“എടാ… നീ ആ മൂങ്ങയുടെ വായ പതിയെ ഒന്ന് തുറക്ക്. അത് ശബ്ദമുണ്ടാക്കാതെ തൊണ്ടക്കൂടി ചെറുതായൊന്നു അമർത്തി പിടിക്കണം. ”
ശങ്കുണ്ണി ഒരു കോഴികുഞ്ഞിന്റെ വായ തുറക്കും പോലെ ആ മൂങ്ങയുടെ വായ പിളർന്നു. ശബ്ദമുണ്ടാക്കാതെ ഇരിക്കാൻ തൊണ്ടയിലും ചെറുതായി അമർത്തി. രായർ ഒരു മന്ത്രം ഉരുവിട്ട് കൊണ്ട് തന്റെ കൈപ്പതിയിലൂടെ ഒഴുകുന്ന ചോര ആ മൂങ്ങയുടെ പിളർന്ന ചുണ്ടിനുള്ളിലേക്ക് ഇറ്റിച്ചു. മൂങ്ങ രക്തം കുടിച്ചതും തലയും കൊക്കും ഒന്ന് കുടഞ്ഞു. രായർ തന്റെ കണ്ണുകൾ അടച്ചു ശങ്കുണ്ണിയോടായി പറഞ്ഞു.
” മ്മ് ഇനി അതിനെ പറത്തി വിട്ടേക്ക്… ”
ശങ്കുണ്ണി മൂങ്ങയെ പറത്തി. എന്നാൽ മൂങ്ങ ഇപ്പോൾ ദേവരായരുടെ നിയന്ത്രണത്തിൽ ആണ്. അതിന്റെ കണ്ണുവഴിയാണ് അയാൾ ഇപ്പോൾ കാണുന്നത്. മൂങ്ങ പതിയെ പറന്നു ഒരു മരക്കോമ്പിൽ പോയിരുന്നു. ദേവരായർ ആ മിന്നാമിന്നി കൂട്ടത്തിലേക്ക് ഉറ്റുനോക്കി. അതിൽ ഏറ്റവും നടുക്കിരിക്കുന്ന മിന്നാമിന്നിക്ക് സ്വൽപ്പം വ്യത്യാസം. അതിന്റെ രൂപം ഒരു ചീവിടിന്റേത് പോലെ ആയിരുന്നു. അതിന്റെ കണ്ണുകൾ ആണ് തിളങ്ങുന്നത്.
ദേവരായരുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു. അടുത്ത നിമിഷം മൂങ്ങ താഴേക്ക് കുതിച്ചു. മിന്നാമിന്നികൾ ചിതറി പറന്നെങ്കിലും രാക്കണ്ണിയെ നേരത്തെ ലക്ഷ്യം വെച്ച ദേവരായർ മൂങ്ങയെകൊണ്ട് അതിനെ തന്നെ പിടിപ്പിച്ചു. എന്നിട്ട് മൂങ്ങ വേഗം പറന്നു തിരികെ അവരുടെ അടുത്തെത്തി. അപ്പോഴേക്കും അതിന്റെ ചുണ്ട് എരിഞ്ഞു തുടങ്ങിയിരുന്നു. ദേവരായർ കണ്ണ് തുറക്കാതെ ശങ്കുണ്ണിയോട് പറഞ്ഞു.
“ശങ്കു… ആ ചില്ലു ഭരണി ഇങ്ങെടുക്ക്… ”
ശങ്കുണ്ണി താഴെ കിടന്ന തുണി സഞ്ചിയിൽ നിന്നും അഗ്നിബന്ധന മന്ത്രം ജപിച്ചു ഭസ്മം വരച്ച ഒരു ചില്ലുഭരണി പുറത്തെടുത്തു. ദേവരായർ എപ്പോഴും ഒരു സഞ്ചി കരുതാറുണ്ട്. അതിൽ അന്നന്നത്തെ ആഭിചാരത്തിനു ആവശ്യമുള്ള വസ്തുക്കൾ ആകും. ശങ്കുണ്ണി ചില്ലു ഭരണി തുറന്നതും മൂങ്ങ ആ രാക്കണ്ണിയെ അതിനുള്ളിലേക്ക് ഇട്ടു. ചുണ്ടിനിടയിൽ ഇരുന്നു ഞെരുങ്ങിയത് കൊണ്ടാകാം, അതിനു പറക്കുവാൻ കഴിയാതായിരുന്നു. മൂങ്ങ രാക്കണ്ണിയെ ഭരണിയിൽ ഇട്ടതും ദേവരായർ കണ്ണ് തുറന്നു. പൊടുന്നനെ ഭരണിയുടെ വായ്ഭാഗത്തു ഇരുന്ന മൂങ്ങ ബോധമറ്റ് നിലം പതിച്ചു.
