പീറ്റർ :ഇറങ്ങാൻ തന്നെയാ പോകുന്നത് പോകുന്നതിനു മുൻപ് പറ്റുമെങ്കിൽ എനിക്ക് ആ കോമിക് ബുക്ക് തന്നേക്ക് എനിക്ക് തിരിച്ചു പോകാൻ ചിലപ്പോൾ അത് വേണ്ടി വരും
ജൂലി വേഗം ഷെൽഫിൽ നിന്ന് ബുക്ക് എടുത്ത് പീറ്ററിനു നൽകി
ജൂലി :ഇതാ പിടിക്ക് ഇത് കിട്ടാത്തത് കൊണ്ട് നീ പോകാതിരിക്കാണ്ടാ
പീറ്റർ :ഇതാ എനിക്ക് വാങ്ങി തന്ന സാധങ്ങൾ ഞാൻ ഒന്നും കൊണ്ട് പോകുന്നില്ല ഇനി ഒരിക്കലും കാണാതിരിക്കട്ടെ
പീറ്റർ വേഗം വീടിനു പുറത്തിറങ്ങി വാതിൽ വലിച്ചടച്ചു
ജൂലി :എവിടെയെങ്കിലും പോയി തുലയ് നാശം
പടികെട്ടുകൾ ഇറങ്ങി പീറ്റർ വീടിനു പുറത്തേക്കെത്തി തെരുവിലൂടെ നടന്നു
“എന്ത് ദുഷ്ടയാ അവൾ എന്നെ ഒന്ന് തടഞ്ഞു പോലുമില്ല അല്ല അവളെന്തിനാ എന്നെ തടയുന്നത് ഞാൻ അവൾക്കൊരു ശല്യമല്ലേ ”
പീറ്റർ തെരുവിലൂടെ കുറച്ച് ദൂരം കൂടി നടന്നു പെട്ടെന്ന് പീറ്ററിനു കണ്ണിൽ ഇരുട്ട് കയറാൻ തുടങ്ങി “അമ്മേ എനിക്കിതെന്താ പറ്റുന്നത് ”
പീറ്ററിനു ചുറ്റും കറങ്ങുന്നതായി തോന്നി പീറ്റർ കണ്ണുകൾ ഇറുക്കി അടച്ചു
അല്പസമയത്തിനു ശേഷം പീറ്റർ പതിയെ കണ്ണ് തുറന്നു
“അമ്മേ കുറച്ച് മുൻപ് എനിക്ക് എന്താ സംഭവിച്ചത് ഇതിനു മുൻപ് എനിക്ക് ഇങ്ങനെ ഉണ്ടായിട്ടില്ലല്ലോ ഇവിടെ വന്നതിനു ശേഷം എല്ലാം വിചിത്രമായ നടക്കുന്നത് അതൊന്നു പറഞ്ഞിട്ട് കാര്യമില്ല എത്രയും പെട്ടെന്ന് തിരിച്ചു പോകാനുള്ള വഴി കണ്ടെത്തണം പക്ഷെ അതുവരെ ഞാൻ എന്ത് ചെയ്യും ഇവിടെ ജീവിക്കണമെങ്കിൽ പണം വേണം അതിന് എന്തെങ്കിലും ജോലി ചെയ്യണം പക്ഷെ എനിക്ക് ആര് ജോലി തരാനാണു ”
പീറ്റർ ചുറ്റും നോക്കി പെട്ടെന്ന് ഒരു ഓഫീസിന്റെ ബോർഡ് പീറ്റർ വായിച്ചു
“നിങ്ങൾക്ക് ജോലി ആവശ്യമുണ്ടെങ്കിൽ ഇങ്ങോട്ടേക്ക് വരൂ ”
“ഹോ ഇതാ പറയുന്നത് തേടിയ വള്ളി കാലിൽ ചുറ്റിയെന്ന് ”
പീറ്റർ വേഗം ആ ഓഫീസിലേക്ക് കയറി
ഒരു മുറി മാത്രമുള്ള ചെറിയൊരു ഓഫീസായിരുന്നു അത് അവിടെ അധികം പ്രായമില്ലാത്ത ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ
പീറ്റർ വേഗം അയാളുടെ അടുത്തേക്കെത്തി
“ഹലോ എന്താണ് വേണ്ടത് ”
പീറ്റർ :ഞാൻ ജോലി തേടി വന്നതാണ്
“ശെരി ആദ്യം ഡീറ്റെയിൽസ് പറയു പേര് എന്താണ് ”
“പീറ്റർ ”
“വീട് ”
“സാ.. അല്ല ഇവിടെ തന്നെയാ ”
“ഫോൺ നമ്പർ “
Bro, it’s a cool story….can you please increase 5he number of pages.
?