ദുർമരണപെട്ടു ആത്മശാന്തി കിട്ടാതെ അലയുന്ന ബ്രാഹ്മണന്റെ ആത്മാവ്. കണ്മുന്നിൽ പെട്ടാൽ മരണമാണ് വിധി. പല്ലും നഖവും മുടിയുമെ ബാക്കി ഉണ്ടാകൂ. മനുഷ്യൻ രുചിയുള്ള വിഭവത്തിന്റെ ഗന്ധം ആസ്വദിക്കുന്ന പോലെ അത് ശങ്കുണ്ണിയുടെ ഭയമാണ് ആദ്യം ഭക്ഷിച്ചു തുടങ്ങിയത്. പതിയെ പതിയെ അത് അവന്റെ നേരെ അടുത്തു. ഓടുവാനോ ഒന്നനങ്ങുവാൻ പോലും അവനു ആയില്ല. ഇരയെ വീഴ്ത്തിക്കഴിഞ്ഞാൽ മരിക്കാൻ കാത്തു നിൽക്കാതെ മുറിവുണ്ടാക്കി ഭക്ഷിച്ചു തുടങ്ങും ബ്രഹ്മ രക്ഷസ്സ്. പാതി ബോധത്തോടെ ഉള്ള ഇരയുടെ ഞെരുക്കം അതിനെ മത്തുപിടിപ്പിക്കും.
അതിന്റെ തിളങ്ങുന്ന കണ്ണുകളിൽ നിറഞ്ഞ ആർത്തി ശങ്കുണ്ണിയുടെ ഭയം വർധിപ്പിച്ചു. നാക്കും നോട്ടിനുണഞ്ഞു അത് പതുക്കെ ശങ്കുണ്ണിക്ക് നേരെ അടുത്തു. മരവിച്ചു നിന്ന ശങ്കുണ്ണിയുടെ കാൽപാദം തൊട്ട് മണം പിടിച്ചു അത് പതിയെ നിവർന്നു നിന്നു. എന്നാൽ പൊടുന്നനെ എന്തോ തിരിച്ചറിഞ്ഞിട്ടെന്ന പോലെ അത് വീണ്ടും ശങ്കുണ്ണിയെ മണപ്പിക്കാൻ തുടങ്ങി. അതിന്റെ ക്രൂരമുഖഭാവം മാറി. ശങ്കുണ്ണിയുടെ കൈത്തണ്ടയിലേക്ക് അതിന്റെ നോട്ടം താഴ്ന്നു.
കൈത്തണ്ടയിൽ ദേവരായർ ജപിച്ചു കെട്ടിയ രക്ഷ കണ്ടതോടെ അതിന്റെ ദേഷ്യം ഇരട്ടിച്ചു. ഒപ്പം നിരാശയും. ശങ്കുണ്ണിയെ ഒന്ന് തൊടുവാൻ പോലും അതിന് കഴിയുമായിരുന്നില്ല. അത് ദീർഘമായി ശ്വാസം എടുത്തു വിട്ടു. എന്നിട്ട് വായ പിളർന്നു ഉച്ചത്തിൽ ശങ്കുണ്ണിയുടെ കാതുപോട്ടുമാറ് അലറി. ശങ്കുണ്ണി ഇരുകണ്ണുകളും ഇറുക്കിയടച്ചു. അല്പസമയം കഴിഞ്ഞിട്ടും ഒന്നും സംഭവിക്കാത്തത് കൊണ്ട് കണ്ണ് തുറന്നപ്പൊഴാണ് ബ്രഹ്മ രക്ഷസ്സ് പോയിക്കഴിഞ്ഞെന്നു അയാൾ തിരിച്ചറിഞ്ഞത്. പിന്നെ ഒരു നിമിഷം പോലും പാഴാക്കാതെ അയാൾ മരുതിലക്കുളത്തിലേക്ക് ഓടി.
ദേവരായർ അപ്പോഴും മൂങ്ങയെ കയ്യിൽ വെച്ച് എന്തോ മന്ത്രജപത്തിൽ ആണ്. ശങ്കുണ്ണിയെ കണ്ടതും മന്ത്രമുരുവിടൽ നിറുത്തി അയാൾ പറഞ്ഞു.
” ആ… ശങ്കു… കിട്ടിയോ? ”
“ഉവ്വ് ”
“മ്മ്… ”
ഒന്ന് മൂളിയ ശേഷം അയാൾ വീണ്ടും എന്തോ മന്ത്രം ഉരുവിടാൻ തുടങ്ങി. മന്ത്രജപം അവസാനിച്ചതും അയാൾ ശങ്കുണ്ണിയോട് പറഞ്ഞു.
