കോഡ് ഓഫ് മർഡർ 5 [Arvind surya] 157

“ച്ചി റാസ്കൽ  കൂടെ നിന്നു ഒറ്റുന്നോടാ. പറയടാ ഇവനും നീയും തമ്മിൽ ഉള്ള ബന്ധം എന്താണ്? പറയാൻ. “അതും പറഞ്ഞു ദേഷ്യത്തോടെ പ്രതാപ് അവന്റെ മുഖത്തേക്ക് ആഞ്ഞു അടിച്ചു.

  അടി കൊണ്ട രാജേഷ് നിസ്സഹായതയോടെ സൂര്യയെ നോക്കി. വീണ്ടും രാജേഷിനെ തല്ലാൻ ആഞ്ഞ പ്രതാപിന്റെ കൈ സൂര്യ തടഞ്ഞു.
“വേണ്ട പ്രതാപ് മതി അവൻ പറയും. “സൂര്യ പറഞ്ഞു.
“സ്വന്തം അനിയനെ പോലെ ആണ് ഞാൻ ഇവനെ കണ്ടത് സൂര്യ. എന്നിട്ട് ആ ഇവൻ ആണ് എന്നോട്”പ്രതാപ് വാക്കുകൾ കിട്ടാതെ വിഷമിച്ചു.

“ലീവ് ഹിം സൂര്യ. രാജേഷിൽ നിന്ന് സത്യങ്ങൾ നമുക്ക് അറിഞ്ഞേ പറ്റു”SP പറഞ്ഞു.

    പ്രതാപ് രാജേഷിന്റെ കഴുത്തിൽ പിടിച്ചു എഴുനേൽപ്പിച്ച ശേഷം അവന്റെ ഇടത് കവിളിൽ ആയി വീണ്ടും അടിച്ചു. അടി കൊണ്ട രാജേഷ് പിന്നിലേക്ക് നീങ്ങിയതും സൂര്യ കൈ കൊട്ടി ചിരിക്കാൻ തുടങ്ങി.

“ഹഹഹ സൂപ്പർ ആക്ടിങ്. യു ആർ എ ഗുഡ് ആക്ടർ. ഇനി സത്യം പറയ്‌. കൊല്ലപ്പെട്ട ഉണ്ണിയും നീയും തമ്മിൽ ഉള്ള ബന്ധം എന്ത്. “സൂര്യ വീണ്ടും ചോദ്യം ആവർത്തിച്ചു.

“ചോദിച്ചത് കേട്ടില്ലെടാ പറയാൻ “വീണ്ടും രാജേഷിനെ തല്ലാൻ ആയി പ്രതാപ് കൈ ഉയർത്തി.

“ചോദ്യം നിന്നോട് ആണ് പ്രതാപ് “പെട്ടന്നു സൂര്യ പറഞ്ഞത് കേട്ടു മുറിയിൽ ഉണ്ടായിരുന്ന എല്ലാവരും ഞെട്ടി.

“ഞാൻ എന്താടാ പൊട്ടൻ ആണെന്ന് വിചാരിച്ചോ? ഒരു ഫോട്ടോ ഇവന്റെ ക്വാർട്ടേഴ്സിലെ ബുക്കിന്റെ ഇടയിൽ തിരുകി കേറ്റിയാൽ ഞാൻ ഇയാളെ സംശയിക്കും എന്ന് നീ കരുതിയോ പ്രതാപ്. സംശയിച്ചേനെ എന്റെ സ്ഥാനത്തു മറ്റു വല്ലവരും ആയിരുന്നു എങ്കിൽ. എനിക്ക് അറിയാം രാജേഷും ഉണ്ണിയും തമ്മിൽ യാതൊരു മുൻ കാല പരിചയവും ഇല്ലെന്ന്. ഇവനോട്‌ ഞാൻ ആ ചോദ്യം ചോദിച്ചപ്പോൾ നിന്റെ കണ്ണുകളിൽ കണ്ട ആ വിജയിയുടെ ആത്മവിശ്വാസം അതിനു വേണ്ടി ഞാൻ ഒന്ന് എറിഞ്ഞു നോക്കിയതാണ് പ്രതാപ്. എനിക്ക് സത്യം നിന്റെ വായിൽ നിന്നു തന്നെ കേൾക്കണം “സൂര്യ പറഞ്ഞു.

