ഗസൽ (മനൂസ്) 2494

സെയ്റ,, അവളൊരു പാവം കുട്ടിയാണ്… ബാബയുടെ മകൾ ആണെന്ന ഒരു കുറവ് മാത്രമേ അവളിൽ ഞാൻ കാണുന്നുള്ളൂ…

അവൾ നിനക്ക് നന്നായി ചേരും…”

സാഗർ പുഞ്ചിരിയോടെ ഹിഷാമിനോട് പറഞ്ഞു…

ഞെട്ടലോടെ ഹിഷാം അവനെ നോക്കി.. പലപ്പോഴും പറയണമെന്ന് കരുതിയതാണ് പക്ഷെ പറ്റിയില്ല അവന്..

 

“പക്ഷെ ബാബ അറിഞ്ഞാൽ,,പലപ്പോഴും അവളുടെ സ്‌നേഹം കണ്ടില്ലെന്ന് നടിച്ചതാണ്..
ഒരുപാട് ഒഴിഞ്ഞുമാറി…

ഒടുവിൽ എപ്പോഴോ ഞാനും… പിരിയാൻ പറ്റാത്ത വിധം ഞങ്ങൾ അടുത്തു പോയി സാഗർ..നിന്നോട് പറയാനുള്ള ശക്തിയും ഇല്ലായിരുന്നു…”

തന്റെ നിസ്സഹായത ഹിഷാം അവന് മുന്നിൽ തുറന്നുകാട്ടി…

“നീ ധൈര്യമായിരിക്കൂ… നിന്റെ കൂടെ ഞാനില്ലേ..
ഞാൻ ജീവനോടെയുള്ള കാലത്തോളം
ആരും നിങ്ങളെ ഒന്നും ചെയ്യില്ല…ഇത് എന്റെ വാക്കാണ്…”

അവൻ ഹിഷാമിന് ധൈര്യം പകർന്നു…

“ചിലപ്പോൾ തോന്നും ഒന്നും വേണ്ടായിരുന്നു എന്ന്.. പക്ഷെ സ്നേഹിക്കപ്പെടാനും ഒരു കൊതി.. നമ്മളും മനുഷ്യരല്ലേടാ.. എത്ര നാളാ ഒരാളുടെ ഇഷ്ടം കണ്ടില്ലെന്ന് നടിക്കുക..”

അവന്റെ വാക്കുകൾക്ക് സാഗറിന് മറുപടി ഉണ്ടായിരുന്നില്ല.. കാരണം ഹിഷാം ഒഴികെ മറ്റാരോടും സ്നേഹമോ കടപ്പാടോ മമതയോ അവന് തോന്നിയിട്ടില്ല.. അതിന്റെ ആവശ്യം ഇല്ലെന്ന് തന്നെ അവൻ കരുതി..

ഹിഷാമിന് സാഗറിന്റെ വാക്കുകൾ വല്ലാത്തൊരു ദൈര്യമാണ് പകർന്ന് നൽകിയത്…

വീണ്ടും അവർ ഗസലിന്റെ ലോകത്തേക്ക് ചേക്കേറി…

നാളുകൾ ആർക്ക് വേണ്ടിയും കാത്തുനിൽക്കാതെ കടന്നുപോയി…

ആഴ്ചകൾ മാസങ്ങൾക്ക് വഴി മാറി…

ശൈത്യവും ഉഷ്ണവും മാറി മഴക്കാലം വരവായി…

സാഗറിന്റെയും ഹിഷാമിന്റെയും സൗഹൃദവും,,ഹിഷാമിന്റെയും സെയ്റയുടെയും പ്രണയവും പ്രതിബന്ധങ്ങൾ ഇല്ലാത്ത പുഴപോലെ ഒഴുകി കൊണ്ടിരുന്നു…

പക്ഷെ നിനച്ചിരിക്കാതെ അവരുടെ പ്രണയത്തിനുമേൽ കരിനിഴൽ വീഴ്ത്തി പൊടുന്നനെ സെയ്റയുടെ നിക്കാഹ് ഉറപ്പിച്ചു…

ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു ബാബയുടെ ആ തീരുമാനം…

മൂത്ത മകൻ ജാവേദ് പോലും വിവരമറിഞ്ഞു അത്ഭുതപ്പെട്ടു…

വ്യാപാര ആവശ്യങ്ങൾക്കായി സാഗർ മറ്റൊരു സ്ഥലത്തേക്ക് പോയതിനാൽ എന്ത് ചെയ്യണമെന്ന് അറിയാതെ ഹിഷാം പകച്ചു…

പക്ഷെ സെയ്റയെ പിരിയാൻ അവന് മനസ്സ് വന്നില്ല… വാക്ക് കൊടുത്ത പെണ്ണിനെ സംരക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് മരണത്തിന് തുല്യമാണെന്ന് അവൻ വിശ്വസിച്ചു…

സാഗറിന് വേണ്ടി കാത്തുനിൽക്കാതെ അവൻ സെയ്റയെ,,ബാബയുടെ അരികിൽ നിന്നും രക്ഷിക്കാനുള്ള തന്ത്രങ്ങൾക്ക് വേണ്ടിയുള്ള ആലോചനകളിൽ മുഴുകി…

പക്ഷെ ഒരുപാട് വൈകിയിരുന്നു… നിറയുള്ള തോക്കുകളുമായി ബാബയുടെ ആളുകൾ അപ്പോഴേക്കും അവന്റെ വീടിന് മുന്നിൽ എത്തി കഴിഞ്ഞിരുന്നു…

കതക് തള്ളിതുറന്ന് അവർ ആ മുറിക്ക് അകത്തേക്ക് കയറി.. പിന്നീട് ആ നാട്ടുകാർ ആ മുറിക്ക് ചുറ്റും കേട്ടത് വെടിയൊച്ചകൾ മാത്രമാണ്..

17 Comments

  1. Nice feel good one

    1. പെരുത്തിഷ്ടം ലുട്ടു???

  2. ?MR_Aᴢʀᴀᴇʟ?

    Back with a Bang

    1. ഏറെക്കുറെ??..ജ്ജ് പറഞ്ഞ പിന്നെ അപ്പീലില്ല പുള്ളെ???

  3. വിശ്വനാഥ്

    ????????????????????

    1. ?????

  4. Manoose sooper

    1. പെരുത്തിഷ്ടം ടാ??

  5. മനൂസ്,
    പ്രമേയം അത്ര പുതുമ ഒന്നുമില്ലായിരുന്നെങ്കിലും ആ ക്ലാസിക് സ്റ്റയിൽ ഉള്ള എഴുത്ത് അതി ഗംഭീരം, ഗസലും, പ്രണയവും, പ്രതികാരവും ഒക്കെ സമന്വയിപ്പിച്ച് കഥ വേറെ ലവൽ ആക്കി, ആശംസകൾ…

    1. ഏറെ സന്തോഷം നൽകിയ വാക്കുകൾ.. വർഷങ്ങൾക്ക് മുൻപ് എഴുതിയ കഥയാണ്..വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ജ്വാല??

  6. പ്രമുഖ് thirumbi vanthach

    1. ആമാ ലുട്ടു..?

  7. മനൂസേ… ❤❤❤

    നന്നായിരിക്കുന്നു ????

    1. പെരുത്തിഷ്ടം ചേട്ടാ?

    2. ?MR_Aᴢʀᴀᴇʟ?

      Back with a Bang

  8. Action thriller underlining and recognising true love ?

    1. നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം സന്തോഷ്??

Comments are closed.