കൈലിക വേദം 1 [VICKEY WICK] 153

Views : 5971

 

“രാമ… രാമ…രാം… ആ രാജിമോള് വന്നോ? പഠിച്ചൊക്കെ കഴിഞ്ഞോ നീയ്‌. ഞാനാ നിന്നെ ചീത്തയാക്കാണെന്നു അല്ലെ തന്നെ ഒരു വർത്താനിണ്ട്. ”

 

“അതൊക്കെ ഞാൻ പഠിച്ചോളാം. മുത്തശ്ശി കഥപറ. ”

 

അവൾ വിരിഞ്ഞ കണ്ണുകളോടെ തിണ്ണയിൽ ചമ്രം പടിഞ്ഞു ഇരുന്നു.

 

” എന്ത്‌ കഥയാ വേണ്ടേ? ”

 

” ചെമ്പാടന്മാരുടേം കണ്ണാടന്മാരുടേം… ”

 

“അത് ഞാൻ പറഞ്ഞിട്ട് ഉള്ളത് അല്ലെ? ”

 

“ഇല്ല, യക്ഷികഥയും മറുതയുടെ കഥയും ചാത്തന്റെ കഥയുമൊക്കെയാ മുത്തശ്ശി പറഞ്ഞിട്ടുള്ളത്. അതിനിടക്ക് ഇവർ രണ്ടാളും വന്നു പോയിട്ട് ഉണ്ടെന്നെ ഉള്ളു. എനിക്ക് ഇവരുടെ മത്സരത്തിന്റെ കഥ മതി. എന്തിനാ മുത്തശ്ശി ഇവർ ഇങ്ങനെ പരസ്പരം വഴക്കിടുന്നത്? ”

 

 

“അത് പറഞ്ഞാൽ കുറെ കാര്യങ്ങൾ ഉണ്ട് മോളെ. ഏറ്റവും ശക്തർ ആരാണെന്നു തെളിയിക്കാനും എതിർഭാഗത്തെ തോൽപ്പിക്കാനും ഒക്കെ ന്നു പറയാം. പിന്നെ പ്രധാനമായും കൈലികവേദം കൈക്കലാക്കാൻ. അത് നേടുന്നവൻ ലോകം ഭരിക്കാൻ ശക്തിയുള്ളവൻ ആകും. അത്രക്കും ശക്തമായ മന്ത്രങ്ങൾ ആണ് അതിൽ ഉള്ളത്. ”

 

 

“ചെമ്പാട് മനയിലെ കാരണവർ ദേവരായർ ആണ് തലമൂത്ത മാന്ത്രികൻ. കണ്ണാട് മനയിൽ മാധവൻ നമ്പൂതിരി ആണ് കാരണവർ. മേഘക്കാവിന് തെക്കോട്ടു രണ്ടു നാഴിക നടന്നാൽ മറുതക്കാട് എത്തും. ദേവരായന്റെ അടിമയായ മറുത കാവൽ നിൽക്കുന്ന കാടാണ് മറുതക്കാട്.

 

 

അതിന്റെ ഒത്തനടുക്കുള്ള മരുതിലക്കുളത്തിന്റെ കരയിൽ ആണ് ദേവരായന്റെ ആഭിചാരകർമങ്ങൾ അരങ്ങേറുന്നത്. ആ കുളം നിറയെ അതിന്റെ കരയിൽ നിൽക്കുന്ന കരിമരുതിന്റെ ഇല വീണു കൊണ്ടിരിക്കും. അങ്ങനെ കിട്ടിയ പേരാണ് മരുതിലക്കുളം.”

 

 

“മേഘക്കാവിന് വടക്കോട്ട് ഒരു ഒന്നെമുക്കാൽ നാഴിക നടന്നാൽ കരിഞ്ചോലയിലെത്തും അവിടെ ഒരു പൊളിഞ്ഞ കെട്ടിടത്തിന്റെ അസ്ഥികൂടം പോലെ കുറെ കറുത്ത് കരിവാളിച്ച മതിൽക്കട്ടുകൾ ഉണ്ട്. അതിനുള്ളിൽ ആണ് മാധവൻ നമ്പൂതിരിയുടെ ആഭിചാരം. കരിമതിലകം എന്നും മതിലകം എന്നും ഒക്കെ ആ സ്ഥലത്തിന് പേരിട്ട് വിളിക്കും.