അതിന്റെ ചുണ്ടുമുഴുവൻ എരിഞ്ഞു തീരാറായിരുന്നു. ശങ്കുണ്ണി രായരോട് ചോദിച്ചു.
” അല്ല… ഈ മൂങ്ങ…? ”
” ഓ, അതിനെ ഇനി രക്ഷിച്ചിട്ടും കാര്യമില്ല. ചുണ്ട് മുഴുവൻ കത്തി തീർന്നില്ലേ? ഭക്ഷണം പോലും കഴിക്കാൻ വയ്യാതെ നരകിച്ചു ജീവിക്കുന്നതിലും നല്ലത് ഇങ്ങനങ്ങു ചാകുന്നതാ… ”
രായർ രാക്കണ്ണിയെ കിട്ടിയ സന്തോഷത്തിൽ ആയിരുന്നു. ആ ഭരണിയിൽ നിന്നു കണ്ണെടുക്കാതെ നോക്കിക്കൊണ്ടാണ് സംസാരം. ശങ്കുണ്ണി എരിഞ്ഞു തീരുന്ന ആ മൂങ്ങയെ നോക്കി. ഒരിക്കൽ മറ്റുവഴിയില്ലാതെ യജമാനന്റെ അടിമയായി അനുവർത്തിച്ച് സ്വന്തം വിരലുകൾ നഷ്ടമായ തന്നെ തന്നെ ആണ് അയാൾ ആ മൂങ്ങയിലും കണ്ടത്. ആ മൂങ്ങ പാതിയടഞ്ഞ കണ്ണുകൾ ചിമ്മി എരിഞ്ഞു ചരമായി തീരുകയാണ്. ആ കാഴ്ച കാണാനാകാതെ ശങ്കുണ്ണി ഒരു കമ്പെടുത്ത് അതിനെ അടിച്ചു കൊന്നു.
” എടാ, ശങ്കു. നിനക്ക് ഇത്രക്ക് ധൈര്യം ഒക്കെ ഉണ്ടായിരുന്നോ? ”
ഒരു പരിഹാസം കലർന്ന ചിരിയോടെ രായർ ചോദിച്ചു.
ഒരു മങ്ങിയ ചിരി മാത്രമായിരുന്നു ശങ്കുവിന്റെ മറുപടി.
” ഇങ്ങനെ അടിച്ചു കൊന്നാൽ അതിന്റെ ശാപം നിനക്ക് കിട്ടും കേട്ടോ… ”
“ഓരോ അണുവായി എരിച്ചു കൊന്നവനോ ആ പീഡനത്തിൽ നിന്നും മോചനം നൽകിയവനോ ശാപം കിട്ടുക? ”
ചോദിക്കാൻ തോന്നിയെങ്കിലും അതവൻ മനസ്സിൽ വിചാരിച്ചതെ ഉള്ളു.
ദേവരായർ തന്റെ സഞ്ചിയിൽ നിന്നും ഒരു പെട്ടി പുറത്തെടുത്തു. അതിൽ ഒരു ചെറിയ പെട്ടിയിൽ ഒരു സൂചിയും ഒരു ബ്ലേഡും ഒരു തൂവൽ നാരും ഒരു കുഞ്ഞു ചെപ്പും ഉണ്ടായിരുന്നു. രായർ ആ സൂചി കൈയിൽ എടുത്തു ഭരണിയിൽ കിടക്കുന്ന രാക്കണ്ണിയെ കുത്തി. ആദ്യത്തെ ഒന്ന് രണ്ടു കാതുകളിൽ നിന്നും അത് ഒഴിഞ്ഞു മാറിയെങ്കിലും അവസാനത്തെ കുത്ത് കൊണ്ടു. അത് പതിയെ ജീവൻ വെടിഞ്ഞു. ദേവരായർ പതിയെ അതിനെ നിലത്തേക്ക് കുടഞ്ഞിട്ടു. ഒരു ചെറിയ ചുള്ളി എടുത്ത് കുത്തി നോക്കി. ചുള്ളി എരിയുന്നില്ല. അത് ചത്തു കഴിഞ്ഞു.
