ജൂലി :നീ കൊള്ളാമല്ലോടാ ചെക്കാ മര്യാദക്ക് എവിടെവല്ലം കിടന്നോ അല്ലെങ്കിൽ ഇപ്പോൾ തന്നെ സ്ഥലം വിട്ടോ
പീറ്റർ :ഞാൻ സോഫയിൽ കിടന്നോളാം
ജൂലി :എങ്കിൽ നിനക്ക് കൊള്ളാം
ജൂലി തന്റെ റൂമിലേക്കെത്തി
“നാശം എന്തൊക്കെയാ ഈ നടക്കുന്നത് ഇതൊക്കെ ഒരു സ്വപ്നമായാൽ മതിയായിരുന്നു എന്തായാലും അവനെ എത്രയും പെട്ടെന്ന് ഒഴിവാക്കണം ”
പിറ്റേദിവസം
“മിസ്സ് ജൂലി എണീയ്ക്ക് സമയം ഒരുപാടായി എന്ത് ഉറക്കമാ ഇത് ”
ജൂലി പതിയെ കണ്ണ് തുറന്നു “നീ ആയിരുന്നോ അല്ല നീ എന്താ എന്റെ റൂമിൽ ആരോട് ചോദിച്ചിട്ടാ നീ എന്റെ റൂമിൽ കയറിയത്
“ഞാൻ മിസ്സ് ജൂലിയെ ഉണർത്താൻ വേണ്ടി കയറിയതാ ”
“എന്നെ ഉണർത്താൻ നീ ആരാ വേഗം ഇവിടുന്ന് ഇറങ്ങിക്കെ ”
“അതിന് ഞാൻ ഒന്നും ചെയ്തില്ലല്ലോ മിസ്സ് ജൂലി ”
“നീ ഒന്നും ചെയ്യണ്ട ഒരു പെൺകുട്ടിയുടെ റൂമിൽ ഇങ്ങനെ കയറാൻ പാടില്ല നീ വേഗം പുറത്ത് പോക്കേ ”
“പൈപ്പിൽ വെള്ളമില്ല അതാ ഞാൻ ഇങ്ങോട്ട് വന്നത് സോറി ”
“വെള്ളമില്ലെങ്കിൽ മോട്ടർ ഇട്ടാൽ മതി ”
“അതെവിടെയാ ഇരിക്കുന്നത് ”
“നീ ആ രണ്ടാമത്തെ സ്വിച്ച് ഇട്ടാൽ മതി നീ പോയിതരുമോ ഞാൻ ഒന്ന് റെഡിയായിക്കോട്ടെ ”
“ശെരി മിസ്സ് ജൂലി “പീറ്റർ പുറത്തേക്കിറങ്ങി “മിസ്സ് ജൂലി ഒരുപാട് ദുഷ്ടയാണ് അധികകാലം ഇവിടെ നിൽക്കാൻ പറ്റില്ല ”
അല്പസമയത്തിനു ശേഷം
ജൂലി :എടാ ചെറുക്കാ നിനക്ക് വല്ലതും കഴിക്കാൻ വേണോ
പീറ്റർ :എനിക്ക് വിശപ്പില്ല മിസ്സ് ജൂലി
ജൂലി :വേണ്ടെങ്കിൽ വേണ്ട എന്തായാലും എനിക്ക് നല്ല വിശപ്പുണ്ട് (ജൂലി ഫ്രിഡ്ജ് തുറന്നു )അമ്മേ അതിലുണ്ടായിരുന്ന കേക്കും ഭക്ഷണവുമെല്ലാം എവിടെ പോയി
പീറ്റർ :എന്താ മിസ്സ് ജൂലി
ജൂലി :ഫ്രിഡ്ജിലിരുന്ന സാധനങ്ങൾ ഒന്നും കാണുന്നില്ല
പീറ്റർ :അതാണോ കാര്യം അതൊക്കെ ഞാൻ കഴിച്ചു
ജൂലി :നിനക്ക് വിശപ്പില്ല എന്ന് പറഞ്ഞിട്ട്
പീറ്റർ :വയറു ഫുള്ളായിരിക്കുമ്പോൾ എങ്ങനെ വിശക്കാനാണ് മിസ്സ് ജൂലി
ജൂലി :നാശം ഇനി ഞാൻ എന്ത് കഴിക്കും
പീറ്റർ :ഞാൻ അത്രക്ക് ദുഷ്ടനോന്നുമല്ല മിസ്സ് ജൂലിക്കുള്ളത് ഞാൻ ഇവിടെ മാറ്റി വച്ചിട്ടുണ്ട്
ജൂലി :ഇല്ലെങ്കിൽ ഞാൻ നിന്നെ കൊന്നേനെ
ജൂലി ഭക്ഷണം കഴിക്കാൻ തുടങ്ങി
ജൂലി :ഇങ്ങനെ നോക്കുന്നതെന്തിനാ നീ കഴിച്ചതല്ലേ
പീറ്റർ :അല്ല മിസ്സ് ജൂലി നിങ്ങൾക്ക് എത്ര വയസായി
ജൂലി :അതെന്തിനാ നീ അറിയുന്നത്
Nice story line bro
Waiting for the subsequent parts. Nice attempt
ഫുൾ കംപ്ലീറ്റ് ആക്കിയ കഥയാണ് ചെക്ക് ചെയ്ത് നോക്കു
kk യിൽ ഒന്നുമാകാതെ നിർത്തി പോയ കഥ ആണ്
ഇനി ഇവിടെയും ഇട്ടു വായനക്കാരെ മിനക്കെടുത്താൻ ആണ് ഉദ്യേശം എങ്കിൽ പറയണം
ഫുൾ കംപ്ലീറ്റ് ആക്കിയ കഥയാണ് ചെക്ക് ചെയ്ത് നോക്കു
Old story