കൃഷ്ണവേണി I [രാഗേന്ദു] 1005

കൃഷ്ണവേണി I

Author : രാഗേന്ദു

 

കൂട്ടുകാരെ.. ആദ്യമായി ഒരു തുടർക്കഥ എഴുതുകയാണ്.. തെറ്റുകൾ ഉണ്ടാവും കൂടെ അക്ഷര തെറ്റുകളും.. അതൊക്കെ ക്ഷമിക്കുമല്ലോ.. സിംപിൾ തീം ആണ്.. അപ്പോ വായ്ച്ചോട്ടോ..❤️

 

 

“എടീ ഇരണം കെട്ടവളെ…. നീ ആരാടി നിൻ്റെ വിചാരം… ഭൂലോക രംഭയോ.. ശവമെ.. തൂ..!!”

പുറത്ത് നല്ല ബഹളം കേട്ടാണ് ഞാൻ ഞെട്ടി ഉറക്കം ഉണർന്നത്..

കണ്ണ് തുറന്നു ചുറ്റും നോക്കി… ഉറക്കം വന്ന് കണ്ണുകൾ തുറക്കാൻ വിസമ്മതം കാണിച്ചു.. വീണ്ടും തലണയിൽ മുഖം പൂഴ്ത്തി… പാതി മയക്കത്തിൽ എത്തിയപ്പോൾ.. പുറത്ത് നിന്നും വീണ്ടും ബഹളം..

“നാശങ്ങൾ..”

വന്ന ദേഷ്യത്തിൽ ചാടി എഴുനെറ്റ്.. പുതപ്പ് വലിച്ച് എറിഞ്ഞു.. ദേഷ്യം കൊണ്ട് വിറക്കുക ആയിരുന്നു എന്നെ…

എണീറ്റ്.. കൈയിൽ കിട്ടിയ എന്തോ എടുത്ത് വാതിൽ വലിച്ച് തുറന്ന് പുറത്തേക്ക് ഇറങ്ങി…

“ഫക്ക് ഓഫ്.. യു ഡർട്ടി ടൂ ലെഗഡ് സ്വൈൻ.. ”

വാതിൽ തുറന്നതും ഞാൻ പല്ല് ഞെരിച്ചുക്കൊണ്ട് പറഞ്ഞു.. പുറത്ത് കൂടി നിന്ന ഫ്ളാറ്റിൽ താമസിക്കുന്ന ആളുകൾ എൻ്റെ രൂപവും ഭാവവും കണ്ട് മിഴിച്ച് നോക്കി…

എൻ്റെ ഒച്ച കേട്ട് അവിടം ആകെ നിശബ്ദം ആയി..

അവരുടെ നോട്ടം കണ്ട് ഞാൻ സ്വയം നോക്കി.. കറുത്ത ഷോർട്സ് മാത്രം ഇട്ട്.. കൈയിൽ ഒരു ബിയർ ബോട്ടിലും പിടിച്ച് നിൽക്കുന്നു..

നാണം വന്നു എങ്കിലും.. വന്ന ദേഷ്യത്തിൽ ആ നാണം അതിൽ അലിഞ്ഞ് പോയി..

ഞാൻ ചുറ്റും നോക്കി..

എൻ്റെ ഉറച്ച് ശരീരം നോക്കി മതി മറന്ന് വാതിലിൽ ചാരി അടുത്ത ഫ്ലാറ്റിലെ ചേച്ചി നിക്കുന്നുണ്ട്..
ചുവന്ന സാരിയിൽ.. വെളുത്ത് തുടുത്ത് തൊട്ടാൽ ചോര പൊടിയും..

പക്ഷേ ഇതൊന്നും ആസ്വദിക്കാൻ ഉള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല എന്നെ..

അവളുടെ മുഖത്തേക്ക് ഞാൻ സൂക്ഷിച്ച് നോക്കി…

“എന്താടി നോക്കുന്നെ.. ആണുങ്ങളെ ഇതിന് മുൻപ് കണ്ടട്ടില്ലെ…?”

