ഗീതുവിൻ്റെ കടലാസ്പൂക്കൾ 8 [Dinan saMrat°] 89

അന്ന് രാത്രി  ഗീതുവിന്റെ വീട്ടിൽ എല്ലാരും  അത്താഴം കഴിക്കുമ്പോൾ  അന്നുണ്ടായ സംഭവങ്ങൾ ഓർത്ത് അറിയാതെ പൊട്ടിച്ചിരിച്ചു….പക്ഷേ അത് അബദ്ധം ആയിപോയന്ന് അടുത്ത നിമിഷം മനസിലായി.
എല്ലാരും അവളെ നോട്ടം .അവൾ ഒന്ന് പരുങ്ങി ….

“എന്താ എത്ര വലിയ തമാശ പറ ഞങ്ങളും കൂടി കേൾക്കട്ടെ…” പ്രിയ

“അത് അത് എന്റെ കൂട്ടുകാരി പറഞ്ഞ ഒരു തമാശ ഓർത്ഥത….

“എന്തുതമാശ…”

ഒരു രക്ഷയും ഇല്ലന്ന് മനസിലായത്തോടെ അവൾ അവസാനത്തെ അടവേടുത്തു.

“അത് എന്താണെന്നു വച്ച ഞങ്ങൾ എല്ലാരും കൂടി ഇങ്ങനെ നടന്നുപോകുമ്പോ …. ഇടയ്ക്കുവച്ച്

എക് എക് ഗീതു ചുമയ്ക്കാൻ തുടങ്ങി…
ചുമയോട് ചുമ…

“എരിവ് നെറുകെ കേറിയതാവും പ്രിയേ അവൾക്ക് വെള്ളം കൊട്…”അച്ഛൻ

“ശോ മാറുന്നില്ലല്ലോ…”

“ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കല്ല് ചിരിക്കല്ല് എന്ന് എത്ര പറഞ്ഞാലും കേൾക്കില്ല …. ”

ഭക്ഷണം മതിയെന്ന രീതിയിൽ തീറ്റി നിർത്തി പതുയെ എണിറ്റു വലിഞ്ഞു ..

“ഈശ്വരാ എങ്ങനെയോ  ഒരു വിധത്തിൽ രക്ഷപെട്ടു……….

/

അടുത്ത ദിവസം ഉമ്മറതിണ്ണയിൽ അവളിങ്ങനെ പുറത്തേക്കു നോക്കി ഇരുക്കുകയാണ്

“ശരണിന്റെ ഇഷ്ട്ടം എന്തുകൊണ്ട് എന്നോട് തുറന്ന് പറയാൻ എപ്പഴും വിസമ്മതിക്കുന്നു എങ്ങനെയാ അത് അവന്റെ നാവിൽ നിന്നു തന്നെ കേൾക്കുന്നെ അത് മാത്രമാണ് എന്റെ ചിന്ത.. ആലോചിച്ചട്ടു ഒരു പിടുത്തവും കിട്ടുന്നില്ല

മുന്നിലെ ടേബിളിൽ കിടന്ന പാത്രത്തിന്റെ മുൻമിലെ ഒരു സിനിമടെ പോസ്റ്റർ കണ്ടത് പിന്നെ ഒന്നും ആലോചിച്ചില്ല… ഹോ ശരണിനെ വിളിക്കാം…

8 Comments

  1. Ishttapettu❤️ waiting for next part

  2. നിധീഷ്

    ????

    1. ??

  3. ❤️❤️❤️❤️❤️

  4. റസീന അനീസ് പൂലാടൻ

    ????????

Comments are closed.