 

 

മാധവൻ നമ്പൂതിരിക്ക് മറുതയൊന്നും കാവലില്ല. പക്ഷെ അരനാഴിക ദൂരത്തു കരിയില ഞെരിഞ്ഞാലും കേൾക്കും. അത്രയ്ക്ക് ശക്തിയാണ് മൂപ്പർക്ക്. മാധവൻ നമ്പൂതിരിയുടെ കൈവശം അഷ്ടഗ്രന്ഥങ്ങളിൽ ഒരു താളിയോല കിട്ടിയിട്ട് ഉണ്ടെന്നും ഒരു വിശ്വാസം ഉണ്ട്. അത് എത്രത്തോളം ശരിയാണെന്നു അറിയില്ല. ”

 

“നീ നമ്മുടെ ശങ്കുണ്ണിയെ കണ്ടിട്ട് ഇല്ലേ? ചെമ്പാട് മനയിലെ കാര്യസ്ഥൻ?”

 

“ഉവ്വ്… വഴിയേ പോകുമ്പോ കണ്ടിട്ട് ഉണ്ട്. ”

 

“ആയാളുടെ വലത്തേ കൈയിലെ വിരലുകൾ കണ്ടിട്ട് ഉണ്ടോ? മൂന്നു വിരലുകൾ പാതിയെ ഉള്ളു. ”

 

“ഉവ്വോ? ഞാൻ അത് ശ്രദ്ധിച്ചിട്ടില്ല… ”

 

” ആ… ഒരു ദിവസം ഒരു പഴയ താളിയോലയിൽ നിന്ന് ദേവരായർ ഒരു രഹസ്യം കണ്ടെത്തി. ചുരത്തിലെ രാക്കണ്ണികളുടെ തിളങ്ങുന്ന ചോര കണ്ണിൽ ഇറ്റിചാൽ, 3 രാത്രി ഇരുട്ടിൽ ഒരു പ്രകാശവും ഇല്ലാതെയും പകൽ പോലെ കാണാനാകും അത്രേ. അങ്ങനെ അയാൾ അതിനുള്ള തയ്യാറെടുപ്പ് തുടങ്ങി.

 

കൂട്ടമായി ഒരുമിച്ച് സഞ്ചരിക്കുന്ന ജീവികളാണ് രാക്കണ്ണികൾ എന്നൊരു വിശ്വാസം ഉണ്ട്. സത്യത്തിൽ രാക്കണ്ണികൾ മിന്നാമിന്നികളുടെ ഇടയിൽ ഒളിച്ചാണ് സഞ്ചരിക്കുക. അവക്ക് മിന്നാമിനുങ്ങുകളെ ആകർഷിച്ചു കൂടെ കൊണ്ടുപോകാൻ കഴിയും. ഒരു കൂട്ടത്തിൽ പത്തുമിന്നാമിനങ്ങുകൾ ഉണ്ടെങ്കിൽ അതിൽ ഒന്ന് മാത്രമേ രാക്കണ്ണി ഉണ്ടാകൂ. ”

 

 

 

“അതിനെ കണ്ടുപിടിക്കാൻ തന്നെ പാടാണ്. നേരിയ വലിപ്പ വ്യത്യാസം ഉണ്ടാകും. രാക്കണ്ണികൾ സ്വൽപ്പം വലുതാണ്. പിന്നെ മിന്നാമിന്നികളെക്കാൾ വെളിച്ചവും കാണും. മാത്രമല്ല രാക്കണ്ണികളുടെ കണ്ണാണ് തിളങ്ങുക.”

