ആ… എന്നൊരു അലർച്ചയോടെ അവൻ കൈതുറന്നു. അവന്റെ വിരൽ സാമ്പ്രാണി പുകയും പോലെ നീറി എരിഞ്ഞു. രാക്കണ്ണി തൊട്ട ഭാഗം ചാരമായി പൊടിഞ്ഞു തുടങ്ങി. അവിടം വച്ചു വിരൽ അറ്റു പോയി. പിന്നെയും എരിഞ്ഞു താഴേക്കു ഇറങ്ങാൻ തുടങ്ങിയപ്പോൾ ദേവരായർ അഗ്നിബന്ധനം ജപിച്ചു വിരലിന്റെ താഴെ ഭസ്മം വരച്ചു. അവിടം കൊണ്ട് നിന്നു കത്തൽ. ശങ്കുണ്ണിയുടെ മൂന്നു വിരലുകൾ പാതി പോയത് അങ്ങനെ ആണ്. ”
രാജി കഥയുടെ ബാക്കി കേൾക്കാൻ കാത്തുകൂർപ്പിച്ചു ഇരുന്നപ്പോൾ അമ്മയുടെ വിളി.
“മോളെ, വാ അത്താഴം കഴിക്കണ്ടേ. മതി കഥകേട്ടത്. ”
“കുറച്ചൂടി കേട്ടിട്ട് വരാമ്മേ … ” രാജി അതൃപ്തി പ്രകടിപ്പിച്ചു.
പക്ഷെ മുത്തശ്ശിയും അമ്മയുടെ പക്ഷം ചേർന്നു.
” ആ അത് പറ്റില്ല. അത്താഴം മുടക്കിട്ട് ഉള്ള കഥകേൾപ്പ് ഒന്നും വേണ്ട. മ്മ്… പോയി കഴിക്ക് കുട്ടീ… ”
രാജി ഒരു നിരാശയുടെ ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് എഴുന്നേറ്റ് അത്താഴം കഴിക്കാൻ നടന്നു.
⭐️⭐️⭐️
ഈ സമയം മറുതക്കാട്ടിൽ ഘോരമായ മന്ത്രവാദം നടക്കുകയാണ്. ഇത്തവണ രാക്കണ്ണികളെ പിടിക്കാനുള്ള പുതിയൊരു വഴി ദേവരായർ കണ്ടെത്തിയിട്ടുണ്ട്. രാത്രി സഞ്ചരിയായ ഒരു പക്ഷിയെ ആഭിചാരത്തിലൂടെ രാക്കൺ കൊത്തിയാക്കി മാറ്റണം. എന്നിട്ട് അതിനെ വെച്ച് രാക്കണ്ണിയെ പിടിക്കാം. അതിനായി കുറെ നാളുകളായി ഒരു മൂങ്ങയെ അയാൾ ഇണക്കി വളർത്തിയിരുന്നു.
മേഘക്കാവിൽ ധാരാളം കൂമൻ ഉണ്ട്. ഒന്നിന്റെ കൂടു കണ്ട് കിട്ടാൻ അത്ര പ്രയാസമില്ല. അങ്ങനെ ഒരു കൂട്ടിൽ നിന്നും ദേവരായർ എടുത്തുവളർത്തി വലുതാക്കി. അതൊരു ഒത്ത പറവയാകാൻ കാത്തിരിക്കുകയായിരുന്നു അയാൾ.
ഒരു അമൃതക്കുൺ പറിക്കാൻ ശങ്കുണ്ണിയെ ഏർപ്പാടാക്കിയിരുന്നു. അന്നത്തെ സംഭവത്തിന് ശേഷം അയാൾക്ക് മന്ത്രവാദം നടക്കുന്നിടത്തേക്ക് വരാൻ വലിയ പേടിയാണ്. എങ്കിലും യജമാനനെ അനുസരിക്കാതെ വഴിയില്ലല്ലോ. മറ്റൊരു ജീവിതമാർഗമില്ല. അനുസരിക്കാതെ ഇരുന്നാൽ ജീവനും ഉണ്ടായെന്നു വരില്ല.