     സൂര്യ പറയുന്നത് കേട്ടു SP ഭദ്രൻ ഒരു നിമിഷത്തേക്ക് ശ്വാസം പോലും എടുക്കാൻ ആകാതെ ഞെട്ടലോടെ നിന്നു.

“എന്താടോ സൂര്യ നിനക്ക് വായിൽ തോന്നിയത് എന്തും പറയാൻ ഉള്ള സ്ഥലം ആണ് ഇതെന്ന് താൻ കരുതിയോ “SP ദേഷ്യത്തോടെ ചോദിച്ചു.

“അല്ല സർ ഞാൻ പറഞ്ഞത് ആണ് ശെരി. രാജേഷും ഉണ്ണിയും തമ്മിൽ യാതൊരു തരത്തിലും ഉള്ള ബന്ധം ഇല്ല. എല്ലാത്തിനും പിന്നിൽ പ്രതാപ് ആണ് “

“സൂര്യ നീ എന്തൊക്കെ ആണ് പറയുന്നത്? എന്നെ നിനക്ക് അറിയില്ലേ “അത് പറയുമ്പോൾ പ്രതാപിന്റെ സ്വരം ഇടറിയിരുന്നു.

“നിന്റെ ഈ നാടകം നിനക്ക് അവസാനിപ്പിക്കാൻ സമയം ആയി. ഇട്സ് ഇനഫ്. നീ ചെയ്തത് രണ്ടു തെറ്റുകൾ ആണ് പ്രതാപ്. ഒന്ന് ഈ കേസിൽ നീ എന്നെ ഒരിക്കലും വലിച്ചിഴക്കരുതായിരുന്നു. രണ്ടു രാജേഷ് ആണ് പ്രതി എന്നു തെറ്റിദ്ധരിപ്പിക്കാൻ നീ അവിടെ കൊണ്ട് വെച്ച ഫോട്ടോ. നീയില്ലാത്ത ഒരു സമയം ഒരിക്കൽ നിന്റെ വീട്ടിൽ നിന്നെ തിരക്കി എത്തിയ ഞാൻ അവിടെ ഉണ്ണിയെ കണ്ടിരുന്നു. അവനെ അടുത്തു ഇരുത്തി എന്തൊക്കെയോ സംസാരിക്കുന്ന നിന്റെ അമ്മ സുഭദ്രാമ്മയെ കണ്ടപ്പോൾ ഞാൻ അകത്തേക്ക് കയറാതെ  തിരികെ പോയി. ആ കാര്യം നിനക്ക് അറിവില്ലാഞ്ഞത് കൊണ്ട് തന്നെ നീ അതെ ഫോട്ടോ രാജേഷിന്റെ വീട്ടിലെ പുസ്‌തകത്തിനിടയിൽ വെച്ചു. ആവശ്യം വരുമ്പോൾ അയാളെ പ്രതി ആക്കി ചിത്രീകരിച്ചു നിനക്ക് രക്ഷപെടാം എന്ന കണക്കു കൂട്ടലിൽ വിരിഞ്ഞ നിന്റെ അതിബുദ്ധി. പക്ഷെ ചെന്ന ദിവസം തന്നെ ആ ഫോട്ടോ ഞാൻ അവിടെ ഷെൽഫിലെ  ബുക്കുകൾക്കു ഇടയിൽ  കണ്ടിരുന്നു. അതിനെ കുറിച് രാജേഷിനോട് തിരക്കിയപ്പോൾ അവനു അതിനെ കുറിച്ച് ഒന്നും അറിയില്ല എന്ന് എന്നോട് പറഞ്ഞു.