ജീവനുള്ള രാക്കണ്ണിക്കെ താപം പുറപ്പെടുവിക്കാനാകൂ. അതും അതിന്റെ പുറംഭാഗത്തു മാത്രം. അകത്തെ തിളങ്ങുന്ന രക്തത്തിന് നേരിയ തണുപ്പാണ്. ദേവരായർ അതിനെ പതിയെ തന്റെ ഉള്ളം കൈയിലേക്ക് എടുത്തു. എന്നിട്ട് ശങ്കുണ്ണിയോട് പറഞ്ഞു.
“ഡാ… ആ ചെപ്പ് ഇങ്ങു എടുത്തു പിടിക്ക്.”
അയാൾ അതിനെ തുറന്ന ചെപ്പിന്റെ മുകളിലേക്കു പിടിച്ച് പതിയെ അതിന്റെ കണ്ണ് ആദ്യം സൂചി കൊണ്ട് തുളച്ചു. അതിൽ തളം കെട്ടി നിന്ന തിളങ്ങുന്ന ചോര ചെപ്പിനുള്ളിലേക്ക് വീണു. പിന്നീട് അതിന്റെ വയർ പതിയെ ബ്ലേഡ് കൊണ്ട് കീറി അതിൽ നിന്നും കിട്ടിയ രക്തവും ശേഖരിച്ചു. കഴിയുന്നത്ര രക്തം എടുത്ത ശേഷം അതിനെ അയാൾ ദൂരേക്ക് എറിഞ്ഞു. എന്നിട്ട് ചെപ്പ് കൈയിലേക്ക് വാങ്ങി പെട്ടിയിലിരുന്ന തൂവൽ നാരെടുത്തു. അത് പതിയെ ചെപ്പിലെ ചോരയിൽ വളരെ നേരിയ തോതിൽ ഒന്ന് തോറ്റു എന്ന് വരുത്തി. എന്നിട്ട് എടുത്തു കണ്മഷി എഴുതും പോലെ ഇരുകണ്ണിലും ഉള്ളിലേക്ക് കൂടി വരും പോലെ എഴുതി.
” ശങ്കൂ… ആ പന്തം അങ്ങ് കെടുത്തിയേക്ക്… ”
പന്തത്തിന്റെ വെളിച്ചം പറഞ്ഞിട്ടും അതിനേക്കാൾ അഞ്ച് ഇരട്ടി പ്രകാശത്തോടെ തനിക്കു ചുറ്റുമുള്ളതൊക്കെ ദേവരായർക്ക് കാണാമായിരുന്നു. ചെമ്പാട് മനയിലെ ഒരു മാന്ത്രികനും സാധ്യമാകാത്ത നിശാദൃഷ്ടി താൻ സ്വായത്തമാക്കിയിരിക്കുന്നു. അയാളുടെ മനസിലെ സന്തോഷം ഒരു ചിരിയായും പിന്നീട് അട്ടഹാസമായിയും പുറത്തേക്കൊഴുകി. ഒടുവിൽ കണ്ണാട് ലക്ഷ്യമാക്കി നടന്നു തുടങ്ങും മുൻപ് ശങ്കുണ്ണി ഒരിക്കൽ കൂടി ആ മൂങ്ങയുടെ ഭസ്മത്തിലേക്ക് ഒന്ന് നോക്കി. എന്നിട്ട് തന്റെ യജമാനന്റെ പിന്നാലെ നടന്നു തുടങ്ങി…
⭐️⭐️⭐️
ഈ കഥ എങ്കിലും മുഴുവിപ്പിക്കുവോ അതോ പാതിയിൽ നിർത്തുവോ…. ഇപ്പോൾ ഈ സൈറ്റിലെ ഒരു ട്രെന്റ് പാതിയിൽ കഥ നിർത്തുന്നതാണ് അതുകൊണ്ട് ചോദിച്ചതാ….