ഞാൻ വിറച്ച് കൊണ്ട് ചോദിച്ചപ്പോൾ അവൾ ഒന്ന് ഞെട്ടി .. പരിസര ബോധം വീണ്ട് എടുത്ത് ചുണ്ട് കോടി കൊണ്ട് അകത്തേക്ക് നടന്നു…

അവിടെ കൂടി നിന്ന എല്ലാവരും എൻ്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി..

“മനുഷ്യനെ ഉറങ്ങാൻ സമ്മതിക്കില്ലേ..? വെളുപ്പിനെ തുടങ്ങുമല്ലോ.. ശരിക്കും എന്താ നിങ്ങളുടെ ഒക്കെ പ്രോബ്ലം?”

ആരും ഒന്നും മിണ്ടുന്നില്ല.. എല്ലാവരും എൻ്റെ കയ്യിൽ നോക്കി നിൽക്കുന്നു ..

“ഛെ.. !!”

243 Comments

  1. ഞാൻ നേരത്തെ തന്നെ പറഞ്ഞ പോലെ ഫാൻ ഗേൾ…നല്ല ഫ്ലോ ഉള്ള എഴുത്തു… നേരത്തെ പറഞ്ഞ പോലെ ചിലത് describe ചെയുന്നത് mk പോലെ തന്നെ… സൂപ്പർ ആയിട്ടണ്ട്.. ആഷ്‌ലി character അടിപൊളി… അടുത്ത ഭാഗത്തേക്ക്‌ കടക്കട്ടെ ❤️?

  2. ❤️❤️❤️❤️????

  3. രാഗു നേരത്തെ വായിച്ചു..,,,
    കമന്റ്‌ ഇടാൻ പറ്റിയില്ല…,,,

    എല്ലാവരും പറയുന്നു mk ടച്ച്‌ ഉണ്ടെന്ന്.. പക്ഷെ അത് compare ചെയുമ്പോൾ ആകെ ഒരു സ്ഥലത്ത് മാത്രമേ എനിക്ക് തോന്നിയുള്ളു…,, പക്ഷെ അതൊരു തെറ്റായിട്ട് എനിക്ക് തോന്നിയില്ല..,,,

    ഒട്ടും ലാഗ് ഇല്ലാതെ നല്ല flowil കഥ വായിച്ചു പോകുവാൻ പറ്റി…,,,,,

    നമ്മുടെ ചെക്കൻ ഇനി എന്തൊക്കെ കാണിച്ചു കൂട്ടുമെന്ന് കണ്ടറിയണം…,,,

    പിന്നെ ഹരി എന്ന് പേരുള്ള ഒരുത്തനെ എനിക്ക് അറിയാം… സ്വഭാവം വെച്ച് നോക്കുമ്പോൾ രണ്ടും ഒന്നാണ് എന്ന് തോന്നുന്നു..,,, ഈ ഇടക്കി dk എന്നൊക്കെയാ അവനെ നാട്ടുകാർ വിളിക്കുന്നെ ?????

    ബാക്കി അടുത്ത ഭാഗത്തിൽ പറയാം…

    ????

    1. അഖിലേ..
      അതെ.. എംകെ ടച്ച് അത് ബ്രാൻഡഡ് ഐറ്റംസ് സൂപ്പർ ബൈക്ക് ഒക്കെ പറഞ്ഞത് കൊണ്ടാണ്.. ചെക്കൻ പിന്നെ മോഡേൺ അതും അമേരിക്കൻ സിറ്റിസൺ അപ്പോ ഇതൊക്കെ use ചെയും അത്കൊണ്ട് ഞാൻ അത് വിവരിച്ചത്..
      ഒരുപാട് സ്നേഹം കേട്ടോ ishtapettathil.. നിനക്കുള്ള എൻ്റെ നീല ഹൃദയം???

