ഗതികെട്ടവൻ( മാലാഖയുടെ കാമുകൻ) 1270

ഗതികെട്ടവൻ

Author: മാലാഖയുടെ കാമുകൻ

 

എഴുതാൻ ഇരുന്നപ്പോൾ എന്തോ തോന്നി എഴുതിയതാണ്.. കൊല്ലരുത്.. പ്ലീസ്…. ???✌️❤️

കുട്ടപ്പൻ ജിമ്മിൽ പോയി കുറെ ഭാരം എടുത്തു മസിലും വീർപ്പിച്ചു വരുന്ന വഴിയിൽ ആണ് അവളെ കണ്ടത്.. നീണ്ട കണ്ണുകൾ ഉള്ളൊരു സുന്ദരി.. പ്രിയ

“ഡാ അവൾ നിന്നെ അല്ലെ നോക്കുന്നത്..?”

കൂട്ടുകാരൻ അശോകൻ ഒന്ന് മൂപ്പിച്ചു കൊടുത്തതോടെ കുട്ടപ്പൻ ഒന്ന് പൊങ്ങി..

“അതെ എന്നെത്തന്നെ ആണ്.. അല്ലേലും എന്റെ ഈ 18 ഇഞ്ചു വലിപ്പമുള്ള കൈ മസിൽ കണ്ടാൽ ഏതു പെണ്ണാ നോക്കാത്തത്? “

കുട്ടപ്പൻ ആഞ്ഞൊരു തള്ളു തള്ളി. ആരും നോക്കുന്നില്ല എന്നും വയസു 30 കഴിഞ്ഞിട്ടും കന്യകൻ ആയി നടക്കുന്ന സങ്കടവും വയസ്സു കൂടിയതുകൊണ്ടു പത്തിരുപതു പെണ്ണ് കണ്ടു എങ്കിലും പെണ്ണ് കിട്ടുന്നില്ല എന്ന സങ്കടവും അവൻ അവിടെ കാണിച്ചില്ല..

അങ്ങനെ ദിവസവും അവളെ വായ നോക്കി നോക്കി പെണ്ണ് വീണു.. ഒരു ദിവസം അവൾ എറിഞ്ഞു കൊടുത്ത കടലാസ് കഷണത്തിൽ അവളുടെ ഹൃദയം ആയിരുന്നു.. അവരുടെ പ്രണയം വാട്സ്ആപ്പ് വഴിയും fb വഴിയും പൂത്തു തളിർത്തു.. പടർന്നു പന്തലിച്ചു..

അങ്ങനെ ഒരു ദിവസം അവൾ ബാംഗ്ലൂർ ഇന്റർവ്യൂ പോകുകയാണ് കുട്ടപ്പൻ കൂടെ വരണം എന്ന് പറഞ്ഞപ്പോൾ കുട്ടപ്പന് സന്തോഷം അടക്കാൻ ആകാതെ അമ്പതു പുഷ് അപ് ഒരുമിച്ചു എടുത്തു..

“ഡാ.. ഈ പോക്കിൽ കാര്യം നടത്തണം.. എന്തായാലും നീ അവളെ കെട്ടും. പിന്നെ എന്താ..?”

കൂട്ടുകാരൻ തെണ്ടി അശോകൻ പിരി കയറ്റി.. അതോടെ ആവേശം കൂടിയ കുട്ടപ്പൻ ചാടി തുള്ളി നിന്നു..

അവസാനം ആ സുദിനം വന്നെത്തി.. ബാംഗ്ലൂർ പോയി ഹോട്ടലിൽ റൂം എടുക്കാം എന്ന് പറഞ്ഞപ്പോൾ അവൾ എതിർപ്പ് കാണിക്കാതെ ഇരുന്നത് കണ്ടപ്പോൾ കുട്ടപ്പന് അലറി വിളിക്കാൻ തോന്നി…

അവൾ കുളിച്ചു ഇളം പച്ച ചുരിദാർ ഇട്ടു മുടി വിടർത്തി ഇട്ടു വന്നത് കുട്ടപ്പൻ പ്രേമത്തോടെ നോക്കി..

“കുട്ടപ്പാ…”

അവൾ പ്രേമത്തോടെ വിളിച്ചു..

“എന്തോ….?”

കുട്ടപ്പൻ പ്രേമത്തോടെ വിളി കേട്ടു..

