കോഡ് ഓഫ് മർഡർ 5 [Arvind surya] 157

മുന്നിൽ ഇരുന്ന മിനറൽ വാട്ടറിന്റെ  അടപ്പ് തുറന്ന്  വെള്ളം  വായിലേക്ക് കമിഴ്ത്തി.

“സീ ദിസ് ക്ലോക്ക്.ഇതിനു മുൻപ് ഉണ്ടായിരുന്ന ഫുറ്റേജിൽ ഈ സിസിടിവിയിൽ കാണിച്ച ക്ലോക്കിലെ ടൈം 10.45 ആണ്. പക്ഷെ പത്തു മിനുട്ടിനു ശേഷം കാണിക്കുന്ന ഫുറ്റേജിൽ സമയം 9.45തിരിച്ചു വീണ്ടും  20 മിനുട്ടിനു ശേഷം കാണിക്കുന്നത് 11.15.ദിസ്‌ ഡാം ഫൂറ്റേജ് ഈസ്‌ ഫാബ്രിക്കേറ്റഡ്. ഒന്നുകിൽ കില്ലർ അല്ലെങ്കിൽ ആശുപത്രിയിലെ ആൾക്കാർ. ഒന്നുറപ്പാണ് ഈ സമയത്തിനിടയിൽ കാര്യമായ എന്തോ ഒന്നവിടെ  സംഭവിച്ചിട്ടുണ്ട്. നാളെ തന്നെ അതിന്റെ കാര്യത്തിൽ ഒരു ക്ലാരിഫിക്കേഷൻ നടത്തണം. “

  സൂര്യ തന്റെ കസേരയിലേക്ക് ഒന്ന് കൂടി അമർന്നിരുന്നുകൊണ്ട് പറഞ്ഞു.

******************************************

പിറ്റേ ദിവസം കടവന്ത്ര കാനറാ ബാങ്ക് ATM  ഏരിയ
*******************************************

“നിങ്ങൾ ഇവിടെ കച്ചവടം നടത്താൻ തുടങ്ങിയിട്ട് എത്ര നാളായി. “

പ്രതാപ് ചോദിച്ചു.

“അത് സർ ഒരു മൂന്ന് വർഷം ആയിട്ടുണ്ടാകും. എന്റെ കാലിനൊരു അപകടം നടന്നപ്പോൾ മുതൽ ഞാൻ ഇവിടെ ഇരുന്നാണ് ലോട്ടറി വിൽക്കുന്നത്. അത്യാവശ്യം കച്ചവടം നടന്നു പോകുന്നുണ്ട് “

“താങ്കൾക്ക്  എത്ര വയസ്സുണ്ട് “

സൂര്യ ആണ് ഇത്തവണ ചോദിച്ചത്.

“അൻപത്തി രണ്ട് കഴിഞ്ഞു സാർ “