അയാൾ എവിടെയൊക്കെയോ തേടി അൽപ്പം കൂൺ ശേഖരിച്ചു. അതുമായി ഇരുട്ടുവീണ വനത്തിലൂടെ മരുതിലക്കുളം ലക്ഷ്യമാക്കി നടന്നു. ബ്രമ്മ രക്ഷസ്സും, അറുകൊലയും, മാടനും, ചാത്തനും എന്ന് വേണ്ട ആ കാട്ടിൽ ഇല്ലാത്തത് ഒന്നുമില്ല. ഒക്കെയും വെളിയിൽ ഇറങ്ങുന്നത് ഇരുട്ടിന്റെ മറ പറ്റിയും. ദേവരായർ ജപിച്ചു തന്ന രക്ഷ കയ്യിൽ ഉള്ളത്കൊണ്ട് ഉപദ്രവം ഉണ്ടാകുമെന്നു പേടിവേണ്ട. എങ്കിലും ഒരു ഉൾഭയം ശങ്കുണ്ണിയെ പിടിച്ചുലച്ചു.
സകല ദൈവങ്ങളെയും ധ്യാനിച്ച് അയാൾ മുന്നോട്ട് നടന്നു. നല്ല തിടുക്കത്തിൽ ആണ് നടപ്പ്. കാട്ടിലെ രാത്രി രഞ്ചരന്മാരുടെ ശബ്ദങ്ങൾ അയാളുടെ ഉള്ളിലെ ഭയം വർധിപ്പിച്ചു കൊണ്ടിരുന്നു. അങ്ങനെ മരുതിലക്കുളത്തിന് ഒരു നാഴിക കൂടി ബാക്കി നിൽക്കെ ശങ്കുണ്ണിയുടെ പിന്നിൽ നിന്നും കരിയില ഞെരിയുന്ന ഒരു ശബ്ദം. അയാൾ ഞെട്ടിത്തരിച്ചു ഒരു നിമിഷം നിന്നു. പിന്നിലേക്ക് നോക്കാനുള്ള ധൈര്യം വരുന്നില്ല. ഒടുവിൽ തിരിഞ്ഞു നോക്കാതെ തന്നെ നാമജപംത്തോടെ നടത്തം തുടർന്നു.
നടത്തത്തിനിടയിൽ മരക്കൊമ്പ് വഴി എന്തോ തന്നെ പിന്തുടരുന്നത് അയാൾ അറിയുന്നുണ്ടായിരുന്നു. പൊടുന്നനെ ഒരു ഉണങ്ങിയ മരക്കൊമ്പ് അയാളുടെ തൊട്ടുമുന്പിലായി വീണു. കല്ലുപോലെ നിന്ന ശങ്കുണ്ണി പതിയെ മുന്നിലെ മരത്തിനു മുകളിലേക്ക് നോക്കി. എന്തോ ഒന്ന് മരത്തിലൂടെ നഖം കൊണ്ട് അള്ളി പിടിച്ചു താഴേക്ക് ഇഴയുന്നു. അതിന്റെ ദേഹമാകെ മരണ ശേഷം വരുമ്പോലെ രക്തം നീലിച്ചു കിടക്കുന്നു. വവ്വാലിന്റേത് പോലെയുള്ള മുഖം. മനുഷ്യന്റെ ശരീരം. നിറവും മനുഷ്യന്റേത് തന്നെ.
ദേഹത്തു പൂണൂലും കഴുത്തിൽ മാലകളും ഉണ്ട്. ചെളിപുരണ്ട ഒരു പഴയമുണ്ടും അഴിഞ്ഞു പോകാറായ വിധം ദേഹത്തുണ്ട്. ശങ്കുണ്ണിയുടെ നാവ് അറിയാതെ ഉരുവിട്ടു.
“ബ്രഹ്മ രക്ഷസ്സ്… ”
ഈ കഥ എങ്കിലും മുഴുവിപ്പിക്കുവോ അതോ പാതിയിൽ നിർത്തുവോ…. ഇപ്പോൾ ഈ സൈറ്റിലെ ഒരു ട്രെന്റ് പാതിയിൽ കഥ നിർത്തുന്നതാണ് അതുകൊണ്ട് ചോദിച്ചതാ….
