രാത്രിയുടെ മൂന്നാം യാമവും കഴിഞ്ഞു. ഇനിയും അധികനേരം തനിക്കിവിടെ തുടരുവാനാകില്ല. എന്താണിനിയും അവൻ വരാത്തത്. ഗീത അക്ഷമയായി തുടങ്ങി. ചെമ്പാട് മനയുടെ കിഴക്ക് വശത്തെ പടിപ്പുരവാതിൽ തുറന്നിട്ടാണ് പോന്നത്. ദേവരപ്പൻ കർമ്മങ്ങൾ കഴിഞ്ഞ് വൈകാതെ മനയിലെത്തും. അദ്ദേഹത്തിന്റെ ശ്രദ്ധയിൽ എങ്ങാനും പെട്ടാൽ… ഹോ ഓർക്കാനെ വയ്യ. ഇനിയും കണ്ടില്ലെങ്കിൽ തിരികെ പോകുക തന്നെ. മറ്റു മാർഗമില്ല.
ചെമ്പാട് ഇല്ലത്തിനു തെക്കു മാറി വനത്തിൽ ഒരു പഴയ നാഗത്തറ ഉണ്ടായിരുന്നു. ഇപ്പോൾ ആരാധനയും വിളക്കുവെയ്യും ഒന്നും ഇല്ല. നാഗങ്ങളെ പുതിയ വിഗ്രഹങ്ങളിലേക്ക് ആവാഹിച്ചു മാറ്റി പ്രതിഷ്ഠിച്ചു. ആ നാഗത്തറയിൽ വെച്ചാണ് പാർത്ഥനും ഗീതയും കാണാറുള്ളത്. 10 മണിയോടടുത്ത് ഇല്ലാത്തുള്ളവർ ജോലി ഒക്കെ മതിയാക്കി കിടക്കും. പിന്നെ ആകെ ഉള്ളത് മന്ത്രവാദത്തിനായി പുറത്തുപോകുന്ന ദേവരായർ ആണ്. ചിലപ്പോ ശങ്കുണ്ണിയും കൂടെയുണ്ടാകും.
അവരുടെ കണ്ണിൽ പെടാതെ വേണം പാർത്ഥനുമായുള്ള കൂടിക്കാഴ്ച. ഇതുവരേക്കും ഒരു കുഴപ്പവും വന്നിട്ട് ഇല്ല. ഉള്ളിൽ എത്ര ഭയം ഉണ്ടെങ്കിലും തമ്മിൽ കാണാതിരിക്കുക രണ്ടാൾക്കും അസാധ്യമാണ്. എന്നെങ്കിലും ഇതറിഞ്ഞാൽ, അതും പാർത്ഥൻ കണ്ണാട് മനയിലെ സന്തതി ആണെന്ന് കൂടി വരുമ്പോൾ, ചുട്ടു കൊല്ലും രണ്ടിനേം ദേവരപ്പൻ. അല്ലെങ്കിൽ കണ്ണാട്ട് മനക്കാർ. എങ്കിലും അതൊന്നും ഇപ്പോൾ ഒരു പ്രേശ്നമേ അല്ലാതായിരിക്കുന്നു.
ആകാശത്തു ചന്ദ്രനെയും നക്ഷത്രങ്ങളെയും മൂടി ചെറിയ കാർമേഘങ്ങൾ പരന്നു തുടങ്ങിയിട്ട് ഉണ്ട്. ചെറിയ തോതിൽ ഇടിയും വെട്ടുന്നുണ്ട്. ഇനിയും ഇരുന്നിട്ട് കാര്യമില്ലെന്നു മനസിലാക്കി ഗീത തിരികെ പോകുവാനൊരുങ്ങി. പെട്ടെന്ന് ഒരു ഇലയനക്കം. കൽത്തറയിലെ നാഗഗന്ധിയുടെ വള്ളിപ്പടർപ്പുകൾക്ക് പിന്നിൽ നിന്നും ഒരു പുരുഷരൂപം പുറത്തേക്കു വന്നു. പൊടുന്നനെ വെട്ടിയ ഒരു ഇടിമിന്നലിന്റെ വെളിച്ചത്തിൽ ആ മുഖം ഗീത തിരിച്ചറിഞ്ഞു. തന്റെ പാർത്ഥൻ…
കാർമേഘം മൂടിയ ആ അന്തരീക്ഷത്തിലും പുഞ്ചിരിയണിഞ്ഞ പാർത്ഥൻറെ മുഖം നിലാവ് പൊഴിക്കുന്നതായി അവൾക്ക് തോന്നി. കൈയിൽ കരുതിയ ഒരു കൊള്ളിയെടുത്തു അവൾ തിരിയിട്ട് വെച്ചിരുന്ന ഒരു ദീപം കൊളുത്തി. പാർത്ഥൻ പതിയെ നടന്നു അവളുടെ അടുത്തെത്തി. ഇരുകൈകൾ കൊണ്ടും അവളുടെ അരക്കെട്ടിൽ പിടിച്ചു തന്നോട് ചേർത്ത് നെറ്റിയിൽ ചുംബിച്ചു.
