കോമിക് ബോയ് 1 [Fang leng] 66

ജൂലി മെൻസ് സെക്ഷനിലേക്കെത്തി

“അവന്റെ അളവിനുള്ളത് കണ്ടെത്താൻ കുറച്ച് കഷ്ടമാണ് ഏതായാലും ഒരു ഉദ്ദേശം വച്ച് എടുക്കാം ” ജൂലി ഡ്രസ്സ്‌ നോക്കാൻ തുടങ്ങി

“ഇത് അവനു പകമാകുമെന്ന് തോന്നുന്നു വിലയും കുറവാണ് ഇതുപോലുള്ള രണ്ടെണ്ണം കൂടി എടുക്കാം ”

ജൂലി വേഗം തന്നെ ഷോപ്പിങ് പൂർത്തിയാക്കി പുറത്തേക്കിറങ്ങി

“നേരം ഇരുട്ടിയല്ലോ വേഗം വീട്ടിലെത്തണം അവൻ ഏതെങ്കിലും പ്രശ്നം ഉണ്ടാക്കി കാണുമോ ആവോ “ജൂലി വേഗം വീട്ടിലേക്ക് തിരിച്ചു

അരമണിക്കൂർ കൊണ്ട് ജൂലി വീടിനു മുൻപിലെത്തി

“കണ്ടിട്ട് പ്രേശ്നമൊന്നും ഉള്ളതായി തോന്നുന്നില്ല എന്തായലും നോക്കാം

ജൂലി ബെൽ അമർത്തി

“അവൻ ഇത് എവിടെ പോയികിടന്നു വാതിൽ തുറക്കുനില്ലല്ലോ എടാ ഇത് ഞാനാ നീ വാതിൽ തുറക്ക് ”

പെട്ടെന്ന് വാതിൽ തുറന്ന് പീറ്റർ പുറത്തേക്ക് വന്നു

പീറ്റർ :മിസ്സ്‌ ജൂലി എന്താ ഇത്ര വൈകിയത്

ജൂലി :എല്ലാം പറയാം നീ അകത്തേക്ക് വാ

ജൂലി പീറ്ററുമായി വീടിനുള്ളിലേക്ക് കയറി

പീറ്റർ :എന്താ മിസ്സ്‌ ജൂലി താമസിച്ചത് ഞാൻ ഒറ്റക്കാണെന്ന് അറിയില്ലേ

ജൂലി :കോളേജിലെ കാര്യങ്ങൾ കഴിയാൻ ഒരുപാടു സമയമെടുത്തു പിന്നെ ഷോപ്പിങ് ഒക്കെ ചെയ്യാനുണ്ടായിരുന്നല്ലോ ഇതാ പിടിക്ക് നിനക്ക് ആവശ്യമുള്ള സദാനങ്ങൾ ഇതിലുണ്ട്

പീറ്റർ :എനിക്ക് വേണ്ട സാധനങ്ങളൊക്കെ വാങ്ങിയോ അപ്പോൾ മിസ്സ്‌ ജൂലിക്ക് എന്നോട് ഇഷ്ടമുണ്ട്

ജൂലി :ഒന്ന് പോ ചെറുക്കാ ഇത് വാങ്ങിയില്ലെങ്കിൽ നീ എനിക്ക് സമാദാനം തരില്ല അതുകൊണ്ട് വാങ്ങിയതാ ഇഷ്ടപ്പെടാൻ പറ്റിയ ഒരു സാദനം

പീറ്റർ :അതെന്തെങ്കിലുമാകട്ടെ ഞാൻ പോയി ഡ്രസ്സ്‌ ഒക്കെ ഇട്ടു നോക്കട്ടെ

ജൂലി :അതൊക്ക പിന്നെ ചെയ്യാം ആദ്യം എന്തെങ്കിലും കഴിക്കാം ഞാൻ ഭക്ഷണം പുറത്ത് നിന്ന് വാങ്ങിയിട്ടുണ്ട്

ജൂലിയും പീറ്ററും ഭക്ഷണം കഴിക്കാൻ തുടങ്ങി

പീറ്റർ :പുറത്തെ ഭക്ഷണത്തിന് മിസ്സ്‌ ജൂലി ഉണ്ടാകുന്ന അത്രയും രുചി പോരാ

ജൂലി :മോൻ അധികം സുഖിപിക്കാതെ ഇരുന്ന് കഴിക്ക്

പീറ്റർ :എന്റെ പള്ളി ഒരു സത്യം പറയാനും പാടില്ലേ

ജൂലി :ശെരി സമ്മതിച്ചു ഇരുന്ന് കഴിക്ക്

അല്പസമത്തിനു ശേഷം

പീറ്റർ :മിസ്സ്‌ ജൂലി ഈ ഡ്രെഡ്ഡ് എങ്ങനെയുണ്ട്

ജൂലി :ഡ്രെസ്സൊക്കെ കൊള്ളാം പക്ഷെ നിന്റെ ഈ മുടിയാ പ്രശ്നം ഈ സാഫ്രോൺ സിറ്റിയിൽ ബാർബർ ഷോപ്പ് ഒന്നുമില്ലേ

6 Comments

  1. Nice story line bro

  2. Waiting for the subsequent parts. Nice attempt

  3. ഫാങ് ലെങ്

    ഫുൾ കംപ്ലീറ്റ് ആക്കിയ കഥയാണ് ചെക്ക് ചെയ്ത് നോക്കു

  4. kk യിൽ ഒന്നുമാകാതെ നിർത്തി പോയ കഥ ആണ്
    ഇനി ഇവിടെയും ഇട്ടു വായനക്കാരെ മിനക്കെടുത്താൻ ആണ് ഉദ്യേശം എങ്കിൽ പറയണം

    1. ഫാങ് ലെങ്

      ഫുൾ കംപ്ലീറ്റ് ആക്കിയ കഥയാണ് ചെക്ക് ചെയ്ത് നോക്കു

Comments are closed.