ഗീതുവിൻ്റെ കടലാസ്പൂക്കൾ 5 [Dinan saMrat°] 91

“എന്താ മോളെ മ്മ് അവിടെ പ്രേത്യേകിച്ചു വിശേഷം ഒന്നുമില്ല പിന്നെ എങ്ങോട്ട് വരണമെന്ന് തോന്നി.

പിന്നെ മനുവേട്ടൻ( രാധികേടെ ഭർത്താവ് )എവിടെ കണ്ടില്ലല്ലോ വന്നില്ലേ

“ഓ അവൻ എന്ന് എന്തോ അത്യാവശ്യത്തിന് ഇടുക്കി വരെ പോണമാരുന്നു. ഇനിയൊരിക്കാം എല്ലാരുംകൂടി വരാം.. പ്രിയയ്ക്ക് ഇവിടത്തെ സ്കൂളിൽ സ്ഥലംമാറ്റം കിട്ടിയേ പിന്നെ അവനിങ്ങോട്ട് വന്നിട്ടേ ഇല്ല..”

അവർ വായന നിർത്തി ആ ഡയറി മുന്നിലെ ടേബിളിൽ വച്ചു.

Yes അവരത് താഴെ വച്ചു ഗീതു,സമയം കളയാതെ അതെടുക്കു.. അവൾ അവളോട്‌ തന്നെ പറഞ്ഞു.അതെടുക്കാൻ കൈയ് പൊക്കിയതും
മുത്തശ്ശിടെ അടുത്തിരുന്ന ശ്യാം അതു എടുത്തു…. അതുകണ്ടു അവന്റെ പെങ്ങൾ തുഷാര

“തന്നെ ഞാൻ കണ്ടിട്ട് തരാം..”അവന്റെ കൈയിന്നു വാങ്ങാൻ അതിൽ പിടിച്ചു.

“ഇല്ല ഇത് ഞാനാ എടുത്തേ..”

“അമ്മച്ചി ഇത് കണ്ടോ ഇവൻ എനിക്ക് ഇത് തരുന്നില്ല.. ” അവൻ അതും കൊണ്ട് പുറത്തേക്കു കുതറി ഓടി. അവൾ പുറകെ ഗീതുപുറകെ പോകാൻ  എണീറ്റത്തും

” എന്താ ഗീതു എന്തുപറ്റി ..?

“അത് അവരെങ്ങോട്ടാ അതുകൊണ്ട് പോയേ..”

“അയിന് നീ എന്തിനാ ടെൻഷൻ അടിക്കുന്നെ അവരത് നശിപ്പിക്കുകയൊന്നും ചെയ്യില്ല..പിള്ളേരല്ലേ കുറച്ചുകഴിഞ്ഞു അവര് തന്നെ കൊണ്ടുത്തരും “

4 Comments

  1. കൈലാസനാഥൻ

    ഈ കഥ ഇന്നാണ് തുടക്കം മുതൽ വായിച്ചത്. അനിതരസാധാരണമായ ഒരു കഥയായി തോന്നി. ചില ഭാഗങ്ങളിൽ അല്പം വലിച്ചു നീട്ടലോ ഒഴുക്ക് കുറവോ ഒക്കെ തോന്നിയെങ്കിലും ഇപ്പോൾ മറ്റൊന്ന് ഇവിടെ പകരം വെക്കാനില്ലാത്ത ഒരു കഥാ തലത്തിലേക്ക് പോകുന്നുണ്ട്. അമ്മ മകൻ, ഭാര്യ ഭർതൃ (അച്ഛൻ അമ്മ ) സഹോദരീ സഹോദരബന്ധം അയൽവാസികൾ തമ്മിലുള്ളതും സുഹൃത് സൗഹൃദം ഇവയൊക്കെ നല്ല നിലയിൽ വരച്ചുകാട്ടിയിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെങ്കിലും ശരൺ അത്ര മോശക്കാരനല്ല നല്ലൊരു കവിയും ചിത്രകാരനും കൂടിയാണ് , ആ കലാ നിപുണതയിൽ ഗീതു ആകൃഷ്ടയായി പതിയെ പ്രണയത്തിലേക്ക് വഴിമാറുമോ അതോ ഗിരീഷത് മുളയിലേ നുള്ളുമോ ? കാത്തിരുന്നു കാണാം സസ്നേഹം കൈലാസനാഥൻ

  2. നിധീഷ്

    ???

  3. Oralde diary ayal jeevichirikke vayikunnathe thettu ath mattullavark vayikaan anuvadhikkunnath mahaabaradham …. geethune kayyil kittyaal nhn deyshyathinu chilappo konnu kalayum??????????

Comments are closed.