ഗീതുവിൻ്റെ കടലാസ്പൂക്കൾ 5 [Dinan saMrat°] 91

“അത് എന്റെ കൂടെ പഠിക്കുന്നൊരു ഫ്രണ്ട്.. കൂട്ടുകാരി..
“ഓ ഞാൻ വെറുതെ ചോയ്ച്ചന്നെ ഒള്ളു ഇത്രയും മനോഹരമായ നിന്നെ വരയ്ക്കണമെങ്കിൽ ഒരു പ്രേത്യേക ഇഷ്ടം ഉണ്ടാരിക്കണം അല്ലേ അമ്മേ..”

” അതെ ഒറ്റദിവസത്തെ പരിചയം കൊണ്ടൊന്നൊന്നും ഇതുപോലെ വരയ്ക്കാൻ പറ്റുമോന്നറിയില്ല..

“അതെ എല്ലില്ല അങ്ങനെ വരക്കനെ കഴിയില്ല അങ്ങനെ ഒറ്റദിവസത്തെ പരിചയം വച്ച് ആരെന്നെ വരയ്ക്കണം അതിനു ഞാൻ നിന്നുകൊടുത്തിട്ടു വേണ്ടേ….”

“ആഹ് അതും ശെരിയാണല്ലോ അതെ ഏതായാലും ഇത് വരച്ചത് ആരായാലും അവൾ നല്ലൊരു കൂട്ടുകാരി ആരിക്കണം നിന്നെ നന്നായി സ്നേഹിക്കുകയും ചെയ്യുന്നുണ്ട്…”

കണ്ണിൽ പതിഞ്ഞതിനേക്കാൾ മനസ്സിൽ പതിഞ്ഞതുകൊണ്ടാവണം ഹൃദയത്തിൽ തൊട്ടു വരച്ചതുപോലുണ്ട്…..”

“ചേച്ചിടെ ബാഗിൽ ദാണ്ട് ബുക്ക്‌ ഒണ്ടു പേനയുണ്ട് ആയി മുട്ടായി..”
ശാമും തുഷാരയും കൂടി മുത്തശ്ശിടെ അടുത്തിരുന്നു ആ ബാഗിൽ നിന്ന് ഓരോന്നായി പുറത്തക്കു എടുത്ത്  

നിർഭാഗ്യവാശാൽ രാധേച്ചി ആ ഡയറി കണ്ട്
” ഇത് എന്താ ഗീതു ഡയറി അല്ലേ…എടി നീ ഡയറി ഒക്കെ എഴുതുവോ.. ”

ഈശ്വരാ ഏതൊരു പരീക്ഷണം..അവർക്കു അഭിമുഖമായി ഇരുന്ന് ഗീതു മനസ്സിൽ ഓർത്ത്. അതിൽ അവന്റെ പേരുണ്ടല്ലോ ശരൺ ആരാണെന്നും ഏട്ടനോട് ഞാൻ തന്നെയാണല്ലോ കാണിച്ചു കൊടുത്തത്.

രാധിക അതുവാങ്ങി തുറന്നു.

“ആരാരും അറിയാതെ അടർന്നുവീണ ആലിലകൾ.. ശരൺ ”

“ഇതെന്താ….. “നീലാവിന്റെ താരാട്ട് “,

4 Comments

  1. കൈലാസനാഥൻ

    ഈ കഥ ഇന്നാണ് തുടക്കം മുതൽ വായിച്ചത്. അനിതരസാധാരണമായ ഒരു കഥയായി തോന്നി. ചില ഭാഗങ്ങളിൽ അല്പം വലിച്ചു നീട്ടലോ ഒഴുക്ക് കുറവോ ഒക്കെ തോന്നിയെങ്കിലും ഇപ്പോൾ മറ്റൊന്ന് ഇവിടെ പകരം വെക്കാനില്ലാത്ത ഒരു കഥാ തലത്തിലേക്ക് പോകുന്നുണ്ട്. അമ്മ മകൻ, ഭാര്യ ഭർതൃ (അച്ഛൻ അമ്മ ) സഹോദരീ സഹോദരബന്ധം അയൽവാസികൾ തമ്മിലുള്ളതും സുഹൃത് സൗഹൃദം ഇവയൊക്കെ നല്ല നിലയിൽ വരച്ചുകാട്ടിയിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെങ്കിലും ശരൺ അത്ര മോശക്കാരനല്ല നല്ലൊരു കവിയും ചിത്രകാരനും കൂടിയാണ് , ആ കലാ നിപുണതയിൽ ഗീതു ആകൃഷ്ടയായി പതിയെ പ്രണയത്തിലേക്ക് വഴിമാറുമോ അതോ ഗിരീഷത് മുളയിലേ നുള്ളുമോ ? കാത്തിരുന്നു കാണാം സസ്നേഹം കൈലാസനാഥൻ

  2. നിധീഷ്

    ???

  3. Oralde diary ayal jeevichirikke vayikunnathe thettu ath mattullavark vayikaan anuvadhikkunnath mahaabaradham …. geethune kayyil kittyaal nhn deyshyathinu chilappo konnu kalayum??????????

Comments are closed.