കോമിക് ബോയ് 3 [Fang leng] 67

കോമിക് ബോയ് 3

Author : Fang leng

 

“പീറ്റർ എഴുന്നേൽക്ക് എനിക്ക് പേടിയാവുന്നുണ്ട് പീറ്റർ നിനക്ക് എന്താ പറ്റിയത് ഈ ചെറുക്കൻ എഴുന്നേൽക്കുന്നില്ലല്ലോ ”

ജൂലി വേഗം തന്നെ പീറ്ററിന്റെ നെഞ്ചിൽ അമർത്താൻ തുടങ്ങി “പ്ലീസ് പീറ്റർ എഴുന്നേൽക്ക് ഒരു രക്ഷയുമില്ലല്ലോ ദൈവമേ ഇവനെന്തെങ്കിലും സംഭവിച്ചാൽ ഞാൻ ഉത്തരം പറയേണ്ടി വരുമല്ലോ ഇനിയിപ്പോൾ എന്താ ചെയ്യുക ഉം ഇനി നോക്കി നിന്നിട്ട് കാര്യമില്ല ജൂലി ”

ജൂലി വേഗം തന്നെ പീറ്ററിന്റെ ചുണ്ടുകൾ വിടർത്തിയ ശേഷം പതിയെ അവനു ശ്വാസം നൽകുവാൻ തുടങ്ങി

“ഹോ ഇവൻ എഴുന്നേൾക്കുന്നില്ലല്ലോ ”

ജൂലി വേഗം വീണ്ടും പീറ്ററിന് ശ്വാസം നല്കാൻ തുടങ്ങി

“അഹ്, അഹ് “പെട്ടെന്ന് പീറ്റർ ചുമച്ചുകൊണ്ട് കണ്ണ് തുറന്നു

ജൂലി :പീറ്റർ നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ പീറ്റർ എന്തെങ്കിലുമൊന്ന് പറ

പീറ്റർ :മിസ്സ്‌ ജൂലി എന്നെ കറന്റ് അടിച്ചു

ജൂലി : അടിച്ചേങ്കിൽ കണക്കായിപോയി ഞാൻ എത്ര പേടിചെന്ന് നിനക്കറിയാമോ

പീറ്റർ :പരിഭവമൊക്കെ പിന്നെ പറയാം ആദ്യം എന്നെ ഒന്ന് എഴുനേൽക്കാൻ സഹായിക്ക്

ജൂലി :പീറ്റർ വാ എഴുന്നേൽക്ക്

ജൂലി പീറ്ററിനെ പതിയെ എഴുനേൽപിച്ചു

ജൂലി :ഇപ്പോൾ പ്രശ്നമൊന്നും ഇല്ലല്ലോ

പീറ്റർ :ഹേയ് ഇപ്പോൾ കുഴപ്പമൊന്നുമില്ല

ജൂലി പീറ്ററിനെ നോക്കി ചിരിക്കാൻ തുടങ്ങി

പീറ്റർ :ഇപ്പോൾ എന്തിനാ ഇങ്ങനെ ചിരിക്കുന്നേ

ജൂലി :അല്ല നിന്റെ ഭാഗ്യം ഓർത്തപോൾ അറിയാതെ ചിരിവന്നുപോയി

പീറ്റർ :ചിരിച്ചോ ചിരിച്ചോ മിസ്സ്‌ ജൂലിക്ക് കിട്ടേണ്ടത് ഞാൻ ഇരന്നു വാങ്ങിയതല്ലേ ഇങ്ങനെ തന്നെ ചെയ്യണം

ജൂലി :ശെരി നീ വാ

ജൂലി പീറ്ററിനെ പതിയെ ബെഞ്ചിലേക്കിരുത്തി

ജൂലി :ഇതാ ഈ വെള്ളം കുടിക്ക് (ജൂലി പീറ്ററിനു ബാഗിലുണ്ടായിരുന്നവെള്ളം നൽകി )

പീറ്റർ :താങ്ക്സ് മിസ്സ്‌ ജൂലി പക്ഷെ ലൈറ്റ് കത്തിയിലല്ലോ ഇവിടെ മുഴുവൻ ഇരുട്ടാവാനും തുടങ്ങി ഇനി നമ്മൾ എന്ത്‌ ചെയ്യും

2 Comments

  1. Bro, it’s a cool story….can you please increase 5he number of pages.

  2. സൂര്യൻ

    ?

Comments are closed.