കോഡ് ഓഫ് മർഡർ 5 [Arvind surya] 157

“ഞാനോ. ഞാൻ ഒരു പാവം പ്രൈവറ്റ് ഡിറ്റക്റ്റീവ്. നിനക്ക് ആവശ്യം ഉള്ള ആൾ സുരക്ഷിതമായി എന്റെ കയ്യിൽ ഉണ്ട്. പക്ഷെ അതിനു മുൻപ് ഇത്രയും ആൾക്കാരെ നീ കൊന്നത് എന്തിനു എന്ന് പറഞ്ഞെ പറ്റു ജോസഫ് “സൂര്യ ഉറച്ച സ്വരത്തിൽ പറഞ്ഞു തീർന്നതും ജോസെഫിന്റെ കയ്യിൽ ഇരുന്ന കത്തി സൂര്യക്ക് നേരെ പാഞ്ഞു വന്നു.

    അതിൽ നിന്നും വിദഗ്ദമായി ഉരുണ്ട് മാറിക്കൊണ്ട് സൂര്യ കട്ടിലിൽ നിന്നും താഴേക്കു വീണു. അയാളുടെ കയ്യിൽ ഇരുന്ന കത്തി സൂര്യയുടെ തലയിണയിലേക്കു തറച്ചു കയറിയിരുന്നു. അവൻ അത് അലറിക്കൊണ്ട് വലിച്ചൂരിയ ശേഷം തറയിൽ കിടന്ന സൂര്യയുടെ നെഞ്ചിനു നേരെ കത്തിയും ആയി ചാടി വീണു. അതിൽ നിന്നും തല നാരിഴക്ക് ഒഴിഞ്ഞു മാറിയ സൂര്യ അവന്റെ കഴുത്തിലൂടെ കത്രിക പൂട്ടിട്ട ശേഷം കയ്യിലിരുന്ന കത്തി തട്ടി തെറിപ്പിച്ചു. അവൻ സൂര്യയുടെ കാൽപാദം പിടിച്ചു തിരിച്ച ശേഷം തല കട്ടിലിന്റെ കാലിലേക്ക് ആഞ്ഞു ഇടിപ്പിച്ചു.  സൂര്യയുടെ പിടി ഒരു നിമിഷത്തേക്ക് അയഞ്ഞു. ആ ഒരു നിമിഷം തന്നെ കിടന്ന കിടപ്പിൽ ഉയർന്നു ചാടി അവൻ റൂമിനു പുറത്തേക്കു ഓടി വന്നതും അവിടെ ഒളിഞ്ഞിരുന്ന രാജേഷ് കാലു വട്ടം വെച്ചു അവനെ വീഴ്ത്തി. എഴുന്നേൽക്കാൻ ശ്രെമിച്ച അവന്റെ തലയ്ക്കു നേരെ പോലീസുകാർ ഒരുമിച്ച് തോക്ക് ചൂണ്ടി.

   പുറത്തെ വാതിൽ തുറന്നു SP യോടും മറ്റു പോലീസുകാരോടും ഒപ്പം ഗോപാലേട്ടനും അകത്തേക്ക് കയറി വന്നു.

“ബാസ്റ്റഡ്  “കയ്യിലിരുന്ന തോക്കിന്റെ പാത്തി കൊണ്ട് ജോസഫിന്റെ മുഖത്തേക്ക് ആഞ്ഞു അടിച്ചു കൊണ്ട് SP ഭദ്രൻ ആക്രോശിച്ചു. അടി കൊണ്ട അവൻ SP യുടെ മുഖത്തേക്ക് പകയോടെ നോക്കി. അത്രയും തോക്കുകൾ  അവന്റെ തലക്കു മീതെ നിന്നിട്ടും അയാളുടെ കണ്ണുകളിൽ ഭയത്തിന്റെ ഒരു കണിക പോലും ഇല്ലായിരുന്നു എന്നത് SP ഭദ്രന്റെ നെഞ്ചിടിപ്പ് കൂട്ടി.

“രാജേഷ് അറസ്റ്റ് ഹിം “SP പറഞ്ഞു.കയ്യിൽ വിലങ്ങു വയ്ക്കുമ്പോഴും അവന്റെ കണ്ണുകളിൽ പകയുടെ അഗ്നി എരിഞ്ഞുകൊണ്ടേ ഇരുന്നു. പകയോടെ അവൻ ഗോപാലേട്ടനെ നോക്കി. അവന്റെ കണ്ണുകളെ ഭയന്നു അയാൾ തന്റെ തല താഴ്ത്തി.

“വെയർ ഈസ്‌ സൂര്യ “SP രാജേഷിനോട് ചോദിച്ചു.
“സർ ഞാൻ ഇവിടെ ഉണ്ട് “നെറ്റിയിൽ കൈ വെച്ചു കൊണ്ട് സൂര്യ പുറത്തേക്കു ഇറങ്ങി.

“രാജേഷ് ടേക്ക് ഹിം ടു ഹോസ്പിറ്റൽ ബ്ലീഡിങ് ഉണ്ട് “

“നോ സർ ഐ ആം  ഓക്കേ. നമുക്ക് ഇവനിൽ നിന്നും കുറെ അധികം കാര്യങ്ങൾ അറിയാൻ ഉണ്ട്. എന്റെ ചില സംശയങ്ങൾ അതിനു ഉത്തരം നൽകാൻ ഇവനെ കൊണ്ട് മാത്രമേ കഴിയു. സർ ഇവനെ എത്രയും പെട്ടന്നു സ്റ്റേഷനിൽ എത്തിക്കണം “സൂര്യ പറഞ്ഞു.