30 Comments

  1. Maraka twist… detective onnum allathayi poyi… detectivinte aasanathil thañne adich ketti….vere level aayitund ????

    1. Thanks bro part 6post cheythitund???

    1. Thanks bro ?

      1. bro please post your story ‘The culprit’.

        1. Ith theernit post cheyyam ???

  2. നിധീഷ്

    ഡിറ്റക്റ്റീവിന്റെ അണ്ണാക്കിൽ തന്നെ കൊടുത്തു… അമ്മാതിരി ട്വിസ്റ്റ്‌… ❤❤❤

    1. Thanks bro ???athinu story il detective allalo hero ?

  3. സിദ്ധാർഥ്

    ബ്രോ…
    ഗുഡ് വർക്ക്‌

    1. Thanks bro ?

  4. *വിനോദ്കുമാർ G*❤

    സൂപ്പർ bro അടിപൊളി ആയിരുന്നു ഇത്രയും പ്രതിഷിച്ചില്ല സൂപ്പർ ഇപ്പോൾ ആണ് കഥ അതിന്റെ ഒരു ലെവലിൽ വന്നത് സൂപ്പർ ❤❤❤❤❤

    1. Thanks bro ???

    2. മാലാഖയെ പ്രണയിച്ച ചെകുത്താൻ

      Super

      1. Thankyou ??

  5. ഒരുപാട് ഐഡിയ ഉണ്ട്‌ അത് ഏകദേശം convincing ആണ് പക്ഷെ ഒരുപാട് ഫാസ്റ്റ് ആയതുപോലെ തോന്നി… ഒരുപാട് സസ്പെൻസിലോ ട്വിസ്റ്റ്ലോ അല്ല കാര്യം കഥയിൽ ഒരു ഒഴുക്ക് ഫീൽ ചെയ്യണം..

    കഥയിൽ വന്ന ട്വിസ്റ്റുകളെല്ലാം അടിപൊളിയാണ് പക്ഷെ സ്പീഡ് കൂടിപ്പോയി… 3 ഭാഗങ്ങളിൽ എഴുതാനുള്ള twist ഒറ്റയടിക്ക് വന്നു..

    പക്ഷെ intresting… Nobody is perfect… സ്പീഡ് ഒന്ന് കുറച്ച് കുറച്ചുകൂടി വിവരിച്ച് എഴുതിയാൽ നന്നാവും എന്നുള്ള ഒറ്റ കാര്യമേ തോന്നിയുള്ളു… Waiting for next part ❤❤

    1. Ith actually 3partaanu aa orithil vayikumbo crct speed aanu .ith length kurav aanenn parayuna kond 3paet oru set il post cheythu athe ullu .Vere grps il oke oronn um oro part aanu length nte prob aanu ???

  6. അശ്വിനികുമാരൻ

    ???പൊളി

    1. Thankyou ???

  7. അഭിമന്യു ശർമ്മ

    സൂപ്പർ….. What next…..

    1. Wait and c bro ???

  8. Sambhvam nannayitund.. Everything was awesome.. Prathap involve aayi enn arinathokke sherikkum nettichirunnu… Pkshe josephine pettn pidichapol, ayye… Kolaayello enn thonni poyi.. Apolaan next twist aayit vannath… Adipoli aayitund ??

    1. Elam eni ariyaam ???2part koode ullu story???

    2. Ente monee, ?

      1. ????

  9. സൂര്യൻ

    കൊള്ളാം. ഒരു idea കിട്ടി, പറയുന്നില്ല. ശരി ആണേ suspense pokum. Wait for next part

    1. Guess paranj nokiko bro climax il crct aakuo enn nokkalo????

    1. Thanks bro ?

  10. മന്നാഡിയാർ

    1. ????

Comments are closed.