പയ്യൻ :അതാ എനിക്കും മനസ്സിലാവാത്തത് ഞാൻ സാഫ്രോൺ സിറ്റിയിലായിരുന്നല്ലോ പെട്ടെന്നെങ്ങനെയാ ഇവിടെ വന്നത്
ജൂലി :സാഫ്രോൺ സിറ്റി ഇത് ഞാൻ എവിടെയോ കേട്ടിട്ടുണ്ടല്ലോ
ജൂലി പെട്ടെന്ന് മേശപ്പുറത്തിരുന്ന കോമിക് മറിച്ചുനോക്കാൻ തുടങ്ങി
ജൂലി :നീ പീറ്റർ ആണോ
പയ്യൻ :നിങ്ങൾക്കെങ്ങനെ എന്റെ പേരറിയാം നിങ്ങൾ വല്ല മന്ത്രവാദിയുമാണോ എന്നെ എന്തിനാ തട്ടിക്കൊണ്ടുവന്നത്
ജൂലി :ഇല്ല ഇതൊരിക്കലും നടക്കില്ല
പീറ്റർ :എന്തൊക്കെയാ മിസ്സ് നിങ്ങൾ പറയുന്നത് എനിക്ക് ഒന്നും മനസ്സിലാവുന്നില്ല
ജൂലി :മിണ്ടാതിരുന്നോ ചെക്കാ അവന്റെ ഒരു മിസ്സ്
പീറ്റർ പെട്ടെന്ന് മുറിയിലെ കലണ്ടർ നോക്കി “2020തോ ഇതെങ്ങനെ നടക്കും നിങ്ങൾ വല്ല ഏലിയനുമാണോ ”
ജൂലി :ഏലിയൻ നിന്റെ.. ദാ നോക്ക് നീ ഈ ബുക്കിൽ നിന്നുമാണ് പുറത്ത് വന്നത്
പീറ്റർ :ബുക്കിൽ നിന്നോ നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നത് ഞാൻ സാഫ്രോൺ സിറ്റിയിൽ നിന്നുമാണ്
ജൂലി :അങ്ങനെ ഒരു നഗരം ഈ ലോത്തില്ല നീ ഈ ബുക്കിൽ നിന്ന് തന്നെയാ വന്നത് സംശയമുണ്ടങ്കിൽ വായിച്ചുനോക്ക് (ജൂലി ബുക്ക് പീറ്ററിനു നൽകി
പീറ്റർ :എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല
ജൂലി :നീ വിശ്വസിച്ചാലും ഇല്ലെങ്കിലും എനിക്ക് ഒന്നുമില്ല നീ ഇപ്പോൾ എവിടുന്ന് പോകണം
പീറ്റർ :ഞാൻ എങ്ങനെ പോവാനാണ് മിസ്സ്
ജൂലി :വന്നത് എങ്ങനെയാണോ അതുപോലെ തന്നെ
പീറ്റർ :അതിന് എങ്ങനെയാ വന്നതെന്ന് എനിക്കറിയില്ലല്ലോ മിസ്സ്
ജൂലി :അവന്റെ ഒരു മിസ്സ് എനിക്ക് ഒരു പേരുണ്ട് ജൂലി
പീറ്റർ :ഓക്കേ മിസ്സ് ജൂലി സമാധാനമായിരിക്കു
ജൂലി :നീ ഇവിടെ നിൽകുമ്പോൾ എനിക്ക് എങ്ങനെ സമാദാനം കിട്ടും
പീറ്റർ :ശെരി മിസ്സ് ജൂലി നിങ്ങൾ നടന്നകാര്യങ്ങൾ കാര്യങ്ങൾ എന്നോട് പറയു ഞാൻ അപ്പോൾ ഞാൻ തിരിച്ചു പോകാനുള്ള വഴി കണ്ടു പിടിക്കാം
ജൂലി :എന്നാൽ ശെരി ഞാൻ പറയാം (ജൂലി അന്ന് നടന്ന എല്ലാ സംഭവങ്ങളും പീറ്ററിനോട് പറഞ്ഞു )
പീറ്റർ :എനിക്ക് എല്ലാം മനസ്സിലായി
ജൂലി :എന്ത് മനസ്സിലായെന്നാ നീ പറയുന്നത്
പീറ്റർ :മിസ്സ് ജൂലി ഞാൻ ഇവിടെ വരാൻ കാരണം നിങ്ങളാണ്
Nice story line bro
Waiting for the subsequent parts. Nice attempt
ഫുൾ കംപ്ലീറ്റ് ആക്കിയ കഥയാണ് ചെക്ക് ചെയ്ത് നോക്കു
kk യിൽ ഒന്നുമാകാതെ നിർത്തി പോയ കഥ ആണ്
ഇനി ഇവിടെയും ഇട്ടു വായനക്കാരെ മിനക്കെടുത്താൻ ആണ് ഉദ്യേശം എങ്കിൽ പറയണം
ഫുൾ കംപ്ലീറ്റ് ആക്കിയ കഥയാണ് ചെക്ക് ചെയ്ത് നോക്കു
Old story