ഹരി : ഇവിടെ ഒരു പ്രശ്നം…. നിങ്ങൾക്കെതിരെ.. പരാതിയുമായി ഒരു പെണ്ണ് വന്നിട്ടുണ്ട്……ലക്ഷ്മി..
തമ്പിയുടെ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി.. കർണൻ ബാക്കി വച്ച ഒരു തരി കാരുണ്യം….
തമ്പി : നീ അവളെ വച്ചു എന്നോട് ബാർഗൈൻ ചെയ്യുവാണല്ലേ…
ഹരി : അല്ല മൊതലാളി ഞാൻ ഇടപെട്ടാൽ എനിക്ക് ഒന്നും പറ്റാൻ പാടില്ല ആ ഉറപ്പിനാണ് ഞാൻ വിളിച്ചത് …
തമ്പി : ഞാൻ ഉറപ്പു തരുന്നു…. അവളെ ഇനി ആരും കാണണ്ട…..
ഹരിയുടെ മുഖത്തൊരു ചിരി വന്നു വന്യമായ ഒരു ചിരി……
*******
പൂജപ്പുര ജയിലിന്റെ മുന്നിൽ ഒരു ജീപ്പ് വന്നു നിന്നു… അതിൽ നിന്നും ഒരാൾ ചാടി ഇറങ്ങി……
ദേവൻ..
തമ്പിയുടെ ഗുണ്ടാ സങ്കേതത്തിലെ . രണ്ടാമൻ ആണയാൾ….
സിനിമയിലെ ഗുണ്ടയെ പോലെ…. ക്ലീൻ ഷേവ് ചെയ്ത തല.. കട്ട താടി.. ഒരു ചെവിയിൽ ചുവന്ന കല്ലു വച്ച കടുക്കൻ.. ഒട്ടികിടക്കുന്ന ജീൻസും ഷർട്ടും ആണ് അയാളുടെ വേഷം….
കൃത്യം 10 മണിക്ക് തന്നെ ജയിലിന്റെ കൂറ്റൻ ഗേറ്റിന്റെ കിളിവാതിൽ തുറന്നു.. ഒരാൾ ഇറങ്ങി……
ദേവൻ ആദ്യം നോക്കിയത് മിന്നൽ പോലെ പുളയാറുള്ള അവന്റെ കൈകളിലേക്ക് ആണ്.. പിന്നെ ഭൂമി ചവിട്ടിമെതിക്കുന്ന അവന്റെ കാലുകളിലേക്കു…. അവന്റെ വിരിഞ്ഞ നെഞ്ചിലേക്ക്.. പിന്നെ ഏതു നേരവും തീയാളുന്ന അവന്റെ കണ്ണുകളിലേക്കു….. അംഗത്തിനൊരുങ്ങി വരുന്ന ചേകവനെ പോലെ കൊല്ലാനും ചാവാനും തയ്യാറയി തമ്പിയുടെ മനസപുത്രൻ.. കർണ്ണൻ… പഴയ അതെ വേഷത്തിൽ കറുപ്പ് ഷർട്ടും.. കറുപ്പ് ജീൻസും…
ദേവൻ അവനെ നോക്കി ഒന്നു പുഞ്ചിരിച്ചു….
കർണ്ണൻ1 കിട്ടുന്നില്ല
❤
ഫസ്റ്റ് പാർട്ട് എവിടെ bro
ഇവിടെയുണ്ട്
സൂപ്പർ…… ❤❤❤❤❤
❤️❤️
ഇവിടെ തന്നെ ഉണ്ട്
കർണ്ണൻ വില്ലൻ ആണോ ഹീറോ ആണോ
Supar page koottanam
കൂട്ടാം
❤️?❤️??
❤
❤️❤️