ഗതികെട്ടവൻ( മാലാഖയുടെ കാമുകൻ) 1270

ഗതികെട്ടവൻ

Author: മാലാഖയുടെ കാമുകൻ

 

എഴുതാൻ ഇരുന്നപ്പോൾ എന്തോ തോന്നി എഴുതിയതാണ്.. കൊല്ലരുത്.. പ്ലീസ്…. ???✌️❤️

കുട്ടപ്പൻ ജിമ്മിൽ പോയി കുറെ ഭാരം എടുത്തു മസിലും വീർപ്പിച്ചു വരുന്ന വഴിയിൽ ആണ് അവളെ കണ്ടത്.. നീണ്ട കണ്ണുകൾ ഉള്ളൊരു സുന്ദരി.. പ്രിയ

“ഡാ അവൾ നിന്നെ അല്ലെ നോക്കുന്നത്..?”

കൂട്ടുകാരൻ അശോകൻ ഒന്ന് മൂപ്പിച്ചു കൊടുത്തതോടെ കുട്ടപ്പൻ ഒന്ന് പൊങ്ങി..

“അതെ എന്നെത്തന്നെ ആണ്.. അല്ലേലും എന്റെ ഈ 18 ഇഞ്ചു വലിപ്പമുള്ള കൈ മസിൽ കണ്ടാൽ ഏതു പെണ്ണാ നോക്കാത്തത്? “

കുട്ടപ്പൻ ആഞ്ഞൊരു തള്ളു തള്ളി. ആരും നോക്കുന്നില്ല എന്നും വയസു 30 കഴിഞ്ഞിട്ടും കന്യകൻ ആയി നടക്കുന്ന സങ്കടവും വയസ്സു കൂടിയതുകൊണ്ടു പത്തിരുപതു പെണ്ണ് കണ്ടു എങ്കിലും പെണ്ണ് കിട്ടുന്നില്ല എന്ന സങ്കടവും അവൻ അവിടെ കാണിച്ചില്ല..

അങ്ങനെ ദിവസവും അവളെ വായ നോക്കി നോക്കി പെണ്ണ് വീണു.. ഒരു ദിവസം അവൾ എറിഞ്ഞു കൊടുത്ത കടലാസ് കഷണത്തിൽ അവളുടെ ഹൃദയം ആയിരുന്നു.. അവരുടെ പ്രണയം വാട്സ്ആപ്പ് വഴിയും fb വഴിയും പൂത്തു തളിർത്തു.. പടർന്നു പന്തലിച്ചു..

അങ്ങനെ ഒരു ദിവസം അവൾ ബാംഗ്ലൂർ ഇന്റർവ്യൂ പോകുകയാണ് കുട്ടപ്പൻ കൂടെ വരണം എന്ന് പറഞ്ഞപ്പോൾ കുട്ടപ്പന് സന്തോഷം അടക്കാൻ ആകാതെ അമ്പതു പുഷ് അപ് ഒരുമിച്ചു എടുത്തു..

“ഡാ.. ഈ പോക്കിൽ കാര്യം നടത്തണം.. എന്തായാലും നീ അവളെ കെട്ടും. പിന്നെ എന്താ..?”

കൂട്ടുകാരൻ തെണ്ടി അശോകൻ പിരി കയറ്റി.. അതോടെ ആവേശം കൂടിയ കുട്ടപ്പൻ ചാടി തുള്ളി നിന്നു..

അവസാനം ആ സുദിനം വന്നെത്തി.. ബാംഗ്ലൂർ പോയി ഹോട്ടലിൽ റൂം എടുക്കാം എന്ന് പറഞ്ഞപ്പോൾ അവൾ എതിർപ്പ് കാണിക്കാതെ ഇരുന്നത് കണ്ടപ്പോൾ കുട്ടപ്പന് അലറി വിളിക്കാൻ തോന്നി…

അവൾ കുളിച്ചു ഇളം പച്ച ചുരിദാർ ഇട്ടു മുടി വിടർത്തി ഇട്ടു വന്നത് കുട്ടപ്പൻ പ്രേമത്തോടെ നോക്കി..

