ഗസൽ (മനൂസ്) 2494

എവിടെ പോയി ഒളിച്ചാലും അയാൾ എന്നെ തേടി വരും… ഒരു തെറ്റും ചെയ്യാത്ത നിനക്കും അതുകൊണ്ട് ദോഷമേ ഉണ്ടാകൂ…

ഞാൻ കാരണം നിനക്ക് ഒന്നും സംഭവിക്കരുത്..”

സാഗർ ജനാലയ്ക്ക് പുറത്തെ കാഴ്ചകളിലേക്ക് നോക്കി പറഞ്ഞു…

“മറ്റുള്ളവരുടെ ദുഃഖങ്ങളെ സ്വന്തം ദുഃഖമായി കാണുന്ന വേണു മാഷിന്റെ മകനെ ഇങ്ങനെ കാണാൻ…”

ഹിഷാമിന് വാക്കുകൾ പൂർത്തിയാക്കുവാൻ കഴിയും മുന്നേ സാഗർ പറഞ്ഞു തുടങ്ങിയിരുന്നു…

“ആ നാട്ടുകാർ തന്നെ അല്ലെ കള്ളൻ എന്ന് വിളിച്ചുകൊണ്ട് ആ പാവത്തെ കുരിശിലേറ്റിയത്…

അപമാനം താങ്ങാനാവാതെ ഒടുവിൽ അച്ഛനും അമ്മയും…. മറന്നിട്ടില്ല ഒന്നും… ആ ഓർമകളുടെ തീച്ചൂളയിൽ ഉരുകി ഉരുകി ജീവിക്കുന്നു ഇപ്പോഴും ഞാൻ…”

ഇടറിയ സ്വരത്തോടെയുള്ള സാഗറിന്റെ മറുപടി ഹിഷാമിനെ മൗനിയാക്കി…

പുറത്ത് തങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾക്കായി പരക്കം പായുന്ന മനുഷ്യരുടെ ഓട്ടപ്പാച്ചിലും നോക്കി സാഗറിരുന്നു..

കുറച്ച് നേരത്തേക്ക് അവിടം നിശ്ശബ്ദമായിരുന്നു…

ഇരുവരും അല്പനേരത്തേക്ക് ഓർമകളുടെ വാനിൽ ചിറകടിച്ചു പറന്നു…

“നീ ഈ കരച്ചിൽ സീൻ ഒന്ന് മാറ്റിപ്പിടിക്ക്…

ഒരു രണ്ട് വരി അങ്ങോട്ട് പിടക്ക്…”

കണ്ണുകൾ ഹിഷാം കാണാതെ തുടച്ചുകൊണ്ട് അവൻ പറഞ്ഞു…

സാഗറിന്റെ വാക്കുകളെ ഹിഷാം പുഞ്ചിരിയോടെ സ്വീകരിച്ചു…

ഹാർമോണിയത്തിൽ ശ്രുതി ചേർത്ത് അവൻ പാടാൻ തുടങ്ങി…

അവന്റെ സ്വരമാധുരി ആസ്വദിച്ചുകൊണ്ട് സാഗർ ആ പുൽപായയിൽ മിഴികളടച്ചു കിടന്നു..

ആ മുറി സംഗീത സാന്ദ്രമായി…

ഗസലിന്റെ ഈണങ്ങൾ ആസ്വദിച്ചു പ്രാവുകൾ കൊക്കുരുമ്മി…

ഇടക്കിടെ മാരുതൻ ജനാലയിലൂടെ എത്തിനോക്കി കടന്നുപോയി…

സാഗറിന്റ മനസ്സിലെ ഓർമകളുടെ വേദനയാകറ്റാൻ നിമിഷനേരം കൊണ്ട് ഹിഷാമിന്റെ പാട്ടുകൾക്ക് കഴിയും…

അത്രമാത്രം അവർ മനസ്സുകൊണ്ട് അടുത്തിരുന്നു…

അനാഥബാല്യത്തിന്റെ തീരാവേദന താങ്ങാൻ ആകാതെ എങ്ങോട്ടേക്കോ പലായനം ചെയ്യാൻ ഇറങ്ങിയ സാഗറിന്റെ കൂടെ കൂടിയതാണ് ഹിഷാം…

വേണു മാഷ് സ്വന്തം മകനെ പോലെ സ്നേഹിച്ച ഹിഷാം അദ്ദേഹത്തിന്റെ മകനെ തനിച്ചാക്കിയില്ല…

സ്വന്തമെന്നു പറയാൻ അവനും ആരുമുണ്ടായിരുന്നില്ല… മാഷും കുടുംബവുമായിരുന്നു അവന് എല്ലാം…

ഒടുവിൽ അവർ എത്തിച്ചേർന്നത് ലക്‌നൗ എന്ന നഗരത്തിൽ…

കിഴക്കിന്റെ സുവർണ്ണ നഗരം…. പഴമയിൽ തിളങ്ങുന്ന പുതിയ നഗരം… ഓരോ കോണിലും ഗസലിന്റെ ഈരടികൾ മുഴങ്ങുന്ന നഗരം..

ആരോടൊക്കെയോ ഉള്ള വാശി തീർക്കാൻ വേണ്ടി ജീവിച്ച സാഗർ ,,ബാബ എന്ന ദാദ ആയ വ്യാപാരിയുടെ കടയിലെ ജോലിക്കാരനായി..വർഷങ്ങൾ പോകെ അവൻ അയാളുടെ വിശ്വസ്തനായി…

ബാബയ്ക്ക് വ്യാപാരം മറ്റ് പലതും ഒളിപ്പിച്ചു വയ്ക്കാനുള്ള മറയാണെന്നു പിൽക്കാലത്ത് അവന് ബോധ്യമായി

നന്മയുള്ള മനുഷ്യർക്ക് പറ്റിയ ലോകം ഇതല്ല എന്നവന്റെ അനുഭവങ്ങൾ അവനെ പടിപ്പിച്ചിരിക്കാം…

17 Comments

  1. Nice feel good one

    1. പെരുത്തിഷ്ടം ലുട്ടു???

  2. ?MR_Aᴢʀᴀᴇʟ?

    Back with a Bang

    1. ഏറെക്കുറെ??..ജ്ജ് പറഞ്ഞ പിന്നെ അപ്പീലില്ല പുള്ളെ???

  3. വിശ്വനാഥ്

    ????????????????????

    1. ?????

  4. Manoose sooper

    1. പെരുത്തിഷ്ടം ടാ??

  5. മനൂസ്,
    പ്രമേയം അത്ര പുതുമ ഒന്നുമില്ലായിരുന്നെങ്കിലും ആ ക്ലാസിക് സ്റ്റയിൽ ഉള്ള എഴുത്ത് അതി ഗംഭീരം, ഗസലും, പ്രണയവും, പ്രതികാരവും ഒക്കെ സമന്വയിപ്പിച്ച് കഥ വേറെ ലവൽ ആക്കി, ആശംസകൾ…

    1. ഏറെ സന്തോഷം നൽകിയ വാക്കുകൾ.. വർഷങ്ങൾക്ക് മുൻപ് എഴുതിയ കഥയാണ്..വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ജ്വാല??

  6. പ്രമുഖ് thirumbi vanthach

    1. ആമാ ലുട്ടു..?

  7. മനൂസേ… ❤❤❤

    നന്നായിരിക്കുന്നു ????

    1. പെരുത്തിഷ്ടം ചേട്ടാ?

    2. ?MR_Aᴢʀᴀᴇʟ?

      Back with a Bang

  8. Action thriller underlining and recognising true love ?

    1. നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം സന്തോഷ്??

Comments are closed.