  4. Chechi…

    Starting adipoli aan…
    Over aayt lag onnum sambavichilla… Bore adichitumilla..
    Nyc way of writting..
    Kalyana mandappm kettumbol thanne enik thonni.. eth avanulla pani aavumenn ??
    Anyway.. Next part vayikatte ❤

    1. ഒത്തിരി സന്തോഷം ഷാന.. ഇഷ്ടപെട്ടതിൽ
      സ്നേഹം❤️

  5. നല്ല അവതരണം പേജുകൾ വായിച്ചു തിരുന്നത് അറിയുന്നേ ഇല്ല ആദ്യമായാണ് നിങ്ങളുടെ കഥ വായിക്കുന്നത് first impression is the last impression എന്നാണല്ലോ really I like it പേജുകളുടെ എണ്ണം ഒന്നുടെ കൂട്ടണം അതുപോലെ വലിയ ഇടവേളകൾ ഇല്ലത്തെ കഥകൾ തരണം അത്‌ മാത്രമേ അപേക്ഷ ഉള്ളു ? ആദ്യമായാണ് ഒരു കഥ വായിച്ചു കമന്റ് ഇടുന്നതും ?

    1. ചെറിയ ഒരു തിരുത്തുണ്ട് First impression is the best impression

    2. ഒത്തിരി സന്തോഷംട്ടോ.. അഭിപ്രായങ്ങൾ അല്ലേ എല്ലാം.. കഥകൾ വായ്ചാൽ എന്തായാലും രണ്ട് വാക്ക് പറയാതെ പോവരുത് . എല്ലാവരും അതിനു വേണ്ടി ആണ് എഴുതുന്നത്..
      ഇഷ്ടപെട്ടതിൽ സ്നേഹംട്ടോ❤️

  6. ഇപ്പൊ എല്ലാവരും ഈ കല്യാണം മുടങ്ങുന്ന തീം ആണല്ലോ മെയിൻ.. ?

    സ്റ്റോറി ടെല്ലിങ് ഒക്കെ ഹെവി ആയിട്ടുണ്ട്, ഒരു എംകെ മയം ഒണ്ട്, നൈസ് ആയിട്ടുണ്ട് കൊറേ അയി ഇറങ്ങിയിട്ട് എന്ന് അറിയാം ഇന്നാണ് ഒരു മൂഡ് വന്നത് വായിക്കാൻ, പൊളിക്ക്.. ?❤️

    1. സ്നേഹം❤️

  7. ഒറ്റപ്പാലം ക്കാരൻ

    ഇന്നാണ് ഈ കഥ വായിക്കുന്നത് മുൻപുള്ള കഥകളെക്കാൾ ഒരു ഒഴുക്ക് ഉണ്ട് വായിക്കാൻ ഒരു രസമുണ്ടായിരുന്നു ആ ഇംഗ്ലീഷ് കാരുടെ ദേഷ്യപ്പെടുന്ന വാക്ക് ഒഴുവാക്കാം ആയിരുന്നു
    കഥാസന്തർഭങ്ങൾ നന്നായിട്ടുണ്ട്

    1. Ishtapettathil സ്നേഹം❤️

  8. കല്യാണം മുടങ്ങി വേറെ ചെക്കനെ കൊണ്ട് കെട്ടിക്കുനെ കുറച്ചു കഥകൾ വന്നിട്ടുണ്ട്… ഇത് അതിനെ കടത്തി വെട്ടിക്കണം ടാ…..???

    1. ശ്രമിക്കാം❤️

  9. നല്ല തുടക്കം ….??

    1. സ്നേഹം ജീന❤️

  10. ഏക - ദന്തി

    അതായത് ഇന്ദുമുഖി , തുടക്കം നന്നായിട്ടുണ്ട് , ഗംഭീരം എന്നുതന്നെ പറയാം . നിങ്ങളുടെ ഭാഷ ശൈലിയും ചെറുതായി മാറിയിട്ടുണ്ട് . നല്ല മാറ്റം തന്നെയാണ് .
    തെരഞ്ഞെടുത്ത ആശയവും നല്ലതു തന്നെയാണ് .
    ഭാവുകങ്ങൾ Happy writing

    1. വളരെ സന്തോഷം .. അടുത്ത ഭാഗം ഇന്ന് വരും സ്നേഹത്തോടെ❤️

  11. ❤️❤️❤️❤️???