“കുട്ടപ്പാ…”

അവൾ പ്രേമത്തോടെ വിളിച്ചു..

“എന്തോ….?”

കുട്ടപ്പൻ പ്രേമത്തോടെ വിളി കേട്ടു..

“കുട്ടപ്പന്.. ഇന്ന് എന്നെ വേണം എന്നുണ്ടോ..? നമുക്ക് ഈ ഹോട്ടൽ റൂം മണിയറ ആക്കിയാലോ..?”

അവളുടെ പ്രേമത്തോടെ ഉള്ള ചോദ്യം കേട്ടപ്പോൾ കുട്ടപ്പന് നിലത്തു കിടന്ന് ഒരു നൂറു പുഷ് അപ് ഒരുമിച്ച് എടുക്കാൻ തോന്നി.. പക്ഷെ അവൻ നിയന്ദ്രിച്ചു… അവൾ പേടിക്കും.

“പ്രിയേ. സത്യത്തിൽ ഞാൻ ഇവിടെ റൂം എടുത്തത് അതിന് വേണ്ടി ആണ്.. വാ.. നമുക്ക് ഇന്ന് ഉറങ്ങുകയേ വേണ്ട…”

ആവേശത്തോടെ കുട്ടപ്പൻ അവളെ ആഞ്ഞു പുൽകാൻ നോക്കി..
പടക്കം പൊട്ടുന്ന ഒരൊച്ച കെട്ടു.. കണ്ണിൽ നിറയെ പൊന്നീച്ചയും..

“ഇന്ന് വിഷു ആണോ..?”

കുട്ടപ്പൻ അറിയാതെ ചോദിച്ചു പോയി..

“ആണെടാ ^%%<% മോനെ….”

അലർച്ച കേട്ടപ്പോൾ കുട്ടപ്പൻ ഞെട്ടി.. ദേഷ്യത്തോടെ അവന്റെ കാമുകി പ്രിയ..
അവൾ ആണ് വിഷുവിന് പടക്കം പൊട്ടിക്കും പോലെ അവന്റെ മുഖത്തിനിട്ട് ഒരെണ്ണം പൊട്ടിച്ചത് എന്ന് അവന് മനസിലായി..

“നിനക്ക് എന്നെ കൂടെ കിടത്തണം അല്ലെ? എന്റെ അശോകേട്ടൻ പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചില്ല.. കാമപ്രാന്ത…! നമ്മൾ തമ്മിൽ ഇനി ഒരു ബന്ധവും ഇല്ല.. അടുത്ത റൂമിൽ എന്റെ അശോകേട്ടൻ ഉണ്ട്… %###%% മോനെ…”

അലറി വിളിച്ചു അവൾ വിളിച്ചു പറഞ്ഞതും കേട്ട് ഞെട്ടി നിന്ന കുട്ടപ്പൻ അവൾ ബാഗും എടുത്തു ചാടി തുള്ളി പുറത്തേക്ക് പോയപ്പോൾ പുറത്ത് പല്ലിളിച്ചു ചിരിക്കുന്ന അവന്റെ ചങ്ക് അശോകനെ കണ്ടു അവന്റെ ചങ്ക് പൊട്ടി… ചങ്കെ നീയെന്റെ ചങ്ക് തകർത്തു..

“ഇന്ന് വിഷു ആണോ..? “

അടി കിട്ടിയതിന്റെ ഹാങ്ങ് ഓവറിൽ അവൻ വീണ്ടും വീണ്ടും സ്വയം ചോദിച്ചു..

