ഗസൽ (മനൂസ്) 2494

കാലങ്ങൾക്ക് മുന്നേ എഴുതിയതാണ്… മ്മടെ ഒട്ടുമിക്ക കഥകളെയും പോലെ തന്നെ ഇതും പ്രണയ കഥയല്ല…

 

 

                   ഗസൽ

                     GASAL

                     Author : manoos

 

 

 

കവിഞ്ഞൊഴുകുന്ന പുഴയുടെ കരയിലേക്ക് സാഗർ തളർച്ച ബാധിച്ച പാദങ്ങളോടും മനസ്സോടും നടന്നടുത്തു..

അലതല്ലുന്ന ഓളങ്ങൾക്ക് സമാനമായി വേദനയുടെ അഗ്നിപർവതം ആ ഉള്ളത്തിലും അലതല്ലുന്നുണ്ടായിരുന്നു…

മഴയ്ക്കുള്ള സന്ദേശവുമായി കാറ്റ് അപ്പോഴേക്കും അവിടേക്ക് പറന്നെത്തി…

സ്വന്തമെന്നു പറയാൻ ഇനി ആരുമില്ല…

അവൻ സ്വയം പറഞ്ഞു…

കൈയിൽ കരുതിയ ചോരക്കറ പുരണ്ട കത്തി അവൻ ആ പുഴയിലേക്ക് വലിച്ചെറിഞ്ഞു..

കാർമേഘങ്ങളെ നോക്കി അലറി വിളിച്ചുകൊണ്ടവൻ ആ തിട്ടയിൽ മുട്ടിലിരുന്ന് കിതച്ചു…

കണ്ണുകൾ നിറഞ്ഞൊഴുകി…

ആ ജലകണങ്ങൾക് മേലെ മഴ അപ്പോഴേക്കും പെയ്ത് തുടങ്ങി…

ആ മഴയുടെ കുളിരിനും അവന്റെ ഉള്ളിലെ നഷ്ടപ്പെടലിന്റെ കനലുകൾ കെടുത്താൻ കഴിഞ്ഞില്ല…

അവ വർദ്ധിത വീര്യത്തോടെ അവന്റെ ഉള്ളിൽ നുരഞ്ഞു പൊന്തി…

ആ സ്വരം അവന്റെ കാതുകളിൽ പ്രകമ്പനം കൊണ്ടു…

ഗസലിന്റെ ഈണങ്ങൾ ആ കാതുകളിൽ വീണ്ടും വീണ്ടും പ്രതിധ്വനിച്ചു…

സാഗറിന്റെ ഓർമകൾ പിന്നീലേക്ക് ചലിച്ചു…

××××××××××××××××××××××××××××××××××××

“ഹരേക് റോസ് നയാ ആസ്മാൻ ഖുൽതാ ഹേ.
ഖബർ നഹി ഹേ കെ കൽ ദിൻ കാ രംഗ് ക്യാ ഹോഗാ..
പലക് സെ പാനി ഗിരാ ഹേ തോ ഉസ്‌കോ ഗിർനെ ദോ കോയി പുരാനി തൻഹാ പിഹൽ രഹി ഹോഗി..
ദുവാ ഉത്ത ഹേ കഹീ ആഗ് ജൽ രഹി ഹോഗി ..
ആഖിർ റോഷ്നി ബാഹർ നികൽ രഹി ഹോഗി…”

ആരെയും മോഹിപ്പിക്കുന്ന പുഞ്ചിരിയോടെ ഹിഷാം പാടി നിർത്തി…

അവന്റെ പാട്ടിൽ ആ മുറിയിലെ സർവ്വ ചരാചരങ്ങളും ലയിച്ചിരുന്നു.. അവന്റെ സ്വരം ആരെയും മോഹിപ്പിക്കുന്നതാണ്..

“അരെ വാഹ്… നിന്റെ പാട്ട് ദിവസവും രണ്ട് വരി കേട്ടില്ലേ വല്ലാത്തൊരു വീർപ്പുമുട്ടലാണ്..”