  12. വായിക്കാം…. ?
    പ്രശ്നങ്ങളുടെ നടുക്ക് നിൽക്കുകയാണ്… ഒന്ന് പുറത്തേക്ക് കിടന്നോട്ടെ ?

    1. ആ സമയം പോലെ വയ്ച്ചാൽ മതി

  13. ആദ്യമേ ഒരു സോറി വായിക്കാൻ വൈകിയതിന്

    ഇന്ദുസെ എന്താ പറയാ തുടക്കം ഗംഭീരം.തുടക്കത്തിൽ പറഞ്ഞ പോലെ മിസ്റ്റേക്ക് ഒക്കെ ഉണ്ടാകും അതിക്കെ സ്വാഭാവികം.
    ഇതിനിപ്പം ന്താ ഞാൻ പറയാ കിടിലൻ. ഒരുപാട് ഇഷ്ടമായി.
    അവരുടെ പ്രണയം കാണാൻ കാത്തിരിക്കുന്നു ❤️❤️❤️

    മാരാർ ❤️

    1. ഒരുപാട് സ്നേഹം മാരാർ. ഇഷ്രമായതിൽ സന്തോഷം കേട്ടോ❤️

  14. Nigal egane lag adippikkalle pettanu adutha part tha

    1. Lag enn paranjath adutha paratinu aano Atho Kathak aano.
      Njàn ezhuthund itrem page എങ്കിലും വേണ്ടെ

  15. Enikishtapettu……❤️

    1. സ്നേഹം ബ്രോ❤️

    2. നല്ല പേര്, എനിക്കും ഇഷ്ടായി.

      1. ആരുടെ പേരാണ്?.

        1. You-know-who, the one who must not be named ?

  16. ഇന്ദൂസ്,
    ആദ്യ കഥയിൽ നിന്ന് ഈ കഥയിലേക്ക് എത്തിയപ്പോൾ ഇരുത്തം വന്ന എഴുത്തുകാരിയായി. പിന്നെ” എം. കെ” യുടെ സ്റ്റയിൽ കുറച്ച് കടം എടുത്തതായി തോന്നി ഉദാഹരണം ബ്രാൻഡഡ് വിവരണം അത് മോശമായി എന്നല്ല നന്നായിട്ടുണ്ട്. കഥയും എഴുത്തും ഒക്കെ അതിഗംഭീരം, തുടക്കം കിടുക്കി, അധികം വൈകാതെ തുടർഭാഗം ഉടനെ വരുമെന്നും കരുതുന്നു. ആശംസകൾ…

    1. ജ്വാല..
      കുറെ ആയി കണ്ടിട്ട്.. തിരക്ക് ആവും അല്ലേ.. ishtapettathil ഒത്തിരി സന്തോഷം.. നായകൻ വിദേശത്ത് നിന്നും വന്നത് കൊണ്ടാണ് ഇങ്ങനെ വിവരിച്ചത്.. അത് നന്നായിട്ടുണ്ട് എന്ന് കേട്ടപ്പോൾ തന്നെ സന്തോഷം.. ഇനി അങ്ങോട്ട് എന്താവും എന്ന് ഒരു പിടിയും ഇല്ല ജ്വാല.. തുടക്കം കുടുക്കി അടുത്തത് എല്ലാവർക്കും ഇഷ്ടപെട്ടാൽ മതി ആയിരുന്നു?..
      ഒത്തിരി സ്നേഹം❤️

      1. മനസ്സിരുത്തി എഴുതിക്കോ, എന്തായാലും പോസിറ്റിവ് റിസൾട്ട് ഉണ്ടാകും…

  17. അടുത്ത Part ഉടനെ ഇണ്ടാവോ രാഗേന്ദു.?

    1. Ezhuthuva. Athikam വൈകാതെ തരാട്ടോ.. പകുതിയോളം ആയി. ❤️

      1. Okay

  18. ,❤❤ next part eppo..?

    1. വൈകാതെ തരാട്ടോ❤️

  19. Kuttetanu ഒരു mail അയച്ചിട്ടുണ്ട്..അങ്ങേരു നോക്കുമോ

    1. സ്ഥലം മാറി പോയി ?

