ഗസൽ (മനൂസ്) 2494

വെടിയൊച്ചകൾ കേട്ടിട്ടും ആളുകൾ വീടുകൾക്ക് വെളിയിൽ ഇറങ്ങിയില്ല…

ഹിഷാമിന്റെ മരണവാർത്ത കാട്ടുതീ പോലെ നഗരത്തിൽ പടർന്നു…

തന്റെ ആത്മിത്രത്തിന്റെ വേർപാട് അറിഞ്ഞു സാഗർ നഗരത്തിലേക്ക് തിരിച്ചെത്തി..

ഒരുതരം ഉന്മാദാവസ്ഥയിലേക്ക് അവന്റെ മനസ്സ് എത്തിയിരുന്നു…

ഒരുതുള്ളി കണ്ണീർ പോലും ഹിഷാമിന് വേണ്ടി പൊഴിക്കാൻ സാഗറിന് കഴിഞ്ഞില്ല…

അവസാനമായി അവന്റെ മുഖം പോലും കാണാനുള്ള ഭാഗ്യം അവനില്ലാതായി..ബാബ അതും അവന് നഷ്ടമാക്കി..

അവർ ഒരുമിച്ച് സഹവസിച്ച ആ മുറിയിൽ ഹിഷാമിന്റെ ചോരയുടെ ഗന്ധം മാത്രം ബാക്കിയായി…

അവന്റെ വിയർപ്പിന്റെ ഗന്ധം പുരണ്ട തുണികളെ മാറോട് ചേർത്ത് സാഗർ അകലേക്ക് നോക്കിയിരുന്നു…

അവന്റെ മാന്ത്രിക വിരലുകൾ ശ്രുതി മീട്ടിയ ഹാർമോണിയപ്പെട്ടിയുടെ കാഴ്ച സാഗറിന്റെ ഹൃദയത്തെ കീറി മുറിച്ചു…

ഏറെനേരം ആ മുറിയിൽ കഴിച്ചുകൂട്ടിയതിനു ശേഷം എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ അവൻ എഴുന്നേറ്റു…

കൈയിൽ കരുതാറുള്ള തോക്കിന് പുറമേ,,ഒരു കത്തി കൂടി അവൻ അരയിൽ തിരുകി…

അവന്റെ കണ്ണുകൾ ചുവന്നിരുന്നു… പക അവന്റെ മനസ്സിന്റെ അടിത്തട്ടിൽ
വിസ്ഫോടനം തീർത്തു…

അവന്റെ ശരീരം വിറക്കുവാൻ തുടങ്ങി…

ഇനി അവന് ഒന്നും നഷ്ടപ്പെടുവാൻ ഉണ്ടായിരുന്നില്ല.. എല്ലാം ചുട്ടെരിക്കാനുള്ള കനൽ മനസ്സിൽ ആളുകയായിരുന്നു..

അവന്റെ പാദങ്ങൾ ബാബയുടെ വീട്ടിലേക്ക് പാഞ്ഞടുത്തു…

ബാബയുടെ കാവലിന് വീട്ടിൽ നിന്ന നാല് പേരെ നാല് ബുള്ളെറ്റുകൊണ്ട് അവൻ നിമിഷങ്ങൾക്കുള്ളിൽ കാലപുരിക്കയച്ചു…

മുകൾ നിലയിലുള്ള അയാളുടെ റൂമിലേക്ക് സാഗറിന്റെ ദൃഷ്ടികൾ പതിഞ്ഞു…

അവൻ കോണിപ്പടികൾ ഓടിക്കയറി…

ഉറച്ച ചുവടുകളോടെ വാതിൽ തള്ളി തുറന്ന് സാഗർ അകത്തേക്ക് കടന്നു…

അവൻ മുറിയുടെ ചുറ്റിനും കണ്ണുകൾ കൊണ്ട് പരതി…

ചാരു കസേരയിൽ മിഴികൾ അടച്ചുവച് ഗ്രാമഫോണിലെ ജഗജിത് സിംഗിന്റെ ഗാനം ആസ്വാധിക്കുകയായിരുന്നു ബാബ…

കോപം കൊണ്ട് അവന്റെ ശരീരം ജ്വലിച്ചു..

“നീ വന്നു അല്ലെ…”

കണ്ണുകൾ തുറക്കാതെ തന്നെ ചുണ്ടിൽ ചിരിയോടെ അയാൾ ചോദിച്ചു…

സാഗർ മറുപടി പറഞ്ഞില്ല… അവന്റെ ശരീര ഊഷ്മാവ് ഓരോനിമിഷവും കൂടി…

“ചങ്ങാതിയെ കൊന്നവനോട് പ്രതികാരം ചെയ്യാൻ നിന്നെപോലെ ഉശിരുള്ള ഒരുത്തൻ ഇറങ്ങി തിരിച്ചാൽ അവനെ തടയാൻ വെറും നാലുപേരെകൊണ്ട് ആവില്ലെന്ന് അറിയാം…

പ്രതീക്ഷ തെറ്റിയില്ല അവരുടെ കരങ്ങൾക് നിന്നെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല…

17 Comments

  1. Nice feel good one

    1. പെരുത്തിഷ്ടം ലുട്ടു???

  2. ?MR_Aᴢʀᴀᴇʟ?

    Back with a Bang

    1. ഏറെക്കുറെ??..ജ്ജ് പറഞ്ഞ പിന്നെ അപ്പീലില്ല പുള്ളെ???

  3. വിശ്വനാഥ്

    ????????????????????

    1. ?????

  4. Manoose sooper

    1. പെരുത്തിഷ്ടം ടാ??

  5. മനൂസ്,
    പ്രമേയം അത്ര പുതുമ ഒന്നുമില്ലായിരുന്നെങ്കിലും ആ ക്ലാസിക് സ്റ്റയിൽ ഉള്ള എഴുത്ത് അതി ഗംഭീരം, ഗസലും, പ്രണയവും, പ്രതികാരവും ഒക്കെ സമന്വയിപ്പിച്ച് കഥ വേറെ ലവൽ ആക്കി, ആശംസകൾ…

    1. ഏറെ സന്തോഷം നൽകിയ വാക്കുകൾ.. വർഷങ്ങൾക്ക് മുൻപ് എഴുതിയ കഥയാണ്..വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ജ്വാല??

  6. പ്രമുഖ് thirumbi vanthach

    1. ആമാ ലുട്ടു..?

  7. മനൂസേ… ❤❤❤

    നന്നായിരിക്കുന്നു ????

    1. പെരുത്തിഷ്ടം ചേട്ടാ?

    2. ?MR_Aᴢʀᴀᴇʟ?

      Back with a Bang

  8. Action thriller underlining and recognising true love ?

    1. നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം സന്തോഷ്??

Comments are closed.