ഗീതുവിൻ്റെ കടലാസ്പൂക്കൾ 5 [Dinan saMrat°] 91

“ഏയ് ടെൻഷനോ എന്തിനു അതു വെറും ഒരു ബുക്ക്‌ അല്ലേ …. ശെരിയാ അവരത് നഷ്പ്പിക്കുവോന്നുമില്ല.. ” അതു ഇനി ഏട്ടന്റെ കയ്യിലാങ്ങാനം എത്തിയാൽ… ശരൺ ആരാന്നു ഞാൻ തന്നെയാണല്ലോ ഏട്ടന് കാണിച്ചു കൊടുത്തത് പോരാത്തതിന് ഞങ്ങളെ ഒരുമിച്ചു കണ്ടതുമാണ്….

ഒന്ന് തീരുമ്പോൾ അതിലും വലിയ തലവേദനയാണല്ലോ ഈശ്വരാ.

“നീ വാ ചായ കുടി…”

“മ്മ്…

” അതാരുടെയാ മോളെ…ആര ഈ ശരൺ”

“ആര് അവനോ അവൻ എന്റെ കോളേജിലെ ഒരു ജൂനിയർ ആ ഞങ്ങൾ ഫൈനൽ years കുട്ടികൾ എല്ലാരും കൂടി ഒരു ഒരു മാഗസിൻ തയാറാക്കുന്നുണ്ട് അപ്പൊ അതിൽ ചില കവിതകളും ഉൾപ്പെടുത്താമെന്നു കരുതി. അങ്ങനെ വാങ്ങിയതാ. കണ്ടിട്ട് അവൻ അത്യാവശ്യം നന്നായിട്ട് എഴുതും അതോണ്ട് വാങ്ങിയ…

“അത്യാവശ്യമോ…. നല്ല അസ്സലായി എഴുതും ഓരോ കവിതകളും കുറിപ്പുകളും എത്ര മനോഹരമായണവൻ എഴുതിയിരിക്കുന്നത്….
ഇവിടുന്നു പോന്നതിനു മുൻപ് അതെല്ലാം ഒന്നുകൂടി വായ്ക്കണം ….”

‘ഈശ്വരാ ഇവരെന്നെയും കൊണ്ടേ പോവുന്നു ഉറപ്പിച്ചുള്ള പുറപ്പാടാണോ….

പിന്നെ വീട്ടുവിശേഷങ്ങളും തമാശകളും കളിചിരിയുമൊക്കെയായ സമയം പോയ്‌….
എന്നാൽ ഗീതു ആകെ mood off ആരുന്നു…. എത്ര ചോയ്ച്ചട്ടും അവമ്മാര് ആ ഡയറി അവൾക്കു കൊടുത്തില്ല. ആ പടം അവരുടെ കൈയിന്നു തട്ടി വാങ്ങിയതിന്റെ ദേഷ്യമാരിക്കും.

ആ ഡയറി അതു ഏങ്ങനെ വാങ്ങും..  പ്രിയേച്ചിയോട് പറയാം
എന്തങ്ങനീലും വാങ്ങിത്തരാൻ.

4 Comments

  1. കൈലാസനാഥൻ

    ഈ കഥ ഇന്നാണ് തുടക്കം മുതൽ വായിച്ചത്. അനിതരസാധാരണമായ ഒരു കഥയായി തോന്നി. ചില ഭാഗങ്ങളിൽ അല്പം വലിച്ചു നീട്ടലോ ഒഴുക്ക് കുറവോ ഒക്കെ തോന്നിയെങ്കിലും ഇപ്പോൾ മറ്റൊന്ന് ഇവിടെ പകരം വെക്കാനില്ലാത്ത ഒരു കഥാ തലത്തിലേക്ക് പോകുന്നുണ്ട്. അമ്മ മകൻ, ഭാര്യ ഭർതൃ (അച്ഛൻ അമ്മ ) സഹോദരീ സഹോദരബന്ധം അയൽവാസികൾ തമ്മിലുള്ളതും സുഹൃത് സൗഹൃദം ഇവയൊക്കെ നല്ല നിലയിൽ വരച്ചുകാട്ടിയിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെങ്കിലും ശരൺ അത്ര മോശക്കാരനല്ല നല്ലൊരു കവിയും ചിത്രകാരനും കൂടിയാണ് , ആ കലാ നിപുണതയിൽ ഗീതു ആകൃഷ്ടയായി പതിയെ പ്രണയത്തിലേക്ക് വഴിമാറുമോ അതോ ഗിരീഷത് മുളയിലേ നുള്ളുമോ ? കാത്തിരുന്നു കാണാം സസ്നേഹം കൈലാസനാഥൻ

  2. നിധീഷ്

    ???

  3. Oralde diary ayal jeevichirikke vayikunnathe thettu ath mattullavark vayikaan anuvadhikkunnath mahaabaradham …. geethune kayyil kittyaal nhn deyshyathinu chilappo konnu kalayum??????????

Comments are closed.