കോഡ് ഓഫ് മർഡർ climax [Arvind surya] 189

ഇയാൾ അർഹിക്കുന്ന ശിക്ഷ അത് എന്തായാലും ഞാൻ വാങ്ങി കൊടുത്തിരിക്കും. ഇത് എന്റെ ഉറപ്പാണ് ഡോക്ടർ. പ്ലീസ് ലീവ് ഹിം “രാജേഷ് പറഞ്ഞു.

ഇല്ല രാജേഷ് നിനക്കതിനു കഴിയില്ല. പാവപ്പെട്ടവനും പണക്കാരനും രണ്ടു നിയമം ഉള്ളനാട്ടിൽ ഇവനെ പോലെ ഒരു ****മോനെ ശിക്ഷിക്കാൻ നട്ടെല്ലുള്ള ഒരു നിയമവും ഇവിടെ ഇല്ല. ഇവന്റെ വിധി അത് ഞാൻ തീരുമാനിച്ചു കഴിഞ്ഞതാണ്. അത് മാറ്റാൻ നിനക്കെന്നല്ല ആർക്കും ആകില്ല. നിങ്ങളുടെ ഒപ്പം ഞാൻ വരാം പക്ഷെ എന്റെ അവസാന വിധി കൂടി നടപ്പിലാക്കിയ ശേഷം മാത്രം “

    രാജേഷ് ഈ സമയം തന്റെ അരയിലേക്കു കൈ വെച്ചു. വീഴ്ചയിൽ തന്റെ റിവോൾവർ നഷ്ടമായിരിക്കുന്നു എന്ന് അയാൾക്ക്‌ മനസിലായി. തന്റെ കൺ മുൻപിൽ തന്നെ അത് കിടക്കുന്നത് അയാൾ കണ്ടു. പക്ഷെ താൻ ഒന്ന് അനങ്ങിയാൽ നഷ്ടം ആയേക്കാവുന്ന ഒരു ജീവനെ കുറിച്ച് ചിന്തിച്ചപ്പോൾ അയാൾ അവിടെ നിന്നും അനങ്ങിയില്ല.

“ഏട്ടാ ഞാൻ പറയുന്നത് ഒന്ന് കേൾക്കണം. ഇയാൾ കുറ്റവാളി ആണ് സമ്മതിച്ചു. പക്ഷെ ഇയാളെ കൊല്ലുന്നതിലൂടെ ചേട്ടനും ചെയ്യുന്നത് അതെ തെറ്റ് തന്നെ അല്ലെ. നമ്മുടെ അച്ഛനെ കൊന്നത് ഇയാൾ ആണെന്നു അറിഞ്ഞപ്പോൾ എനിക്കും ഇയാളെ കൊല്ലണം എന്ന് തന്നെ ആണ് ആഗ്രഹം. പക്ഷെ വീണ്ടും ഒരു കൊലപാതകം കൂടി ചെയ്യാൻ എന്റെ ചേട്ടനെ ഞാൻ അനുവദിക്കില്ല. “

  അത് പറയുമ്പോൾ സൂര്യയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.

“എനിക്ക് അറിയാം സൂര്യ. ഒരിക്കലും നിയമം നീ കയ്യിലെടുക്കില്ല എന്ന്. പക്ഷെ ഇത് ഞാൻ ഒരു കൂട്ടം ആത്മാക്കൾക്ക് നൽകിയ വാക്കാണ്. എനിക്ക് അത് പൂർത്തിയാക്കിയേ പറ്റു. “

     അത് പറഞ്ഞു തീരും മുൻപ് തന്നെ ആ വീടിന്റെ വാതിൽ തകർന്നു വീഴുന്ന ശബ്ദം അവരുടെ ചെവിയിലേക്ക് പതിച്ചു. രാജേഷ് വിവരം നൽകിയത് അനുസരിച്ചു എത്തിയ പോലീസിന്റെ ഒരു സംഘമായിരുന്നു അത്. ആ  ശബ്ദം കേട്ട തോമസിന്റെ ശ്രെദ്ധ അതിലേക്കു ഒരു നിമിഷം പാളിപ്പോയി.രാജേഷിനു അത്  ധാരാളം ആയിരുന്നു. തോമസിന് എന്തെങ്കിലും ചെയ്യാൻ ആകുന്നതിനു മുൻപ്  തന്നെ രാജേഷിന്റെ കൈ രണ്ടു തവണ ട്രിഗ്ഗറിലേക്കു അമർന്നു കഴിഞ്ഞിരുന്നു. തോമസിന്റെ കയ്യിലിരുന്ന കത്തി ശബ്ദം ഉണ്ടാക്കിക്കൊണ്ട് താഴേക്കു പതിച്ചു. തോമസിന്റെ ശരീരം പിന്നിലേക്ക് മറിഞ്ഞു വീണു.

“നോ “സൂര്യ രാജേഷിനെ തള്ളി മാറ്റിക്കൊണ്ട് അയാളുടെ അടുത്തേക്ക് ഓടി എത്തി തോമസിന്റെ തല എടുത്ത് മടിയിലേക്കു വെച്ചു.

