ജിൻസി : ജൂലി ഒരു പാട് നാളായല്ലോ ഇങ്ങോട്ടൊക്കെ കണ്ടിട്ട് എന്തായാലും വന്നല്ലോ ഏത് കേക്കാ വേണ്ടത്
ജൂലി :ഏതായാലും മതി
ജിൻസി :എന്നാൽ ബ്ലാക്ക് ഫോറെസ്റ്റ് എടുക്കാം എടി ജാനി ഒരു ബ്ലാക്ക് ഫോറെസ്റ്റ് കേക്ക് കൊണ്ടുവാ
ജൂലി :അതാരാ പുതിയൊരു കുട്ടി
ജിൻസി :അതെന്റെ കൂട്ടുകാരിയാ ജാനി നിനക്ക് കേക്കിൽ പേരെഴുതണോ?
ജൂലി :ഹേയ് അതൊന്നും വേണ്ട
അല്പസമയത്തിനുള്ളിൽ ജൂലി കേക്കുമായി പുറത്തെത്തി “അപ്പൊ എല്ലാമായി ഇനി വീട്ടിൽ ചെന്ന് ബാക്കി ജോലി നോക്കാം ”
രാത്രി ജൂലിയുടെ വീട്ടിൽ
“ഡിന്നർ റെഡി കേക്ക് റെഡി എല്ലാം ഓക്കേ ഇനി അവർ കൂടി വന്നാൽ മതി ”
മണിക്കൂറുകൾ കടന്നുപോയി
“സമയം 10ആയല്ലോ അവരെന്താ വരാത്തത് എന്തായാലും ഒന്ന് വിളിച്ചു നോക്കാം”ജൂലി ഫോൺ കയ്യിലെടുത്തു
“അല്ല റോസ് മെസ്സേജ് അയച്ചിട്ടുണ്ടല്ലോ
ജൂലി മെസ്സേജ് വായിക്കാൻ തുടങ്ങി
” സോറി ജൂലി എനിക്കും ടോമിനും ഇന്ന് പാർട്ടിക്ക് വരാൻ കഴിയില്ല ഒരു ഹോസ്പിറ്റൽ കേസ് ആയതു കൊണ്ടാണ് ഉറപ്പായും നമുക്ക് നാളെ പാർട്ടി നടത്താം നീ വിഷമിക്കരുത് ”
“നാശം എനിക്ക് മാത്രം എന്താ എപ്പോഴും ഇങ്ങനെ സംഭവിക്കുന്നത് അവർ മനഃപൂർവം വരാത്തത് തന്നെയാ അല്ല അതിനിപ്പോൾ എനിക്കെന്താ എന്റെ ബർത്ത് ഡേ ഞാൻ ഒറ്റക്ക് ആഘോഷിക്കും എനിക്ക് ആരും വേണ്ട പക്ഷെ ബർത്ത് ഡേയ്ക്ക് ഇനിയും ഒരു മണിക്കൂർ ഉണ്ടല്ലോ അതുവരെ ഞാൻ എന്ത് ചെയ്യും ”
പെട്ടെന്നാണ് മേശപുറത്തിരിക്കുന്ന ബുക്ക് ജൂലി കണ്ടത് ജൂലി വേഗം ബുക്ക് കയ്യിലെടുത്തു
“കോമിക് എങ്കിൽ കോമിക് ഇത് വായിച്ച് സമയം കളയാം പീറ്റർ ദി ലവ് സ്റ്റാർ 1995 ഉം ഞാൻ ജനിക്കുന്നതിനു മുൻപുള്ള ബുക്ക് ആണല്ലോ” ജൂലി പതിയെ കഥ വായിച്ചു തുടങ്ങി
അല്പസമയത്തിനു ശേഷം
“അമ്മേ എന്തൊരു ബോറൻ കഥയാ ഇത് പകുതി വായിച്ചപ്പോൾ തന്നെ മതിയായി ഇത് എഴുതിയവന് ഓസ്കാർ കൊടുക്കണം ഒരു മണ്ടൻ നായകനും അവന്റെ പുറകെ കുറേ പെൺപിള്ളേരും ഈ പീറ്ററിനെ എന്റെ കയ്യിലെങ്ങാനും കിട്ടിയാൽ എടുത്തിട്ട് രണ്ടെണ്ണം കൊടുക്കാമായിരുന്നു അവൻ ഒരു കോമിക് കഥാപാത്രമായത് അവന്റെ ഭാഗ്യം അവൻ വല്ലതും ഈ ലോകത്ത് ഉണ്ടായിരുന്നെങ്കിലുള്ള അവസ്ഥ എനിക്ക് ഓർക്കാൻ കൂടി വയ്യ “പെട്ടെന്ന് അലാറം അടിക്കാൻ തുടങ്ങി
Nice story line bro
Waiting for the subsequent parts. Nice attempt
ഫുൾ കംപ്ലീറ്റ് ആക്കിയ കഥയാണ് ചെക്ക് ചെയ്ത് നോക്കു
kk യിൽ ഒന്നുമാകാതെ നിർത്തി പോയ കഥ ആണ്
ഇനി ഇവിടെയും ഇട്ടു വായനക്കാരെ മിനക്കെടുത്താൻ ആണ് ഉദ്യേശം എങ്കിൽ പറയണം
ഫുൾ കംപ്ലീറ്റ് ആക്കിയ കഥയാണ് ചെക്ക് ചെയ്ത് നോക്കു
Old story