“കുട്ടപ്പന്.. ഇന്ന് എന്നെ വേണം എന്നുണ്ടോ..? നമുക്ക് ഈ ഹോട്ടൽ റൂം മണിയറ ആക്കിയാലോ..?”

അവളുടെ പ്രേമത്തോടെ ഉള്ള ചോദ്യം കേട്ടപ്പോൾ കുട്ടപ്പന് നിലത്തു കിടന്ന് ഒരു നൂറു പുഷ് അപ് ഒരുമിച്ച് എടുക്കാൻ തോന്നി.. പക്ഷെ അവൻ നിയന്ദ്രിച്ചു… അവൾ പേടിക്കും.

“പ്രിയേ. സത്യത്തിൽ ഞാൻ ഇവിടെ റൂം എടുത്തത് അതിന് വേണ്ടി ആണ്.. വാ.. നമുക്ക് ഇന്ന് ഉറങ്ങുകയേ വേണ്ട…”

ആവേശത്തോടെ കുട്ടപ്പൻ അവളെ ആഞ്ഞു പുൽകാൻ നോക്കി..
പടക്കം പൊട്ടുന്ന ഒരൊച്ച കെട്ടു.. കണ്ണിൽ നിറയെ പൊന്നീച്ചയും..

“ഇന്ന് വിഷു ആണോ..?”

കുട്ടപ്പൻ അറിയാതെ ചോദിച്ചു പോയി..

“ആണെടാ ^%%<% മോനെ….”

അലർച്ച കേട്ടപ്പോൾ കുട്ടപ്പൻ ഞെട്ടി.. ദേഷ്യത്തോടെ അവന്റെ കാമുകി പ്രിയ..
അവൾ ആണ് വിഷുവിന് പടക്കം പൊട്ടിക്കും പോലെ അവന്റെ മുഖത്തിനിട്ട് ഒരെണ്ണം പൊട്ടിച്ചത് എന്ന് അവന് മനസിലായി..

“നിനക്ക് എന്നെ കൂടെ കിടത്തണം അല്ലെ? എന്റെ അശോകേട്ടൻ പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചില്ല.. കാമപ്രാന്ത…! നമ്മൾ തമ്മിൽ ഇനി ഒരു ബന്ധവും ഇല്ല.. അടുത്ത റൂമിൽ എന്റെ അശോകേട്ടൻ ഉണ്ട്… %###%% മോനെ…”

അലറി വിളിച്ചു അവൾ വിളിച്ചു പറഞ്ഞതും കേട്ട് ഞെട്ടി നിന്ന കുട്ടപ്പൻ അവൾ ബാഗും എടുത്തു ചാടി തുള്ളി പുറത്തേക്ക് പോയപ്പോൾ പുറത്ത് പല്ലിളിച്ചു ചിരിക്കുന്ന അവന്റെ ചങ്ക് അശോകനെ കണ്ടു അവന്റെ ചങ്ക് പൊട്ടി… ചങ്കെ നീയെന്റെ ചങ്ക് തകർത്തു..

“ഇന്ന് വിഷു ആണോ..? “

അടി കിട്ടിയതിന്റെ ഹാങ്ങ് ഓവറിൽ അവൻ വീണ്ടും വീണ്ടും സ്വയം ചോദിച്ചു..

അശോകന്റെയും പ്രിയയുടെയും വിളിക്കാത്ത കല്യാണത്തിന് പോയി വാശിയോടെ ഉപ്പിന് പകരം കണ്ണുനീർ ചേർത്ത് കുട്ടപ്പൻ അഞ്ചാറു പ്ലേറ്റ് ചോറ് വാരിത്തിന്നു…

“എന്നെപോലെ ഗതികിട്ടാത്തവൻ ആയി ആരുണ്ട് എന്റെ കർത്താവെ..” എന്ന് സ്വയം ചോദിച്ചു കുട്ടപ്പൻ കിടന്നു മോങ്ങി കരഞ്ഞു..

വർഷങ്ങൾ കടന്നു പോയി.. പെണ്ണുകാണൽ വീണ്ടും നടന്നു.. ചെക്കന് മസിൽ മാത്രമേ ഉള്ളു തലയിൽ മുടിയില്ല എന്ന് പറഞ്ഞു ഒന്നും നടന്നില്ല..