” ശങ്കു… ഇങ്ങു വാ… ”
മുൻപത്തെ അനുഭവം അത്ര നല്ലതല്ലാത്തത് കൊണ്ട് ഒന്ന് മടിച്ചു മടിച്ചാണ് ശങ്കുണ്ണി അയാളുടെ അടുത്തേക്ക് നടന്നത്. അടുത്തെത്തിയതും ദേവരായർ തന്റെ ആരുകിലെ ഒരു കല്ലിൽ ഇരുന്ന മൂങ്ങയെ കൈകൊണ്ടെടുത്ത് ശങ്കുണ്ണിയെ ഏൽപ്പിച്ചു.
” കൂൺ ഞാൻ എടുത്തുകൊള്ളാം. വാ നടക്ക്. ”
അവർ രണ്ടുപേരും മരുതിളക്കുളം വിട്ടകന്നു നടന്നു തുടങ്ങി. ശങ്കുണ്ണിയുടെ കൈകുമ്പിളിൽ മൂങ്ങയും ദേവരായരുടെ കൈയിൽ അമൃതക്കുണും. അൽപ്പ സമയം നടന്നിട്ട് ദേവരായർ നിന്നു. ഒരു മരത്തിന്റെ നേരെ ഒന്ന് നോക്കിയിട്ട് അതിന്റെ ചുവട്ടിലേക്ക് നടന്നു. മരത്തിനു ചുവട്ടിൽ കൂണുകൾ വെച്ച് കൊണ്ട് ദേവരായർ പറഞ്ഞു.
” കൂൺ ഇവിടെ ഇരിക്കട്ടെ. ഈ ഭാഗത്തു എന്താണേലും അവൻ കാണാതിരിക്കില്ല. ”
രാക്കണ്ണിയെ പിടിത്തത്തിന്റെ അനുഭവം ഒരു തവണ ഉള്ളത്കൊണ്ട് ശങ്കുണ്ണി നിന്നു പരുങ്ങി. അത് മനസിലായിട്ട് എന്നോണം രായർ ചെറിയ ചിരിയോടെ പറഞ്ഞു.
” നീ പേടിക്കണ്ട ഡാ. ഇത്തവണ നമുക്ക് ഈ മൂങ്ങയെ കൊണ്ട് പിടിപ്പിക്കാം. സ്വൽപ്പം കഠിനമാണ്. ഇത് ചെയ്ത് കഴിയുന്നത്തോടെ മൂങ്ങ മരിക്കാനാണ് സാധ്യത. ഇല്ലെങ്കിൽ ചുണ്ടെങ്കിലും എരിഞ്ഞു പോകും. അങ്ങനെ ആണേലും അതിനു അധികം ജീവിക്കാനാവില്ല. ഈ നീചമരണത്തിന്റെ ദോഷം മാറാൻ പൂജകൾ വേറെ വേണ്ടി വരും. അഹ്… ചെയ്യാം…”
അങ്ങനെ കൂണും വെച്ച് അവർ കാത്തിരിപ്പ് തുടങ്ങി. യാമങ്ങൾ നീങ്ങി. ശങ്കുണ്ണിക്ക് ഉറക്കം കലാശാലയി തുടങ്ങി. ദേവരായർ എന്തൊക്കെയോ ഇലകൾ ചവച്ചു നീരിറക്കി ഉറക്കം അകറ്റി നിർത്തുകയാണ്. അയാളുടെ കണ്ണ് കൂമന്റെതിനേക്കാൾ തുറിച്ചു തന്നെ ഇരുന്നു.
കാത്തിരിപ്പ് വെറുതെ ആയില്ല. ദൂരെ നിന്നും ഒരു മിന്നാമിന്നിക്കൂട്ടം വരുന്നു. എല്ലാം ഒന്നിനോടൊന്ന് അടുത്ത് തന്നെയാണ് പറന്നു വരുന്നത്. അവയൊരു രാക്കണ്ണിയുടെ നിയന്ത്രണത്തിൽ ആണെന്ന് വ്യക്തം. അമൃതക്കുണിന്റെ മാദക ഗന്ധം അവയെ അങ്ങോട്ട് ആകർഷിച്ചു. മിന്നാമിന്നികൾ ഒന്നാകെ മരച്ചുവട്ടിൽ വച്ചിരിക്കുന്ന കൂണിനെ പൊതിഞ്ഞു.
ഉടനെ ദേവരായർ കൈയിൽ കരുതിയിരുന്ന ഒരു കത്തിയെടുത്തു സ്വന്തം കൈവിരൽ ചെറുതായി മുറിച്ചു. എന്നിട്ട് ശങ്കുണ്ണിയോട് പതുക്കെ പറഞ്ഞു.