 

” രാക്കണ്ണികളുടെ പ്രിയപ്പെട്ട ആഹാരമാണ് അമൃതക്കൂണ്. അതിന്റെ നീര് കുടിക്കാൻ അവയ്ക്ക് വലിയ ഇഷ്ടമാണ്. അമൃതകൂണ് കഴിച്ചാൽ പിന്നെ ഒരു രോഗവും വരില്ലെന്നൊരു വിശ്വാസം ഉണ്ട്. അതൊക്കെ വെറുതെ പറയുന്നത് ആണ്. അതങ്ങനെ ഒന്നും കണ്ട് കിട്ടില്ലെങ്കിലും ഒരുപാട് പേര് കണ്ടു പിടിച്ചിട്ട് ഉണ്ട്.

 

ദേവരായർ തന്നെ രാക്കണ്ണികളെ പിടിക്കാൻ ആദ്യം കുറച്ചു അമൃതക്കുൺ ശേഖരിക്കുകയാണ് ചെയ്തത്. എന്നിട്ട് അതുമായി കാട്ടിൽ എവിടേലും കൊണ്ട് വെച്ച് മറഞ്ഞിരിക്കും. മനുഷ്യരെ കണ്ടാൽ രാക്കണ്ണികൾ വരില്ല. അന്ന് അയാൾ ശങ്കുണ്ണിയെയും കൂടെ കൂട്ടി. ആദ്യം ഒരിടത് ഇരുന്ന് കാണാതെ വരുമ്പോൾ മറ്റൊരിടത്തേക്ക് പോയി അവിടെ എവിടേലും വെച്ച് മറഞ്ഞിരിക്കും.

 

അങ്ങനെ സമയം കുറെ ആയപ്പോ ഒരു മിന്നാമിന്നി കൂട്ടം വരുന്നു. അവർ പതിയെ അമൃതക്കൂണിന്റെ അടുത്തേക്ക് വരുന്നുമുണ്ട്. ദേവരായർ അതിനെ സൂക്ഷിച് നോക്കി. അതിൽ ഒന്നിന്റെ കണ്ണാണ് തിളങ്ങുന്നത്. രാക്കണ്ണി… ”

 

 

“ദേവരായർ കാര്യസ്ഥൻ ശങ്കുണ്ണിയോട് അതിനെ പതിയെ പോയി പിടിക്കാൻ പറഞ്ഞു. ശങ്കുണ്ണി പതിയെ ഇലയനങ്ങാതെ നടന്നു ചെന്നു. രാക്കണ്ണി മറ്റു മിന്നാമിനുങ്ങുകളെ ചുറ്റും കൂട്ടി അമൃതക്കുൺ നുണയുകയാണ്. അതിൽ ലയിച്ച് ശങ്കുണ്ണി വരുന്നത് അത് കണ്ടില്ല. ശങ്കുണ്ണി വലത്തേ കൈകൊണ്ട് ഒറ്റ പിടുത്തം. പിടിച്ചതും തൊട്ടടുത്ത നിമിഷം

Recent Stories

The Author

Vickey Wick

14 Comments

Add a Comment
  1. നിധീഷ്

    ഈ കഥ എങ്കിലും മുഴുവിപ്പിക്കുവോ അതോ പാതിയിൽ നിർത്തുവോ…. ഇപ്പോൾ ഈ സൈറ്റിലെ ഒരു ട്രെന്റ് പാതിയിൽ കഥ നിർത്തുന്നതാണ് അതുകൊണ്ട് ചോദിച്ചതാ….

    1. മുഴുവപ്പിക്കണം എന്ന് ആഗ്രഹമുണ്ട്.ഇത് മാത്രമല്ല എന്റെ തീർക്കാൻ ഉള്ള എല്ലാ സ്റ്റോറീസ് ഉം.
      അത്ര മാത്രമേ ഇപ്പൊ പറയാൻ പറ്റൂ. പണ്ടത്തെ ഫ്ലോ ഇല്ല ഇപ്പൊ എഴുതാൻ. ചില തിരക്കുകൾ കൊണ്ട് ഒരു നീണ്ട ബ്രേക്ക്‌ എടുക്കണ്ടി വന്നു. അതാ പ്രശ്നം ആയത്. ഒരുപാട് നീട്ടി ഇല്ലെങ്കിലും തീർക്കും എല്ലാ സ്റ്റോറീസ് ഉം. യാഹൂ റെസ്റ്റോറന്റ് ഒഴികെ എല്ലാം.