ഒരു ദിവസം കുട്ടപ്പൻ പതിവ് പോലെ മസിലും വീർപ്പിച്ചു പോകുമ്പോൾ ആണ് പാലക്കാരി മരിയ അവനെ കണ്ടു വെളുക്കെ ചിരിച്ചത്..

ജീൻസും ബനിയനും ധരിച്ച മോഡേൺ അച്ചായത്തിയെ കണ്ടതും പണ്ട് പൊട്ടിപ്പോയ ചങ്കിൽ വീണ്ടും പ്രണയ കാവ്യം ഒഴുകി..

വീണ്ടും പ്രേമം പൂത്തു തളിർത്തു.. കല്യാണം തീരുമാനിച്ചു. കുട്ടപ്പൻ സന്തോഷത്തിൽ ആയിരുന്നു..

വീണ്ടും ഒരു ദിവസം.. മരിയ ഹോട്ടലിൽ റൂം എടുത്തു കുട്ടപ്പനെ വിളിച്ചു.. കുട്ടപ്പൻ ഓടി ചെന്നു..

കുളിച്ചു ലെഗ്ഗിൻസും സ്ലീവ്ലെസ്സ് ബനിയനും ഇട്ട മരിയ അടുത്തു വന്നപ്പോൾ കുട്ടപ്പൻ ശ്വാസം പിടിച്ചു വച്ചു..

“കുട്ടപ്പാ..?”

അവൾ പ്രേമത്തോടെ വിളിച്ചു..

“എന്തോ..?”

പേടിയോടെ കുട്ടപ്പൻ വിളി കേട്ടു..

“എന്തായാലും കുട്ടപ്പൻ എന്നെ കെട്ടും. അല്ലിയോ കുട്ടപ്പ..?”

അവൾ മെല്ലെ ചോദിച്ചു..

“ഉവ്വ്..ഈ കുട്ടപ്പനെ കട്ടപ്പ പുറകിൽ നിന്ന് കുത്തിയാലും ഞാൻ നിന്നെ കെട്ടും മരിയെ…..”

കുട്ടപ്പൻ പ്രേമം തുളുമ്പുന്ന വാക്കുകൾ മൊഴിഞ്ഞു..

“എന്നാൽ.. ഇന്ന്.. ഇന്ന് നമുക്ക് ഈ ഹോട്ടൽ മുറി മണിയറ ആക്കിയാലോ കുട്ടപ്പാ…,”

അവൾ കാതരയായി ചോദിച്ചു.. കുട്ടപ്പൻ അവളെ ആവേശത്തോടെ ആഞ്ഞു പുണരാൻ ശ്രമിച്ചപ്പോൾ ആണ് മനസ്സിൽ പണ്ട് പ്രിയ അടിച്ച അടിയുടെ ചൂട് വന്നത്…

ആഹാ ഹമ്പടി കള്ളി.. പരീക്ഷണം ആണല്ലേ?? ഇവൾക്ക് ഞാൻ ആരാ ആണെന്ന് കാണിച്ചു കൊടുക്കണം.. കുട്ടപ്പനോട് ആണ് കളി.. ഹിഹി.. അവൻ മനസ്സിൽ പറഞ്ഞു

“അയ്യേ…. ഞാൻ ആ ടൈപ്പ് അല്ല…”

കുട്ടപ്പൻ മനസ്സിൽ അലറിച്ചിരിച്ചുകൊണ്ട് അവളെ തള്ളി മാറ്റി.. എന്നോടാ കളി..

“എന്താ കുട്ടപ്പാ..?”

അവൾ പകപ്പോടെ ചോദിച്ചു..

“അതെ എനിക്ക് പറ്റില്ല.. ഞാൻ പാവം ആണ്. വിവാഹത്തിന് മുൻപേ ഞാൻ നിന്നെ തൊടില്ല മരിയെ.. എന്റെ പ്രേമം നിന്റെ ആത്മാവിനോട് ആണ്. ശരീരത്തോട് അല്ല.. എന്നും നിന്റെ ആത്മാവിനോട് ആണ് എനിക്ക് പ്രണയം..നിനക്കും അങ്ങനെ ആകണം…”

അവൻ നെഞ്ചിൽ കൈവച്ചു പ്രേമത്തോടെ പറഞ്ഞപ്പോൾ അവൾ കണ്ണും മിഴിച്ചു നിന്നു..