മുഴുവപ്പിക്കണം എന്ന് ആഗ്രഹമുണ്ട്.ഇത് മാത്രമല്ല എന്റെ തീർക്കാൻ ഉള്ള എല്ലാ സ്റ്റോറീസ് ഉം.
അത്ര മാത്രമേ ഇപ്പൊ പറയാൻ പറ്റൂ. പണ്ടത്തെ ഫ്ലോ ഇല്ല ഇപ്പൊ എഴുതാൻ. ചില തിരക്കുകൾ കൊണ്ട് ഒരു നീണ്ട ബ്രേക്ക് എടുക്കണ്ടി വന്നു. അതാ പ്രശ്നം ആയത്. ഒരുപാട് നീട്ടി ഇല്ലെങ്കിലും തീർക്കും എല്ലാ സ്റ്റോറീസ് ഉം. യാഹൂ റെസ്റ്റോറന്റ് ഒഴികെ എല്ലാം.
അതേ last part. അല്ലങ്കില്ല് അടുത്ത പാർട്ടിൽ ക്ലിയർ ആക്കിയാല്ലു൦ മതി.
ഇല്ല ബ്രോ, വായിച്ചപ്പോ എനിക്കും തോന്നി ഒരു അപാകത. എഡിറ്റ് ചെയ്തിട്ട് ഉണ്ട്.
നന്നായിട്ടുണ്ട്??. Waiting for next part ??
താങ്ക്യു ഷഹാന…
ലാസ്റ്റ് clear ആയില്ലല്ലൊ. പാ൪ത്ഥ൯െറ് രൂപത്തിൽ വന്ന ഗന്ധ൪വനേ മനസിലായി. അപ്പോൾ പാ൪ത്ഥ൯ എങ്ങനെ വിഷമിക്കു൦? പാ൪ത്ഥ൯െറ് ദേഹതഗന്ധ൪വ്വ൯ എങ്കിൽ ശരിയാരുന്നു.ഇവിടെ അങ്ങനെ പറയുന്നില്ല
പാർത്ഥൻ എന്നൊരു ആളില്ല. ഗന്ധർവ്വൻ മാർക്ക് പല രൂപവും സ്വീകരിക്കാനാകും. ആ ഗന്ധർവ്വൻ തന്നെ ആണ് പാർത്ഥൻ. ഗന്ധർവ്വനെ അടിമയാക്കി ഉപയോഗിക്കുകയാണ് ചിദംബരൻ. എന്നാൽ ഗന്ധർവ്വന് ഗീതയോടു ഒരു ഇഷ്ടം ഉണ്ട്. അതുകൊണ്ട് അവൾ സ്നേഹിക്കുന്ന പാർത്ഥൻ എന്നാ വ്യക്തി തന്നെ ആയിരുന്നെങ്കിൽ താൻ എന്നു ഓർത്തു വിഷമിക്കുകയാണ് ഗന്ധർവ്വൻ.
പക്ഷേ കഥയിൽ ക്ലിയർ അല്ലല്ലോ? അടുത്ത ഭാഗങ്ങൾ താമസിപ്പിക്കാതെ ഇട്ടാൽ നല്ലതായിരുന്നു
ക്ലിയർ ആണെന്നാണ് എന്റെ ഒരിത്. ഒന്നൂടി വായിച്ച നോക്ക്.അതായത് പാർത്ഥനും ഗന്ധർവ്വനും ഒരാൾ തന്നെ ആണ്. പാർത്ഥൻ എന്ന് പറഞ്ഞാലും ഗന്ധർവ്വൻ എന്ന് പറഞ്ഞാലും ഒന്ന് തന്നെ. പാർത്ഥൻ എന്നൊരു വ്യക്തി ഇല്ല. ലാസ്റ്റ് പാർട്ടിൽ ആരിക്കും ഒരു ഡൌട്ട് വന്നത്. അത് ഞാൻ തിരുത്തിയേക്കാം.
നൈസ് സ്റ്റാർട്ട്. ഒരു മികച്ച സ്റ്റോറി ആകട്ടെ ഇത്. അഭിനന്ദനങ്ങൾ
താങ്ക് യു. ?
Starting Good ?. Waiting for next part.
താങ്ക്സ്… ?