അവൾക്ക് എന്തെന്നില്ലാത്ത ഒരു ആശ്വാസം തോന്നി. അതിയായ സന്തോഷവും. അവൾ പാർത്ഥൻറെ നെഞ്ചിലേക്ക് തലചായ്ച്ചു ചോദിച്ചു.
“എന്തെ ഇത്ര വൈകിയത്? ”
” എല്ലാരുടേം കണ്ണ് വെട്ടിച്ചു വരണ്ടേ. ഒരുതരത്തിൽ ഇങ്ങെത്തിയെന്ന് പറഞ്ഞാൽ മതി. ”
“ഞാൻ കരുതി ഇന്നിനി വരില്ലെന്ന്. തിരികെ പോകാൻ ഒരുങ്ങിയത് ആയിരുന്നു. അപ്പോഴാ…”
” മ്മ്… ”
“അയ്യോ, വല്യ മഴയാ വരുന്നത്. മാത്രല്ല ദേവരപ്പൻ തിരികെ എത്താറും ആയി. ഞാൻ ന്നാൽ പോട്ടെ. ”
മഴ ഇരക്കുന്ന ശബ്ദം കേട്ട് ഗീത ചോദിച്ചു.
” ഹ… ഇത്ര വേഗം പോവണോ? ”
ഇതും ചോദിച്ചു അകന്നുമാറിയ ഗീതയുടെ വലം കൈയിൽ പിടിച്ചു അവൻ വലിച്ചു അടുപ്പിച്ചു.
“ഹ… അങ്ങനങ്ങു പോകല്ലേടോ. ഒന്നുമില്ലേലും ഞാൻ ഇത്രേം കഷ്ടപ്പെട്ട് ഇത്രേടം വന്നതല്ലേ? ”
പാർത്ഥൻ പതിയെ പറഞ്ഞു. അപ്പോഴേക്കും മഴ അലറിവിളിച്ചു വന്നു ഇരുവരെയും പുണർന്നിരുന്നു. പാർത്ഥനും ഗീതയും കണ്ണോടു കണ്ണ് നോക്കി. നാവുകൾ പറയാൻ നാണിച്ചത് മിഴികൾ മൊഴിഞ്ഞു. ഇരുവരുടെയും മുഖങ്ങൾ തമ്മിലടുത്തു. പാർത്ഥൻറെ നിശ്വാസമേറ്റ് അവളുടെ അധരത്തിൽ ഒഴുകിയ മഴത്തുള്ളികൾ തെന്നി മാറി. രണ്ടുപേരുടെയും ചുണ്ടുകൾ ഒരു പൂവിതൾ അകലത്തിലെന്നായി. പെട്ടെന്ന് മഴയേറ്റ് വീണ ഒരു നാഗഗാന്ധിയുടെ പുഷ്പം അവരുടെ ആദരങ്ങൾക്ക് ഇടയിൽ പതിച്ചു ചുംബനത്തെ വിലക്കി. ഇരുവരുടെയും ചുംബനമേറ്റ ആ പുഷ്പം ഒന്ന് നാണം കൊണ്ട് ചുവന്നുവോ?
അടുത്ത നിമിഷം ഗീത ഒരു ചിരിയോടെ കുതറിമാറി. അൽപ്പം ഓടിയകന്നു നിന്നിട്ട് അവൾ പാർത്ഥനെ നാണം കലർന്ന ചിരിയോടെ നോക്കി. അവനും ഒരു ചെറു ചിരിയോടെ അവളെ നോക്കി നിന്നു. അവൾ വീണ്ടും തിരിഞ്ഞു ചെമ്പാട് മനയുടെ കിഴക്കേ പടിവാതിൽ ലക്ഷ്യമാക്കി ഓടി.