“അല്ലെ മരിയെ.? അങ്ങനെ അല്ലെ..?”

അവൻ വീണ്ടും പ്രേമത്തോടെ ചോദിച്ചു.. അവൾ ഒരു ചിരി ഉണ്ടാക്കി..

“അതെ കുട്ടപ്പാ.. അതെ.. “

അവൾ അതും പറഞ്ഞു വേഗം ബെഡിൽ കിടന്നു ഷീറ്റു വലിച്ചു തല മൂടി..

“എന്നോടാണ് കളി.. കുട്ടപ്പൻ വേറെ ലെവൽ ആണ് മോളെ.. അവൾക്ക് ഇപ്പോ വിശ്വാസം ആയിട്ടുണ്ടാകും എന്നെ.. ഹിഹി..അതാണ് പെട്ടെന്ന് കിടന്നത്…”

അവൻ സന്തോഷത്തോടെ പിറുപിറുത്തുകൊണ്ട് ബെഡിൽ മാറി കിടന്നു.. അവളെ വിശ്വസിപ്പിച്ച കുട്ടപ്പൻ സന്തോഷത്തോടെ ഉറങ്ങി..

രാവിലെ എണീറ്റ കുട്ടപ്പൻ ബെഡിൽ മരിയയെ കണ്ടില്ല.. പകരം ഒരു ലെറ്റർ ഉണ്ടായിരുന്നു..

“കുട്ടപ്പൻ ക്ഷമിക്കണം.. ഞാൻ പോകുന്നു.. ഇനി എന്നെ അനേഷിക്കരുത്. ഒരു പെണ്ണ് എന്തിനും തയാറായി നിന്നപ്പോൾ പ്രേമം ആത്മാവിനോട് മാത്രം ആണെന്ന് പറഞ്ഞപ്പോൾ എനിക്ക് കാര്യം മനസിലായി. കുട്ടപ്പന് ശാരീരികമായി എന്തോ ഒരു കുഴപ്പം ഉണ്ട് അല്ലെ..? സാരമില്ല കുട്ടപ്പാ.. നല്ലൊരു ഡോക്ടറെ കണ്ടാൽ മതി.. ബോഡി ഉണ്ടായിട്ട് മാത്രം കാര്യമില്ല കുട്ടപ്പാ.. കാര്യങ്ങൾ നടക്കണമല്ലോ..! അപ്പോൾ ശരി.. ഞാൻ പോകുന്നു.. എന്നെ അനേഷിക്കരുത്.. എന്ന്‌ മരിയ…”

“ങേ..!!! എന്റെ തെക്കേലെടത്തമ്മേ… പണി പാളിയല്ലോ ഈശോയെ…..!”

കത്ത് വായിച്ച കുട്ടപ്പൻ മലർന്നടിച്ചു പുറകോട്ട് വീണു.. മണിക്കൂറുകൾ കഴിഞ്ഞും ബോധം തെളിയാതെ അവിടെ കിടക്കുമ്പോൾ

“എന്നെപോലെ ഗതികെട്ടവൻ വേറെ ആരുണ്ട് എന്റെ ഈശോയെ..” എന്ന ചോദ്യം മാത്രം ബാക്കി…

229 Comments

  1. ????ആകെ ഒരു പേജ് ഉള്ളുവെങ്കിലും എല്ലാം ഇതിലുണ്ടായിരുന്നു പ്രിയ mk നിങ്ങൾ മരണ മാസ് ആണ് വൈദ്ദേഹി to നിയോഗം conclusion വരെ ഒരു സ്വർണ്ണ തേരോട്ടം എന്ന് തന്നെ പറയണം യാ മോനെ അന്തസ്

  2. Devil With a Heart

    അണ്ണാ കിടു ?…ശൈലി മാറ്റിപിടിച്ചല്ലേ..കലക്കി?…കുട്ടപ്പന്റെ കഷ്ടപ്പാട്?

  3. ജെയ്മി ലാനിസ്റ്റർ

    യാ മോനെ…!!
    എന്നാലും നിഷ്കളങ്കനായ കുട്ടൂസിന് ഇങ്ങനെ ഒരു ഗതി വരുത്തണ്ടാരുന്നു…????