അശോകന്റെയും പ്രിയയുടെയും വിളിക്കാത്ത കല്യാണത്തിന് പോയി വാശിയോടെ ഉപ്പിന് പകരം കണ്ണുനീർ ചേർത്ത് കുട്ടപ്പൻ അഞ്ചാറു പ്ലേറ്റ് ചോറ് വാരിത്തിന്നു…

“എന്നെപോലെ ഗതികിട്ടാത്തവൻ ആയി ആരുണ്ട് എന്റെ കർത്താവെ..” എന്ന് സ്വയം ചോദിച്ചു കുട്ടപ്പൻ കിടന്നു മോങ്ങി കരഞ്ഞു..

വർഷങ്ങൾ കടന്നു പോയി.. പെണ്ണുകാണൽ വീണ്ടും നടന്നു.. ചെക്കന് മസിൽ മാത്രമേ ഉള്ളു തലയിൽ മുടിയില്ല എന്ന് പറഞ്ഞു ഒന്നും നടന്നില്ല..

ഒരു ദിവസം കുട്ടപ്പൻ പതിവ് പോലെ മസിലും വീർപ്പിച്ചു പോകുമ്പോൾ ആണ് പാലക്കാരി മരിയ അവനെ കണ്ടു വെളുക്കെ ചിരിച്ചത്..

ജീൻസും ബനിയനും ധരിച്ച മോഡേൺ അച്ചായത്തിയെ കണ്ടതും പണ്ട് പൊട്ടിപ്പോയ ചങ്കിൽ വീണ്ടും പ്രണയ കാവ്യം ഒഴുകി..

വീണ്ടും പ്രേമം പൂത്തു തളിർത്തു.. കല്യാണം തീരുമാനിച്ചു. കുട്ടപ്പൻ സന്തോഷത്തിൽ ആയിരുന്നു..

വീണ്ടും ഒരു ദിവസം.. മരിയ ഹോട്ടലിൽ റൂം എടുത്തു കുട്ടപ്പനെ വിളിച്ചു.. കുട്ടപ്പൻ ഓടി ചെന്നു..

കുളിച്ചു ലെഗ്ഗിൻസും സ്ലീവ്ലെസ്സ് ബനിയനും ഇട്ട മരിയ അടുത്തു വന്നപ്പോൾ കുട്ടപ്പൻ ശ്വാസം പിടിച്ചു വച്ചു..

“കുട്ടപ്പാ..?”

അവൾ പ്രേമത്തോടെ വിളിച്ചു..

“എന്തോ..?”

പേടിയോടെ കുട്ടപ്പൻ വിളി കേട്ടു..

“എന്തായാലും കുട്ടപ്പൻ എന്നെ കെട്ടും. അല്ലിയോ കുട്ടപ്പ..?”

അവൾ മെല്ലെ ചോദിച്ചു..

“ഉവ്വ്..ഈ കുട്ടപ്പനെ കട്ടപ്പ പുറകിൽ നിന്ന് കുത്തിയാലും ഞാൻ നിന്നെ കെട്ടും മരിയെ…..”

കുട്ടപ്പൻ പ്രേമം തുളുമ്പുന്ന വാക്കുകൾ മൊഴിഞ്ഞു..

“എന്നാൽ.. ഇന്ന്.. ഇന്ന് നമുക്ക് ഈ ഹോട്ടൽ മുറി മണിയറ ആക്കിയാലോ കുട്ടപ്പാ…,”

അവൾ കാതരയായി ചോദിച്ചു.. കുട്ടപ്പൻ അവളെ ആവേശത്തോടെ ആഞ്ഞു പുണരാൻ ശ്രമിച്ചപ്പോൾ ആണ് മനസ്സിൽ പണ്ട് പ്രിയ അടിച്ച അടിയുടെ ചൂട് വന്നത്…

ആഹാ ഹമ്പടി കള്ളി.. പരീക്ഷണം ആണല്ലേ?? ഇവൾക്ക് ഞാൻ ആരാ ആണെന്ന് കാണിച്ചു കൊടുക്കണം.. കുട്ടപ്പനോട് ആണ് കളി.. ഹിഹി.. അവൻ മനസ്സിൽ പറഞ്ഞു

“അയ്യേ…. ഞാൻ ആ ടൈപ്പ് അല്ല…”

കുട്ടപ്പൻ മനസ്സിൽ അലറിച്ചിരിച്ചുകൊണ്ട് അവളെ തള്ളി മാറ്റി.. എന്നോടാ കളി..