സാഗർ ഹിഷാമിനെ നോക്കി പറഞ്ഞു…

അതിനു മറുപടിയായി ഹിഷാം ഒരു സലാം നൽകി..

“ഇനി എന്നാണ് അടുത്ത ഊരു തെണ്ടൽ..”

അവന്റെ ചോദ്യം സാഗറിനെ ചിരിപ്പിച്ചു..

“ഇനി കുറച്ചൂസം നീയും നിന്റെ പാട്ടൊക്കെ ആയിട്ട് ഇവിടെ തന്നെ അങ്ങു കൂടുവാ.. എന്തേ..”

“സാഗർ… നീ ഞാൻ പറയുന്നത്‌ കേൾക്ക്…”

ഹിഷാം ആശങ്കയോടെ പറഞ്ഞു…

“വേണ്ടെടാ… ഒരുപാട് തവണ നമ്മൾ സംസാരിച്ചതാണ് ഇതിനെക്കുറിച്ചു…”

അവൻ പറയാൻ തുടങ്ങുന്നത് എന്താണെന്ന് ഊഹിച്ച സാഗർ പെട്ടെന്ന് അവനെ തടഞ്ഞു..

മുഖത്തെ ചിരിയുടെ മുഖപടം അവനിൽ നിന്ന് പെട്ടെന്ന് നഷ്ടപ്പെട്ടു…

അവൻ തുടർന്നു…

“ഈ നഗരം വിട്ട് മറ്റൊരു ലോകത്ത് സമാധാനത്തോടെ ജീവിക്കാൻ എനിക്കും ആഗ്രഹമുണ്ട്…

എല്ലാ പാപങ്ങളിൽ നിന്നുമൊരു മുക്തി ഞാനും ആഗ്രഹിക്കുന്നു…പക്ഷെ കഴിയില്ലടാ..

ബാബാ സമദ് ഖാൻ എന്ന സ്വര്ണവ്യാപരിക്ക് വേണ്ടി തല്ലാനും കൊല്ലാനും നടക്കുന്നവർക്കിടയിൽ നിന്നും നിന്റെ സാഗറിന് മരണം കൊണ്ടല്ലാതെ ഇനിയൊരു മോചനമില്ല…

കാരണം അയാൾ വെറുമൊരു വ്യാപാരി മാത്രം അല്ല എന്ന സത്യം എനിക്ക് അറിയാവുന്നത് കൊണ്ട്…

17 Comments

  1. Nice feel good one

    1. പെരുത്തിഷ്ടം ലുട്ടു???

  2. ?MR_Aᴢʀᴀᴇʟ?

    Back with a Bang

    1. ഏറെക്കുറെ??..ജ്ജ് പറഞ്ഞ പിന്നെ അപ്പീലില്ല പുള്ളെ???

  3. വിശ്വനാഥ്

    ????????????????????

    1. ?????

  4. Manoose sooper

    1. പെരുത്തിഷ്ടം ടാ??

  5. മനൂസ്,
    പ്രമേയം അത്ര പുതുമ ഒന്നുമില്ലായിരുന്നെങ്കിലും ആ ക്ലാസിക് സ്റ്റയിൽ ഉള്ള എഴുത്ത് അതി ഗംഭീരം, ഗസലും, പ്രണയവും, പ്രതികാരവും ഒക്കെ സമന്വയിപ്പിച്ച് കഥ വേറെ ലവൽ ആക്കി, ആശംസകൾ…

    1. ഏറെ സന്തോഷം നൽകിയ വാക്കുകൾ.. വർഷങ്ങൾക്ക് മുൻപ് എഴുതിയ കഥയാണ്..വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ജ്വാല??

  6. പ്രമുഖ് thirumbi vanthach

    1. ആമാ ലുട്ടു..?

  7. മനൂസേ… ❤❤❤

    നന്നായിരിക്കുന്നു ????

    1. പെരുത്തിഷ്ടം ചേട്ടാ?

    2. ?MR_Aᴢʀᴀᴇʟ?

      Back with a Bang

  8. Action thriller underlining and recognising true love ?

    1. നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം സന്തോഷ്??

Comments are closed.