കോഡ് ഓഫ് മർഡർ climax [Arvind surya] 189

*******************************************

തന്റെ തോളിനു പിന്നിൽ ആരുടെയോ കൈ അമർന്നപ്പോൾ ആണ് സൂര്യ കണ്ണ് തുറന്നത്.
തന്നെ നോക്കി ചിരിച്ചു കൊണ്ട് നിൽക്കുന്നത് CI രാജേഷിനെ ആണ് അവനു അവിടെ കാണാൻ കഴിഞ്ഞത് (സീരിയൽ കില്ലർ കേസ് കണ്ടെത്തിയതിൽ SI രാജേഷിനു CI ആയി പ്രൊമോഷൻ ലഭിച്ചു ).

“എന്താ രാജേഷ് എന്നെ തേടി ഇറങ്ങിയത് ആണോ “
സൂര്യ പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു.

“ഐ ആം സോറി ഫോർ യുവർ ലോസ് സൂര്യ. ആസ്  എ പോലീസ് ഓഫീസർ എന്റെ കടമ ആണ് ഞാൻ ചെയ്തത്. പക്ഷെ പോലീസ് യൂണിഫോം ഊരി വെച്ചുകൊണ്ട് എല്ലാം അറിയുന്ന  ഒരു സാധാരണക്കാരൻ എന്ന നിലയിൽ ചിന്തിച്ചാൽ അവൻ ചെയ്തത് മാത്രം ആണ് ശെരി എന്ന് എനിക്ക് സമ്മതിക്കേണ്ടി വരും.രാജേഷ് എന്ന പോലീസ് ഓഫീസർക്ക് അവൻ ഒരു ക്രിമിനൽ ആയിരിക്കാം പക്ഷെ രാജേഷ് എന്ന ഒരു സാധാരണക്കാരന് അവൻ ചെയ്തത് തെറ്റായി തോന്നുന്നില്ല. അത് കൊണ്ട് ആണ് ഈ ഡയറി ഞാൻ നിന്നെ ഏൽപ്പിക്കുന്നത് .തോമസിന്റെ വീട് പരിശോധിച്ചപ്പോൾ കിട്ടിയത് ആണ്. തുറന്നു നോക്കാൻ തോന്നിയില്ല. ഇത് തരാൻ കൂടി വേണ്ടി ആണ് ഞാൻ വന്നത്.”
  അത് പറഞ്ഞു ഡയറി സൂര്യയുടെ കയ്യിലേക്ക് കൊടുത്ത ശേഷം  രാജേഷ് തിരികെ നടന്നു.
“രാജേഷ് ഒരു നിമിഷം “സൂര്യ വിളിച്ചു.

“എന്താ സൂര്യ “

“എന്ത് കൊണ്ടാണ് നിങ്ങൾ കൊടുത്ത റിപ്പോർട്ടിൽ തോമസ് എന്റെ ചേട്ടൻ ആണെന്ന കാര്യം മറച്ചു വെച്ചത്. ഒരുപക്ഷെ അങ്ങനെ ചെയ്തിരുന്നു എങ്കിൽ SP യുടെ മരണത്തിൽ ഞാനും സംശയത്തിന്റെ നിഴലിൽ ആയിട്ടുണ്ടാകുമായിരുന്നില്ലേ “സൂര്യ ചോദിച്ചു.

“ചിലത് ഒക്കെ മറക്കാൻ ഉള്ളത് ആണ് സൂര്യ. ഞാൻ ചെയ്യാൻ പാടില്ലാത്ത ഒരു തെറ്റാണ് തോമസിനെ ഷൂട്ട്‌  ചെയ്തത്. ഒരു ഓഫീസർ എന്ന നിലയിൽ അത് ശെരി ആയിരിക്കാം പക്ഷെ രാജേഷ് എന്ന വ്യക്തിയുടെ മനഃസാക്ഷിയിൽ അത് തെറ്റാണ്. നിന്നെ കൂടി ഇതിൽ ഉൾപ്പെടുത്തി വീണ്ടും എന്റെ മനസാക്ഷിക്ക് മുൻപിൽ തെറ്റുകാരൻ  ആകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. SP അയാൾ മരിക്കേണ്ടവൻ തന്നെ ആയിരുന്നു. ഈ കേസ് ഞാൻ ക്ലോസ് ചെയ്യുകയാണ് . “

രാജേഷ് സൂര്യയെ ഒന്ന് കൂടി നോക്കിയ ശേഷം തിരികെ നടന്നു.

ഇതേ സമയം സൂര്യ തോമസിന്റെ  ഡയറിയുടെ താളുകൾ മറിച്ചു നോക്കുക ആയിരുന്നു. ഓരോ പേജിലും തന്റെ കുട്ടിക്കാലം മുതൽക്കുള്ള ഫോട്ടോകൾ തോമസ് സൂക്ഷിച്ചു വെച്ചിരുന്നു എന്ന് അവനു മനസിലായി. ഡയറിയുടെ അവസാന പേജിൽ  “RED DOT” എന്ന് ചുവന്ന മഷിയിൽ  എഴുതിയിരുന്നു. സൂര്യ  അതിലേക്ക് S എന്ന് എഴുതി ചേർത്തുകൊണ്ട് ഡയറി അടച്ചു.
    
                                   അവസാനിച്ചു……

  
  
 
                                          എന്റെ ഈ കൊച്ചു കഥയെ ഇത്രയും വിജയമാക്കി തീർത്ത എന്റെ എല്ലാ കൂട്ടുകാർക്കും ഞാൻ നന്ദി പറയുന്നു. നിങ്ങളുടെ പ്രതീക്ഷക്കൊത്തു ക്ലൈമാക്സ്‌ ഉയർന്നോ എന്ന് അറിയില്ല എങ്കിലും നിങ്ങളുടെ അഭിപ്രായം കമന്റ്‌ ചെയ്യാൻ മറക്കല്ലേ ?.