“എന്താ കുട്ടപ്പാ..?”

അവൾ പകപ്പോടെ ചോദിച്ചു..

“അതെ എനിക്ക് പറ്റില്ല.. ഞാൻ പാവം ആണ്. വിവാഹത്തിന് മുൻപേ ഞാൻ നിന്നെ തൊടില്ല മരിയെ.. എന്റെ പ്രേമം നിന്റെ ആത്മാവിനോട് ആണ്. ശരീരത്തോട് അല്ല.. എന്നും നിന്റെ ആത്മാവിനോട് ആണ് എനിക്ക് പ്രണയം..നിനക്കും അങ്ങനെ ആകണം…”

അവൻ നെഞ്ചിൽ കൈവച്ചു പ്രേമത്തോടെ പറഞ്ഞപ്പോൾ അവൾ കണ്ണും മിഴിച്ചു നിന്നു..

“അല്ലെ മരിയെ.? അങ്ങനെ അല്ലെ..?”

അവൻ വീണ്ടും പ്രേമത്തോടെ ചോദിച്ചു.. അവൾ ഒരു ചിരി ഉണ്ടാക്കി..

“അതെ കുട്ടപ്പാ.. അതെ.. “

അവൾ അതും പറഞ്ഞു വേഗം ബെഡിൽ കിടന്നു ഷീറ്റു വലിച്ചു തല മൂടി..

“എന്നോടാണ് കളി.. കുട്ടപ്പൻ വേറെ ലെവൽ ആണ് മോളെ.. അവൾക്ക് ഇപ്പോ വിശ്വാസം ആയിട്ടുണ്ടാകും എന്നെ.. ഹിഹി..അതാണ് പെട്ടെന്ന് കിടന്നത്…”

അവൻ സന്തോഷത്തോടെ പിറുപിറുത്തുകൊണ്ട് ബെഡിൽ മാറി കിടന്നു.. അവളെ വിശ്വസിപ്പിച്ച കുട്ടപ്പൻ സന്തോഷത്തോടെ ഉറങ്ങി..

രാവിലെ എണീറ്റ കുട്ടപ്പൻ ബെഡിൽ മരിയയെ കണ്ടില്ല.. പകരം ഒരു ലെറ്റർ ഉണ്ടായിരുന്നു..

“കുട്ടപ്പൻ ക്ഷമിക്കണം.. ഞാൻ പോകുന്നു.. ഇനി എന്നെ അനേഷിക്കരുത്. ഒരു പെണ്ണ് എന്തിനും തയാറായി നിന്നപ്പോൾ പ്രേമം ആത്മാവിനോട് മാത്രം ആണെന്ന് പറഞ്ഞപ്പോൾ എനിക്ക് കാര്യം മനസിലായി. കുട്ടപ്പന് ശാരീരികമായി എന്തോ ഒരു കുഴപ്പം ഉണ്ട് അല്ലെ..? സാരമില്ല കുട്ടപ്പാ.. നല്ലൊരു ഡോക്ടറെ കണ്ടാൽ മതി.. ബോഡി ഉണ്ടായിട്ട് മാത്രം കാര്യമില്ല കുട്ടപ്പാ.. കാര്യങ്ങൾ നടക്കണമല്ലോ..! അപ്പോൾ ശരി.. ഞാൻ പോകുന്നു.. എന്നെ അനേഷിക്കരുത്.. എന്ന്‌ മരിയ…”

“ങേ..!!! എന്റെ തെക്കേലെടത്തമ്മേ… പണി പാളിയല്ലോ ഈശോയെ…..!”

