കഷ്ടകാലം വരുമ്പോൾ ഒന്നിച്ചാണല്ലോ വരിക, എന്റെ കല്യാണപ്പിറ്റേന ്നായിരുന്നു യൂണിവേഴ്സിറ്റി എക്സാം,. എത്ര കരഞ്ഞിട്ടും ഒരു കാര്യവും ഉണ്ടായില്ല,. ബുക്ക്സ് ഒന്ന് മറിച്ചുനോക്കാൻ പോലും അവസരം കിട്ടിയില്ല,.
ഭർത്താവിന്റെ വീട്ടിലെ അടുക്കളക്കാര്യം നോക്കാനുള്ള നീ യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡർ ആയിട്ടെന്ത് കാര്യമെന്ന അമ്മായിമാരുടെ പരിഹാസം കൂടിയായപ്പോൾ യെട്ടൻ എന്റെ കഴുത്തിൽ ചാർത്തിയ താലി അല്പം കൂടെ മുറുക്കം കൂടി,.എന്നെനിക്ക് തോന്നി
********
പരിചയപ്പെടലും ഫോട്ടോ സെക്ഷനും ഒക്കെ കഴിഞ്ഞപ്പോഴേക്കും പാതിരാത്രി ആയി, തന്നുവിട്ട പാൽഗ്ലാസ് റൂമിലെ ടേബിളിൽ വെച്ചിട്ട്, ഞാൻ ആരും കാണാതെ അനിയത്തിമാരെക്കൊണ്ട് എടുപ്പിച്ച ബുക്കും ഹാൾ ടിക്കറ്റും തപ്പി,.
പതിയെ ബുക്ക് തുറന്നു,. ദാ, കണ്ണിൽ ഇരുട്ട് കയറുന്നു, ടെൻഷൻ കൊണ്ടാവണം ഒന്നും തലയിൽ കയറുന്നില്ല,. വാതിൽക്കൽ ആളനക്കം,.
ന്റെ കൃഷ്ണാ യെട്ടനാണ് ! അപ്പോഴാണ് അന്നെന്റെ ഫസ്റ്റ് നൈറ്റ് ആണെന്ന ബോധ്യം പോലും എനിക്കുണ്ടായത്,. ബുക്ക് വേഗം ബെഡ്ഷീറ്റിനുള്ളിലേക്ക് തിരുകി,.
എന്റെ പരിഭ്രമം കണ്ടാവണം പുള്ളിയെന്നെ സൂക്ഷിച്ചു നോക്കി,. ബെഡ്ഷീറ്റിനുള്ളിൽ തിരുകിയ പുസ്തകങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടാവണം,.
“ഓ നാളെ എക്സാം ആണല്ലേ ?” ഞാൻ ടെൻഷനിൽ തലയാട്ടി,.
“കല്യാണത്തിരക്ക് കാരണം ഒന്നും പഠിച്ചുകാണില്ല,.. ?”
“മ്മ് ”
“എങ്കിൽ ഇനി സമയം കളയണ്ട, ഇരുന്ന് പഠിച്ചോ !”
സ്വപ്നമോ, സത്യമോ ? പഠനത്തിന്റെ ആധിക്യത്തിൽ എപ്പോഴോ ഉറങ്ങിപ്പോയ എന്നെ വിളിച്ചുണർത്തിയതും, കോളേജിൽ ഡ്രോപ്പ് ചെയ്തതും എല്ലാം ആദിയേട്ടൻ ആയിരുന്നു,.
എന്ത് നല്ല മനുഷ്യൻ !
ആ മനുഷ്യനാണ് റൊമാന്റിക് ആണോ എന്ന് ചോയ്ക്കണത് !
“അല്ല ഡീ, എക്സാം കഴിഞ്ഞില്ലേ ? ഇനിയിപ്പോൾ ഹണിമൂൺ ഒക്കെ കഴിഞ്ഞിട്ടേ ക്ലാസ്സിലേക്ക് ഉണ്ടാവുള്ളൂലോ അല്ലേ ?”
അല്ല അതുപിന്നെ അങ്ങനൊക്കെ തന്നെ ആയിരിക്കണല്ലോ അല്ലേ ?!
************
വീട്ടിൽ ചെന്നപ്പോൾ ആ മനുഷ്യൻ എന്നെ പിന്നെയും ഞെട്ടിച്ചു, ഞങ്ങളുടെ ബെഡ്റൂം ഒരു സ്റ്റഡി റൂം ആക്കി മാറ്റിയിരുന്നു പുള്ളി, എന്റെ ബുക്ക്സ് ഒക്കെ എപ്പോൾ പോയി എടുപ്പിച്ചോ എന്തോ !
“എക്സാം എങ്ങനെ ഉണ്ടായിരുന്നു ?”
“കുഴപ്പമില്ലായിരുന്നു ”
Nyc story bro…
വളരെ സിംപിളായ ഒരു ലവ് സ്റ്റോറി ഐ റിയലി ലോവ്ഡ് ഇറ്റ്
ഒരുപാട് ഡെക്കറേഷൻ ഒന്നുമില്ലാതെ എഴുതിയത് മികച്ചു നിൽക്കുന്നതായി തോന്നി ???
Nice story
Nice❤
♥♥♥
??
സിംപിൾ ആൻഡ് ബ്യൂട്ടിഫുൾ യാർ❤️
Simple love story ????
Simple and beautiful yet powerful!!!!