“യെസ് സൂര്യ. ഐ ആം റിയലി പ്രൗഡ് ഓഫ് യു. നിന്നെ പോലെ ഒരാൾ ഡിപ്പാർട്മെന്റിൽ ഇല്ലാതെ പോയതിൽ ഞാൻ ഖേദിക്കുന്നു. ഇട്സ് എ ബിഗ് ലോസ് ഫോർ അസ് “SP സൂര്യക്ക് കൈ കൊടുത്തു കൊണ്ട് പറഞ്ഞു.
    ജോസഫ് സൂര്യയെ നോക്കി പല്ല് ഞെരിച്ചു. അവന്റെ കണ്ണുകളിൽ തെളിഞ്ഞ ഭ്രാന്തനെ നോക്കി സൂര്യ പുഞ്ചിരിച്ചു.

“രാജേഷ് അവനെ പുറത്തേക്കു ഇറക്ക്. നമുക്ക് അറിയാൻ ഉള്ളതെല്ലാം ഇവനെ കൊണ്ട് പറയിക്കണം “SP പറഞ്ഞു.

“ഏറ്റു സർ. ഇവൻ കുടിച്ച അമ്മയുടെ മുലപ്പാല് വരെ ഈ നായിന്റെ മോനെക്കൊണ്ട് ഞാൻ തുപ്പിക്കും “രാജേഷ് തന്റെ മുഷ്ടി ചുരുട്ടിക്കൊണ്ട് പറഞ്ഞു.

30 Comments

  1. Maraka twist… detective onnum allathayi poyi… detectivinte aasanathil thañne adich ketti….vere level aayitund ????

    1. Thanks bro part 6post cheythitund???

    1. Thanks bro ?

      1. bro please post your story ‘The culprit’.

        1. Ith theernit post cheyyam ???

  2. നിധീഷ്

    ഡിറ്റക്റ്റീവിന്റെ അണ്ണാക്കിൽ തന്നെ കൊടുത്തു… അമ്മാതിരി ട്വിസ്റ്റ്‌… ❤❤❤

    1. Thanks bro ???athinu story il detective allalo hero ?

  3. സിദ്ധാർഥ്

    ബ്രോ…
    ഗുഡ് വർക്ക്‌

    1. Thanks bro ?

  4. *വിനോദ്കുമാർ G*❤

    സൂപ്പർ bro അടിപൊളി ആയിരുന്നു ഇത്രയും പ്രതിഷിച്ചില്ല സൂപ്പർ ഇപ്പോൾ ആണ് കഥ അതിന്റെ ഒരു ലെവലിൽ വന്നത് സൂപ്പർ ❤❤❤❤❤

    1. Thanks bro ???

    2. മാലാഖയെ പ്രണയിച്ച ചെകുത്താൻ

      Super

      1. Thankyou ??

  5. ഒരുപാട് ഐഡിയ ഉണ്ട്‌ അത് ഏകദേശം convincing ആണ് പക്ഷെ ഒരുപാട് ഫാസ്റ്റ് ആയതുപോലെ തോന്നി… ഒരുപാട് സസ്പെൻസിലോ ട്വിസ്റ്റ്ലോ അല്ല കാര്യം കഥയിൽ ഒരു ഒഴുക്ക് ഫീൽ ചെയ്യണം..

    കഥയിൽ വന്ന ട്വിസ്റ്റുകളെല്ലാം അടിപൊളിയാണ് പക്ഷെ സ്പീഡ് കൂടിപ്പോയി… 3 ഭാഗങ്ങളിൽ എഴുതാനുള്ള twist ഒറ്റയടിക്ക് വന്നു..

    പക്ഷെ intresting… Nobody is perfect… സ്പീഡ് ഒന്ന് കുറച്ച് കുറച്ചുകൂടി വിവരിച്ച് എഴുതിയാൽ നന്നാവും എന്നുള്ള ഒറ്റ കാര്യമേ തോന്നിയുള്ളു… Waiting for next part ❤❤

    1. Ith actually 3partaanu aa orithil vayikumbo crct speed aanu .ith length kurav aanenn parayuna kond 3paet oru set il post cheythu athe ullu .Vere grps il oke oronn um oro part aanu length nte prob aanu ???

  6. അശ്വിനികുമാരൻ

    ???പൊളി

    1. Thankyou ???

  7. അഭിമന്യു ശർമ്മ

    സൂപ്പർ….. What next…..

    1. Wait and c bro ???

  8. Sambhvam nannayitund.. Everything was awesome.. Prathap involve aayi enn arinathokke sherikkum nettichirunnu… Pkshe josephine pettn pidichapol, ayye… Kolaayello enn thonni poyi.. Apolaan next twist aayit vannath… Adipoli aayitund ??

    1. Elam eni ariyaam ???2part koode ullu story???

    2. Ente monee, ?

      1. ????

  9. സൂര്യൻ

    കൊള്ളാം. ഒരു idea കിട്ടി, പറയുന്നില്ല. ശരി ആണേ suspense pokum. Wait for next part

    1. Guess paranj nokiko bro climax il crct aakuo enn nokkalo????

    1. Thanks bro ?

  10. മന്നാഡിയാർ

    1. ????

Comments are closed.