കത്ത് വായിച്ച കുട്ടപ്പൻ മലർന്നടിച്ചു പുറകോട്ട് വീണു.. മണിക്കൂറുകൾ കഴിഞ്ഞും ബോധം തെളിയാതെ അവിടെ കിടക്കുമ്പോൾ

“എന്നെപോലെ ഗതികെട്ടവൻ വേറെ ആരുണ്ട് എന്റെ ഈശോയെ..” എന്ന ചോദ്യം മാത്രം ബാക്കി…

229 Comments

  1. ?? MK ക്ക് കോമഡി എഴുതാന അറിയാല്ലേ

  2. Thamashayano kavi udeshichath ??

    1. Anakk enth thonunnu

        1. അങ്ങനെ varan vazhi illallo ?

  3. Mk ടെ പഴേ കഥകൾ പോസ്റ്റ് ചെയ്യാമോ? Like Angelic beauty??

    പിന്നെ ഒരു rqst കൂടെ!
    പഴയത് പോലെ ഒരു റൊമാൻസ് കഥ പുതിയത് എഴുതാമോ??

    1. എയ്ഞ്ചലിക് ബ്യൂട്ടി മാറ്റി എഴുതുകയാണ്.. വളരെ ഡീറ്റൈൽ ആയി തേർഡ് വ്യൂ ആക്കി എഴുതുന്നു…
      സമയം വലിയൊരു വില്ലൻ ആണ്.. ?

      1. റോക്കും ഇവാഞ്ചലിനും… ❤️❤️❤️

          1. One of my favourite story M.K… ഓരോ കഥാപാത്രങ്ങളും ഇങ്ങനെ മനസ്സിൽ തങ്ങിനിൽക്കുവാ… അതുപോലെതന്നെ ഒരു പനിനീർ പൂവും സീതയെ തേടിയും Heart Touching ആയിരുന്നു… ❤️❤️❤️

          2. ഗ്രീസിലെ സെന്റോറിനി ആസ്വദിച്ചു എഴുതിയത് അതിലാണ്..
            ഇനി ആ കഥയിൽ ഓടിച്ചു വിട്ട ഭാഗങ്ങൾ എല്ലാം നന്നായി എഴുതണം..

          3. അതെ ബ്രോ… കൂടാതെ നിയോഗത്തിലും Angelic Beauty യിലും കഥാപാത്രങ്ങളെ Mingle ചെയ്യിപ്പിക്കുന്നുണ്ടല്ലോ… അതായത് നിയോഗം The Dark World ൽ ശില്പ ഏട്ടത്തിക്ക് റോഷൻ Birthday Gift ആയിട്ട് കാർ കൊടുക്കുമ്പോൾ അത് Delivery ചെയ്യുന്നത് ഇവാഞ്ചലിൻ ആണ്… കൂടാതെ അവിടെ റോക്കിനെപ്പറ്റിയും പറയുന്നുണ്ട്… Angelic Beauty എന്ന Story യിൽ റോക്ക് കോളേജിലേക്ക് പോകുമ്പോൾ ട്രാഫിക്കിൽവെച്ച് റോഷനെയും മീനുവിനെയും കാണുന്നുണ്ട് കൂടാതെ കൃതിരിൻ പെണ്ണിനെയും… So ഈ കഥകൾ രണ്ടുമായി എന്തെങ്കിലും ബന്ധമുണ്ടോ എം.കെ…

          4. ഒരു കാമിയോ പോലെ.. പിന്നെ ഇതൊക്കെ മറ്റു ചിലരും വീക്ഷിക്കുന്നുണ്ട് എന്ന് കൂടെ.. ഏവ റോക്ക് പ്രിയപ്പെട്ട കഥാപാത്രങ്ങൾ ആണ്.. ?