“ഏട്ടാ എനിക്ക് ഒന്നും അറിയില്ലായിരുന്നു. ഒരിക്കൽ എങ്കിലും എന്നോട് എല്ലാം തുറന്നു പറഞ്ഞൂടായിരുന്നോ. എങ്കിൽ ഞാനും “
സൂര്യയുടെ തൊണ്ട  ഇടറി.

തോമസിന്റെ കണ്ണുകൾ അടയാൻ തുടങ്ങിയിരുന്നു.

പാടില്ല സൂര്യ. നീ… നീ ആണ് ശെരി. നിന്റെ ചേട്ടാ എന്നുള്ള ഈ വിളി കേൾക്കാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു.”
    അത് പറഞ്ഞു മുഴുവൻ ആക്കുന്നതിനു മുൻപ് അയാളുടെ കണ്ണുകൾ അടഞ്ഞു. അപ്പോഴും അയാളുടെ ചുണ്ടിൽ ഒരു പുഞ്ചിരി അവശേഷിച്ചിരുന്നു. സൂര്യയുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ ചലനമറ്റു കിടക്കുന്ന തോമസിന്റെ മുഖത്തേക്ക് വീണു. രാജേഷിനു സൂര്യയെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്ന് അറിയില്ലായിരുന്നു. അയാൾ തന്റെ തലയിലെ തൊപ്പി ഊരി മാറ്റി. അപ്പോഴേക്കും പോലീസിന്റെ ഗ്രൂപ്പ്‌ ആ മുറിയിലേക്ക് കടന്നു വന്നു. അവർക്കൊപ്പം DIG ചന്ദ്രശേഖറും ഉണ്ടായിരുന്നു.

34 Comments

  1. Nannayittund. Ella partum oru divasam kond vayich theerthu. Oru crime thrille movie kanunna athe pratheethi anubavappettu. Superb.

  2. മലയാളത്തിൽ നിന്നും ഒരു പുതിയ രീതിയിൽ ഉള്ള ഡിക്ടറ്റീവ് മൂവി വന്നിട്ടില്ല ഒന്നു ശ്രമിച്ചാൽ മലയാളക്കരയിൽ ഒരു ഷെർലക്ക് ഹോമിനു ജീവൻ കൊടുക്കാം

  3. Onnum parayanilla…. badran simpilaayi marich ennathile oru vishamam ullu …. nhn soorya aanel rajeshinte kayyenkilum nhn odichene? all the best✌️

  4. Nannayitt und bro…

  5. ഏക - ദന്തി

    it was a good read aravind surya..
    നന്നായിരുന്നു …. ഇഷ്‌ടമായി

  6. അഭിമന്യു ശർമ്മ

    Wow super

  7. Ningal mass aanu mister… Oru film kanda athe feel… Adhutha oru kadhayum ayi varum enna predhishayode with love rkd

  8. യാ മോനെ പോളി
    സിനിമ കണ്ട ഫീൽ
    ഇനിയും കഥകൾ prethikshikunnu

  9. വളരെ നന്നായിട്ടുണ്ട് ബ്രോ
    ??????
    Waiting for next വിസ്മയം

  10. Kadha mothathil clr aayitund … Motivem, pinea suspencem okke nannayitund…?
    Pineaa chela sthalathokke filmlokke kande scns pole thonni ???

  11. MRIDUL K APPUKKUTTAN

    ??????????????????????????????????

  12. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    ???

    അടുത്ത കഥ കുറച്ചു കൂടി ഹെവി ആയിക്കോട്ടെ ?.

    1. Pinntha oru full.mass story aakiyekam ???

      1. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

        ടാ..

        WordPress എന്ന ആപ്പ് ഇൽ ലോഗിൻ ചെയ്യൂ.

        അവിടെ ഡിപി ഇട് ?.

        ശേഷം അവിടെ ഉപയോഗിക്കുന്ന ഇമെയിൽ വച്ചു ഇവിടെ കമന്റ്‌ ഇട്.

        ഡിപി വരും ?.

        പിന്നിട് നിനക്കിഷ്ടമുള്ള ഫോട്ടോ ഇടാം ?.

        ജസ്റ്റ്‌ പറഞ്ഞു എന്ന് മാത്രം ?.

        അറിയും എങ്കിൽ സോറി ?

  13. അടിപൊളി വളരെ നന്നായിട്ടുണ്ട്

    1. Thanks bro ???

  14. സൂര്യൻ

    ?

  15. നിധീഷ്

    1. ????

  16. *വിനോദ്കുമാർ G*❤

    സൂപ്പർ അടിപൊളി അടുത്ത കഥ ഉടനെ പ്രതീക്ഷിച്ചു കൊണ്ട് സ്‌നേഹപുർവ്വം ♥♥♥?

    1. Thanks for the support bro ???

  17. Super aayitund bro… iniyum ithupolulla kathakalum aayi varanam ???

    1. Thanks for your support bro ???

  18. അന്ധകാരത്തിന്റ രാജകുമാരൻ

    സൂപ്പർ ❤❤❤❤❤

    1. Thanks bro ??

  19. Marvelous…. ?
    നിങ്ങളില്‍ നല്ലോരു എഴുത്ത്കാരന്‍ ഉണ്ട്.
    ഇനിയും പോരട്ടെ ഇത് പോലെ ഉള്ളത്..

    1. Thankyou so much bro ???

  20. മന്നാഡിയാർ

    ♥♥

Comments are closed.