കോഡ് ഓഫ് മർഡർ climax [Arvind surya] 189

അവനു ഞാൻ ജീവിതത്തിൽ നൽകുന്ന ഏറ്റവും വിലപ്പെട്ട സമ്മാനം. ജീവതകാലം മുഴുവൻ നിങ്ങൾ ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കുന്നത് എനിക്ക് കാണണം മോനെ. പക്ഷെ അതിനു മുൻപ് എനിക്ക് ചില കാര്യങ്ങൾ ചെയ്ത് തീർക്കാൻ ഉണ്ട്. അത് ഞാൻ എന്റെ ഫിലിപ്പിന്റെ ആത്മാവിനു കൊടുത്ത വാക്കാണ്. ഇത്രയും നാൾ ഫിലിപ്പിന്റെ കൊലപാതകികൾ സന്തോഷിച്ചു ജീവിച്ചില്ലേ. ഇനി എല്ലാ സത്യങ്ങളും ലോകം അറിയണം.  എനിക്ക് അവരെ ലോകത്തിനു മുൻപിൽ തുറന്നു കാട്ടണം. എങ്കിലേ നിനക്കും സന്തോഷത്തോടെ ജീവിക്കാൻ കഴിയു. “അയാൾ പറഞ്ഞു.

“അച്ഛാ പക്ഷെ അത്… “അവൻ പറഞ്ഞു തീരുന്നതിനു മുൻപേ അയാൾ അവനെ കെട്ടിപ്പിച്ചു യാത്ര ആയിരുന്നു.

  പിന്നീട് വർമ്മയുടെ യുദ്ധം മുഴുവൻ ഫിലിപ്പിന്റെ കൊലപാതകികളോട് ആയിരുന്നു. രഹസ്യമായി തന്നെ അയാൾ അവർക്കെതിരെ കരുക്കൾ നീക്കി തുടങ്ങി. പക്ഷെ വർമ്മയ്ക്കു മേൽ അവരുടെ കണ്ണുകൾ വീഴാൻ അധികം സമയം എടുത്തില്ല. സൂര്യയുടെ പതിനെട്ടാം പിറന്നാൾ ദിവസം ഫിലിപ്പിന്റെ മകനെ  തന്റെ കുടുംബത്തിലേക്ക് കൊണ്ട് പോകുന്നതിന്റെ സന്തോഷത്തിൽ ആയിരുന്നു അയാൾ. പക്ഷെ അത് അധികം നീണ്ടു നിന്നില്ല. പോകുന്ന വഴിയേ DYSP ഭദ്രന്റെ ആൾക്കാർ അയാളെ തട്ടിക്കൊണ്ടു പോയി.
*******************************************

“എന്താ വർമ്മ സാറേ ഞങ്ങൾക്ക് എതിരെ ഉള്ള തെളിവുകൾ എല്ലാം ശേഖരിച്ചു കഴിഞ്ഞോ “DYSP ഭദ്രൻ ചോദിച്ചു.

“കഴിഞ്ഞെടാ നീയൊക്കെ ചെയ്ത് കൂട്ടിയത് എന്തൊക്കെ ആണെന്ന് ഞാൻ കണ്ടു പിടിച്ചു കഴിഞ്ഞു. നിയമത്തിൽ എനിക്ക് വിശ്വാസമില്ല. പക്ഷെ ഇതൊക്കെ സമൂഹ മാധ്യമങ്ങളിൽ എത്തിയാൽ നീയും നിന്റെ ഡേവിഡും ഒക്കെ ഇത്രയും നാൾ കൊണ്ട് നടന്നക്ലീൻ ഇമേജ് നിനക്കൊക്കെ നഷ്ടം ആകും. ഈ സമൂഹം  നിന്റെയൊക്കെ മുഖത്ത് കാർക്കിച്ചുതുപ്പും . എനിക്ക് അത് മതി. എന്റെ ഫിലിപ്പിനും കുടുംബത്തിനും വയനാട്ടിലെ പാവങ്ങൾക്കും സംഭവിച്ചത് എന്തെന്ന് ഈ ലോകം അറിയണം “വർമ്മ പറഞ്ഞു.

“എന്തിനാ വർമ്മേ ഈ വാശി. തനിക്ക് എത്ര വേണം എന്ന് പറ. എത്ര ആയാലും സെറ്റിൽ ചെയ്യാൻ ഞങ്ങൾ ഒരുക്കം ആണ്. പക്ഷെ ഈ കാര്യം ഇവിടെ കഴിയണം. ആർക്കും ഉപകാരം ഇല്ലാതെ എന്തിനാണ് വെറുതെ വർഷങ്ങൾക്ക് മുൻപിൽ നടന്ന കാര്യങ്ങൾ കുഴി തോണ്ടി പുറത്ത് ഇടുന്നത്. തനിക്കും കുടുംബം ഉള്ളത് അല്ലെ.ഒരു രാത്രിയിൽ അവരും വെറും ചാരമായി മാറിയാലോ “

ഭദ്രൻ ക്രൂരമായി ചിരിച്ചു

“എന്തിനാ ഭദ്രാ വെറുതെ രണ്ടു ജീവൻ എടുത്ത് പാപം ചെയ്യുന്നത്. എല്ലാം അവസാനിപ്പിക്കണം എങ്കിൽ ഇവനെ മാത്രം അവസാനിപ്പിച്ചാൽ പോരേ “ഭദ്രന്റെ പിന്നിലായി വന്ന ഡേവിഡ് ജോൺ ചോദിച്ചു.
ഡേവിഡ് കണ്ണ് കൊണ്ട് വർമ്മയുടെ പിന്നിൽ നിന്ന ആളുകളോട് എന്തോ കാണിച്ചതും അവർ അയാളുടെ ഇരു കൈകളും പിന്നിലേക്ക് ബലമായി പിടിച്ചു വച്ചു. ഡേവിഡ് തന്റെ കയ്യിലിരുന്ന മദ്യകുപ്പിയിലെ മദ്യം മുഴുവനായി അയാളുടെ വായിലേക്ക് ഒഴിച്ചു അയാളെ കുടിപ്പിച്ചു. കുറച്ചു സമയത്തിനുള്ളിൽ വർമ്മയ്ക്കു തന്റെ കാഴ്ചകൾ മങ്ങുന്നത് പോലെ തോന്നി.