          5. ❤️❤️❤️

    2. വേറെയും ഇല്ലേ കഥകൾ?
      അരുന്ധതി!?
      പിന്നെ നായികയുടെ വീട്ടിൽ അവിചാരിതമായിട് പോയപ്പോ നായിക അച്ഛനെയും നായകനെയും അടിച്ചിറക്കുന്നതും പിന്നെ ഇവർ 2ഉം ബാറിൽ പോയി ചെറുപ്പത്തിൽ നായികയെ എടുത്തു നടന്നു എന്നും, വീട്ടിൽ സോറി പറയാൻ വേണ്ടി നായിക വരുമ്പോ bmw bike എടുത്തു നായകൻ ബാംഗ്ളൂർ ഉള്ള കസിൻ ന്റെ അടുത്തൊക്കെ പോകുന്ന ഒരു കഥ!പേര് മറന്നുപോയി.. അതും തരുമോ??
      പിന്നെ ഇംഗ്ലീഷ് റോസ്?
      മറക്കില്ല ഒരു കഥയും!
      റിപ്ലൈ തരും എന്നു വിശ്വസിക്കുന്നു..

        1. Anger paranja ellam ittude. Njn athonnum vayichittilla.

        2. ?✨?????????????_??✨❤️

          ഏട്ടത്തിയമ്മ ???????‍♂️?‍♂️?‍♂️?‍♂️

      1. English Rose ഇണ്ടാവില്ല അരുന്ധതി ഇടും… ❤️❤️❤️

  4. ?മൊഞ്ചത്തിയുടെ ഖൽബി?

    സിംഗിൾ ഡാ…
    അൾട്ടിമേറ്റ് ഫ്രീഡം ഡാ…

  5. ഒരു കാര്യം എന്നത് വളരെ ശരി ആണ് ഇപ്പോൾ പ്രണയം എന്നത് ലൈംഗികസുഖം ആസ്വദിക്കാൻ ഉള്ള ഒന്നായി മാത്രം ആണ് ആണും പെണ്ണും ഉപയോഗിക്കുന്നത്.ആദ്യം നമ്മൾ സായിപ്പ്മാരുടെ ഭാഷ പഠിച്ചു അതിന് ശേഷം അവരുടെ ജീവിതരീതി പഠിച്ചു ഇപ്പോൾ അവരുടെ സംസ്കാരവും നമ്മൾ ഏറ്റെടുത്തു. ഇപ്പോൾ എങ്ങും കാമം മാത്രം അവിടെ ആൺ പെണ്ണ് വ്യത്യാസം ഇല്ല.ഭാര്യ ഭർത്താവിനെ ചതിക്കുന്നു ഭർത്താവ് ഭാര്യയെ ചതിക്കുന്നു കാമുകൻ കാമുകിയെ ചതിക്കുന്നു കാമുകി കാമുകനെ ചതിക്കുന്നു അമ്മ മക്കളെ കൊല്ലുന്നു ഇതെല്ലാം എന്തിന് വേണ്ടി കേവലം കാമത്തിന് വേണ്ടി.
    ഇത്ര മനോഹരമായ ഒരു സമൂഹത്തിൽ ജീവിക്കുന്ന നമ്മൾ അഭിമാനിക്കണം ?

    1. You are wrong. കെട്ടിയ ഭാര്യയേയും വളർത്തി അമ്മയെയും നന്നായി നോക്കുന്ന ആണ്പിള്ളേരും പെൺപിള്ളേരുമുള്ള നാടാണിത്. ഭർത്താവിനോട് സ്നേഹമുള്ള ഭാര്യമാരുമുണ്ട്. പക്ഷെ ഇതൊന്നും ആരും പാത്രത്തിലിടാറില്ല. ആരും കൊട്ടി ഘോഷിക്കാറുമില്ല. എന്നു വച്ച് ഈ ഭൂമിയിൽ നന്മയില്ല എന്നു വിചാരിക്കരുത്.

