” വേണമെങ്കിൽ എന്നെ പ്രേമിച്ചോ….”
ഇടതു കയ്യിലെ നഖങ്ങളെ മാറി മാറി നോക്കിക്കൊണ്ട്
ഏയ് അതൊന്നും ശെരിയാകുല നമ്മൾ സുഹൃത്തുക്കളല്ലേ..
“അതോണ്ട്…?
“അങ്ങേനെ അല്ല …. ”
“പിന്നെ എന്റെ ചേട്ടനെയും അച്ഛനെയും പേടിചട്ടാണോ…”
“നീ തമാശ പറയുകയാണോ….പേടിച്ചട്ടൊന്നും അല്ല. നിനക്ക് നല്ലൊരു മനസുണ്ട്, കൂടെ തണലായി നിൽക്കുന്ന രക്തബദ്ധങ്ങൾഉണ്ട് . അതിനെല്ലാം ഉപരി നിനക്ക് നല്ലൊരു ഭാവി ഉണ്ട്. നന്നായി പഠിക്കണം,പഠിച്ചു പഠിച്ചു ഒരുപാട് ഉയരങ്ങളിൽ ഇനിയും എത്തണം , അവസാനം അച്ഛറെയും ചേട്ടന്റെയും ചേച്ചിയുടെയും സമ്മതത്തോടെ മനസ്സിനിഷ്ട്ടപ്പെട്ട നിന്നെ ജീവനോളം സ്നേഹിക്കുന്ന ഒരാളെ കണ്ടെത്തണം ആ ആളുമായി നീന്റെ വിവാഹം..
വെറുതെ എന്നെപോലെ ഒരു ജോലിയും കുലിയും ഇല്ലാത്ത ഒരുത്തൻ പ്രേമിച്ച ആ പാപം കൂടി ചുമക്കാൻ എനിക്ക് വയ്യ ..
നിന്നെപ്പോലെ ഒരളെ സുഹൃത്തായി കിട്ടിയത് തന്നെ എന്റെ ഏറ്റവും വലിയ ഭാഗ്യം….അതിൽ കൂടുതൽ ഒന്നുമില്ല..
പിന്നെ എന്റെ കാര്യം എന്നെങ്കിലും നമ്മളെ ഉൾകൊള്ളാനും മനസിലാക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ആരേലും നമ്മളെ തേടി വരുവാരിക്കും. അപ്പൊ അവൾ എങ്ങനെ ആരുന്നാലും വെളുപ്പോ കറപ്പോ ജാതിയോ മതമോ സമ്പത്തോ ഒന്നും നോക്കാതെ തന്നെ അവളെ അങ്ങ് കൂടെ കൂട്ടും അത്ര തന്നെ.
ഉയ്യോ ദാ ബസ് വരുന്നു കൈ കാണിക്കു….
വളരെ തിരക്ക് കുറഞ്ഞ ബസ് അവൻ പിന്നിലും ഗീതു മുന്നിലും ഇരുന്ന്. ഇടക്ക് വച്ച് തൊട്ടടുത്തിരുന്ന ആൾ ഇറങ്ങിയപ്പോൾ ഗീതു അവൾക്കൊപ്പം വന്നിരിക്കാൻ അവനെ വിളിച്ചെങ്കിലും അവൻ അതിനു തയാറായില്ല.
അവസാനം ഗീതു എണിറ്റു അവനൊപ്പം പോയ് ഇരുന്നു….
ഫോണെടുത്തു തല അല്പം ചരിച്ചു നാക്കു വെളിയിലേക്ക് ഇട്ടു വലതു കൈയിൽ രണ്ട് വിരൽ നിവർത്തി ബാക്കിയെല്ലാം ചുരുട്ടി
ഒരു സെൽഫി..
Ishttapettu❤️ waiting for next part
?
????
??
❤️❤️❤️❤️❤️
?
????????
?