ഈ കഥ എങ്കിലും മുഴുവിപ്പിക്കുവോ അതോ പാതിയിൽ നിർത്തുവോ…. ഇപ്പോൾ ഈ സൈറ്റിലെ ഒരു ട്രെന്റ് പാതിയിൽ കഥ നിർത്തുന്നതാണ് അതുകൊണ്ട് ചോദിച്ചതാ….
മുഴുവപ്പിക്കണം എന്ന് ആഗ്രഹമുണ്ട്.ഇത് മാത്രമല്ല എന്റെ തീർക്കാൻ ഉള്ള എല്ലാ സ്റ്റോറീസ് ഉം.
അത്ര മാത്രമേ ഇപ്പൊ പറയാൻ പറ്റൂ. പണ്ടത്തെ ഫ്ലോ ഇല്ല ഇപ്പൊ എഴുതാൻ. ചില തിരക്കുകൾ കൊണ്ട് ഒരു നീണ്ട ബ്രേക്ക് എടുക്കണ്ടി വന്നു. അതാ പ്രശ്നം ആയത്. ഒരുപാട് നീട്ടി ഇല്ലെങ്കിലും തീർക്കും എല്ലാ സ്റ്റോറീസ് ഉം. യാഹൂ റെസ്റ്റോറന്റ് ഒഴികെ എല്ലാം.
അതേ last part. അല്ലങ്കില്ല് അടുത്ത പാർട്ടിൽ ക്ലിയർ ആക്കിയാല്ലു൦ മതി.
ഇല്ല ബ്രോ, വായിച്ചപ്പോ എനിക്കും തോന്നി ഒരു അപാകത. എഡിറ്റ് ചെയ്തിട്ട് ഉണ്ട്.
നന്നായിട്ടുണ്ട്??. Waiting for next part ??
താങ്ക്യു ഷഹാന…
ലാസ്റ്റ് clear ആയില്ലല്ലൊ. പാ൪ത്ഥ൯െറ് രൂപത്തിൽ വന്ന ഗന്ധ൪വനേ മനസിലായി. അപ്പോൾ പാ൪ത്ഥ൯ എങ്ങനെ വിഷമിക്കു൦? പാ൪ത്ഥ൯െറ് ദേഹതഗന്ധ൪വ്വ൯ എങ്കിൽ ശരിയാരുന്നു.ഇവിടെ അങ്ങനെ പറയുന്നില്ല
പാർത്ഥൻ എന്നൊരു ആളില്ല. ഗന്ധർവ്വൻ മാർക്ക് പല രൂപവും സ്വീകരിക്കാനാകും. ആ ഗന്ധർവ്വൻ തന്നെ ആണ് പാർത്ഥൻ. ഗന്ധർവ്വനെ അടിമയാക്കി ഉപയോഗിക്കുകയാണ് ചിദംബരൻ. എന്നാൽ ഗന്ധർവ്വന് ഗീതയോടു ഒരു ഇഷ്ടം ഉണ്ട്. അതുകൊണ്ട് അവൾ സ്നേഹിക്കുന്ന പാർത്ഥൻ എന്നാ വ്യക്തി തന്നെ ആയിരുന്നെങ്കിൽ താൻ എന്നു ഓർത്തു വിഷമിക്കുകയാണ് ഗന്ധർവ്വൻ.
പക്ഷേ കഥയിൽ ക്ലിയർ അല്ലല്ലോ? അടുത്ത ഭാഗങ്ങൾ താമസിപ്പിക്കാതെ ഇട്ടാൽ നല്ലതായിരുന്നു
ക്ലിയർ ആണെന്നാണ് എന്റെ ഒരിത്. ഒന്നൂടി വായിച്ച നോക്ക്.അതായത് പാർത്ഥനും ഗന്ധർവ്വനും ഒരാൾ തന്നെ ആണ്. പാർത്ഥൻ എന്ന് പറഞ്ഞാലും ഗന്ധർവ്വൻ എന്ന് പറഞ്ഞാലും ഒന്ന് തന്നെ. പാർത്ഥൻ എന്നൊരു വ്യക്തി ഇല്ല. ലാസ്റ്റ് പാർട്ടിൽ ആരിക്കും ഒരു ഡൌട്ട് വന്നത്. അത് ഞാൻ തിരുത്തിയേക്കാം.
നൈസ് സ്റ്റാർട്ട്. ഒരു മികച്ച സ്റ്റോറി ആകട്ടെ ഇത്. അഭിനന്ദനങ്ങൾ
താങ്ക് യു. ?
Starting Good ?. Waiting for next part.
താങ്ക്സ്… ?