കൈലിക വേദം 1 [VICKEY WICK] 153

Views : 5942

സമയം ആറുമണി കഴിഞ്ഞിട്ട് ഉണ്ടാകും. മേഘക്കാവ് കടന്നു വേണം രാജിക്കും അമ്മയ്ക്കും വീട്ടിലെത്താൻ. അമ്മ രാജിയെ വലിച്ചോണ്ട് ഓടുകയാണെന്നു പറഞ്ഞാലും തെറ്റില്ല. അവർക്ക് അറിയാം സന്ധ്യമയങ്ങിക്കഴിഞ്ഞും കാവ് കടന്നില്ലെങ്കിൽ ഉള്ള അപകടത്തെ കുറിച്…

 

 

“വേഗം ഇങ്ങട്ട് നടക്കണിണ്ടോ നിയ്… സമയം എന്തായിന്ന വിചാരം. അറിയില്ലേ, പൂജ തുടങ്ങിട്ട് ഉണ്ടാകും രണ്ടിടത്തും. പൂജയല്ല ദുർമന്ത്രവാദം ന്ന് തന്നെ വേണം പറയാൻ. ”

 

 

“കൈ പിടിച്ചു വലിക്കാതെ അമ്മേ. ഞാൻ വരല്ലേ? ഓ…”

 

 

“ഇങ്ങനെ നടന്നാലേ കാവ് താണ്ടും മുന്നേ വല്ലോ മാടനോ യക്ഷിയോ പിടിക്കും. ചെമ്പാടൻ മാരും കണ്ണാടൻ മാരും മത്സരിച് മന്ത്രവാദം നടത്തുന്ന സ്ഥലമാ. മുത്തശ്ശി പറഞ്ഞു തന്നിട്ടില്ലേ നിനക്ക് ഒന്നും? ”

 

“എന്നിട്ട് അച്ഛൻ പറഞ്ഞല്ലോ അതൊക്കെ വെറുതെ കുട്ടികളെ പേടിപ്പിക്കാനുള്ള കഥകൾ ആണെന്ന്? ”

 

“നിന്റെ അച്ഛന് എന്തറിയാം. വല്യ പഠിപ്പും പട്ടണത്തിൽ ജോലീം ഉണ്ടായിട്ട് കാര്യമില്ല. കാര്യങ്ങൾ മനസിലാക്കണം. ഒരു ദിവസം അവര് മന്ത്രവാദം നടത്തുന്നതിന്റെ മുന്നിൽ ഒന്ന് ചെന്ന് ചാടട്ടെ. അപ്പൊ അറിയാം. ”

 

“അയ്യോ ന്റീശ്വര… അങ്ങനൊന്നും ഉണ്ടാവല്ലേ. ന്റെ കുട്ടിക്ക് അച്ഛനില്ലാണ്ടാവും. ശവം പോലും കിട്ടീന്ന് വരില്ല. അത് പോലും ആഭിചാരത്തിനു ഉപയോഗപ്പെടുത്തി കളയും. ഭ്രാന്താണവർക്ക്… ഒരു തരം ആർത്തി… ”

 

 

” എന്തിനാ അവരീ മന്ത്രവാദം നടത്തുന്നത്? ”

 

 

” അതിനു പല കാരണങ്ങൾ ഉണ്ട്. തലമുറകളായി തുടർന്ന് പോരുന്ന മത്സരമാണ്. ഏറ്റവും ശക്തരാകാൻ ഉള്ള യുദ്ധം. അത്യപൂർവമായ മാന്ത്രിക ഗ്രന്ഥങ്ങൾ ഇരുകൂട്ടർക്കും കൈവശമുണ്ട്.

അഹല്യകയുടെ ശക്തി കുറക്കുകയാണ് അവർ ആദ്യം ചെയ്തത്.

