ഗീതുവിൻ്റെ കടലാസ്പൂക്കൾ 8 [Dinan saMrat°] 87

ക്ലിക് [  •  ]

“ഗീതു നീ എന്താ ഈ ചെയ്യുന്നേ….  ആളുകളൊക്കെ ശ്രെദ്ധിക്കും…

ആയതിനു… നമ്മൾക്കെത്താ അവരെന്തേലും വിചാരിക്കട്ടെ… എന്നെ സൈഡ് സീറ്റിൽ ഇരുത്തുവോ 

“ഇല്ല അവിടെ ഇരുന്ന മതി….
?
ദോ ദോ കപ്പലണ്ടിക്കാരൻ  ശരണിനു വേണോ… ഏയ്‌ വേണ്ടേ വേണ്ട

എന്റെ പൊന്നെ ഒന്ന് അടങ്ങിരി.

ഗീതു ഉറക്കത്തിലേക്കു  കണ്ണുകൾ മെല്ലെ അടഞ്ഞു… ആദ്യമൊക്കെ വീഴാൻ പോയപ്പോ ശരൺ അവളെ തട്ടി ഉണർത്തി കുറച്ചുകഴിഞ്ഞു ഉറങ്ങി ശരണിന്റെ തോളിലേക്ക് പയ്യെ അവൾ വീണു..
അവനൊന്നു ഞെട്ടി….

പയ്യെ തോളൊന്നു വലിച്ചെടുക്കാൻ നോക്കിയെങ്കിലും നടന്നില്ല ഗീതു… ഗീ… വിളിച്ചില്ല ബസിന്റെ ഉലച്ചിൽ ഉച്ച കഴിഞ്ഞ ഇളം വെയിൽ,മുന്നിലേക്ക്‌ പോകുംതോറും ഉള്ളിലേക്ക് ഇരച്ചുകയറുന്ന ചൂട് നിറഞ്ഞ കാറ്റ്,ഇളകിപറക്കുന്ന മുടിഴികൾ …

തന്റെ തോളത്തു ഒരു കൊച്ചുകുട്ടിയെപ്പോലെ ഉറങ്ങുന്ന കണ്ട് അവൻ അവളെ കണ്ണെടുക്കാതെ അങ്ങനെ…

പെട്ടന്ന് ഫോക്കസ് ഒന്നുമാറി അപ്പുറത്തെ സൈഡിൽ ഇരുന്ന ഒരു അമ്മച്ചി അത്ര പന്തിയല്ലാത്ത രീതിയിൽ ഒരു നോട്ടം. .അവൻ വേഗം ആ തോൾ വലിച്ചു എടുത്തു ഗീതു പെട്ടന്ന് അവന്റെ കൈയിൽ ചുറ്റിപിടിച്ചു… വീണ്ടുമൊരു ബാലപ്രേയോഗത്തിന് ശരണിനു മനസ് വന്നില്ല.

അപ്രതീക്ഷിതമായി ആരോ ഗീതുവിന്റെ കൈയിൽ ശക്തിയായി പിടിച്ചെഴുന്നേൽപ്പിച്ചു.. കണ്ണ് തുറക്കും മുൻപ് ബോധം നേര വീഴും മുൻപ് ഇടത് കവിളത്തു തന്നെ ഒരു കിടിലം ഷോട്ട് … അവൾ കറങ്ങിവീഴാൻ പോയ്‌ കമ്പിയിൽ പിടിച്ചു.

ചുറ്റുമൊരു മൂളൽ ശബ്ദം മാത്രം.
വെള്ളമടിച്ചു കഴിഞ്ഞ് ആളുകളെ രണ്ടായ് കാണുന്നപോലെ.. പൊന്നീച്ച പറന്നു …..

“കഴുവർടെ മോളെ….” നീ ഞങ്ങളെ ഒക്കെ പൊട്ടൻ കളിപ്പിക്കുവാരുന്നല്ലെടി…

8 Comments

  1. Ishttapettu❤️ waiting for next part

  2. നിധീഷ്

    ????

    1. ??

  3. ❤️❤️❤️❤️❤️

  4. റസീന അനീസ് പൂലാടൻ

    ????????

Comments are closed.