കൃഷ്ണവേണി I [രാഗേന്ദു] 1005

“ഹൊ… വാട്ട് ത…!!”

ഞാൻ ബാക്കി അങ്ങോട്ട് വിഴുങ്ങി അല്ലെങ്കിൽ ഇനിയും കിട്ടും..

“എന്താടാ..?”

“ഏയ് ഒന്നുമില്ല.. ”

എനിക്ക് എന്തോ പണ്ട് തൊട്ടേ മുത്തശ്ശനേ ചെറിയ പേടി ആണ്.. ആർമിയിൽ ആയത് കൊണ്ടാവും .. പക്ഷേ എന്നോട് വലിയ സ്നേഹം ആണട്ടോ.. കുഞ്ഞുന്നാളിൽ ഞാൻ ഇവിടെ ആയിരുന്നു..അപ്പനും അമ്മയ്ക്കും ജോലി തിരക്കുകൾ ഉള്ളത് കൊണ്ട് ഇവിടെ ആക്കി.. ഇവർ രണ്ട് പേരാണ് എന്നെ നോക്കി വളർത്തിയത്.. അത്കൊണ്ട് തന്നെ എനിക്ക് ഇവര് രണ്ട് പേരോടും എൻ്റെ അപ്പനും അമ്മയെകാൾ സ്നേഹം ആണ്..

ഇപ്പോ ഇവിടെ ഫ്ലാറ്റ് സെറ്റ് ചെയ്ത് തന്നതും ജോലി ശരിയാക്കി തന്നതും ഒക്കെ മുത്തശ്ശൻ ആണ്.. പുള്ളി എന്തെങ്കിലും പറഞ്ഞാൽ എനിക്ക് അത് മറുത്ത് പറയാൻ പറ്റില്ല .. വേറെ ആരോടും അങ്ങനെ ഇല്ലട്ടോ.. എൻ്റെ മുത്തശ്ശനും മുത്തശ്ശിയും എനിക്ക് എൻ്റെ എല്ലാം ആണ്.. ജീവൻ..

“അമ്മാമ്മ എന്തെ..??”

“അവൾ അകത്ത് ഉണ്ടാവും.. നി ഇനി എത്ര ദിവസം ഉണ്ട് ഇവിടെ?”

“രണ്ട് ദിവസം .. എന്ന ഞാൻ പോയി അമ്മാമ്മെ കണ്ട് വരാം.. കേട്ടോ കേണലെ..”

ഞാൻ ചിരിച്ച് കൊണ്ട് അവിടെ നിന്നും ഓടി അകത്ത് കയറി… കൗചിൽ ബാഗ് വെച്ചു..

അടുക്കളയിൽ ശബ്ദം കേക്കാം.. ഞാൻ നേരെ ചെന്നു.. ആൾ അവിടെ പരിസരം മറന്ന് പാട്ടും പാടി എന്തോ കാര്യം ആയി ഉണ്ടാകുന്നുണ്ട്…

നല്ല മണം..ഞാൻ ചെന്ന് പുറകിൽ നിന്നും കെട്ടിപിടിച്ചു..

“ആഹാ.. അമ്മാമ്മെടെ കുട്ടി ഇങ്ങ് എത്തിയോ..”

“ഞാൻ ആണെന്ന് എങ്ങനെ മനസ്സിലായി..”

243 Comments

  1. Kalakki chechi super

  2. Kalakkiyittund

    1. ഒത്തിരി സ്‌നേഹം❤️❤️

  3. Super ayittund chechi ????????

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      സ്നേഹത്തോടെ❤️

Comments are closed.