 

 

പിന്നീട് അസമയത്ത് കാവുവഴി പോയ പലരെയും കാണാതായിട്ട് ഉണ്ട്. അവരെക്കുറിച്ച ഒന്നും ഇന്നും ഒരു വിവരവും ഇല്ല. അവർക്ക് പിടികൊടുക്കാതെ രക്ഷപെട്ട ആരൊക്കെയോ വഴിയാണ് മന്ത്രവാദം നടക്കുന്നത് എല്ലാരും അറിഞ്ഞത്. അറിഞ്ഞതും മേഘക്കാവിലെ പൂജാരിയും കുറെ നാട്ടുകാരും പോയി രണ്ടിടത്തും സംസാരിച്ചു. പ്രേത്യേകിച് ഫലമൊന്നും ഉണ്ടായില്ലെന്നു മാത്രമല്ല പഴയതിലും ശക്തമായി തന്നെ മന്ത്രവാദം തുടർന്നു. ”

 

 

“ഏറ്റവും പ്രധാനമായും പണ്ട് വർഷങ്ങൾക്ക് മുന്നേ അഘോരികളിൽ ചിലർ എഴുതിയ കൈലികവേദം സ്വന്തമാക്കാനാണ് രണ്ടുകൂട്ടരുടെയും ശ്രമമെന്ന് ഒരു സംസാരം ഉണ്ട്. സ്വപ്ന തുല്യമായ ശക്തികൾ പ്രധാനം ചെയ്യുന്ന എട്ട് താളിയോല ഗ്രന്ഥങ്ങൾ അടങ്ങുന്നതാണ് കൈലികവേദം. ആ ശക്തികൾ അഘോരികൾ ഉപയോഗിച്ചിരുന്നു പണ്ട്.

 

 

പക്ഷെ നല്ല കാര്യങ്ങൾക്ക് വേണ്ടി മാത്രം. പിന്നീട് അവർ എല്ലാവരും ശിഷ്ടകാലം ശിവസന്നിധിയിൽ ജീവിച്ചു തീർക്കാൻ കൈലാസത്തിലേക്ക് യാത്രയായി അത്രേ. അപ്പോൾ ഈ അപൂർവ ഗ്രന്ഥങ്ങൾ അവർ വയനാടൻ ചുരത്തിലെ അഷ്ടദിക്കുകളിൽ എവിടെയൊക്കെയോ ഒളിപ്പിച്ചു വെച്ചു. അത്രമേൽ കഴിവുള്ള ആളുകൾക്ക് മാത്രമേ അത് കണ്ടെത്താൻ കഴിയൂ.”

 

 

കഥകൾ പറഞ്ഞു നടന്നു അവർ തറവാട്ടിലെത്തി. മുത്തശ്ശി തിണ്ണയിൽ തന്നെ ഇരുന്ന് വിളക്കും കത്തിച്ചു നാമം ഉരുവിടുന്നുണ്ട്. രാജി കോലായിലേക്ക് കയറും മുന്നേ നമഃ ജപം ഇടയ്ക്കു മുറിച്ചു മുത്തശ്ശി പറഞ്ഞു.

 

 

“ആ കാലു കഴുകിട്ട് കേറ് കുട്ട്യേ. കിണ്ടീം വെള്ളോം ഇരുപ്പുണ്ടല്ലോ…”

 

 

അമ്മയുടെ പിന്നാലെ രാജിയും വേഗം കാലുകഴുകി മുറിയിലേക്ക് ഓടി. നാളത്തേക്കുള്ള പാഠഭാഗങ്ങൾ വേഗം വായിച്ചു തീർത്താൽ മുത്തശ്ശി നാമജപം കഴിയുമ്പോളേക്കും കഥകേൾക്കാൻ പോകാം. മുറിയിൽ ഇരുന്ന് പുസ്തകം വായിക്കുമ്പോളും അവളുടെ ശ്രദ്ധ മുത്തശ്ശിയുടെ ജപത്തിൽ ആയിരുന്നു. മുത്തശ്ശിയുടെ ശബ്ദം മങ്ങിയത് കേട്ട പാടെ അവൾ കോലായിലേക്ക് ഓടി.

Recent Stories

The Author

Vickey Wick

14 Comments

Add a Comment
  1. നിധീഷ്

    ഈ കഥ എങ്കിലും മുഴുവിപ്പിക്കുവോ അതോ പാതിയിൽ നിർത്തുവോ…. ഇപ്പോൾ ഈ സൈറ്റിലെ ഒരു ട്രെന്റ് പാതിയിൽ കഥ നിർത്തുന്നതാണ് അതുകൊണ്ട് ചോദിച്ചതാ….

