഫീലിങ്ങ്സ് ഒക്കെ ഉണ്ട്, വിവാഹജീവിതത്തെക്കുറിച്ചു സ്വപ്നങ്ങളും,. ”

“നീയെന്താ അനു ഒരുമാതിരി സീരിയൽ നടിമാരെപ്പോലെ ? ഞാനെന്ത് ചെയ്തെന്നാ ?”

9 Comments

  1. Nyc story bro…

  2. വളരെ സിംപിളായ ഒരു ലവ് സ്റ്റോറി ഐ റിയലി ലോവ്ഡ് ഇറ്റ്
    ഒരുപാട് ഡെക്കറേഷൻ ഒന്നുമില്ലാതെ എഴുതിയത് മികച്ചു നിൽക്കുന്നതായി തോന്നി ???

  3. നിധീഷ്

    ♥♥♥

  4. Devil With a Heart

    സിംപിൾ ആൻഡ് ബ്യൂട്ടിഫുൾ യാർ❤️

    1. Simple and beautiful yet powerful!!!!

Comments are closed.