ഗസൽ (മനൂസ്) 2494

“അങ്ങനെ നിന്നെ ഒറ്റക്കാക്കി എനിക്ക് പോകാൻ പറ്റില്ലെടാ…”

സാഗറിന്റെ തോളിൽ തട്ടി ഹിഷാം പറഞ്ഞു…

ജാവേദ് അവർക്കരികിലേക്ക് സെയ്റയുമായി നടന്നടുത്തു…

“ഇവരെ കൊല്ലാനുള്ള നീക്കം അബ്ബ നടത്തുന്നു എന്ന രഹസ്യം റബ്ബ് എന്റെ ചെവികളിൽ എത്തിച്ചു…

എന്റെയും പെങ്ങളുടെയും നന്മ ആഗ്രഹിക്കുന്ന കുറച്ചുപേർ നമ്മുടെ കൂടെ ഉണ്ടെന്ന സത്യം അന്ന്‌ ഞാൻ മനസ്സിലാക്കി…

അവർ തന്നെയാണ് ഇവരെ സുരക്ഷിതമായ താവളത്തിലേക്ക് മാറ്റി അബ്ബയോട് കൊന്നെന്ന് അറിയിച്ചത്…

മുകളിലുള്ളവൻ നമ്മോടൊപ്പം നമ്മളറിയാതെ കൂടെ ഉണ്ടായിരുന്നു…അവന്റെ അദൃശ്യമായ കരം നമ്മളെ സംരക്ഷിച്ചു…”

ജാവേദ് അത് പറഞ്ഞതും സാഗർ അവനെ ആശ്ലേഷിച്ചു… ഇരുവരും തോളിൽ തട്ടി സന്തോഷം പങ്കുവച്ചു…

“ഒരിക്കലും അബ്ബയുടെ പാതയിൽ പോകരുതെന്ന് ഉമ്മ പഠിപ്പിച്ചിട്ടുണ്ട്…

ഇന്ന് വരെ അത് അനുസരിച്ചു… എന്റെ ഉമ്മയെ കൊന്നത് അയാളാണെന്ന സത്യവും ഇന്ന് ഞാൻ അറിഞ്ഞു..”

ജാവേദിന്റെ വാക്കുകൾ കേട്ട് ഞെട്ടലോടെ സാഗർ അവനെ നോക്കി…

“ആ മുറിക്ക് വെളിയിൽ ഞാനുണ്ടായിരുന്നു…

നീ കത്തിയുമായി അയാൾക്ക് നേരെ പാഞ്ഞടുക്കുന്നത് കണ്ടിട്ടും തടയാൻ തോന്നിയില്ല… ഉമ്മയുടെ ചിരിക്കുന്ന മുഖം എന്നെ അവിടെ തടഞ്ഞു നിർത്തി…

അയാൾ അത് അർഹിക്കുന്നു…

ഇനി ആരും നിങ്ങൾക്ക് പിറകേ വരില്ല…

ഈ ദുനിയാവിന്റെ ഏതെങ്കിലുമൊരു കോണിൽ പോയി സന്തോഷമായി ജീവിക്കൂ…

എന്റെ സെയ്റയെ സുരക്ഷിതമായ കൈകളിൽ ഏൽപ്പിച്ച നിറവോടെ എനിക്ക് ഇനിയുള്ള കാലം ജീവിക്കാം…”

അതും പറഞ്ഞുകൊണ്ട് ജാവേദ് അവളുടെ കരങ്ങൾ ഹിഷാമിന്റെ കൈകളിൽ ഏൽപ്പിച്ചു..

ഇരുവരെയും കൂട്ടി സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഗസലിന്റെ ഈണങ്ങളും മാത്രമുള്ള പുതിയൊരു ലോകത്തേക്ക് സാഗർ യാത്രയായി…

അപ്പോഴും അവർക്കുമേൽ മഴ വശ്യമായ താളത്തോടെ പെയ്തിറങ്ങുന്നുണ്ടായിരുന്നു…

 

 

ശുഭം…

 

എല്ലാരും വായിച്ചു അഭിപ്രായങ്ങൾ രേഖപ്പെടുത്തുമെന്നു കരുതുന്നു… സ്നേഹത്തോടെ മനൂസ്???

17 Comments

  1. Nice feel good one

    1. പെരുത്തിഷ്ടം ലുട്ടു???

  2. ?MR_Aᴢʀᴀᴇʟ?

    Back with a Bang

    1. ഏറെക്കുറെ??..ജ്ജ് പറഞ്ഞ പിന്നെ അപ്പീലില്ല പുള്ളെ???

  3. വിശ്വനാഥ്

    ????????????????????

    1. ?????

  4. Manoose sooper

    1. പെരുത്തിഷ്ടം ടാ??

  5. മനൂസ്,
    പ്രമേയം അത്ര പുതുമ ഒന്നുമില്ലായിരുന്നെങ്കിലും ആ ക്ലാസിക് സ്റ്റയിൽ ഉള്ള എഴുത്ത് അതി ഗംഭീരം, ഗസലും, പ്രണയവും, പ്രതികാരവും ഒക്കെ സമന്വയിപ്പിച്ച് കഥ വേറെ ലവൽ ആക്കി, ആശംസകൾ…

    1. ഏറെ സന്തോഷം നൽകിയ വാക്കുകൾ.. വർഷങ്ങൾക്ക് മുൻപ് എഴുതിയ കഥയാണ്..വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ജ്വാല??

  6. പ്രമുഖ് thirumbi vanthach

    1. ആമാ ലുട്ടു..?

  7. മനൂസേ… ❤❤❤

    നന്നായിരിക്കുന്നു ????

    1. പെരുത്തിഷ്ടം ചേട്ടാ?

    2. ?MR_Aᴢʀᴀᴇʟ?

      Back with a Bang

  8. Action thriller underlining and recognising true love ?

    1. നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം സന്തോഷ്??

Comments are closed.