ഗതികെട്ടവൻ( മാലാഖയുടെ കാമുകൻ) 1271

ഗതികെട്ടവൻ

Author: മാലാഖയുടെ കാമുകൻ

 

എഴുതാൻ ഇരുന്നപ്പോൾ എന്തോ തോന്നി എഴുതിയതാണ്.. കൊല്ലരുത്.. പ്ലീസ്…. ???✌️❤️

കുട്ടപ്പൻ ജിമ്മിൽ പോയി കുറെ ഭാരം എടുത്തു മസിലും വീർപ്പിച്ചു വരുന്ന വഴിയിൽ ആണ് അവളെ കണ്ടത്.. നീണ്ട കണ്ണുകൾ ഉള്ളൊരു സുന്ദരി.. പ്രിയ

“ഡാ അവൾ നിന്നെ അല്ലെ നോക്കുന്നത്..?”

കൂട്ടുകാരൻ അശോകൻ ഒന്ന് മൂപ്പിച്ചു കൊടുത്തതോടെ കുട്ടപ്പൻ ഒന്ന് പൊങ്ങി..

“അതെ എന്നെത്തന്നെ ആണ്.. അല്ലേലും എന്റെ ഈ 18 ഇഞ്ചു വലിപ്പമുള്ള കൈ മസിൽ കണ്ടാൽ ഏതു പെണ്ണാ നോക്കാത്തത്? “

കുട്ടപ്പൻ ആഞ്ഞൊരു തള്ളു തള്ളി. ആരും നോക്കുന്നില്ല എന്നും വയസു 30 കഴിഞ്ഞിട്ടും കന്യകൻ ആയി നടക്കുന്ന സങ്കടവും വയസ്സു കൂടിയതുകൊണ്ടു പത്തിരുപതു പെണ്ണ് കണ്ടു എങ്കിലും പെണ്ണ് കിട്ടുന്നില്ല എന്ന സങ്കടവും അവൻ അവിടെ കാണിച്ചില്ല..

അങ്ങനെ ദിവസവും അവളെ വായ നോക്കി നോക്കി പെണ്ണ് വീണു.. ഒരു ദിവസം അവൾ എറിഞ്ഞു കൊടുത്ത കടലാസ് കഷണത്തിൽ അവളുടെ ഹൃദയം ആയിരുന്നു.. അവരുടെ പ്രണയം വാട്സ്ആപ്പ് വഴിയും fb വഴിയും പൂത്തു തളിർത്തു.. പടർന്നു പന്തലിച്ചു..

അങ്ങനെ ഒരു ദിവസം അവൾ ബാംഗ്ലൂർ ഇന്റർവ്യൂ പോകുകയാണ് കുട്ടപ്പൻ കൂടെ വരണം എന്ന് പറഞ്ഞപ്പോൾ കുട്ടപ്പന് സന്തോഷം അടക്കാൻ ആകാതെ അമ്പതു പുഷ് അപ് ഒരുമിച്ചു എടുത്തു..

“ഡാ.. ഈ പോക്കിൽ കാര്യം നടത്തണം.. എന്തായാലും നീ അവളെ കെട്ടും. പിന്നെ എന്താ..?”

കൂട്ടുകാരൻ തെണ്ടി അശോകൻ പിരി കയറ്റി.. അതോടെ ആവേശം കൂടിയ കുട്ടപ്പൻ ചാടി തുള്ളി നിന്നു..

അവസാനം ആ സുദിനം വന്നെത്തി.. ബാംഗ്ലൂർ പോയി ഹോട്ടലിൽ റൂം എടുക്കാം എന്ന് പറഞ്ഞപ്പോൾ അവൾ എതിർപ്പ് കാണിക്കാതെ ഇരുന്നത് കണ്ടപ്പോൾ കുട്ടപ്പന് അലറി വിളിക്കാൻ തോന്നി…

അവൾ കുളിച്ചു ഇളം പച്ച ചുരിദാർ ഇട്ടു മുടി വിടർത്തി ഇട്ടു വന്നത് കുട്ടപ്പൻ പ്രേമത്തോടെ നോക്കി..

“കുട്ടപ്പാ…”

അവൾ പ്രേമത്തോടെ വിളിച്ചു..

“എന്തോ….?”

കുട്ടപ്പൻ പ്രേമത്തോടെ വിളി കേട്ടു..

“കുട്ടപ്പന്.. ഇന്ന് എന്നെ വേണം എന്നുണ്ടോ..? നമുക്ക് ഈ ഹോട്ടൽ റൂം മണിയറ ആക്കിയാലോ..?”

അവളുടെ പ്രേമത്തോടെ ഉള്ള ചോദ്യം കേട്ടപ്പോൾ കുട്ടപ്പന് നിലത്തു കിടന്ന് ഒരു നൂറു പുഷ് അപ് ഒരുമിച്ച് എടുക്കാൻ തോന്നി.. പക്ഷെ അവൻ നിയന്ദ്രിച്ചു… അവൾ പേടിക്കും.

