” ഗീതുവിൻ്റെ കടലാസ്പൂക്കൾ 8 ”
Geethuvinte Kadalasspookkal | Author : Dinan saMrat°
[ Previous Part ]
ആ കാഴ്ച കണ്ണിൽ നിന്നു മറയും വരെ ശരൺ അവളെ നോക്കി നിന്നു. ഗീതുവിന്റ സത്യാവസ്ഥാ അറിഞ്ഞ ശരണിനു വല്ലാത്തൊരു കുറ്റബോധം പോലെ .. പിന്നീട് പലപ്പോഴും ഗീതുവിനെ കാണാൻ, സംസാരിക്കാൻ ശ്രെമിച്ചങ്കിലും അവൾ ഒഴിഞ്ഞുമാറി.. ഒരു സൺഡേ ശരൺ എവിടോ പോയ് തിരിച്ച് വരുമ്പോൾ ബസ്സിലാണ് ചെറിയൊരു ട്രാഫിക് ബ്ലോക്ക്. ചുമ്മാ വെളിയിലേക്ക് നോക്കി ഒരു സ്കൂട്ടർ വണ്ടികൾക്കിടയിലൂടെ നുഴഞ്ഞു കയറി മുന്നോട്ടു പോകുന്നു. നല്ല പരിചയം ഉള്ള വണ്ടിയാണല്ലോ. പറഞ്ഞ് തീരും മുൻപ് അവൾ പുറകിലക്കു ഒന്ന് തിരിഞ്ഞു.
ഗീതു.
കുറെ വട്ടം വിളിച്ചു വണ്ടികളുടെ ഹോൺ ശബ്ദം കൊണ്ട് ഒന്നും കേൾക്കാൻ വയ്യ… അവൻ പെട്ടന്ന് ചാടി ഇറങ്ങി…. ഒരുവിധത്തിൽ ക്രോസ്സ് ചെയ്ത് അപ്പുറത്ത് ചെന്നു അപ്പോഴേക്കും അവൾ ആ ട്രാഫിക്കിന്റെ മുന്നിലത്തെ നിരയിൽ ഗ്രീൻ ലൈറ്റ് നോക്കി നിൽപ്പുണ്ട് ..അവൻ പുറകെ ഓടി… ഏയ് ഗീതു…..
ആക്സിലറ്റർ കൊടുക്കും മുൻപ് വണ്ടിയുടെ മുന്നിൽ ചാടി….
കിതച്ചുകൊണ്ട് ഗീതു sry sry sry….
അവനെ കണ്ടിട്ടും മനസിലാക്കാത്ത പോലെ അവളൊന്നു പരുങ്ങി…
ഗീതു plz…
,എനിക്കറിയാരുന്നു നീ വരുമെന്ന്…
എങ്ങനെ
അതൊക്കെ അറിയാം… എപ്പോ ഇങ്ങനെ ഒക്കെ തോന്നാൻ എന്തുപറ്റി….
ഒരുപാടു ആലോചിച്ചു. സത്യത്തിൽ എനിക്ക് നിന്നെപ്പറ്റി ഒന്നും അറിയില്ലാരുന്നു പിന്നെ തെറ്റുപറ്റിയാൽ അത് പറയുന്നുണ്ട് വല്ല്യ കുറച്ചിലായ് ഒന്നും ഞാൻ കാണുന്നില്ല. നേരെ ചൊവ്വേ ഒന്ന് സംസാരിക്കാന്നു വച്ച അതെങ്ങനെ കയറുപൊട്ടിച്ച പശുവൂനെ പോലെ അടുത്തുവരുപൊ തുള്ളിചാടിയങ്ങു പോവില്ലേ പിന്നെ ഇങ്ങനെയാ…
അതുകേട്ടു അവളൊരു ചിരി.
“വണ്ടി മാറ്റാടെയ് …”
” നടുറോഡിൽ നിന്നാണോടാ നിന്റെയൊക്കെ കഥപ്രെസംഗം”
“വണ്ടി എടുത്തു മാറ്റു കൊച്ചേ…. ”
സംസാരിക്കുന്ന കൂട്ടത്തിൽ പോകാനുള്ള സിഗ്നൽ തെളിഞ്ഞത് കണ്ടില്ല..
ഒന്നടങ്ങു ചേട്ട എപ്പോ മാറ്റാം
/
പരസ്പരം അറിഞ്ഞതുകൊണ്ടാവണം
പതിയെ അവരുടെ സൗഹൃദം വളർന്നു
ഗീതു അവിടെത്തെ ഒരു അംഗത്തെപോലെ ആയിമാറി… ശ്രീക്കുട്ടിക്ക് അവൾ നല്ലൊരു ചേച്ചിയായി,അമ്മയ്ക്ക്
നല്ലൊരു മോളെന്നപോലെ….ശരണിനു അവൾ…….
പതിയെ അവരുടെ സംസാരത്തിൽ മൗനം പടർന്നു…. കണ്ണുകളിലൂടെ പരസപരം കിനാവുകൾ നെയ്തു കൂട്ടി,
പൂക്കൾ പൂക്കുന്ന പുലരികളിൽ പൂമ്പാറ്റകളെപ്പോലെ പൂക്കളിൽ പാറി പറന്നു..
Ishttapettu❤️ waiting for next part
?
????
??
❤️❤️❤️❤️❤️
?
????????
?