കുത്തിയോലിക്കുന്ന പുഴകളുടെ ആഴങ്ങളിലൂടെ മീനുകളെപ്പോലെ ഊളിയിട്ടു…
എന്തിന്റെയോ ഒരു ചെറിയ തുടക്കം….
തന്നെപോലെ ശരനും തന്നെ സ്നേഹിക്കുന്നുണ്ടോ.. അതോ അതൊരു തോന്നൽ ആണോ
പലപ്പോഴും ഗീതുവിന് ഉത്തരം കിട്ടാത്ത ചോദ്യം…
അങ്ങനെ ഇരിക്കെ ഒരു ദിവസം ശരന്നിന്റെ
വീട്ടിൽ വന്നു ആരെയും കാണുന്നില്ലല്ലോ ആവൾ അകത്തേക്ക് കേറി…ആരും ഇല്ല റൂമിലും ആരുമില്ല…. കതകെല്ലാം തുറന്നിട്ടട്ടു ഇവരെല്ലാം എവിടെ പോയേക്കുവാ.. അവൾ അടുക്കയിലേക്ക് ചെന്നു അവിടെ
രണ്ടുപേരും കൂടി അമ്മയുടെ കൈയിന്നു ചോറു വാങ്ങി കഴിക്കാൻ മത്സരമാണ്. ആദ്യം ശ്രീക്കുട്ടിക്കും പിന്നെ ശരണും.മൂന്നാമത്തെ ഉരുള ഉരുട്ടിയപ്പോഴാണ് ഗീതുവിനെ കണ്ടത് ആകെ എന്തോപോലെ… ആ അമ്മയുടെ ഉള്ള് ആ ഉരുള അവൾക്കായ് നീട്ടൻ പ്രേരിപ്പിച്ചു ……..
എന്നാൽ അതുകണ്ട അവളുടെ മുഖഘത്തെ ഭാവം മാറി . അതിനു അവൾ മടിച്ചു നിന്ന അവളെ എല്ലാവരും ഒരുനിമിഷം നോക്കി. അമ്മയുടെ മുഖം വാടി….
അവളിൽ നിന്നു അങ്ങനെ ഒരു ഭാവമാറ്റം ഒരിക്കലും അവർ പ്രേതിഷിച്ചില്ല.
പെട്ടന്ന് അമ്മ പൊന്തി വന്ന സങ്കടം ഉള്ളിലൊളിപ്പിച്ചുകൊണ്ട്…
“അയ്യോ മോളു വല്ല്യ വീട്ടിലെ കുട്ടിയല്ലേ എവിടുന്നു എന്റെ കയ്കൊണ്ടു ചോറുകഴിച്ച പിടിക്കില്ല… ഞാൻ അറിയാതെ ഞാനെത്തൊരു മണ്ടിയാ ശ്ശെ ക്ഷമിച്ചേക്കു മോളെ…എന്നോട് ദേഷ്യം ഒന്നും തോന്നല്ലേ ”
ആ ഉരുള തിരികെ പാത്രത്തിലേക്കു ഇട്ടു അവർ തിരിഞ്ഞു,
“ശരണിന്റെ അമ്മേ…”
അവൾ അവർക്കരികിലേക്ക് വന്നു..
ആ കണ്ണുകൾ നിറഞ്ഞു….
“ജനിച്ചട്ടു അമ്മയുടെ സ്നേഹം ഞാൻ അറിഞ്ഞട്ടില്ല…ചേച്ചിയാരുന്നു എനിക്ക് എല്ലാം …
ജീവിതത്തിൽ ആദ്യമായാണ് ഒരമ്മ എനിക്കായി സ്വന്തം കയ്യോണ്ട് ചോറുരുള നീട്ടുന്നത് ……. ഞാൻ അമ്മെന്നു വിളിച്ചോട്ടെ….. എനിക്ക് വേണ്ടി ആ കയ്യോണ്ട് ഒരുപിടി ചോറു തരില്ലേ… അമ്മയുടെ കണ്ണുകളും നിറഞ്ഞു ചിരിച്ചുകൊണ്ട് സമ്മതമെന്നപോലെ ഒരുപിടി ചോറ് അവൾക്കായ് നീട്ടി. നിറകണ്ണുകളോടെ അവളതു സ്വീകരിച്ചു. അവളുടെ വയറുനിറയുവോളം. അമ്മയെ കെട്ടിപിടിച്ചു… തിരിച്ച് അവളെ മാറോടണച്ചു….
“അമ്മ ഹൃദയം നിറച്ച പ്രാണന്റെ സ്നേഹരൂപം”
കണ്ടുനിന്ന ശ്രീക്കുട്ടിയും കരഞ്ഞു ഏട്ടനെ കെട്ടിപ്പിടിച്ചു….. ?
Ishttapettu❤️ waiting for next part
?
????
??
❤️❤️❤️❤️❤️
?
????????
?