ഗസൽ (മനൂസ്) 2494

ആർക്കും തിരിച്ചറിയാൻ കഴിയാത്ത വിധത്തിലുള്ള മനോരോഗത്തിനു ബാബ അടിമയാണെന്ന സത്യം സാഗർ അപ്പോൾ തിരിച്ചറിയുകയായിരുന്നു…

അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി…

തന്റെ ഹിഷാം ഈ ലോകത്തില്ല എന്ന ബോധ്യം അവനെ കൂടുതൽ തളർത്തി…

താൻ അനാഥനായിരിക്കുന്നു ഒരിക്കൽകൂടി…

അരയിൽ കരുതിയ കത്തി വലതു കൈയിൽ എടുത്ത് ബാബ ഇരിക്കുന്ന ചാരുകസേരയുടെ അടുത്തേക്കവൻ നടന്നു…

അവന്റെ കാലടി ശബ്ദം തന്റെ നേർക്ക് വന്നിട്ടും ബാബ കണ്ണ് തുറന്നില്ല…

കണ്ണടച്ച് പുഞ്ചിരിക്കുന്ന ബാബയുടെ മുഖത്തേക്ക് വെറുപ്പോടെ അവൻ ഒരു നിമിഷം നോക്കി നിന്നു…

പിന്നെ ആ കത്തി അലർച്ചയോടെ അയാളുടെ കണ്ഠത്തിന് നേരെ അവൻ ആഞ്ഞുവീശി…

ഒരു വിറയലോടെ മുകളിലേക്ക് ഉയർന്ന ബാബ പിടച്ചിലോടെ വീണ്ടും താഴേക്ക് പതിച്ചു നിശ്ചലനായി…

മുഖത്തേക്ക് ചീന്തിയ ചോരത്തുള്ളികളെ കൈകൾ കൊണ്ട് തുടച്ചുമാറ്റി അവൻ ബാബയുടെ തുറന്ന കണ്ണുകൾ അടച്ചു…

മുറിയിൽ നിന്നും ഒരു ഭ്രാന്തനെപ്പോലെ സാഗർ വെളിയിലേക്ക് ഇറങ്ങിയോടി…

×××××××××××××××××××××××××××××××××××

ഭൂമിയെ വിറപ്പിച്ചുകൊണ്ട് ശബ്ധിച്ച ഇടിനാദം
അവനെ സ്വബോധത്തിലേക്ക് കൊണ്ടുവന്നു..

അവൻ ചുറ്റിനും പരതി…

പുഴ വന്യമായി അപ്പോഴും ആർത്തിരമ്പുന്നു..

മഴ അവനുമേൽ നിർബാധം പെയ്യുകയാണ്…

പൊടുന്നനെ അവന് പിറകിലായി ഒരു ജീപ്പ് വന്ന് നിന്നു..

ബാബയുടെ ആളുകൾ…അവന്റെ ഉള്ളം മന്ത്രിച്ചു…

നിരായുധനായ അവൻ തന്റെ മുഷ്‌ടി ചുരുട്ടി എന്തിനും തയ്യാറായി…

മരണത്തെ അവൻ മനസ്സാ വരിച്ചിരുന്നു…

ബാബയുടെ മൂത്ത മകൻ ജാവേദ് ആ വാഹനത്തിൽ നിന്നും ഇറങ്ങി നിന്നു…

അയാൾക്ക് പിന്നാലെ ഇറങ്ങിയ ആളെ കണ്ട് സാഗർ അമ്പരന്നു…. അവന്റെ കണ്ണുകൾ വിടർന്നു…

“ഹിഷാം…”

അവന്റെ വാക്കുകൾ ചിലമ്പിച്ചിരുന്നു…ഹിഷാമിന് പിറകിൽ സെയ്റയും ഇറങ്ങി…

വർദ്ധിത വീര്യത്തോടെ സാഗർ ഹിഷാമിനടുത്തേക്ക് കുതിച്ചു ,ഹിഷാം അവനടുത്തേക്കും…

ഇരുവരും അതിരില്ലാത്ത സന്തോഷത്തോടെ പരസ്‌പരം വാരി പുണർന്നു…

സാഗറിന്റെ ശരീരം അപ്പോഴും വിറകൊള്ളുന്നത് ഹിഷാം അറിഞ്ഞിരുന്നു….

അവൻ സാഗറിനെ വീണ്ടും വരിഞ്ഞുമുറുക്കി…

അവരുടെ സ്നേഹം കണ്ട് സെയ്റയും ജാവേധും ആനന്ദാശ്രു പൊഴിച്ചു…

“പണ്ടൊരിക്കൽ അച്ഛൻ നിന്റെ കൈ എന്റെ കൈയിൽ ചേർത്ത് പിടിച്ചിട്ട് പറഞ്ഞത് നീ ഓർക്കുന്നോ…

മോനെ ദാ ഇവനെ ഇങ്ങനെ എന്നും ചേർത്ത് പിടിക്കണമെന്നു… അന്നുമുതൽ ആ വാക്ക് ഞാൻ തെറ്റിച്ചിട്ടില്ല…

പക്ഷെ ഒരുനിമിഷം അത് പാലിക്കാൻ പറ്റാതെ പോയല്ലോന്ന് ഓർത്ത് നീറി നിൽക്കുമ്പോ നീ വീണ്ടും മുന്നിൽ…”

ഇടറിയ സ്വരത്തോടെ സാഗർ പറഞ്ഞു…

മറിച്ചൊരുത്തരം പറയാതെ ഹിഷാം അവനെ വീണ്ടും പുണർന്നു…

17 Comments

  1. Nice feel good one

    1. പെരുത്തിഷ്ടം ലുട്ടു???

  2. ?MR_Aᴢʀᴀᴇʟ?

    Back with a Bang

    1. ഏറെക്കുറെ??..ജ്ജ് പറഞ്ഞ പിന്നെ അപ്പീലില്ല പുള്ളെ???

  3. വിശ്വനാഥ്

    ????????????????????

    1. ?????

  4. Manoose sooper

    1. പെരുത്തിഷ്ടം ടാ??

  5. മനൂസ്,
    പ്രമേയം അത്ര പുതുമ ഒന്നുമില്ലായിരുന്നെങ്കിലും ആ ക്ലാസിക് സ്റ്റയിൽ ഉള്ള എഴുത്ത് അതി ഗംഭീരം, ഗസലും, പ്രണയവും, പ്രതികാരവും ഒക്കെ സമന്വയിപ്പിച്ച് കഥ വേറെ ലവൽ ആക്കി, ആശംസകൾ…

    1. ഏറെ സന്തോഷം നൽകിയ വാക്കുകൾ.. വർഷങ്ങൾക്ക് മുൻപ് എഴുതിയ കഥയാണ്..വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ജ്വാല??

  6. പ്രമുഖ് thirumbi vanthach

    1. ആമാ ലുട്ടു..?

  7. മനൂസേ… ❤❤❤

    നന്നായിരിക്കുന്നു ????

    1. പെരുത്തിഷ്ടം ചേട്ടാ?

    2. ?MR_Aᴢʀᴀᴇʟ?

      Back with a Bang

  8. Action thriller underlining and recognising true love ?

    1. നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം സന്തോഷ്??

Comments are closed.