“പ്രിയേ. സത്യത്തിൽ ഞാൻ ഇവിടെ റൂം എടുത്തത് അതിന് വേണ്ടി ആണ്.. വാ.. നമുക്ക് ഇന്ന് ഉറങ്ങുകയേ വേണ്ട…”

ആവേശത്തോടെ കുട്ടപ്പൻ അവളെ ആഞ്ഞു പുൽകാൻ നോക്കി..
പടക്കം പൊട്ടുന്ന ഒരൊച്ച കെട്ടു.. കണ്ണിൽ നിറയെ പൊന്നീച്ചയും..

“ഇന്ന് വിഷു ആണോ..?”

കുട്ടപ്പൻ അറിയാതെ ചോദിച്ചു പോയി..

229 Comments

  1. മുത്തു

    ഒരു സദ്യ പ്രതീക്ഷിച്ചു പോയ കുട്ടപ്പൻ ഊമ്പി ??????????????

  2. ❤️❤️❤️❤️❤️

  3. ???

    പാവം കുട്ടപ്പൻ ???ഇനി ആരെ വളകും ?

    1. തട്ടം ഇട്ട ഒരുത്തിയെ നോക്കേണ്ടി വരും.. ?

  4. അഗ്നിദേവ്

    ഇത് ഒരു മാതിരി മറ്റേടത്തെ പണിയായിപ്പോയി പാവം കുട്ടപ്പൻ.??????

  5. Angelic beauty തരുമോ ചേട്ടായി

    1. രാഗേന്ദു

      Angelic beauty നിയോഗം കഴിഞ്ഞ് എഴുതി തുടങ്ങും എന്ന് പറഞ്ഞു പുതിയ രീതിയിൽ

      1. Angelic beautiy kk yil undayirunnathano? Theme enthanu?

        1. രാഗേന്ദു

          Aaa athe.. love aan.

      2. നിങ്ങൾ mkയുടെ sis ആണോ??

        1. Eyy prayam kond ammuumma aayivarum????

  6. Mk ഇങ്ങനെയൊക്കെ
    എഴുതുമോ ?

    കൊള്ളാം ???

    ❤❤❤️

    1. വെറുമൊരു പരീക്ഷണം. ?

  7. കാളിദാസൻ

    സ്വന്തം ജീവചരിത്രം ആണെന്ന് തോന്നുന്നു… ????

    1. ഛേ കണ്ടു പിടിച്ചു.. ?

  8. നിയോഗം എഴുതിയ എംകെ തന്നെ അല്ലെ ഇത് , അതോ എനിക്ക് ആള് മാറിയോ

    ഇങ്ങളപ്പോ പ്രേമവും തലേൽ കേറാത്ത ഫിക്ഷനും മാത്രമല്ല കോമഡിയും എഴുതുമല്ലേ

    വെൽ ടൺ മൈ ബോയ്
    ???????????❤

    1. നിയോഗം എഴുതാൻ ഇരുന്നപ്പോ ഇതാണ് എഴുതാൻ തോന്നിയത്.. ??

      1. Valare mikacha orith

  9. വളരെ മികച്ച ഒരു ഇത്…!???❌

    ❤️❤️❤️❤️❤️

  10. രാഗേന്ദു

    ?? ഇതിപ്പോ എന്ത് ചെയ്താലും അവസ്ഥ ഒന്ന് തന്നെ..
    ആദ്യ കോമഡി കഥ പൊളിച്ചു ?
    ഒത്തിരി സ്നേഹത്തോടെ❤️

  11. കാളിദാസൻ

    ആയ്.. ആയ്.. പുതിയ കഥ..
    ???

    1. ചുമ്മാ എഴുതിയതാണ്

  12. കൈലാസനാഥൻ

    “ചൂടുവെള്ളത്തിൽ ചാടിയ പൂച്ച പച്ചെ വെള്ളം കണ്ടാലും പേടിക്കും ” എന്ന അവസ്ഥ കറയിപ്പോയല്ലോ പാവം കുട്ടപ്പന് !

    1. കൈലാസനാഥൻ

      ആയിപ്പോയല്ലോ എന്ന് തിരുത്ത്

  13. °~?അശ്വിൻ?~°

    ???

  14. ❤️❤️❤️

  15. ?MR_Aᴢʀᴀᴇʟ?

    ❤❤❤❤

  16. ???? കുട്ടപ്പനെ പോലെ ഗതികെട്ടവൻ വേറെ ആരേലും ഉണ്ടോ ??????

    1. ഉണ്ടാകുമോ.. ആർക്കറിയാം ?

  17. ജെയ്സൻ

    ഗതികേട്ടവൻ??????

  18. ❤️

  19. ആനന്ദ്

    ♥️

  20. രാഗേന്ദു

    Me first ❤️

    1. നിയോഗത്തിൽ first adich കാണിക്ക് പുള്ളെ
      ?

      1. നിയോഗം ഇടുന്നത് അവൾ ആണ്.. ഫസ്റ്റ് അടിക്കണം എങ്കിൽ എന്റെ ഐഡിയിൽ നിന്നും ഇടേണ്ടി വരും.. ?

        1. Rathri Oru 2 manikoke eduanel first nhn thanne ✌

Comments are closed.