ഗീതുവിൻ്റെ കടലാസ്പൂക്കൾ 5 [Dinan saMrat°] 91

അതുകേട്ടപ്പോൾ അവളുടെ അച്ഛനൊന്നു നിർത്തി…..
” ആഹ്  ചില നഷ്ടങ്ങൾ നമുക്ക് ഒരിക്കലും നികത്താനാവില്ല.. ഇനി അതൊക്കെ  ചിന്തിച്ചു എന്ത്‌ കാര്യം നീ കിടക്കുന്നില്ലേ എവിടെ ഇങ്ങനെ കുത്തിയിരുന്ന് മഞ്ഞുകൊള്ളാതെ അകത്തു പോയ്‌ കിടക്ക് ..

മ്മ് ഉറക്കം വരുന്നില്ലച്ച കുറച്ച് നേരം കൂടി ഞാനിവിടെ ഇരുന്നോട്ടെ..അച്ഛൻ പോയ്‌ കിടന്നോ….

“മ്മ് ഒരുപാട് നേരമോന്നും എവിടിരിക്കാതെ പോയ്‌ കിടക്കണേ…”

അതുപറയുമ്പോ അച്ഛന്റെ കണ്ണുനിറഞ്ഞത് അവൾ കണ്ടു.

‘Sry അച്ഛാ എന്നോട് പൊറുക്കണേ… അവസാനം ഞാൻ അച്ഛനോടും കള്ളം പറഞ്ഞു..
അമ്മേ sry കേട്ടോ വേറെ ഒരു വഴിയും ഇല്ലാതത്തു കൊണ്ടാണ് എന്നോട്  പിണങ്ങല്ലേ…

ഗീതുതന്റെ ചിന്തകളെയും അയവിറക്കി പിന്നെയും ഏറെനേരം അവിടെയിരുന്നു.ഇരുട്ട് വീണ്ടും കൂടിക്കുടി വന്നു.  അവൾ പതിയെ എണിറ്റു റൂമിലേക്ക്‌ പോയ്‌, ലൈറ്റ് off ചെയ്യത് അവിടെ കട്ടിലിലേക്കു മലർന്നു ഒറ്റ കിടപ്പു.

ഏതൊക്കൊയോ തനിയെ അവൾ ചിന്തിച്ചു കൂട്ടുന്നുണ്ട്..തിരിഞ്ഞും മറിഞ്ഞും കിടന്നു. ഉറക്കം അവളെയൊന്നു തലോടുക പോലും ചെയ്തില്ല.  എന്താണ് തനിക്കു സംഭവച്ചത്… ഒരെത്തും പിടി കിട്ടുന്നില്ല.അവൾ അവിടെ നിന്നും എഴുന്നേറ്റു ജനൽക്കരികിലേക്ക് പോയ്‌ ജനൽ പാലികൾ പുറത്തേക്കു തുറന്നു.പൂർണചദ്രന്റെ നിലാവെളിച്ചം ഉള്ളിലേക്ക് ഇരച്ചു കയറി.

അവളുടെ മനസ്സ് വീണ്ടും വീണ്ടും ആ ചിത്രം ഒന്നു കാണുവാൻ വെമ്പൽകൊണ്ടു.
ഭീതിയിൽ തറച്ച ഹുക്കിൽ തൂക്കിയിട്ട ബാഗ് അവൾ എടുത്ത് പതിയെ അതിൽ  നിന്നും നിന്നും ആ ചിത്രം അവൾ പുറത്തെടുത്തു നിലാവിന്റെ വെളിച്ചത്തിൽ അതിന്റെ ഭംഗി കൂടിയതുപോലെ…..
തന്നിൽ എന്താണ് നടക്കുന്നതെന്നു അവൾക്കൊന്നും മനസ്സിലായില്ല..

4 Comments

  1. കൈലാസനാഥൻ

    ഈ കഥ ഇന്നാണ് തുടക്കം മുതൽ വായിച്ചത്. അനിതരസാധാരണമായ ഒരു കഥയായി തോന്നി. ചില ഭാഗങ്ങളിൽ അല്പം വലിച്ചു നീട്ടലോ ഒഴുക്ക് കുറവോ ഒക്കെ തോന്നിയെങ്കിലും ഇപ്പോൾ മറ്റൊന്ന് ഇവിടെ പകരം വെക്കാനില്ലാത്ത ഒരു കഥാ തലത്തിലേക്ക് പോകുന്നുണ്ട്. അമ്മ മകൻ, ഭാര്യ ഭർതൃ (അച്ഛൻ അമ്മ ) സഹോദരീ സഹോദരബന്ധം അയൽവാസികൾ തമ്മിലുള്ളതും സുഹൃത് സൗഹൃദം ഇവയൊക്കെ നല്ല നിലയിൽ വരച്ചുകാട്ടിയിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെങ്കിലും ശരൺ അത്ര മോശക്കാരനല്ല നല്ലൊരു കവിയും ചിത്രകാരനും കൂടിയാണ് , ആ കലാ നിപുണതയിൽ ഗീതു ആകൃഷ്ടയായി പതിയെ പ്രണയത്തിലേക്ക് വഴിമാറുമോ അതോ ഗിരീഷത് മുളയിലേ നുള്ളുമോ ? കാത്തിരുന്നു കാണാം സസ്നേഹം കൈലാസനാഥൻ

  2. നിധീഷ്

    ???

  3. Oralde diary ayal jeevichirikke vayikunnathe thettu ath mattullavark vayikaan anuvadhikkunnath mahaabaradham …. geethune kayyil kittyaal nhn deyshyathinu chilappo konnu kalayum??????????

Comments are closed.