കോമിക് ബോയ് 1
Author : Fang leng
Pop out boy എന്നെ ഡ്രാമയുടെ തീം ഉപയോഗിച്ച് എഴുതുന്ന ഒരു ഫാന്റസി സ്റ്റോറിയാണിത് ഫാന്റസി ആയത് കൊണ്ട് തന്നെ ഈ കഥയിൽ അധികം ലോജിക് ഉണ്ടായിരിക്കില്ല വായിച്ചു അഭിപ്രായം അറിയിക്കുക നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ തുടരും
“അച്ഛാ, അമ്മേ….. “ജൂലി ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നു
“എന്തിനാ ഞാൻ വീണ്ടും വീണ്ടും അതിനെ പറ്റി ആലോചിക്കുന്നത് എല്ലാം കഴിഞ്ഞിട്ട് ഒരുപാട് നാളായില്ലേ എന്നിട്ടും എനിക്കെന്താ അത് അംഗീകരിക്കാൻ കഴിയാത്തത് ഇല്ല ഞാൻ എല്ലാം മറന്നേ പറ്റു എനിക്ക് ഇനിയും മുൻപോട്ട് പോകാനുണ്ട് അച്ഛനും അമ്മയും അവർ എന്നെ വിട്ടുപോയിരിക്കുന്നു അത് ഞാൻ അംഗീകരിച്ചേ മതിയാകു ”
ജൂലി കലണ്ടറിലേക്ക് നോക്കി
“നവംബർ 6 നാളെയാണ് എന്റെ ബർത്ത് ഡേ അമ്മയും അച്ഛനുമില്ലാത്ത ആദ്യ ജന്മദിനം നാളെ മുതൽ ഞാൻ പുതിയൊരു ജീവിതം തുടങ്ങണം വീണ്ടും കോളേജിൽ പോയി തുടങ്ങണം ഇന്ന് രാത്രി ടോമും റോസും വീട്ടിൽ വരാമെന്ന് പറഞ്ഞിട്ടുണ്ട് അവർക്ക് നല്ലൊരു പാർട്ടി കൊടുക്കണം കേക്ക് വാങ്ങണം, വീട് അലങ്കരിക്കണം അങ്ങനെ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട് എന്നാൽ ആദ്യം ഈ വീടൊന്ന് വൃത്തിയാക്കണം ”
ജൂലി വേഗം തന്നെ തന്റെ ജോലികൾ ആരംഭിച്ചു
കുറച്ച് മണിക്കൂറുകൾക്ക് ശേഷം
“അയ്യോ തളർന്നു എന്തായാലും ഒരുവിധം വീട് വൃത്തിയായി ഇനി ഈ പഴയ സാധനങ്ങൾ സ്റ്റോർ റൂമിൽ എത്തിക്കണം ” ജൂലി സ്റ്റോർ റൂമിലേക്കെത്തി.”ഇവിടെ മുഴുവൻ പൊടിയാണല്ലോ വെളിച്ചവുമില്ല ഒരു ദിവസം ഇത് കൂടി വൃത്തിയാക്കണം ”
സാധനങ്ങൾ അവിടെ വച്ച ശേഷം ജൂലി പുറത്തേക്ക് ഇറങ്ങുവാൻ തുടങ്ങി പെട്ടന്നാണ് ജൂലിയുടെ കണ്ണിൽ അത് പെട്ടത് നീല നിറത്തിലുള്ള ഒരു ചെറിയ പെട്ടി
“അതേതാ അ പെട്ടി ഇങ്ങനെയൊന്ന് ഞാൻ ഇവിടെ കണ്ടിട്ടില്ലല്ലോ എന്തായാലും ഒന്ന് നോക്കാം ”
ജൂലി ആ പെട്ടിയുമായി സ്റ്റോർ റൂമിനു പുറത്തേക്കിറങ്ങി
“ഇനി ഇത് തുറന്ന് നോക്കാം “ജൂലി പെട്ടി പതിയെ തുറന്നു അതിനുള്ളിൽ ഒരു ചെറിയ പുസ്തകമായിരുന്നു ഉണ്ടായിരുന്നത്.
“ഇതെന്താ കണ്ടിട്ട് ഒരു കോമിക് ബുക്ക് പോലെ ഉണ്ടല്ലോ പീറ്റർ ദി ലവ് സ്റ്റാർ ഇത് കൊണ്ട് ഞാൻ എന്ത് ചെയ്യാനാ ഏതായാലും ഇവിടെയിരിക്കട്ടെ “ജൂലി ബുക്ക് മേശപ്പുറത്തേക്കിട്ടു.
“ഓക്കേ ഇനി പുറത്ത് പോയി കേക്കും ബാക്കി സാധനങ്ങളും വാങ്ങണം “ജൂലി വേഗം തന്നെ പുറത്തേക്ക് പോയി ”
അല്പസമയത്തിനു ശേഷം
“ഡിന്നറിനുള്ള സാദനങ്ങൾ ഒക്കെ വാങ്ങി ഇനി ഒരു കേക്ക് വാങ്ങണം ആനി ചേച്ചിയുടെ ബേക്കറിയിലേക്ക് പോകാം അവിടെയാകുമ്പോൾ നല്ല കേക്ക് കിട്ടും ”
ജൂലി ബേക്കറിയിലേക്ക് കയറി
ജൂലി :ജിൻസി എനിക്ക് ഒരു ബർത്ത് ഡേ കേക്ക് വേണം
Nice story line bro
Waiting for the subsequent parts. Nice attempt
ഫുൾ കംപ്ലീറ്റ് ആക്കിയ കഥയാണ് ചെക്ക് ചെയ്ത് നോക്കു
kk യിൽ ഒന്നുമാകാതെ നിർത്തി പോയ കഥ ആണ്
ഇനി ഇവിടെയും ഇട്ടു വായനക്കാരെ മിനക്കെടുത്താൻ ആണ് ഉദ്യേശം എങ്കിൽ പറയണം
ഫുൾ കംപ്ലീറ്റ് ആക്കിയ കഥയാണ് ചെക്ക് ചെയ്ത് നോക്കു
Old story