കോമിക് ബോയ് 1 [Fang leng] 66

“അയ്യോ 12മണി ആയി എന്റെ ബർത്ത് ഡേ ”

ജൂലി വേഗം കേക്ക് കട്ട്‌ ചെയ്യാൻ തുടങ്ങി

“ഹാപ്പി ബർത്ത് ഡേ ജൂലി ഹാപ്പി ബർത്ത് ഡേ ജൂലി ഈ പീസ് മമ്മിക്ക് ഈ പീസ് ഡാഡിക്ക് ഇതെനിക്ക് ഇനി ഡിന്നർ കഴികാം എന്തായാലും ഇത് മുഴുവൻ എനിക്ക് കഴിക്കാൻ പറ്റില്ല ബാക്കി ഫ്രിഡ്ജിൽ വെക്കാം”

“ഉം നന്നായിട്ടുണ്ട് നീ ഒരു മാസ്റ്റർ ഷെഫ് ആണ് ജൂലി ഇതൊന്നും കഴിക്കാൻ അവർക്ക് ഭാഗ്യമില്ല ”

അല്പസമയതിനുശേഷം

“അയ്യോ ഇനി ഒരു തുള്ളി കഴിക്കാൻ വയ്യ അത്രക്ക് തിന്നു ആരുമില്ലെങ്കിലും എന്റെ ബർത്ത് ഡേ ഫ്ലോപ്പ് ആയില്ല അമ്മേ നല്ല ഉറക്കം വരുന്നുണ്ട് ഇന്ന്‌ ഇനി ഇവിടെ കിടന്നുറങ്ങാം “ജൂലി സോഫയിലേക്ക് കിടന്നു
##############$$$$$$##########
തീവ്രമായ ഒരു പ്രകാശം ജൂലിയുടെ കണ്ണിലേക്ക് പതിക്കാൻ തുടങ്ങി

“ഇതെന്താ ഇത്ര വേഗം നേരം വെളുത്തോ ”

ജൂലി കണ്ണ് തിരുമി ചുറ്റും നോക്കി

അവിടം മുഴുവൻ ഒരുതരം വെള്ള പ്രകാശം കൊണ്ട് നിറഞ്ഞിരുന്നു

“എന്തൊക്കെയാ ഇവിടെ നടക്കുന്നത് ഞാൻ സ്വപ്നം കാണുകയാണോ “പെട്ടെന്നാണ് ജൂലി മേശപ്പുറത്തിരുന്ന കോമിക് ശ്രേദ്ധിച്ചത് അതിൽ നിന്നുമാണ് ആ പ്രകാശം വരുന്നതെന്ന് അവൾക്ക് മനസ്സിലായി വളരെ വേഗം തന്നെ പ്രകാശത്തിന്റെ തീവ്രത കൂടി വരുന്നത് ജൂലി അറിഞ്ഞു ജൂലിക്ക് തന്റെ കണ്ണുകൾ തുറക്കാൻ സാധിച്ചില്ല അല്പസമയത്തിനുള്ളിൽ പ്രകാശത്തിന്റെ തീവ്രത കുറഞ്ഞു വരുന്നതായി അവൾക്ക് അനുഭവപെട്ടു ജൂലി പതിയെ അവളുടെ കണ്ണ് തുറന്നു ആ കാഴ്ച്ച കണ്ട് ജൂലി നടുങ്ങി

##############################

തന്റെ മുൻപിൽ നിൽക്കുന്ന ആളെ കണ്ട് ജൂലി ഞെട്ടി തന്റെ അത്രയും തന്നെ പ്രായം തോന്നിക്കുന്ന ഒരു പയ്യൻ നന്നായി മുടി വളർത്തിയിട്ടുണ്ട് കുറച്ച് പഴയ മോഡലിലുള്ള വസ്ത്രധാരണം ആദ്യം ഒന്ന് നടുങ്ങിയെങ്കിലും ധൈര്യം വീണ്ടെടുത്ത് ജൂലി സംസാരിക്കാൻ തുടങ്ങി

“ആരാ നീ എന്തിനാ എന്റെ വീട്ടിൽ കയറിയത് ”

ഉടൻ തന്നെ മറുപടിയെത്തി “നിങ്ങൾ ആരാ ഞാനെങ്ങനെ എവിടെയെത്തി ”

ജൂലി :അത് കൊള്ളാം എന്റെ വീട്ടിൽ വന്ന് എന്നോട് തന്നെ ചോദ്യം ചോദിക്കുന്നോ നീ കള്ളനല്ലേ ഞാൻ പോലീസിനെ വിളിക്കാം

പയ്യൻ :ഹേയ് വേണ്ട ഞാൻ കള്ളനൊന്നുമല്ല

ജൂലി :പിന്നേ നീ എന്തിനാ എന്റെ വീട്ടിൽ കയറിയത്

6 Comments

  1. Nice story line bro

  2. Waiting for the subsequent parts. Nice attempt

  3. ഫാങ് ലെങ്

    ഫുൾ കംപ്ലീറ്റ് ആക്കിയ കഥയാണ് ചെക്ക് ചെയ്ത് നോക്കു

  4. kk യിൽ ഒന്നുമാകാതെ നിർത്തി പോയ കഥ ആണ്
    ഇനി ഇവിടെയും ഇട്ടു വായനക്കാരെ മിനക്കെടുത്താൻ ആണ് ഉദ്യേശം എങ്കിൽ പറയണം

    1. ഫാങ് ലെങ്

      ഫുൾ കംപ്ലീറ്റ് ആക്കിയ കഥയാണ് ചെക്ക് ചെയ്ത് നോക്കു

Comments are closed.