കോമിക് ബോയ് 1 [Fang leng] 66

പീറ്റർ :വെറുതെ ഒന്നറിയാനാ

ജൂലി :എന്നാൽ വെറുതെ അങ്ങനെ അറിയണ്ട

പീറ്റർ :മിസ്സ്‌ ജൂലി നിങ്ങൾ എന്താ ഒറ്റക്ക് താമസിക്കുന്നത്

ജൂലി :നിനക്ക് എന്തൊക്കെയാ അറിയേണ്ടത് ഞാൻ ഇതൊന്ന് കഴിക്കുന്നത് വരെ മിണ്ടാതിരിക്ക് ചെക്കാ

പീറ്റർ :ശെരി മിസ്സ്‌ ജൂലി ഇനി ഞാൻ മിണ്ടില്ല

അല്പസമയത്തിനു ശേഷം ജൂലി പുറത്തേക്ക് പോകാൻ ഒരുങ്ങി

പീറ്റർ :മിസ്സ്‌ ജൂലി എങ്ങോട്ടാ പോകുന്നത്

ജൂലി :എനിക്ക് പല ആവശ്യങ്ങളും കാണും എല്ലാം നിന്നോട് പറയണോ

പീറ്റർ :എങ്കിൽ ഞാനും വരാം

ജൂലി :അയ്യോ കൊണ്ട് പോകാൻ പറ്റിയ ഒരു സാദനം ഡാ ചെറുക്കാ എനിക്ക് കുറച്ച് സാധനങ്ങൾ വാങ്ങണം നാളെ മുതൽ കോളേജിൽ പോകേണ്ടതാണ് നീ പ്രശ്നമൊന്നും ഉണ്ടാകാതെ എവിടെ തന്നെ ഇരിക്കണം മനസ്സിലായോ

പീറ്റർ :ഞാൻ ഒറ്റക്കിരിക്കാനോ

ജൂലി :വേണ്ട അപ്പുറത്തുന്നും ഇപ്പുറത്തുന്നും നാലഞ്ചു പേരെ കൂടി വിളിക്ക് നിനക്ക് എന്തിന്റെ കേടാ ഞാൻ പോയിട്ട് വേഗം വരും

പീറ്റർ :ശെരി മിസ്സ്‌ ജൂലി പക്ഷെ എനിക്കും കുറച്ച് സാധനങ്ങൾ വേണം

ജൂലി :എന്റെ കൈയിൽ അതിനുള്ള പണമൊന്നുമില്ല

പീറ്റർ :എനിക്ക്മാറാൻ ഡ്രസ്സ്‌ ഒന്നുംമില്ല പിന്നെ ഇന്ന്‌ തന്നെ ഞാൻ മിസ്സ്‌ ജൂലിയുടെ ബ്രെഷ് ആണ് ഉപയോഗിച്ചത് എപ്പോഴും അത് പറ്റില്ലലോ

ജൂലി :എന്റെ ബ്രെഷോ നിനക്കെന്താ വട്ടാണോ

പീറ്റർ :ഇവിടെ ഒരു ബ്രെഷേ ഉണ്ടായിരുന്നുള്ളു അതാ

ജൂലി :നാശം ശെരി ഇനി അത് നീ തന്നെ വച്ചോ നിനക്ക് വേണ്ട സാദനങ്ങൾ ഞാൻ വാങ്ങി കൊണ്ടു വരാം ദയവുചെയ്ത് പുറത്തേക്ക് മാത്രം ഇറങ്ങരുത്

പീറ്റർ :ok മിസ്സ്‌ ജൂലി എല്ലാം ഞാൻ നോക്കിക്കൊള്ളാം

ജൂലി :ശെരി എങ്കിൽ ഞാൻ ഇറങ്ങുന്നു

ജൂലി പുറത്തേക്കിറങ്ങി” ദൈവമെ ഒരു പ്രേശ്നവും ഉണ്ടാവരുതേ ”

“ആദ്യം കോളേജിൽ ചെന്ന് റീ ജോയിനിങ്ങിനു വേണ്ട കാര്യങ്ങൾ ചെയ്യണം “ജൂലി കോളേജിലേക്ക് പുറപ്പെട്ടു ഓക്സ്ഫോർഡ് കോളേജ് ആ സിറ്റിയിലെ മികച്ച കോളേജുകളിൽ ഒന്ന് അവിടെയാണ് ജൂലി പഠിക്കുന്നത് ജൂലി കോളേജിലേക്ക് കയറി.

മണിക്കൂറുകൾക്ക് ശേഷം

ജൂലി :ഹോ എത്രനേരമാ അവിടെ കാത്തിരുന്നത് മനുഷ്യൻ ബോറടിച്ചു ചത്തു ഏതായാലും കാര്യങ്ങളൊക്കെ നടന്നല്ലോ ഇനി കുറച്ച് ഷോപ്പിങ് കൂടി നടത്താനുണ്ട്

ജൂലി അടുത്ത് കണ്ട ഷോപ്പിങ് മാളിലേക്ക് കയറി “ആദ്യം എനിക്ക് കുറച്ച് ഡ്രെസ്സും ബുക്കുമെല്ലാം വാങ്ങണം “ജൂലി ഓരോ സാധനങ്ങളായി വാങ്ങാൻ തുടങ്ങി

“എല്ലാമായെന്നാ തോന്നുന്നത് ഇനി ആ ചെറുക്കന് വേണ്ടി കുറച്ച് സാധനങ്ങൾ വാങ്ങണം ഇല്ലെങ്കിൽ അവൻ എനിക്ക് സമാദാനം തരില്ല “

6 Comments

  1. Nice story line bro

  2. Waiting for the subsequent parts. Nice attempt

  3. ഫാങ് ലെങ്

    ഫുൾ കംപ്ലീറ്റ് ആക്കിയ കഥയാണ് ചെക്ക് ചെയ്ത് നോക്കു

  4. kk യിൽ ഒന്നുമാകാതെ നിർത്തി പോയ കഥ ആണ്
    ഇനി ഇവിടെയും ഇട്ടു വായനക്കാരെ മിനക്കെടുത്താൻ ആണ് ഉദ്യേശം എങ്കിൽ പറയണം

    1. ഫാങ് ലെങ്

      ഫുൾ കംപ്ലീറ്റ് ആക്കിയ കഥയാണ് ചെക്ക് ചെയ്ത് നോക്കു

Comments are closed.