ഗസൽ (മനൂസ്) 2494

അയാൾക്ക് വേണ്ടി ആരെയും തല്ലാനും കൊല്ലാനും മടിയില്ലാത്ത സംഘത്തിലെ പ്രധാനിയായി…

മറുവശത്ത് പാട്ടുകൾ പാടാൻ കമ്പമുള്ള ഹിഷാം സംഗീതത്തിന് പിറകെയുള്ള യാത്രയിൽ ആയിരുന്നു…

മഖ്ബൂൽ ഖാൻ എന്ന ഗസൽ സംഗീതജ്ഞൻ അവന്റെയുള്ളിലെ സംഗീത വാസന തിരിച്ചറിഞ്ഞു കൊണ്ട് അവനെ തന്റെ ശിഷ്യനാക്കി… തന്റെ പിൻഗാമികൾ സംഗീതത്തെ മറന്ന് പണത്തിനു പിന്നാലെ പോയപ്പോൾ ഹിഷാം മാത്രം മഖ്ബൂലിന് കൂട്ടായി..

ഒന്നും സമ്പാദിക്കാനോ പ്രശസ്തിയുടെ വെള്ളി വെളിച്ചത്തിന്റെ പിറകെയോ പോകാതെ തന്റെ ഗുരുനാഥൻ സംഗീതത്തെ സ്നേഹിച്ചു ഒരുനാൾ കാലയവനികയ്ക്കുള്ളിൽ മറഞ്ഞപ്പോൾ ഹിഷാം തന്റെ സംഗീത യാത്ര ഒറ്റയ്ക്ക് തുടർന്നു..

നിശാ പാർട്ടികളിലും വിശേഷ അവസരങ്ങളിലും ലക്‌നൗവിലെ പല തെരുവുകളിലും അവന്റെ ഗസലുകൾ വിസ്മയം തീർത്തു…

ഹിഷാമും സാഗറും രണ്ട് ദ്രുവങ്ങളിൽ വിഹരിച്ചെങ്കിലും രണ്ടുവഴിക്ക് പിരിയാതെ ഒരു കുടക്കീഴിൽ കഴിഞ്ഞു… ഒരിക്കലും പിരിയാനാകാതെ…

“ഏക് ജീവൻ കീ ഖുഷി… തുംനെ ഭീ ഇക് ഇക്
പൽ മേം
ഭർ ദിയാ സാരെ ജഗ് കാ,,പ്യാർ മേരെ ആഞ്ചൽ മേം…
പ്യാർ കാ എക് ഭീ പൽ പ്യാരാ ഹേ ജീവൻ കീ തരാ..
ആവോ മിൽ ജായേ…”

ഓരോ വരികളും ഭാവത്തോടെ അവൻ പാടി തീർത്തു…

പാട്ട് കഴിഞ്ഞതും സാഗറിന്റെ ചുണ്ടിലൊരു തിരിച്ചറിവിന്റെ പുഞ്ചിരി വിരിഞ്ഞു…

“ഒരു പ്രണയം മണക്കുന്നുണ്ടല്ലോ മോനെ നിന്റെ സ്വരത്തിൽ..”

കൗശലത്തോടെയുള്ള സാഗറിന്റെ ചോദ്യത്തിന് എന്ത് പറയണമെന്ന് അറിയാതെ ഹിഷാം പരുങ്ങി…

“ഏയ്… നിനക്ക് തോന്നുന്നതാണ്… അങ്ങനെ ഒന്നുമില്ല ഞങ്ങൾ തമ്മിൽ…”

ഹിഷാം എങ്ങനെയോ പറഞ്ഞൊപ്പിച്ചു..

“ഏത് ഞങ്ങൾ…”

സാഗർ വിടാൻ ഒരുക്കമായിരുന്നില്ല..

കള്ളി വെളിച്ചത്ത് വന്നതോടെ ഹിഷാം മൗനിയായി…

“നിന്റെ സ്വഭാവത്തിൽ ചെറിയ വ്യത്യാസം വന്നാൽ പോലും അത് ഞാൻ അറിയും…

എന്നോട് ഇനി കള്ളം പറയേണ്ട ആവശ്യമില്ല ബദ്മാഷ്…

നിന്റെ ശബ്ദത്തിന് മുന്നിൽ കരിങ്കല്ലിന്റെ മനസ്സുള്ള ഞാൻ വീണു… പിന്നെയാണോ ഒരു പെണ്ണ്…

17 Comments

  1. Nice feel good one

    1. പെരുത്തിഷ്ടം ലുട്ടു???

  2. ?MR_Aᴢʀᴀᴇʟ?

    Back with a Bang

    1. ഏറെക്കുറെ??..ജ്ജ് പറഞ്ഞ പിന്നെ അപ്പീലില്ല പുള്ളെ???

  3. വിശ്വനാഥ്

    ????????????????????

    1. ?????

  4. Manoose sooper

    1. പെരുത്തിഷ്ടം ടാ??

  5. മനൂസ്,
    പ്രമേയം അത്ര പുതുമ ഒന്നുമില്ലായിരുന്നെങ്കിലും ആ ക്ലാസിക് സ്റ്റയിൽ ഉള്ള എഴുത്ത് അതി ഗംഭീരം, ഗസലും, പ്രണയവും, പ്രതികാരവും ഒക്കെ സമന്വയിപ്പിച്ച് കഥ വേറെ ലവൽ ആക്കി, ആശംസകൾ…

    1. ഏറെ സന്തോഷം നൽകിയ വാക്കുകൾ.. വർഷങ്ങൾക്ക് മുൻപ് എഴുതിയ കഥയാണ്..വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ജ്വാല??

  6. പ്രമുഖ് thirumbi vanthach

    1. ആമാ ലുട്ടു..?

  7. മനൂസേ… ❤❤❤

    നന്നായിരിക്കുന്നു ????

    1. പെരുത്തിഷ്ടം ചേട്ടാ?

    2. ?MR_Aᴢʀᴀᴇʟ?

      Back with a Bang

  8. Action thriller underlining and recognising true love ?

    1. നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം സന്തോഷ്??

Comments are closed.