ഗുണ്ടുമുളക് ? [ ????? ] 133

ഗുണ്ടുമുളക് ?

Author : ?????

 

അനു നിന്റെ കെട്ട്യേവൻ  ആളെങ്ങനാ, പഞ്ചാരയാണോ ആണോ ?”

“എന്ത് ?”

” നിന്റെ ഏട്ടൻ   ആളെങ്ങനാ നല്ല റൊമാന്റിക് ആണോന്ന് ?”

നിന്ന നിൽപ്പിൽ ഞാനാകെ വിയർത്തു, കൂട്ടുകാരുടെ മുഖത്ത് പരിഹാസച്ചിരികൾ, ആകാംഷ, കൗതുകം തുടങ്ങിയ ഭാവങ്ങൾ മിന്നിമറയുന്നു, എക്സാം ചോദ്യപേപ്പർ കണ്ടിട്ട് പോലും, ഞാൻ ഇത്രക്ക് പരിഭ്രമിച്ചിട്ടില്ല,. ഇവരുടെയൊക്കെ ഭാവം കണ്ടാൽ തോന്നും ഞാൻ പ്രണയിച്ചു കൂടെ ഒളിച്ചോടിപ്പോയി കല്ല്യാണം കഴിച്ചതാണെന്ന്,..

കഴുത്തിലെ താലിയും , കൈയ്യിൽ  ചുവന്ന മൈലാഞ്ചിമെല്ലാം എന്നെ കുട്ടികളുടെ ശ്രദ്ധാകേന്ദ്രമാക്കി,.

ബോയ്സിൽ ആരുടെയൊക്കെയോ മുഖത്തൊരു നിരാശാഭാവം. അഭി അല്ലേ അത് ? ഇവനെങ്ങാനും ഇനി എന്നോട് വല്ല പ്രേമവും ഉണ്ടായിരുന്നോ ? അവന്റെ മുഖം കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത് !

“അല്ല ഗുണ്ടു മുളക്ക് എക്സാം എങ്ങനെ ഉണ്ടാരുന്നു ?”

ഡാ  കാട്ടുപോത്തെ ഇനി എന്നെ ഗുണ്ടു മുളക്ക് എന്നു  വിളിച്ചാൽ ചോദിക്കാൻ  എൻ്റെ  യെട്ടൻ വരും കേട്ടോ….
അങ്ങനെ  വിളിക്കാൻ കാരണം ഉണ്ട്..
കാരണം  ഞാൻ അൽപം തടി കൂടുതൽ ആണ്.. മറ്റു ആരു വിളിച്ചാലും ദേഷ്യപ്പെട്ടുന്ന  ഞാൻ അവൻ   വിളിച്ചാൽ മാത്രം… ഒരു മടിയും കൂടാതെ വിളി കേൾക്കും…

ആ ചോദ്യം വീണ്ടും അവൻ  ആവർത്തിച്ചു

“കുഴപ്പമില്ലായിരുന്നു ” ഞാൻ പുഞ്ചിരിക്കാൻ ശ്രമിച്ചു.

“ഇന്നലെ ഉറക്കമിളച്ചിരുന്നു പഠിച്ചുകാണും അല്ലേ ? നിൻ്റെ യെട്ടൻ എങ്ങനാ ഹെൽപ് ഒക്കെ ചെയ്യണ ടൈപ്പ് ആണോ ?”

അവിടെ ഒരു കൂട്ടച്ചിരി ഉയർന്നു,.
എന്തിനാ അമ്മേ എന്നെ ഇപ്പോൾ തന്നെ കെട്ടിച്ചുവിട്ടത്, ഇവരുടെയൊക്കെ മുന്നിൽ ഇതുപോലെ നാണം കെടാനോ ? ഓർക്കുംതോറും എനിക്ക് കരച്ചിൽ വന്നു. താഴെ രണ്ടനിയത്തിമാരാണ്, അവരുടെ ഭാവിയെക്കുറിച്ചും ചിന്തിക്കണ്ടേ, അതാണ് ഈ പ്രായത്തിൽ എന്നെയെന്തിനാ കെട്ടിച്ചുവിടണതെന്നു ചോദിച്ചപ്പോൾ അമ്മ തന്ന ഉത്തരം,.

ആദ്യം വന്ന ആലോചന തന്നെയാണ് ആദിയെട്ടന്റെത് ,. ഡിഗ്രി കഴിഞ്ഞുമതി കല്യാണമെന്നാണ് അവർ പറഞ്ഞത്, ആ ഒരു റിലാക്സേഷനിൽ ഇരിക്കുമ്പോഴാണ് എന്റെ എതീരെ ആ വിധി വന്നത്.. 3മാസത്തിൽ ഉള്ളിൽ കല്ല്യാണം നടന്നില്ലെങ്കിൽ പിന്നെ 3വർഷം കഴിഞ്ഞു നോക്കിയാൽ മതീത്രെ,. പിന്നെ എല്ലാം പെട്ടന്നായിരുന്നു, എൻഗേജ്മെന്റും, ഡേറ്റ് തീരുമാനിക്കലും എല്ലാം,.  കാരണം യെട്ടൻ ഗൾഫിലേക്ക് പോവാൻ ഉള്ള  തിരക്ക്… മടക്കം 3 വർഷം കഴിഞ്ഞു മാത്രം

9 Comments

  1. Nyc story bro…

  2. വളരെ സിംപിളായ ഒരു ലവ് സ്റ്റോറി ഐ റിയലി ലോവ്ഡ് ഇറ്റ്
    ഒരുപാട് ഡെക്കറേഷൻ ഒന്നുമില്ലാതെ എഴുതിയത് മികച്ചു നിൽക്കുന്നതായി തോന്നി ???

  3. നിധീഷ്

    ♥♥♥

  4. Devil With a Heart

    സിംപിൾ ആൻഡ് ബ്യൂട്ടിഫുൾ യാർ❤️

    1. Simple and beautiful yet powerful!!!!

Comments are closed.