ഗീത കാഴ്ചയിൽ നിന്നും മറഞ്ഞതും പാർത്ഥൻറെ ചിരി മങ്ങി. അവന്റെ മുഖത്ത് ഒരു വിഷാദം കലർന്നു. അവൻ പതിയെ നാഗത്രക്ക് പിന്നിലെ വള്ളിപടർപ്പുകളുടെ പുറകിലേക്ക് നടന്നു. അവിടെ അതാ മറ്റൊരു പുരുഷരൂപം. വേറാരും ആയിരുന്നില്ല. കണ്ണാട് മനയിലെ ചിദംബരൻ. പാർത്ഥൻ മങ്ങിയ മുഖത്തോടെ അയാളെ നോക്കി. ചിദംബരൻ പറഞ്ഞു.
” കൊള്ളാം, നീ നിന്റെ വേല നന്നായി ചെയ്യുന്നുണ്ട്. അല്ലെങ്കിൽ കണ്ണാട് മനയിലെ ആണെന്ന് പറഞ്ഞിട്ടും, അതും ഈ അർദ്ധരാത്രിയിൽ അവൾ നിനക്ക് വേണ്ടി വരില്ലല്ലോ. അല്ല, ഇതാദ്യവും അല്ലല്ലോ. കുറച്ചു കൂടി ഇങ്ങനെ പോട്ടെ. എന്ത് വേണമെന്ന് സമയം വരുമ്പോ ഞാൻ പറയാം. മ്മ്… ”
ഇത്രെയും പറഞ്ഞു ചിദംബരൻ നടന്നു നീങ്ങി. അയാൾ കണ്ണിൽ നിന്നും മാഞ്ഞതും പാർത്ഥൻറെ രൂപം മാറുവാൻ തുടങ്ങി. അയാൾ കൂടുതൽ തേജ്ജസ്സ് ഉള്ള കൈയിലും ദേഹത്തും തിളങ്ങുന്ന ആഭരണങ്ങൾ ഉള്ള ഒരു ഗന്ധർവനായി മാറി. ചിദംബരൻ തന്റെ ആഭിചാര ക്രിയകളിലൂടെ ബന്ധനസ്ഥാനക്കി തന്റെ ആഞ്ജാനുവർത്തിയാക്കി വച്ചിരിക്കുന്ന ഗന്ധർവ്വൻ. അവന്റെ മുഖത്ത് അപ്പോഴും ഒരു ദുഖഭാവം നിഴലിച്ചിരുന്നു. തന്റെ ബന്ധനത്തെക്കുറിച്ച് ഓർത്തുള്ള മനോ വേദനയോ അതോ ഗീതയെക്കുറിച്ചുള്ള ചിന്തയോ എന്ന് വ്യക്തമല്ല. മഴക്കാര് നീങ്ങിയപ്പോൾ തെളിഞ്ഞ നിലാവ് കാട്ടിലാകെ പരന്നു. താഴെ കെട്ടി നിന്ന അൽപ്പം ചെളിവെള്ളത്തിൽ ആകാശത്തെ ചന്ദ്രനെ തെല്ലോന്ന് നോക്കിയ ഗന്ധർവ്വൻറെ ദൃഷ്ടി തന്റെ പ്രതിബിംബത്തിലേക്ക് മാറി. ആ ഗന്ധർവ്വൻ വീണ്ടും പാർത്ഥൻറെ രൂപം സ്വീകരിച്ച് ആ പ്രതിബിംബത്തെ നോക്കി നിന്നു. പ്രതിബിംബത്തിലെ രൂപം തന്റെ യഥാർത്ഥ രൂപമായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന പോലെ…
( തുടരും… )
ഈ കഥ എങ്കിലും മുഴുവിപ്പിക്കുവോ അതോ പാതിയിൽ നിർത്തുവോ…. ഇപ്പോൾ ഈ സൈറ്റിലെ ഒരു ട്രെന്റ് പാതിയിൽ കഥ നിർത്തുന്നതാണ് അതുകൊണ്ട് ചോദിച്ചതാ….