      1. എത്ര പേരിൽ ഉണ്ട് ഈ പറഞ്ഞ നന്മ?
        താൻ പറഞ്ഞ പോലെ ഉള്ള ആളുകൾ വളരെ കുറച്ചെ ഉണ്ടാകു.തന്നെ പോലെ കുറച്ചു പേർ ബാക്കി എല്ലാം കാമത്തിന് അടിമപ്പെട്ടവർ തന്നെ ആണ്.

        1. പവിത്ര.. കേരളത്തിൽ മാത്രം മൂന്നര കോടി ആളുകൾ ഉണ്ട്.. അതിൽ കുറച്ചു പേര് ഒഴികെ ബാക്കി എല്ലാവരും കാമത്തിന് അടിമപെട്ടവർ ആണെന്ന് പറയാൻ ഇത്ര ആളുകളുടെ പേർസണൽ ലൈഫിൽ കയറി നോക്കാതെ കഴിയില്ല.. ഇല്ല എന്നല്ല. മാന്യമായി ജീവിക്കുന്ന ആളുകൾ ആണ് ഭൂരിഭാഗവും.. അതിൽ വളരെ കുറച്ചു പേർ ചെയ്യുന്ന കാര്യം ന്യൂസിൽ വരുന്നു… അത് കണ്ടു മാത്രം ആളുകളെ വിലയിരുത്താൻ പാടില്ല..

  6. Pavam single njan aarod parayan aar kekkan ??????

    1. സിംഗിൾ ലൈഫ് പൊളി അല്ലെ.. ?

      1. Mk kk singles vishamam manassilaavilla?

        1. Potte varyare ?

  7. ?✨?????????????_??✨❤️

    ഇനിയിപ്പോൾ രാത്രി സഞ്ചാരം തന്നെ ശരണം….( ഒടിയൻ Bgm)❤️?????‍♂️?‍♂️?‍♂️

  8. ആത്മ കഥ ആണെന്ന് തോന്നുന്നല്ലോ കുട്ടാപ്പാ..ശ്ശെ… Mk ??

    നന്നായിട്ടുണ്ട് ?❤️ നിയോഗം കപ്പലിൽ പോകുമ്പോൾ പാർട്ട് 3 മുതൽ കപ്പലിൽ പോകുമ്പോൾ വായിക്കാൻ മാറ്റി വച്ചേക്കുന്നത് കൊണ്ടാണ് കമന്റ്‌ ഇടാത്തത് ❤️

    1. ഛെ കണ്ടു പിടിച്ചു.. ??
      മെല്ലെ വായിച്ചാൽ മതി.

      1. ശേ അതല്ല… ഷിപ്പിൽ ആകുമ്പോൾ എന്റർടൈൻമെന്റ് വേണ്ടേ…നെറ്റ് കുറവാ…അപ്പോളേക്കും pdf വരും.. അത് കൊണ്ട് ആ ടൈം relax ചെയ്ത് വായിക്കം???

  9. ചോദിച്ച പോയവൻ omfi ല്ലേ ….???

  10. ??? കുട്ടപ്പൻ…

  11. അശോകൻ ഒരു ചെറ്റയാണ് ?

    1. ചങ്കുകൾ അങ്ങനെ ആണല്ലോ ?

  12. തൃലോക്

    ഞങ്ങൾ singles ന്റെ വിഷമം ആര് മനസിലാക്കാൻ ???????

    1. ഉറപ്പിക്കാവോ

    2. സിംഗിൾ ലൈഫ് അല്ലെ സൂപ്പർ..? ?

      1. Pinne poli alle ?

  13. ഇത് വല്ലാത്തൊരു ഇതാണ് ???

    പ്യാവം കുട്ടാപ്പി

    1. സങ്കടം വരുന്നുണ്ടോ കുഞ്ഞേ… ?

  14. രാമനാഥനു കോമെഡിയും വശമുണ്ടല്ലേ

  15. നിങ്ങളിൽ എത്രപേർക്ക് അറിയാം ഇതൊരു ആത്മകഥയാണെന്ന് ….???

