എന്റെ ചോരയ്ക്കായി ദാഹിച്ചു ഇതാ നീ മുന്നിൽ..”
അയാൾ പറഞ്ഞു നിർത്തി…
“ഞാൻ പറഞ്ഞതല്ലേ അവനൊരു പോറൽ പോലും എൽക്കരുതെന്ന്…
താൻ എനിക്ക് വാക്ക് തന്നതല്ലേ അവരെ ഒന്നിപ്പിക്കാമെന്ന്…
നിങ്ങൾ എന്നെ പറഞ്ഞു ചതിക്കുകയായിരുന്നുവല്ലേ…മകളുടെ പേര് പറഞ്ഞുള്ള നിങ്ങളുടെ കണ്ണീരിൽ ആത്മാർത്ഥത ഉണ്ടാകുമെന്ന് ഞാൻ വിശ്വസിച്ചു പോയി..
തെറ്റ് പറ്റിയത് എനിക്കാണ്..
ഒടുവിൽ എന്നെ ഇവിടെ നിന്നും ഒഴിവാക്കി
കൊന്നില്ലെടോ താൻ അവനെ…”
പകയോടെ സാഗർ അയാൾക്ക് നേരെ ചോദ്യമെറിഞ്ഞു…
അയാൾ ഒന്ന് ചിരിച്ചു…
“ചെറുപ്പം മുതലേ ഞാൻ പറയുന്നത് മറ്റുള്ളവരെ കൊണ്ട് അനുസരിപ്പിച്ചാണ് ശീലം.. അത് കുടുംബത്തിലായാലും പുറത്തായാലും…
അതിലൂടെ കിട്ടുന്നൊരു ലഹരി മറ്റൊന്നിനും നല്കാനാകില്ല എനിക്ക്..
ഈ നഗരത്തെ ഈ ഉള്ളം കൈയിൽ വയ്ക്കാൻ പ്രേരിപ്പിച്ചതും ആ ലഹരിയാണ്…
അങ്ങനെ ഈ നഗരത്തിലെ ഓരോ പുൽകൊടിയേയും അനുസരിപ്പിക്കാൻ കഴിവുള്ള എൻറെ വാക്കുകളെ ആദ്യമായി എന്റെ മകൾ എതിർത്തു,, നിന്റെ ചങ്ങാതിക്ക് വേണ്ടി…
അങ്ങനെയുള്ളപ്പോ അവരെ വെറുതെ വിടാമോ… കൊല്ലണ്ടേ അവരെ… നീ തന്നെ പറയ്..”
വിഭ്രാന്തിയുടെ സ്വരങ്ങളോടെ അയാൾ സാഗറിനോട് ചോദിച്ചു…
അവൻ പല്ലുകൾ കൂട്ടി തന്റെ ദേഷ്യത്തെ കടിച്ചു പിടിച്ചു…
ബാബ പിന്നെയും തുടർന്നു…
“അവളുടെ തള്ള,, എന്റെ നാദിറ….അവൾക്ക് എന്നെ ജീവനായിരുന്നു എനിക്ക് തിരിച്ചും…
അനുസരണയോടെ അവൾ എനിക്കൊപ്പം ജീവിച്ചു….പക്ഷെ ഒരുനാൾ എന്റെ തൊഴിലിനെ പറ്റി അറിഞ്ഞതോടെ പതിയെ അവൾ എന്റെ വാക്കുകളെ എതിർത്തു തുടങ്ങി…
പലതവണ പറഞ്ഞു നോക്കി… കേട്ടില്ല….
ഒടുവിൽ കണ്ണുനീരിന്റെ നനവോടെ വിങ്ങുന്ന ഹൃദയത്തോടെ അവളെയും എനിക്ക് ഉറക്കേണ്ടി വന്നു,, എന്നെന്നേക്കുമായി…
അനുസരണ വേണം… അതില്ലെങ്കിൽ ഈ ബാബ ആരെയും കൊല്ലും…അത് മകളായലും ബീവി ആയാലും…
ഞാൻ എന്റെ മകളേയും നിന്റെ ചങ്ങാതിയെയും ഒരുമിച്ചല്ലേ കൊന്നത്… ഇനി അവർ സ്വർഗത്തിൽ ഒരുമിച്ചു ജീവിക്കട്ടെ…
അതിന് എന്നോട് നന്ദി പറയൂ സാഗർ…”
പുഞ്ചിരിയോടെ ബാബ പറഞ്ഞു നിർത്തി.. ഒരുതരം മാനസിക വിഭ്രാന്തി അയാളെ പിടിമുറുക്കിയ പോലെ സാഗറിന് തോന്നി..
“സെയ്റയും…”
സാഗറിന്റെ കണ്ണുകൾ അറിയാതെ വിടർന്നു…
“അതേ….കുട്ടികൾ ഒരുമിച്ചു ജീവിക്കട്ടെ അങ്ങു സ്വർഗത്തിൽ…
എന്നെ എതിർത്ത അവരെ ഈ ഭൂമിയിൽ ഒരുമിച്ചു ജീവിക്കാൻ അനുവദിച്ചില്ല എന്ന സന്തോഷത്തോടെ എനിക്കും മരിക്കാം…”
അത് പറഞ്ഞു നിർത്തിയതും അയാൾ കണ്ണുകൾ മെല്ലെ അടച്ചു ഗസലിന്റെ ഈണങ്ങൾ വീണ്ടും ആസ്വദിച്ചു തുടങ്ങി…
Nice feel good one
പെരുത്തിഷ്ടം ലുട്ടു???
Back with a Bang
ഏറെക്കുറെ??..ജ്ജ് പറഞ്ഞ പിന്നെ അപ്പീലില്ല പുള്ളെ???
????????????????????
?????
Manoose sooper
പെരുത്തിഷ്ടം ടാ??
മനൂസ്,
പ്രമേയം അത്ര പുതുമ ഒന്നുമില്ലായിരുന്നെങ്കിലും ആ ക്ലാസിക് സ്റ്റയിൽ ഉള്ള എഴുത്ത് അതി ഗംഭീരം, ഗസലും, പ്രണയവും, പ്രതികാരവും ഒക്കെ സമന്വയിപ്പിച്ച് കഥ വേറെ ലവൽ ആക്കി, ആശംസകൾ…
ഏറെ സന്തോഷം നൽകിയ വാക്കുകൾ.. വർഷങ്ങൾക്ക് മുൻപ് എഴുതിയ കഥയാണ്..വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ജ്വാല??
പ്രമുഖ് thirumbi vanthach
ആമാ ലുട്ടു..?
മനൂസേ… ❤❤❤
നന്നായിരിക്കുന്നു ????
പെരുത്തിഷ്ടം ചേട്ടാ?
Back with a Bang
Action thriller underlining and recognising true love ?
നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം സന്തോഷ്??