“ഇവനെ എടുത്ത്  അവന്റെ കാറിൽ തന്നെ ഇട്ടേക്ക്. മദ്യലഹരിയിൽ കാറോടിച്ച വർമ്മ ആക്‌സിഡന്റിൽ മരിച്ചു എന്നത് ആകണം നാളത്തെ വാർത്ത “ഡേവിഡ് ഭദ്രനെ നോക്കി പറഞ്ഞു.

“ഏറ്റു സാറേ. ലോറി കൊണ്ട് ഇവനെ അങ്ങ് ഇടിച്ചു തെറിപ്പിച്ചേക്കാം. അപകട മരണം അല്ലെ അത് കൊണ്ട് നമ്മുടെ ആളെ ഈസി ആയി ഊരാം “ഭദ്രൻ പറഞ്ഞു.

“യാതൊരു തെളിവും ബാക്കി വെക്കരുത്. “ഡേവിഡ് പറഞ്ഞു.

   ഭദ്രൻ അത് ശെരി വെച്ചെന്നോണം തലയാട്ടി.
******************************************

“പിന്നീട് അച്ഛനെ കാത്ത് ഇരുന്ന ഞാൻ അറിഞ്ഞത് അച്ഛന്റെ മരണ വാർത്ത ആയിരുന്നു. എന്നെ വീണ്ടും

34 Comments

  1. Nannayittund. Ella partum oru divasam kond vayich theerthu. Oru crime thrille movie kanunna athe pratheethi anubavappettu. Superb.

  2. മലയാളത്തിൽ നിന്നും ഒരു പുതിയ രീതിയിൽ ഉള്ള ഡിക്ടറ്റീവ് മൂവി വന്നിട്ടില്ല ഒന്നു ശ്രമിച്ചാൽ മലയാളക്കരയിൽ ഒരു ഷെർലക്ക് ഹോമിനു ജീവൻ കൊടുക്കാം

  3. Onnum parayanilla…. badran simpilaayi marich ennathile oru vishamam ullu …. nhn soorya aanel rajeshinte kayyenkilum nhn odichene? all the best✌️

  4. Nannayitt und bro…

  5. ഏക - ദന്തി

    it was a good read aravind surya..
    നന്നായിരുന്നു …. ഇഷ്‌ടമായി

  6. അഭിമന്യു ശർമ്മ

    Wow super

  7. Ningal mass aanu mister… Oru film kanda athe feel… Adhutha oru kadhayum ayi varum enna predhishayode with love rkd

  8. യാ മോനെ പോളി
    സിനിമ കണ്ട ഫീൽ
    ഇനിയും കഥകൾ prethikshikunnu

  9. വളരെ നന്നായിട്ടുണ്ട് ബ്രോ
    ??????
    Waiting for next വിസ്മയം

  10. Kadha mothathil clr aayitund … Motivem, pinea suspencem okke nannayitund…?
    Pineaa chela sthalathokke filmlokke kande scns pole thonni ???

  11. MRIDUL K APPUKKUTTAN

    ??????????????????????????????????

  12. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    ???

    അടുത്ത കഥ കുറച്ചു കൂടി ഹെവി ആയിക്കോട്ടെ ?.

    1. Pinntha oru full.mass story aakiyekam ???

      1. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

        ടാ..

        WordPress എന്ന ആപ്പ് ഇൽ ലോഗിൻ ചെയ്യൂ.

        അവിടെ ഡിപി ഇട് ?.

        ശേഷം അവിടെ ഉപയോഗിക്കുന്ന ഇമെയിൽ വച്ചു ഇവിടെ കമന്റ്‌ ഇട്.

        ഡിപി വരും ?.

        പിന്നിട് നിനക്കിഷ്ടമുള്ള ഫോട്ടോ ഇടാം ?.

        ജസ്റ്റ്‌ പറഞ്ഞു എന്ന് മാത്രം ?.

        അറിയും എങ്കിൽ സോറി ?

  13. അടിപൊളി വളരെ നന്നായിട്ടുണ്ട്

    1. Thanks bro ???

  14. സൂര്യൻ

    ?

  15. നിധീഷ്

    1. ????

  16. *വിനോദ്കുമാർ G*❤

    സൂപ്പർ അടിപൊളി അടുത്ത കഥ ഉടനെ പ്രതീക്ഷിച്ചു കൊണ്ട് സ്‌നേഹപുർവ്വം ♥♥♥?

    1. Thanks for the support bro ???

  17. Super aayitund bro… iniyum ithupolulla kathakalum aayi varanam ???

    1. Thanks for your support bro ???

  18. അന്ധകാരത്തിന്റ രാജകുമാരൻ

    സൂപ്പർ ❤❤❤❤❤

    1. Thanks bro ??

  19. Marvelous…. ?
    നിങ്ങളില്‍ നല്ലോരു എഴുത്ത്കാരന്‍ ഉണ്ട്.
    ഇനിയും പോരട്ടെ ഇത് പോലെ ഉള്ളത്..

    1. Thankyou so much bro ???

  20. മന്നാഡിയാർ

    ♥♥

Comments are closed.