    1. മുഴുവപ്പിക്കണം എന്ന് ആഗ്രഹമുണ്ട്.ഇത് മാത്രമല്ല എന്റെ തീർക്കാൻ ഉള്ള എല്ലാ സ്റ്റോറീസ് ഉം.
      അത്ര മാത്രമേ ഇപ്പൊ പറയാൻ പറ്റൂ. പണ്ടത്തെ ഫ്ലോ ഇല്ല ഇപ്പൊ എഴുതാൻ. ചില തിരക്കുകൾ കൊണ്ട് ഒരു നീണ്ട ബ്രേക്ക്‌ എടുക്കണ്ടി വന്നു. അതാ പ്രശ്നം ആയത്. ഒരുപാട് നീട്ടി ഇല്ലെങ്കിലും തീർക്കും എല്ലാ സ്റ്റോറീസ് ഉം. യാഹൂ റെസ്റ്റോറന്റ് ഒഴികെ എല്ലാം.

  2. സൂര്യൻ

    അതേ last part. അല്ലങ്കില്ല് അടുത്ത പാർട്ടിൽ ക്ലിയർ ആക്കിയാല്ലു൦ മതി.

    1. ഇല്ല ബ്രോ, വായിച്ചപ്പോ എനിക്കും തോന്നി ഒരു അപാകത. എഡിറ്റ്‌ ചെയ്തിട്ട് ഉണ്ട്.

  3. നന്നായിട്ടുണ്ട്👍👍. Waiting for next part 😍😍

    1. താങ്ക്യു ഷഹാന…

  4. സൂര്യൻ

    ലാസ്റ്റ് clear ആയില്ലല്ലൊ. പാ൪ത്ഥ൯െറ് രൂപത്തിൽ വന്ന ഗന്ധ൪വനേ മനസിലായി. അപ്പോൾ പാ൪ത്ഥ൯ എങ്ങനെ വിഷമിക്കു൦? പാ൪ത്ഥ൯െറ് ദേഹതഗന്ധ൪വ്വ൯ എങ്കിൽ ശരിയാരുന്നു.ഇവിടെ അങ്ങനെ പറയുന്നില്ല

    1. പാർത്ഥൻ എന്നൊരു ആളില്ല. ഗന്ധർവ്വൻ മാർക്ക് പല രൂപവും സ്വീകരിക്കാനാകും. ആ ഗന്ധർവ്വൻ തന്നെ ആണ് പാർത്ഥൻ. ഗന്ധർവ്വനെ അടിമയാക്കി ഉപയോഗിക്കുകയാണ് ചിദംബരൻ. എന്നാൽ ഗന്ധർവ്വന് ഗീതയോടു ഒരു ഇഷ്ടം ഉണ്ട്. അതുകൊണ്ട് അവൾ സ്നേഹിക്കുന്ന പാർത്ഥൻ എന്നാ വ്യക്തി തന്നെ ആയിരുന്നെങ്കിൽ താൻ എന്നു ഓർത്തു വിഷമിക്കുകയാണ് ഗന്ധർവ്വൻ.

      1. സൂര്യൻ

        പക്ഷേ കഥയിൽ ക്ലിയർ അല്ലല്ലോ? അടുത്ത ഭാഗങ്ങൾ താമസിപ്പിക്കാതെ ഇട്ടാൽ നല്ലതായിരുന്നു

        1. ക്ലിയർ ആണെന്നാണ് എന്റെ ഒരിത്. ഒന്നൂടി വായിച്ച നോക്ക്.അതായത് പാർത്ഥനും ഗന്ധർവ്വനും ഒരാൾ തന്നെ ആണ്. പാർത്ഥൻ എന്ന് പറഞ്ഞാലും ഗന്ധർവ്വൻ എന്ന് പറഞ്ഞാലും ഒന്ന് തന്നെ. പാർത്ഥൻ എന്നൊരു വ്യക്തി ഇല്ല. ലാസ്റ്റ് പാർട്ടിൽ ആരിക്കും ഒരു ഡൌട്ട് വന്നത്. അത് ഞാൻ തിരുത്തിയേക്കാം.

  5. നൈസ് സ്റ്റാർട്ട്‌. ഒരു മികച്ച സ്റ്റോറി ആകട്ടെ ഇത്. അഭിനന്ദനങ്ങൾ

    1. താങ്ക് യു. 🥰

  6. Starting Good 👍. Waiting for next part.

    1. താങ്ക്സ്… 🥰

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com