ഗീതുവിൻ്റെ കടലാസ്പൂക്കൾ 5 [Dinan saMrat°] 91

“മ്മ് സുഗായ്ട്ടിരിക്കുന്നു അമ്മേ..”
ഉയ്യോ ഇവരാരുന്നോ..

“നീ b.കോം അല്ലാരുന്നോ..?

“ആഹ് അതെ..”

അവർ അവളെ പിടിച്ചവിടെ ഇരുത്തി..  ദേ അശോകേട്ടാ (രാധാകൃഷ്ണൻ ന്റെ അച്ഛൻ ) നോക്കിയ ഇവളോത്തിരി ക്ഷീണിച്ചല്ലേ.. കഴിഞ്ഞ വട്ടം വന്നപ്പോ നല്ല ഉരുണ്ടിരുന്ന കൊച്ച എപ്പോ മെലിഞ്ഞു ”

എടി ഗീതു എന്തോ ഉണ്ടാടെ നിന്നെ അങ്ങോട്ടൊന്നും കാണാനേ ഇല്ലല്ലോടി.. (രാധേട്ടന്റെ ചേച്ചി രാധിക ) ഒരു ക്യാരറ്റും കടിച്ചോണ്ട് അങ്ങോട്ടേക്ക് വന്നു.

മറുപടിയെന്നോണം അവളൊന്നു ചിരിച്ചു ഇനി വരാം ചേച്ചി.എവിടെ ശ്യം ഉം തുഷാരയും (രാധികേടെ മക്കൾ ) അവര് വന്നിട്ടില്ലേ…? ”

“ഉണ്ട് പിന്നവരെ അവിടെ ഒറ്റക്കിട്ടിട്ടു വരാൻ പറ്റുവോ ,ഡാ ശ്യമേ ദാണ്ട് നിങ്ങളെ ഗീതുചേച്ചി വിളിക്കുന്നു….വന്നപ്പോ മുതല് വാവേടെ കൂടാ ( വാവ – ഗൗതം  പ്രിയേടെ മോൻ )
കണ്ണുതെറ്റിയ അടിപിടിയ രണ്ടും കൂടെ പെങ്ങോച് ആൺപ്പിള്ളരേക്കാൾ കഷ്ടമാ.. ഇവനാണെ അങ്ങോട്ട്‌ കേറിചെല്ലും വഴക്കിനു…രണ്ടിനെൻ കൊണ്ട് ഞാൻ തൊറ്റു..”

അവളൊന്നും ചിരിച്ചു..

“ഗീതു ചേച്ചി….. രണ്ടുംകൂടെ ഓടിവന്നു ചേച്ചിടെ ഇരുവശത്തുമായി ഇരുന്നു.

” ചേച്ചി…ചേച്ചി വാ നമുക്കും ഒളിച്ചു കളി കളിക്കാം…ബാ ചേച്ചി…”

” ചേച്ചിക്ക് വയ്യടാ നിങ്ങളു പോയ്‌ കളിച്ചോ.. ”

“Plz plz plz..  എപ്പോ വയ്യട നമുക്കും പിന്നെ ഒരു ദിവസം മൊത്തം ഒളിച്ചു കളിക്കാ…

4 Comments

  1. കൈലാസനാഥൻ

    ഈ കഥ ഇന്നാണ് തുടക്കം മുതൽ വായിച്ചത്. അനിതരസാധാരണമായ ഒരു കഥയായി തോന്നി. ചില ഭാഗങ്ങളിൽ അല്പം വലിച്ചു നീട്ടലോ ഒഴുക്ക് കുറവോ ഒക്കെ തോന്നിയെങ്കിലും ഇപ്പോൾ മറ്റൊന്ന് ഇവിടെ പകരം വെക്കാനില്ലാത്ത ഒരു കഥാ തലത്തിലേക്ക് പോകുന്നുണ്ട്. അമ്മ മകൻ, ഭാര്യ ഭർതൃ (അച്ഛൻ അമ്മ ) സഹോദരീ സഹോദരബന്ധം അയൽവാസികൾ തമ്മിലുള്ളതും സുഹൃത് സൗഹൃദം ഇവയൊക്കെ നല്ല നിലയിൽ വരച്ചുകാട്ടിയിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെങ്കിലും ശരൺ അത്ര മോശക്കാരനല്ല നല്ലൊരു കവിയും ചിത്രകാരനും കൂടിയാണ് , ആ കലാ നിപുണതയിൽ ഗീതു ആകൃഷ്ടയായി പതിയെ പ്രണയത്തിലേക്ക് വഴിമാറുമോ അതോ ഗിരീഷത് മുളയിലേ നുള്ളുമോ ? കാത്തിരുന്നു കാണാം സസ്നേഹം കൈലാസനാഥൻ

  2. നിധീഷ്

    ???

  3. Oralde diary ayal jeevichirikke vayikunnathe thettu ath mattullavark vayikaan anuvadhikkunnath mahaabaradham …. geethune kayyil kittyaal nhn deyshyathinu chilappo konnu kalayum??????????

Comments are closed.