  2. സൂര്യൻ

    അതേ last part. അല്ലങ്കില്ല് അടുത്ത പാർട്ടിൽ ക്ലിയർ ആക്കിയാല്ലു൦ മതി.

    1. ഇല്ല ബ്രോ, വായിച്ചപ്പോ എനിക്കും തോന്നി ഒരു അപാകത. എഡിറ്റ്‌ ചെയ്തിട്ട് ഉണ്ട്.

  3. നന്നായിട്ടുണ്ട്👍👍. Waiting for next part 😍😍

    1. താങ്ക്യു ഷഹാന…

  4. സൂര്യൻ

    ലാസ്റ്റ് clear ആയില്ലല്ലൊ. പാ൪ത്ഥ൯െറ് രൂപത്തിൽ വന്ന ഗന്ധ൪വനേ മനസിലായി. അപ്പോൾ പാ൪ത്ഥ൯ എങ്ങനെ വിഷമിക്കു൦? പാ൪ത്ഥ൯െറ് ദേഹതഗന്ധ൪വ്വ൯ എങ്കിൽ ശരിയാരുന്നു.ഇവിടെ അങ്ങനെ പറയുന്നില്ല

    1. പാർത്ഥൻ എന്നൊരു ആളില്ല. ഗന്ധർവ്വൻ മാർക്ക് പല രൂപവും സ്വീകരിക്കാനാകും. ആ ഗന്ധർവ്വൻ തന്നെ ആണ് പാർത്ഥൻ. ഗന്ധർവ്വനെ അടിമയാക്കി ഉപയോഗിക്കുകയാണ് ചിദംബരൻ. എന്നാൽ ഗന്ധർവ്വന് ഗീതയോടു ഒരു ഇഷ്ടം ഉണ്ട്. അതുകൊണ്ട് അവൾ സ്നേഹിക്കുന്ന പാർത്ഥൻ എന്നാ വ്യക്തി തന്നെ ആയിരുന്നെങ്കിൽ താൻ എന്നു ഓർത്തു വിഷമിക്കുകയാണ് ഗന്ധർവ്വൻ.

      1. സൂര്യൻ

        പക്ഷേ കഥയിൽ ക്ലിയർ അല്ലല്ലോ? അടുത്ത ഭാഗങ്ങൾ താമസിപ്പിക്കാതെ ഇട്ടാൽ നല്ലതായിരുന്നു

        1. ക്ലിയർ ആണെന്നാണ് എന്റെ ഒരിത്. ഒന്നൂടി വായിച്ച നോക്ക്.അതായത് പാർത്ഥനും ഗന്ധർവ്വനും ഒരാൾ തന്നെ ആണ്. പാർത്ഥൻ എന്ന് പറഞ്ഞാലും ഗന്ധർവ്വൻ എന്ന് പറഞ്ഞാലും ഒന്ന് തന്നെ. പാർത്ഥൻ എന്നൊരു വ്യക്തി ഇല്ല. ലാസ്റ്റ് പാർട്ടിൽ ആരിക്കും ഒരു ഡൌട്ട് വന്നത്. അത് ഞാൻ തിരുത്തിയേക്കാം.

  5. നൈസ് സ്റ്റാർട്ട്‌. ഒരു മികച്ച സ്റ്റോറി ആകട്ടെ ഇത്. അഭിനന്ദനങ്ങൾ

    1. താങ്ക് യു. 🥰

  6. Starting Good 👍. Waiting for next part.

    1. താങ്ക്സ്… 🥰

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com