മുഴുവപ്പിക്കണം എന്ന് ആഗ്രഹമുണ്ട്.ഇത് മാത്രമല്ല എന്റെ തീർക്കാൻ ഉള്ള എല്ലാ സ്റ്റോറീസ് ഉം.
അത്ര മാത്രമേ ഇപ്പൊ പറയാൻ പറ്റൂ. പണ്ടത്തെ ഫ്ലോ ഇല്ല ഇപ്പൊ എഴുതാൻ. ചില തിരക്കുകൾ കൊണ്ട് ഒരു നീണ്ട ബ്രേക്ക് എടുക്കണ്ടി വന്നു. അതാ പ്രശ്നം ആയത്. ഒരുപാട് നീട്ടി ഇല്ലെങ്കിലും തീർക്കും എല്ലാ സ്റ്റോറീസ് ഉം. യാഹൂ റെസ്റ്റോറന്റ് ഒഴികെ എല്ലാം.
അതേ last part. അല്ലങ്കില്ല് അടുത്ത പാർട്ടിൽ ക്ലിയർ ആക്കിയാല്ലു൦ മതി.
ഇല്ല ബ്രോ, വായിച്ചപ്പോ എനിക്കും തോന്നി ഒരു അപാകത. എഡിറ്റ് ചെയ്തിട്ട് ഉണ്ട്.
നന്നായിട്ടുണ്ട്??. Waiting for next part ??
താങ്ക്യു ഷഹാന…
ലാസ്റ്റ് clear ആയില്ലല്ലൊ. പാ൪ത്ഥ൯െറ് രൂപത്തിൽ വന്ന ഗന്ധ൪വനേ മനസിലായി. അപ്പോൾ പാ൪ത്ഥ൯ എങ്ങനെ വിഷമിക്കു൦? പാ൪ത്ഥ൯െറ് ദേഹതഗന്ധ൪വ്വ൯ എങ്കിൽ ശരിയാരുന്നു.ഇവിടെ അങ്ങനെ പറയുന്നില്ല
പാർത്ഥൻ എന്നൊരു ആളില്ല. ഗന്ധർവ്വൻ മാർക്ക് പല രൂപവും സ്വീകരിക്കാനാകും. ആ ഗന്ധർവ്വൻ തന്നെ ആണ് പാർത്ഥൻ. ഗന്ധർവ്വനെ അടിമയാക്കി ഉപയോഗിക്കുകയാണ് ചിദംബരൻ. എന്നാൽ ഗന്ധർവ്വന് ഗീതയോടു ഒരു ഇഷ്ടം ഉണ്ട്. അതുകൊണ്ട് അവൾ സ്നേഹിക്കുന്ന പാർത്ഥൻ എന്നാ വ്യക്തി തന്നെ ആയിരുന്നെങ്കിൽ താൻ എന്നു ഓർത്തു വിഷമിക്കുകയാണ് ഗന്ധർവ്വൻ.
പക്ഷേ കഥയിൽ ക്ലിയർ അല്ലല്ലോ? അടുത്ത ഭാഗങ്ങൾ താമസിപ്പിക്കാതെ ഇട്ടാൽ നല്ലതായിരുന്നു
ക്ലിയർ ആണെന്നാണ് എന്റെ ഒരിത്. ഒന്നൂടി വായിച്ച നോക്ക്.അതായത് പാർത്ഥനും ഗന്ധർവ്വനും ഒരാൾ തന്നെ ആണ്. പാർത്ഥൻ എന്ന് പറഞ്ഞാലും ഗന്ധർവ്വൻ എന്ന് പറഞ്ഞാലും ഒന്ന് തന്നെ. പാർത്ഥൻ എന്നൊരു വ്യക്തി ഇല്ല. ലാസ്റ്റ് പാർട്ടിൽ ആരിക്കും ഒരു ഡൌട്ട് വന്നത്. അത് ഞാൻ തിരുത്തിയേക്കാം.
നൈസ് സ്റ്റാർട്ട്. ഒരു മികച്ച സ്റ്റോറി ആകട്ടെ ഇത്. അഭിനന്ദനങ്ങൾ
താങ്ക് യു. ?
Starting Good ?. Waiting for next part.
താങ്ക്സ്… ?