    സാരമില്ല പോട്ടെ കുട്ടപ്പായി ???

    1. ഛെ മനസിലാക്കി കളഞ്ഞു.. ?

      1. ഇതൊക്കെ എന്ത് ?

    2. ????? അമ്പട സണ്ണി കുട്ടാ ???

    3. ഇങ്ങേര് ആത്മകഥ എഴുതിയെന് എയറിൽ കേറിയത് ഞാനും ??

      1. ?? അവസ്ഥ ?? കേസ് കൊടുക്കണം പിള്ളേച്ചാ ???

  16. ????
    ഹൗ ബെല്ലാത്ത ജാതി… ഗതികെട്ടവനായി പോയി

  17. എം കെ,
    ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യുമെന്ന് കർത്താവ് പറഞ്ഞത് എത്ര ശരിയാണ്, എഴുത്തിൽ നർമ്മവും വഴങ്ങും അല്ലേ? നന്നായിട്ടുണ്ട്…

    1. ശരിയാണ്.. നിഷ്‌കു ആയാലും പ്രശനം ആണ്.. ശ്രമിച്ചു നോക്കി എന്ന് മാത്രം.. ?

  18. അച്ചായൻ

    കുട്ടപ്പൻ????

  19. ഡാ അവൾ നിന്നെ അല്ലെ നോക്കുന്നത്..?”

    Palarkkum pani kittan karanam aya chunkinte main chodiam.

    Enthalum mk anna ingalil ninnum njn ith pratheekshichathe illah

    Kadha suuuuper

    ❤❤❤❤

    1. ശരിയാണ്.. ചങ്ക് തരുന്ന പണി.. ?
      ശ്രമിച്ചു നോക്കി എന്നെ ഉള്ളു..

      1. Chunk tharunna pani ballatha pani ayirikkum?.

        ശ്രമം നന്നായിരിക്കുന്നു ?

    2. Crct ennalem ee chodym nhn kettu??

      1. Nallatha.ബൈ ദുബൈ ethra pani kitty.
        Enikk pinne chodicha sheelam ?

  20. Nhaanum chirikkattehhhh…. penninte manasu manasilaakkunnavan daivathinu thullyaanennaanu evdoke parayunne…. complete mystery…. so this can be happen….!✌

  21. പാവം കുട്ടപ്പൻ…
    എന്നിട്ടെന്തായി ??
    പാവത്തിന് പെണ്ണ് കിട്ടി കാണുമോ??

    1. ഇനി തട്ടമിട്ട ഒരെണ്ണം വരട്ടെ.. ?

  22. കാർത്തിവീരാർജ്ജുനൻ

    scratch and win
    .
    .
    .
    .
    .
    .
    .
    Better luck Next time ???? for kuttappan ??

  23. Shyoo ettoooo… Ithenthaan…. ???? Chirich chath ente ponne… Ittekkana aa picture apt ??? kollam… Oru relief kittan ezhtheethale… Kollam tta
    Sneham mathram chetta..,♥️

    1. ഷാജി പാപ്പാൻ റോക്ക്സ് എന്നല്ലേ.. ?

  24. എന്നെപ്പോലെ ഗതികെട്ടവൻ വേറാരുണ്ട് ??

    എന്റെ പൊന്ന് ഏട്ടാ… എന്തോരം പേര് ഉണ്ട്… തപ്പിപ്പിടിച്ച് ഇത് തന്നെ ഇട്ടല്ലോ ദുഷ്ടാ…

    എന്തായാലും ആളൊരു ശുദ്ധൻ ആണെന്ന് മനസിലായി എന്നെപ്പോലെ ??.

    1. ഹ ഹ….പഹയ നിനക്കെങ്കിലും പെണ്ണ് കിട്ടിയോ

      1. Nalla chodyam

    2. അയ്യോ കുട്ടപ്പൻ.. ??

Comments are closed.