    1. ജെയ്മി ലാനിസ്റ്റർ

      ശൈലി അസ്സൽ ആയി കേട്ടോ… തമാശ കഥകൾക്ക് പറ്റിയ എഴുത്തു രീതി ആണിത്.. സ്ഥിരം ടൈപ്പിൽ നിന്ന് മാറിയൊരു പരീക്ഷണത്തിന് മിനക്കെട്ട സേട്ടന് ഒരു കഴുതപ്പവൻ… ????

    2. ശരിക്കും ഈ കമൻ്റ് കണ്ടപ്പോഴാണ് ഞാനും ആലോചിച്ചത്… Mkyude പതിവ് touch ഇതിൽ വന്നില്ലെങ്കിലും ഒരു തമാശക്കഥ എന്ന നിലക്ക് വേറിട്ടൊരു ശൈലി ആണ്…
      എംകെ യുടെ പതിവ് touch കാണാത്ത ഒരു സങ്കടം മാത്രമേ ഉള്ളൂ… അടിപൊളി ആയിട്ടുണ്ട്.

    3. പതിവ് ഒന്ന് മാറ്റി നോക്കിയതാണ്… എന്തായാലും ആരും കൊന്നു കൊല വിളിച്ചില്ല.. ?

      1. Athu aliyanayond arum panjididatha poyath .Ethoka oru thamasha alle

  4. ഇത് mk എഴുതിയത് ഒന്നുമല്ല… സത്യം പറ, ഇത് വേരാരോ എഴുതിയത് അല്ലേ..?

    എംകെ യുടെ മറ്റു എഴുത്തുകളിൽ എല്ലാം ഒരു പ്രത്യേക ശൈലി ഉണ്ട്… ഒരു പ്രത്യേക ഭംഗി ഉണ്ട്…ഒരു mk touch ennu പറയാം… അത് ഇതിൽ വന്നിട്ടില്ല എന്ന് തോന്നി.
    Love you dear ?

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      എനിക്കും തോന്നി

    2. ഇതിൽ ഞാൻ സാധാരണ ആയി ഉപയോഗിക്കുന്ന പല വാക്കുകളും ഇല്ല… പകരം മറ്റു ചില വാക്കുകൾ ഉപയോഗിച്ചു നോക്കി.. ശൈലി മാറ്റി.. അത്രെയേ ഉള്ളു.. ?

  5. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    ???

  6. ചിമിഴ്

    Mk തന്നെയാണോ ഇത് എഴുതിയത് ചുമ്മാ എഴുതിയതാണെങ്കിലും ഒരു mk ടെച് എവിടെയും കാണുന്നില്ല

    1. ഞാൻ അല്ലാതെ ആര് എഴുതാൻ ആണ്.. പതിവ് ശൈലികൾ ഒക്കെ മാറ്റി എന്നെ ഉള്ളു.. വെറും പരീക്ഷണം..

  7. ente ponoooo,,,,, annakil kittuka enn paranjal ethani…….. pachavellam tondayil ninnu ernagatha avastha

  8. njaan single aayath ente bhaagyam…allagil ethokke kaananamaayirunnu…

  9. ❣️രാജാ❣️

    അസ്സലായിട്ടുണ്ട് ??

    1. ബ്രോ… അനന്തഭദ്രം പോലെ പുതിയ ഏതേലും പ്രണയകഥ ഇനി എഴുതുന്നുണ്ടോ.?

      1. ❣️രാജാ❣️

        അനന്തഭദ്രം പോലെ തുടർക്കഥകൾ ഒന്നും എഴുതാൻ കഴിയുമെന്ന് തോന്നുന്നില്ല…ആഗ്രഹമുണ്ടെങ്കിലും സമയവും സാഹചര്യവും അനുകൂലമല്ല ബ്രോ…

        സിംഗിൾ പാർട്ട്‌ ആയിട്ടുള്ള സ്റ്റോറീസ് എഴുതാനാണ് ശ്രമം…

        1. അനന്തഭദ്രം തന്നെ സെൻസർ ചെയ്ത് ഇവിടെ കൊണ്ടുവാ രാജ…??????

        2. Okay ബ്രോ… എന്തായാലും ഇനിയും പുതിയ കഥകൾ പ്രതീക്ഷിക്കുന്നു… ❤️❤️❤️

  10. വിനോദ് കുമാർ ജി ❤

    ❤??

Comments are closed.