  20. രാഗേന്ദു ചേച്ചിയുടെ ആദ്യത്തെ കഥ എതാ. കൃഷ്ണവേണി ഈ ജന്മം നിന്നക്കായ് അതും വായിച്ചു.

    1. Aval, ശ്രുതി..

      1. Thanks ചേച്ചി എല്ലാ കഥകളും വായിച്ചു.

        1. താങ്ക്യൂ ശരത് ഒത്തിരി സന്തോഷം❤️

    1. സ്നേഹം❤️

  21. അതേ… ഞാനൊരു നെഗറ്റീവ് കമെന്റ് കൂടെ ഇട്ടാ കുഴപ്പുണ്ടോ ?

    1. നി ഇട്ടോ ?

  22. Nxt part eppozha

    1. മൃത്യു

      സൂപ്പർ രാഗേന്തു കഥ അടിപൊളി ആയിട്ടുണ്ട്
      അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ്
      കുറെയേറെ ട്വിസ്റ്റുകൾ പ്രേതീക്ഷിക്കുന്നു

      1. ട്വിസ്റ്റ് അയ്യോ.. നോക്കട്ടെ.. സാധാരണ കഥയാ. ഇഷ്ടപെട്ടതില് ഒത്തിരി സന്തോഷംട്ടോ.
        സ്നേഹത്തോടെ❤️

    2. വൈകാതെ തരാം. എഴുതുവാ❤️

  23. ദാവീദ്

    പ്രിയപ്പെട്ട രാഗേന്ദുവിന്,
    സുഖം ആണോ? Njn epo paghya polae ethil kayarar ella, അത് കൊണ്ട് തന്നെ കുറേ nalla എഴുത്തുകാരുടെ കഥ okae miss cheyuna ond. ചെറിയ ഒരു പ്രൈവറ്റ് ജോലി കയറി. ജോലി alla training ആണ്‌. അതും ഒട്ടും പരിചയം ellatha മേഖല. അത് കൊണ്ട് തന്നെ bhayengara kasttapataad ആണ്‌.
    Njn enthokayo parenj allae, കഥ നന്നായിട്ടുണ്ട്. മാലാഖയുടെ കാമുകന്റെ ഒരു influence enik ഈ കഥയില്‍ nalla polae feel cheyuna ond. Branded items വില കൂടിയ bike… അങ്ങനെ അങ്ങനെ….
    Nintae ഒരു plus point enik തോന്നിയത്‌ എല്ലാ കഥയും different ആണ്‌. And I love that. Pine nalla flow ond kadhak. അത് nalla oru feelum tharuna ond.
    അടുത്ത part എന്നാണ്‌ varunae date parayan പറ്റുവോ അങ്ങനെ choikunath തെറ്റ് aannen ariyam but entae അവസ്ഥ അങ്ങനെ aayi പോയത് kond ആണ്‌. Keep up the good work
    ഒരുപാട്‌
    സ്നേഹത്തോടെ
    ദാവീദ്

    1. ദാവീദ്
      സുഖം ആണ്. അവിടെയും അങ്ങനെ എന്ന് വിശ്വസിക്കുന്നു.. ജോലി ഒക്കെ ആയതിൽ സന്തോഷംട്ടോ.. ആദ്യ ബുദ്ധിമുട്ടുകൾ അത് സാരമക്കേണ്ട. മാറിക്കൊളും.

      കഥ ഇഷ്ടപെട്ടത്തിൽ , ഫീൽ ഉണ്ട് എന്ന് പാഞ്ഞതിൽ ഒരുപാട് സന്തോഷം കേട്ടോ..
      എഴുതുന്നതേ ഉള്ളൂ. കുറച്ച് സമയം വേണം. സമയം പോലെ വായ്ച്ചാൽ മതിട്ടോ.. ഇത്രേം തിരക്കിൻ്റെ ഇടയിലും വായ്‌കുന്നുണ്ടാല്ലോ അത് തന്നെ സന്തോഷം ആണ്. ഒത്തിരി സ്നേഹം❤️

  24. ❤️❤️❤️

    1. ❤️❤️

Comments are closed.