മുഴുവപ്പിക്കണം എന്ന് ആഗ്രഹമുണ്ട്.ഇത് മാത്രമല്ല എന്റെ തീർക്കാൻ ഉള്ള എല്ലാ സ്റ്റോറീസ് ഉം.
അത്ര മാത്രമേ ഇപ്പൊ പറയാൻ പറ്റൂ. പണ്ടത്തെ ഫ്ലോ ഇല്ല ഇപ്പൊ എഴുതാൻ. ചില തിരക്കുകൾ കൊണ്ട് ഒരു നീണ്ട ബ്രേക്ക് എടുക്കണ്ടി വന്നു. അതാ പ്രശ്നം ആയത്. ഒരുപാട് നീട്ടി ഇല്ലെങ്കിലും തീർക്കും എല്ലാ സ്റ്റോറീസ് ഉം. യാഹൂ റെസ്റ്റോറന്റ് ഒഴികെ എല്ലാം.
അതേ last part. അല്ലങ്കില്ല് അടുത്ത പാർട്ടിൽ ക്ലിയർ ആക്കിയാല്ലു൦ മതി.
ഇല്ല ബ്രോ, വായിച്ചപ്പോ എനിക്കും തോന്നി ഒരു അപാകത. എഡിറ്റ് ചെയ്തിട്ട് ഉണ്ട്.
നന്നായിട്ടുണ്ട്??. Waiting for next part ??
താങ്ക്യു ഷഹാന…
ലാസ്റ്റ് clear ആയില്ലല്ലൊ. പാ൪ത്ഥ൯െറ് രൂപത്തിൽ വന്ന ഗന്ധ൪വനേ മനസിലായി. അപ്പോൾ പാ൪ത്ഥ൯ എങ്ങനെ വിഷമിക്കു൦? പാ൪ത്ഥ൯െറ് ദേഹതഗന്ധ൪വ്വ൯ എങ്കിൽ ശരിയാരുന്നു.ഇവിടെ അങ്ങനെ പറയുന്നില്ല
പാർത്ഥൻ എന്നൊരു ആളില്ല. ഗന്ധർവ്വൻ മാർക്ക് പല രൂപവും സ്വീകരിക്കാനാകും. ആ ഗന്ധർവ്വൻ തന്നെ ആണ് പാർത്ഥൻ. ഗന്ധർവ്വനെ അടിമയാക്കി ഉപയോഗിക്കുകയാണ് ചിദംബരൻ. എന്നാൽ ഗന്ധർവ്വന് ഗീതയോടു ഒരു ഇഷ്ടം ഉണ്ട്. അതുകൊണ്ട് അവൾ സ്നേഹിക്കുന്ന പാർത്ഥൻ എന്നാ വ്യക്തി തന്നെ ആയിരുന്നെങ്കിൽ താൻ എന്നു ഓർത്തു വിഷമിക്കുകയാണ് ഗന്ധർവ്വൻ.
പക്ഷേ കഥയിൽ ക്ലിയർ അല്ലല്ലോ? അടുത്ത ഭാഗങ്ങൾ താമസിപ്പിക്കാതെ ഇട്ടാൽ നല്ലതായിരുന്നു
ക്ലിയർ ആണെന്നാണ് എന്റെ ഒരിത്. ഒന്നൂടി വായിച്ച നോക്ക്.അതായത് പാർത്ഥനും ഗന്ധർവ്വനും ഒരാൾ തന്നെ ആണ്. പാർത്ഥൻ എന്ന് പറഞ്ഞാലും ഗന്ധർവ്വൻ എന്ന് പറഞ്ഞാലും ഒന്ന് തന്നെ. പാർത്ഥൻ എന്നൊരു വ്യക്തി ഇല്ല. ലാസ്റ്റ് പാർട്ടിൽ ആരിക്കും ഒരു ഡൌട്ട് വന്നത്. അത് ഞാൻ തിരുത്തിയേക്കാം.
നൈസ് സ്റ്റാർട്ട്. ഒരു മികച്ച സ്റ്റോറി ആകട്ടെ ഇത്. അഭിനന്ദനങ്ങൾ
താങ്ക് യു. ?
Starting Good ?. Waiting for next part.
താങ്ക്സ്… ?